Home
Gadgets

ഐഫോൺ 16 സീരീസിൽ ഒതുങ്ങാൻ ആപ്പിളിന് ഉദ്ദേശമില്ല; സെപ്റ്റംബർ 9ന് കാത്തിരിക്കുന്ന മറ്റ് സർ​പ്രൈസുകൾ

സെപ്തംബർ 9 തിങ്കളാഴ്ച ആപ്പിളിൻ്റെ ആനുവൽ ഫാൾ ഇവൻ്റ് നടത്തുമെന്ന് ആപ്പിൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇവൻ്റിൻ്റെ ഹൈലൈറ്റ് പുതിയ മുൻനിര ഐഫോൺ 16 ലൈനപ്പിൻ്റെ വളരെ പ്രതീക്ഷയോടെയുള്ള ലോഞ്ച് ആയിരിക്കും. എന്നാൽ അത് മാത്രമല്ല. പാരമ്പര്യം പിന്തുടർന്ന്, പുതിയ ആപ്പിൾ വാച്ചുകൾ മുതൽ എയർപോഡുകൾ അപ്‌ഗ്രേഡ് ചെയ്യുന്നത് വരെയുള്ള നിരവധി പ്രൊഡക്ടുകളും ആപ്പിൾ ലോഞ്ച് ചെയ്യുമെന്ന് ആണ് പ്രതീക്ഷിക്കുന്നത്. ഒരുപക്ഷേ ഒരു പുതുക്കിയ ഐപാഡ് മിനി പോലും ലോഞ്ച് ആകാൻ ഉള്ള സാധ്യത ഉണ്ട്. ഐഫോൺ 16 സീരീസിനപ്പുറം ഇവൻ്റിൽ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന ചില പ്രൊഡക്ടുകളെ കുറിച്ച് പരിശോധിക്കാം.

ആപ്പിൾ വാച്ച് സീരീസ് 10ൽ പ്രതീക്ഷിക്കുന്ന അപ്‌ഗ്രേഡുകൾ: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലോഞ്ചുകളിലൊന്നാണ് ആപ്പിൾ വാച്ച് സീരീസ് 10. ഈ ന്യൂ ജനെറേഷൻ ആപ്പിൾ വാച്ച് ലോഞ്ച് ചെയ്ത് ആയിരിക്കാം ആപ്പിൾ വാച്ച് അവരുടെ പത്താം വാർഷികം ആഘോഷിക്കുന്നത്. അതിനാൽ ഇതിൽ കാര്യമായ നവീകരണങ്ങൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. ആപ്പിൾ അനലിസ്റ്റ് മിംഗ്-ചി കുവോയുടെ റിപ്പോർട്ട് അനുസരിച്ച്, ന്യൂ ജനെറേഷൻ ആപ്പിൾ വാച്ച് വലിയ ഡിസ്‌പ്ലേകളുള്ള മെലിഞ്ഞ ഡിസൈൻ അവതരിപ്പിക്കും.

ഐഫോണിന് പുറമെ സെപ്തംബർ 9ന് മറ്റെന്താണ് ലോഞ്ച് ചെയ്യുക?

ഇത് നിലവിലെ 41 എംഎം, 45 എംഎം ഓപ്ഷനുകളിൽ നിന്ന് 45 എംഎം, 49 എംഎം കെയ്‌സുകളിലേക്കുള്ള വലുപ്പത്തിലേക്ക് മാറ്റം കൊണ്ടുവരാൻ സാധ്യത ഉണ്ട്. വലിയ 49 എംഎം വലുപ്പം എന്ന് പറയുമ്പോൾ നിലവിലെ ആപ്പിൾ വാച്ച് അൾട്രായുമായി വലുപ്പത്തിൽ സാമ്യം ഉണ്ടായേക്കാം. അതേ സമയം 45 എംഎം മോഡൽ ഏറ്റവും ചെറിയ സ്റ്റാൻഡേർഡ് ആപ്പിൾ വാച്ച് സൈസ് ആയി മാറും.

