കേറിവാടാ മക്കളേ! ആപ്പിൾ ഐപാഡ് പ്രോ & ഐപാഡ് എയർ ഫീച്ചേഴ്സ്
ചൊവ്വാഴ്ച (മെയ് 7) നടന്ന കമ്പനിയുടെ ഏറ്റവും പുതിയ 'ലെറ്റ് ലൂസ്' ഇവൻ്റിൽ ആപ്പിൾ പുതിയ ഐപാഡ് പ്രോ 2024, ഐപാഡ് എയർ മോഡലുകൾ അവതരിപ്പിച്ചു. ആവേശകരമായ അപ്‌ഡേറ്റുകൾ വാഗ്ദാനം ചെയ്ത് 2024 മെയ് 7ന് ഷെഡ്യൂൾ ചെയ്തിരുന്ന 'ലെറ്റ് ലൂസ്' ഇവൻ്റിനായി ആപ്പിൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു.
പഴയ ജനറേഷനെക്കാൾ 50% വേഗതയുള്ളതായി അവകാശപ്പെടുന്ന പുതിയ M4 ചിപ്പാണ് ഐപാഡ് പ്രോയ്ക്ക് കരുത്ത് പകരുന്നത്. രണ്ട് ഐപാഡുകളും ആപ്പിൾ പെൻസിൽ പ്രോയും മാജിക് കീബോർഡ് സപ്പോർട്ടോട് കൂടിയാണ് വരുന്നത്. ഐപാഡ് എയർ മോഡലുകളിൽ മുകളിലും താഴെയുമായി സ്റ്റീരിയോ സ്പീക്കറുകളും ഉണ്ട്. ഇന്ത്യയിലെ ഐപാഡുകളുടെ വിലയും ലഭ്യതയും സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ പരിശോധിക്കാം.

ആപ്പിൾ ഐപാഡ് പ്രോ 2024 ഇന്ത്യയിലെ വിലയും ലഭ്യതയും: വൈ-ഫൈ സഹിതമുള്ള 11 ഇഞ്ച് ഐപാഡ് പ്രോയ്ക്ക്, 256 ജിബിക്ക് 99,900 രൂപയും 512 ജിബിക്ക് 1,19,900 രൂപയും 1 ടിബിക്ക് 1,59,900 രൂപയും 2 ടിബി വേരിയൻ്റിന് 1,99,900 രൂപയുമാണ് ഇന്ത്യയിലെ വില. വൈ-ഫൈ സഹിതമുള്ള നാനോ ടെക്സ്ചർഡ് ഗ്ലാസ് ഓപ്ഷന് 1TBക്ക് 1,69,900 രൂപയും 2TBക്ക് 2,09,900 രൂപയുമാണ് വില.
നാനോ ടെക്സ്ചർഡ് ഗ്ലാസ് ഓപ്ഷൻ 1TB, 2TB എന്നിവയിൽ മാത്രമേ ലഭ്യമാകൂ. വൈ-ഫൈയും സെല്ലുലാറും ഉള്ള 11 ഇഞ്ച് ഐപാഡ് പ്രോ 256 ജിബിക്ക് 1,19,900 രൂപയിലും 512 ജിബിക്ക് 1,39,900 രൂപയിലും 1 ടിബിക്ക് 1,79,900 രൂപയിലും 2 ടിബി മോഡലിന് 2,19,900 രൂപയിലും വില ആരംഭിക്കുന്നു. ഇതിനായുള്ള നാനോ ടെക്സ്ചർഡ് ഗ്ലാസ് ഓപ്ഷന് 1TBക്ക് 1,89,900 രൂപയും 2TBക്ക് 2,29,900 രൂപയും ആണ് വില.
വൈ-ഫൈ സഹിതമുള്ള 13 ഇഞ്ച് ഐപാഡ് പ്രോയുടെ വില 256 ജിബിക്ക് 1,29,900 രൂപയിലും 512 ജിബിക്ക് 1,49,900 രൂപയിലും 1 ടിബിക്ക് 1,89,900 രൂപയിലും 2 ടിബി വേരിയൻ്റിന് 2,29,900 രൂപയിലും വില ആരംഭിക്കുന്നു. 13 ഇഞ്ച് വേരിയൻ്റിനുള്ള നാനോ ടെക്സ്ചർഡ് ഗ്ലാസ് ഓപ്ഷന് 1TBക്ക് 1,99,900 രൂപയും 2TBക്ക് 2,39,900 രൂപയുമാണ് വില.
