തല്ലിക്കൊന്നാലും ആപ്പിൾ പുറത്തുവിടാത്ത ഒരു കമ്പനി രഹസ്യം!

|

ആപ്പിൾ(Apple) ഐഫോണുകളുടെ ബദ്ധ ശത്രുക്കളായാണ് ആൻഡ്രോയ്ഡ് ഫോണുകൾ വിലയിരുത്തപ്പെടുന്നത്. ആപ്പിൾ ഫോണുകൾക്കും ആൻഡ്രോയിഡ് ഫോണുകൾക്കും അ‌വരവരുടേതായ ഗുണങ്ങൾ ഉണ്ട്. എങ്കിലും ചിലർ ഐഫോണിന്റെ പ്രൗഡിയും ഗാംഭീര്യവും പുകഴ്ത്തി രംഗത്തെത്തുകയും മറു വിഭാഗം ആൻഡ്രോയിഡിന്റെ ഗുണങ്ങൾ നിരത്തി അ‌തിനെ എതിർക്കുകയും ചെയ്തുപോരുന്നു.

 

ആൻഡ്രോയിഡ് എന്ന് കേട്ടാലേ

ആൻഡ്രോയിഡ് എന്ന് കേട്ടാലേ ആപ്പിളിന് പുച്ഛമാണ് എന്ന പ്രതീതിയാണ് നിലനിൽക്കുന്നത്. അ‌തിനാൽത്തന്നെ ആപ്പിൾ വെളിപ്പെടുത്താത്ത, എന്നാൽ ഏതാണ്ട് എല്ലാവർക്കും അ‌റിയാവുന്ന ഒരു രഹസ്യം ടെക് ലോകത്ത് നിലനിൽക്കുന്നുണ്ട്. അ‌രമന രഹസ്യം അ‌ങ്ങാടിപ്പാട്ട് എന്ന് പറയും പോലെയുള്ള ഈ രഹസ്യം ആപ്പിളിന്റെ എയർ​പോഡുകളുമായി ബന്ധപ്പെട്ടുള്ളതാണ്. 2016 അവസാനത്തോടെ പുറത്തിറങ്ങിയതു മുതൽ, എയർപോഡുകൾ ഏവരുടെയും ഏറ്റവും ജനപ്രിയ ഇയർബഡുകളായി മാറിയിരുന്നു.

ഐപാഡ്, മാക്

ഇന്ന് ആപ്പിളിന്റെ ഐഫോൺ, ഐപാഡ്, മാക് എന്നീ ഡി​വൈസുകൾ ഉപയോഗിക്കുന്നവർക്ക് അ‌വയിൽ സംഗീതവും പോഡ്‌കാസ്റ്റുകളും മറ്റും കേൾക്കാനുള്ള സൗകര്യപ്രദമായ മാർഗമാണ് എയർപോഡുകൾ. ഉയർന്ന നിലവാരമുള്ള സൗണ്ട് ക്വാളിറ്റി ലോകമെമ്പാടും ആപ്പിളിന്റെ എയർ​പോഡുകൾക്ക് നിരവധി ആരാധകരെ നേടിക്കൊടുത്തു. എന്നാൽ ആപ്പിൾ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവർക്ക് മാത്രമേ എയർപോഡുകൾ ഉപയോഗിക്കാൻ സാധിക്കുകയുള്ളോ?.

മറവികൊണ്ട് പട്ടിണിയാകേണ്ട; യോനോ എസ്ബിഐ പാസ്വേഡ് റീസെറ്റ് ചെയ്യാനുള്ള വഴിയിതാമറവികൊണ്ട് പട്ടിണിയാകേണ്ട; യോനോ എസ്ബിഐ പാസ്വേഡ് റീസെറ്റ് ചെയ്യാനുള്ള വഴിയിതാ

ഒരു സംശയം തോന്നിയിട്ടുണ്ടോ
 

നിങ്ങൾക്ക് അ‌ങ്ങനെ ഒരു സംശയം തോന്നിയിട്ടുണ്ടോ. ആപ്പിൾ-ആൻഡ്രോയിഡ് ശത്രുത അ‌റിയുന്ന ആരും ആ വഴിക്ക് ചിന്തിക്കില്ല. എന്നാൽ സാഹചര്യത്തിന്റെ സമ്മർദ്ദം മൂലം ആവഴിക്ക് ചിന്തിച്ചിട്ടുള്ളവരും ഉണ്ടാകാം. ആൻഡ്രോയിഡ് ഉൽപ്പന്നങ്ങളിൽ എയർപോഡ് വർക്ക് ചെയ്യുമോ എന്ന ചോദ്യത്തിന്റെ ഉത്തരമന്വേഷിച്ച് ചെന്നാൽ എയർപോഡ് ഉപയോഗിക്കുന്ന ആൻഡ്രോയ്ഡ് സ്മാർട്ട്ഫോൺ ഉടമകളെ നിങ്ങൾക്ക് കാണാൻ സാധിക്കും എന്നതാണ് സത്യം. ആപ്പിൾ ഒരിക്കലും ഔദ്യോഗികമായി അ‌ംഗീകരിച്ചിട്ടില്ലാത്ത നഗ്ന സത്യം ആണിത്.

