ആപ്പിൾ എയർപോഡ്സ് മാക്‌സ് ഓവർ-ഇയർ ഹെഡ്‌ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു: വില, സവിശേഷതകൾ
ആപ്പിൾ എയർപോഡ്സ് മാക്‌സ് ഓവർ-ഇയർ ഹെഡ്‌ഫോണുകൾ (Apple Airpods Max) ഇന്ത്യയിൽ അവതരിപ്പിച്ചു. ഇവയെ എയർപോഡ്സ് സ്റ്റുഡിയോ എന്ന പേരിൽ നേരത്തെ പ്രചരിച്ചിരുന്നു. ഡിസംബർ 8ന് ആപ്പിളിന് പുതിയ ഹാർഡ്‌വെയർ പുറത്തിറക്കാൻ കഴിയുമെന്ന് ഒന്നിലധികം റിപ്പോർട്ടുകൾ വന്നതിനെത്തുടർന്ന് ആപ്പിളിൽ നിന്ന് പുതിയ ഓവർ-ഇയർ, വയർലെസ് ഹെഡ്‌ഫോണുകൾ പുറത്തിറക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എയർപോഡ്സ് മാക്സ് ആഗോളതലത്തിൽ അവതരിപ്പിച്ചു. ലോകമെമ്പാടും ഇന്ത്യയിലുമായി ഇതിൻറെ ഷിപ്പിംഗ് ഡിസംബർ 15ന് ആരംഭിക്കും. പിങ്ക്, ഗ്രീൻ, ബ്ലൂ, സ്പേസ് ഗ്രേ, സിൽവർ എന്നിങ്ങനെ അഞ്ച് കളർ ഓപ്ഷനുകളിലാണ് ആപ്പിൾ ഇന്ത്യ ഓൺലൈൻ സ്റ്റോറിൽ ഇത് വരുന്നത്. ഇന്ത്യയിൽ ഇതിന് വരുന്ന വിലയും ഇതിനോടകം പ്രഖ്യാപിച്ച് കഴിഞ്ഞു.

എയർപോഡ് മാക്‌സ്: ഇന്ത്യയിലെ വിലയും ലഭ്യതയും
ആപ്പിൾ എയർപോഡ്സ് മാക്‌സ് ആപ്പിൾ ഇന്ത്യ ഓൺലൈൻ സ്റ്റോറിൽ 59,900 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഡിസംബർ 15 മുതൽ സ്റ്റോറിലൂടെയും മറ്റ് ആപ്പിൾ റീസെല്ലറുകളിലൂടെയും ഈ ഡിവൈസ് നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്. ഇതിനായി രൂപകൽപ്പന ചെയ്ത പ്രത്യേക "സ്മാർട്ട്" കേസ് ഇതിന് ലഭിക്കും. അതിൽ ഫ്ലാപ്പ് ഓപ്പൺ കവറും ചാർജ് ചെയ്യുന്നതിനായി ഒരു ലൈറ്റിനിങ് യുഎസ്ബി-സി കേബിളും ലഭിക്കുന്നു. ആഗോള വിപണിയിൽ എയർപോഡ്സ് മാക്സ് പ്രോ വയർലെസ് ഹെഡ്‌ഫോണുകൾക്ക് 549 ഡോളറാണ് വില വരുന്നത് (ഏകദേശം 40,500 രൂപ).

എയർപോഡ്സ് മാക്സ് പ്രോ: സവിശേഷതകൾ
ആപ്പിളിന്റെ ആദ്യ ഓവർ-ഇയർ ഹെഡ്‌ഫോണുകൾ ഉയർന്ന ഫിഡിലിറ്റി ഓഡിയോ നൽകുമെന്ന് അവകാശപ്പെടുന്നു. മെഷീൻ ചെയ്ത അലുമിനിയം ഇയർകപ്പുകൾ ഒരു സെക്കൻഡറി സസ്പെൻഷൻ സിസ്റ്റത്തിൽ ഘടിപ്പിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു. ഇത് സ്റ്റെയിൻലെസ്-സ്റ്റീൽ ഹെഡ്‌ബാൻഡിനൊപ്പം വരുന്നു. എയർപോഡ്സ് മാക്‌സിന്റെ ഇയർകപ്പുകൾക്ക് കാന്തികമായി ഘടിപ്പിച്ചിരിക്കുന്ന കുഷ്യനുകളെ ചുറ്റിപ്പറ്റിയുള്ള "അകോസ്റ്റിക്കലി ഒപ്റ്റിമൈസ് ചെയ്ത" ഒരു വലയമുണ്ട്. മികച്ച നോയ്‌സ് ക്യാൻസലിങ് അനുഭവത്തിനായി ഇതിൽ വരുന്ന മെറ്റീരിയലുകളുടെ സംയോജനം മികച്ച സുപ്പീരിയർ പാസ്സീവ് സീൽ സവിശേഷത നൽകുന്നുവെന്ന് ആപ്പിൾ പറയുന്നു.

ആപ്പിളിൽ നിന്നുള്ള കസ്റ്റം 40 എംഎം ഡൈനാമിക് ഡ്രൈവറുകളും അതിന്റെ പ്രൊപ്രൈറ്ററി എച്ച് 1 ചിപ്പും എയർപോഡ്സ് മാക്സിൽ ഘടിപ്പിച്ചിരിക്കുന്നു. ഹെഡ്‌ഫോണുകളിൽ മൊത്തം ഒൻപത് മൈക്രോഫോണുകളാണ് വരുന്നത്. അവയിൽ എട്ട് എണ്ണം എല്ലാ ദിശകളിൽ നിന്നും ശബ്‌ദം തടയുന്നതിന് ആക്റ്റീവ് നോയ്‌സ് ക്യാൻസലിങ് (ANC) പ്രവർത്തനത്തെ സഹായിക്കുന്നു. ആപ്പിളിന്റെ ട്രൂ വയർലെസ് സ്റ്റീരിയോ (ടിഡബ്ല്യുഎസ്) ഇയർഫോണുകളായ എയർപോഡ്സ് പ്രോയുടെ സവിശേഷതയ്ക്ക് സമാനമായ സിംഗിൾ-ബട്ടൺ പ്രസ് ട്രാൻസ്പരൻസി മോഡ് ഇതിന് ഉണ്ട്.

വയർലെസ് ഹെഡ്‌ഫോണുകൾ ബ്ലൂടൂത്ത് വി 5 ഉപയോഗിച്ച് ബന്ധിപ്പിക്കുന്നു. എയർപോഡ്സ് മാക്സിന് ഡയനാമിക്ക് ഹെഡ് ട്രാക്കിംഗ് വരുന്ന സ്പേഷ്യൽ ഓഡിയോ ഉണ്ട്. ഇത് പ്രധാനമായും ഹെഡ് മൂവേമെന്റ് ട്രാക്കുചെയ്യാനും തത്സമയം ശബ്‌ദം ഒപ്റ്റിമൈസ് ചെയ്യാനും ആക്‌സിലറോമീറ്റർ, ഗൈറോസ്‌കോപ്പ് സെൻസറുകൾ ഉപയോഗിക്കുന്നു. ഒപ്പം സംഗീതത്തിന്റെ വ്യത്യസ്‌ത തരങ്ങൾക്കായി ശബ്‌ദം ഒപ്റ്റിമൈസ് ചെയ്യുന്നതിനുള്ള അഡാപ്റ്റീവ് ഇക്യുവും ഇതിൽ നൽകിയിരിക്കുന്നു.


Click it and Unblock the Notifications