വൈ-ഫൈയും സെല്ലുലാറും ഉള്ള 13 ഇഞ്ച് മോഡലിന് 256 ജിബിക്ക് 1,49,900 രൂപയും 512 ജിബിക്ക് 1,69,900 രൂപയും 1 ടിബിക്ക് 2,09,900 രൂപയും 2 ടിബിക്ക് 2,49,900 രൂപയുമാണ് വില. 13 ഇഞ്ച് ഐപാഡ് പ്രോയുടെ നാനോ ടെക്സ്ചർഡ് ഗ്ലാസ് ഓപ്ഷൻ്റെ വില 1TBക്ക് 2,19,900 രൂപയിലും 2TBക്ക് 2,59,900 രൂപയിലും വില ആരംഭിക്കുന്നു.
ഐപാഡ് പ്രോ ഒഎൽഇഡിയുടെ രണ്ട് വേരിയെന്റും സിൽവർ, സ്പേസ് ബ്ലാക്ക് നിറങ്ങളിൽ ലഭ്യമാണ്. മെയ് 15 മുതൽ സ്റ്റോറുകളിൽ ഇവ ലഭ്യമാകും. ആപ്പിൾ സ്റ്റോറിൽ നിന്ന് ഓൺലൈനായും വാങ്ങാവുന്നതാണ്. ഇനി ആപ്പിൾ ഐപാഡ് എയർ മോഡലുകളുടെ വിലയേയും ഇന്ത്യയിലെ ലഭ്യതയേയും കുറിച്ച് അറിഞ്ഞാലോ?
ഇന്ത്യയിൽ വൈ-ഫൈയുള്ള 11 ഇഞ്ച് ഐപാഡ് എയർ 2024ൻ്റെ വില 128 ജിബിക്ക് 59,900 രൂപയിലും 256 ജിബിക്ക് 69,990 രൂപയിലും 512 ജിബിക്ക് 89,990 രൂപയിലും 1 ടിബിക്ക് 1,09,900 രൂപയിലും വില ആരംഭിക്കുന്നു. വൈഫൈ + സെല്ലുലാർ സഹിതമുള്ള 11 ഇഞ്ച് ഐപാഡ് എയർ 128 ജിബിക്ക് 74,900 രൂപയിലും 256 ജിബിക്ക് 84,900 രൂപയിലും 512 ജിബിക്ക് 1,04,900 രൂപയിലും 1 ടിബിക്ക് 1,24,900 രൂപയിലും വില ആരംഭിക്കുന്നു.
വൈഫൈയുള്ള 13 ഇഞ്ച് ഐപാഡ് എയറിന് 128 ജിബിക്ക് 79,900 രൂപയും 256 ജിബിക്ക് 89,900 രൂപയും 512 ജിബിക്ക് 1,09,900 രൂപയും 1 ടിബിക്ക് 1,29,900 രൂപയുമാണ് വില. വൈഫൈ + സെല്ലുലാർ ഉള്ള 13 ഇഞ്ച് മോഡലിന് 128 ജിബിക്ക് 94,900 രൂപയും, 256 ജിബിക്ക് 1,04,900 രൂപയും, 512 ജിബിക്ക് 1,24,900 രൂപയും, 1 ടിബിക്ക് 144900 രൂപയും ആണ് വില.
ഐപാഡ് എയർ 2024 മോഡലുകൾ ബ്ലൂ, പർപ്പിൾ, സ്റ്റാർലൈറ്റ്, സ്‌പേസ് ഗ്രേ എന്നീ നിറങ്ങളിൽ ലഭ്യമാണ്. ഇന്ത്യയിലെ ആപ്പിളിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിലും സ്റ്റോറുകളിലും ഇവ ലഭ്യമാണ്. പുതിയ ഐപാഡ് എയർ മോഡലുകൾ യുഎസ്ബി ടൈപ്പ്-സി പോർട്ടിലൂടെ മാത്രമേ ചാർജ് ചെയ്യാനാകൂ. ചാർജർ ഐപാഡുകളുടെ കൂടെ ലഭ്യമാകില്ല.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ അറിയാനും ടെക്ക് ടിപ്‌സുകൾ അറിയാനും gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