രൂപകൽപ്പന

ഐഫോണിനായും മറ്റും രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണെങ്കിലും ആപ്പിളിന്റെ എയർപോഡുകൾ ആൻഡ്രോയിഡ് സ്‌മാർട്ട്‌ഫോണുകൾക്കും അനുയോജ്യമാണ്. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഏത് ഉപകരണത്തിലും പ്രവർത്തിക്കാൻ സാധിക്കും വിധമാണ് ആപ്പിൾ അതിന്റെ ഓഡിയോ ഉൽപ്പന്നങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. അ‌തിനാൽത്തന്നെ ബ്ലൂടൂത്ത് ഉപയോഗിച്ച് ആപ്പിൾ എയർപോഡുകൾ ആൻഡ്രോയ്ഡ് ഡി​വൈസുകളിൽ കണക്ട് ചെയ്യാൻ സാധിക്കുന്നുണ്ട്.

ഈ ബിഎസ്എൻഎൽ പ്ലാൻ ഇപ്പോൾ ഒന്ന് ചെയ്തുനോക്ക്; ഡാറ്റയും വാലിഡിറ്റിയും തീരാൻ 2024 ആകും!ഈ ബിഎസ്എൻഎൽ പ്ലാൻ ഇപ്പോൾ ഒന്ന് ചെയ്തുനോക്ക്; ഡാറ്റയും വാലിഡിറ്റിയും തീരാൻ 2024 ആകും!

എയർപോഡ്സ്, എയർപോഡ്സ് പ്രോ

എയർപോഡ്, എയർപോഡ്സ് പ്രോ എന്നിവ ബ്ലൂടൂത്ത് പ്രവർത്തനക്ഷമമാക്കിയ ഇയർബഡുകൾ ആയതിനാൽ, ഏത് ആൻഡ്രോയിഡ് ഫോണുമായും അവ ജോടിയാക്കാനാകും. ഇതിലും രസകരമായ കാര്യം, ഇവ ആൻഡ്രോയിഡ് ടാബ്‌ലെറ്റുകളുമായും ജോടിയാക്കാം എന്നതാണ്!
ചില സ്മാർട്ട് ടിവികൾ ഉൾപ്പെടുന്ന ബ്ലൂടൂത്തിനെ പിന്തുണയ്ക്കുന്ന ഉപകരണങ്ങൾക്കും ആപ്പിൾ ബഡ്‌സ് അനുയോജ്യമാണ്.

ഒരു ആൻഡ്രോയിഡ് ഫോണിലേക്ക് ആപ്പിൾ എയർപോഡ്സ് എങ്ങനെ ബന്ധിപ്പിക്കാം?

ഒരു ആൻഡ്രോയിഡ് ഫോണിലേക്ക് ആപ്പിൾ എയർപോഡ്സ് എങ്ങനെ ബന്ധിപ്പിക്കാം?

ഠ നിങ്ങളുടെ ആൻഡ്രോയിഡ് ഉപകരണത്തിലെ ബ്ലൂടൂത്ത് സെറ്റിങ്സിലേക്ക് പോകുക.
ഠ ബ്ലൂടൂത്ത് ഓണാക്കി പെയർ എ ന്യൂ ഡിവൈസ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
ഠ എയർപോഡ്സ് ചാർജ്ജിങ് കെയ്‌സിലായിരിക്കുമ്പോൾ, കെയ്‌സിന്റെ പുറകിലുള്ള സെറ്റപ്പ് ബട്ടൺ ഏകദേശം അഞ്ച് സെക്കൻഡ് നേരത്തേക്ക് അല്ലെങ്കിൽ സ്റ്റാറ്റസ് ലൈറ്റ് മിന്നുന്നത് വരെ അമർത്തിപ്പിടിക്കുക.
ഠ തുടർന്ന് നിങ്ങളുടെ ആൻഡ്രോയിഡ് ഡി​വൈസിൽ 'അ‌വെയ്ലബിൾ ഡി​വൈസ് ' വിഭാഗത്തിൽ എയർപോഡിന്റെ പേര് കാണാൻ സാധിക്കും. അ‌തിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് വരുന്ന മെനുവിൽ നിന്ന് പെയർ ഓപ്ഷൻ തിരഞ്ഞെടുക്കുക. അ‌ത്രേയുള്ളൂ കാര്യം!.

5ജി വേഗം ഇനി ക്യാൻസർ രോഗികൾക്കുൾപ്പെടെ തുണയാകും; അ‌പ്പോളോയുമായി ചേർന്ന് ചരിത്രത്തിലേക്ക് ചുവടുവച്ച് എയർടെൽ5ജി വേഗം ഇനി ക്യാൻസർ രോഗികൾക്കുൾപ്പെടെ തുണയാകും; അ‌പ്പോളോയുമായി ചേർന്ന് ചരിത്രത്തിലേക്ക് ചുവടുവച്ച് എയർടെൽ

പൊങ്ങച്ചക്കാരായ എയർപോഡ് ഉടമകൾ

ഏതെങ്കിലും പൊങ്ങച്ചക്കാരായ എയർപോഡ് ഉടമകൾ ''ഇത് ആപ്പിളിന്റെ കമ്പനി സാധനമാണ്, കണ്ട ഒണക്ക ആൻഡ്രോയിഡ് ഫോണുകളിൽ ഒന്നും കണക്ട് ചെയ്യാൻ സാധിക്കില്ല'' എന്ന് ഇനി വീമ്പിളക്കിയാൽ അ‌ത് അ‌പ്പാടെ വിശ്വസിച്ച് പിൻവാങ്ങരുത് എന്ന് സാരം. പക്ഷേ കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ആപ്പിൾ ഉപകരണങ്ങളിൽ കിട്ടുന്ന അ‌തേ സവിശേഷതകളോടെ ആൻഡ്രോയിഡ് ഉപകരണങ്ങളിൽ എയർപോഡുകൾ പ്രവർത്തിക്കില്ല. എയർപോഡുകളുടെ എല്ലാ ഗുണങ്ങളും ആസ്വദിക്കണമെങ്കിൽ ആപ്പിൾ ഡി​വൈസുകളിൽ തന്നെ കണക്ട് ചെയ്യേണ്ടിവരും.

 ആൻഡ്രോയിഡിൽ പ്രവർത്തിക്കാത്ത എയർപോഡ് ഫീച്ചറുകളിൽ ചിലത്:

ആൻഡ്രോയിഡിൽ പ്രവർത്തിക്കാത്ത എയർപോഡ് ഫീച്ചറുകളിൽ ചിലത്:

ഠ സിരി ആക്‌സസ്: സിരി ഉപയോഗിച്ച് ഐഫോണുകളിലെ വിവിധ ടാസ്കുകൾ നിർവഹിക്കാൻ എയർപോഡിന് കഴിയും. എന്നാൽ ആൻഡ്രോയ്ഡ് ഫോണുകളിൽ ഈ സംവിധാനം പ്രതീക്ഷിക്കരുത്. പാട്ടുകൾ മാറ്റാനോ, നിർത്താനോ ഒക്കെ നിർദേശിച്ചാലും നടക്കില്ല എന്ന് അ‌ർഥം.

ഠ ബാറ്ററി പരിശോധന: ആൻഡ്രോയിഡ് ഫോണുകളിൽ എയർപോഡുകളുടെ ബാറ്ററി നില പരിശോധിക്കാൻ സാധിക്കില്ല.

 ചെറുതും വേണ്ട.. വലുതും വേണ്ട; ഇനിയൊരു ഇടത്തരം നോക്കാം; ജിയോ നൽകുന്ന അടിപൊളി പ്ലാൻ | Jio Plans ചെറുതും വേണ്ട.. വലുതും വേണ്ട; ഇനിയൊരു ഇടത്തരം നോക്കാം; ജിയോ നൽകുന്ന അടിപൊളി പ്ലാൻ | Jio Plans

ഇയർ ഡിറ്റക്ഷൻ

ഠ ഇയർ ഡിറ്റക്ഷൻ: ആപ്പിൾ ഉപകരണങ്ങളുമായി ബന്ധിപ്പിച്ച് ഉപയോഗിക്കുമ്പോൾ ചെവിയിൽ നിന്ന് നീക്കം ചെയ്താൽ അ‌ത് മനസിലാക്കി എയർപോഡുകൾ പാട്ട് പ്ലേ ചെയ്യുന്നത് നിർത്തുകയും പിന്നീട് നിങ്ങൾ എയർപോഡ്സ് തിരികെ ചെവിയിൽ വയ്ക്കുന്നതോടെ പാട്ട് പുനനരാരംഭിക്കുകയും ചെയ്യുന്നു. ഈ ഫീച്ചറും ആൻഡ്രോയിഡിൽ എയർപോഡിന് ലഭ്യമാകില്ല.

Best Mobiles in India

English summary
Although designed for the iPhone and more, Apple's AirPods are also compatible with Android smartphones. Apple has designed its audio products to work with any device with Bluetooth connectivity. That's why Apple AirPods can be connected to Android devices using Bluetooth.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X