വാച്ചിൻ്റെ ഇന്റേണൽ കമ്പോണന്റുകളിൽ കാര്യമായ നവീകരണം ആപ്പിൾ നൽകുമെന്നും അഭ്യൂഹമുണ്ട്. നെക്സ്റ്റ് ജനെറേഷൻ മോഡലിൽ റെസിൻ കോട്ട് ചെയ്ത കോപ്പർ ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് കനം കുറഞ്ഞ ലോജിക് ബോർഡ് എന്ന പ്രത്യേകതയും മറ്റ് ഘടകങ്ങൾക്ക് കൂടുതൽ സ്ഥലം ലഭിക്കാൻ സഹായിക്കുകയും ഈടുനിൽക്കുകയും ജല പ്രതിരോധവും വർദ്ധിപ്പിക്കുകയും ചെയ്യും.

ഹൈപ്പർടെൻഷൻ, സ്ലീപ് അപ്നിയ ഡിറ്റക്ഷൻ തുടങ്ങിയ പുതിയ ആരോഗ്യ ഫീച്ചറുകൾ ആപ്പിൾ അവതരിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നിരുന്നാലും, ബ്ലൂംബെർഗിൻ്റെ മാർക്ക് ഗുർമാൻ പറയുന്നതനുസരിച്ച്, വിശ്വാസ്യത പ്രശ്‌നങ്ങളും പേറ്റൻ്റ് ആശങ്കകളും കാരണം ആപ്പിൾ ഇപ്പോഴും ഇതേ കുറിച്ച് പുറത്ത് വിടാൻ തയ്യാറായിട്ടില്ലാത്തതിനാൽ, കൂടുതൽ സവിശേഷതകൾ അറിയാൻ കാത്തിരിക്കേണ്ടിവരും.

ആപ്പിൾ വാച്ച് അൾട്രാ 3: കഴിഞ്ഞ വർഷം പുറത്തിറക്കിയ അൾട്രാ 2ൻ്റെ പിൻഗാമിയായി ഈ വർഷം ആപ്പിൾ തേർഡ് ജനെറേഷൻ ആപ്പിൾ വാച്ച് അൾട്രാ 3 അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, പുതിയ അൾട്രാ വാച്ചിൽ ചില ഹാർഡ്‌വെയർ മാറ്റങ്ങൾ കാണുമെന്ന് പ്രതീക്ഷിക്കുന്നു.

പുതിയ മോഡലിന് കഴിഞ്ഞ വർഷത്തെ എസ് 9 ചിപ്പിൽ നിർമ്മിച്ചതും എഐ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നതുമായ ഒരു പ്രോസസർ അവതരിപ്പിക്കാൻ സാധ്യത ഉണ്ടെങ്കിലും, അതിൻ്റെ രൂപകൽപ്പന വലിയ മാറ്റമില്ലാതെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ ആപ്പിൾ വാച്ച് അൾട്രായ്ക്ക് ഏകദേശം ഒറിജിനലിൻ്റെ അതേ രൂപം ഉണ്ടായിരിക്കുമെന്ന് ഗുർമാൻ അഭിപ്രായപ്പെടുന്നു.

മികച്ച തെളിച്ചത്തിനും ബാറ്ററി കാര്യക്ഷമതയ്‌ക്കുമായി മൈക്രോ എൽഇഡി ഡിസ്‌പ്ലേയെ കുറിച്ചും കിംവദന്തികൾ ഉണ്ടായിരുന്നു. എല്ലായ്‌പ്പോഴും ഓൺ ഡിസ്‌പ്ലേ സമയത്ത് ബാറ്ററി ഉപഭോഗം കുറയ്ക്കാൻ സഹായിക്കുന്നതിന് പുതിയ ആപ്പിൾ വാച്ച് മോഡലുകളിലേക്ക് ലോ-എനർജി OLED പാനൽ സാങ്കേതികവിദ്യ കൊണ്ടുവരും എന്ന് ആണ് കരുതുന്നത്.

ആപ്പിൾ വാച്ച് SE 3: കൂടുതൽ താങ്ങാനാവുന്ന ഓപ്ഷനായി, തേർഡ് ജനെറേഷൻ ആപ്പിൾ വാച്ച് SE 3 ലോഞ്ച് ചെയ്യാൻ സാധ്യത ഉണ്ട്. ആപ്പിൾ വാച്ച് സീരീസ് 8ന് സമാനമായ 41mm, 45mm കെയ്‌സ് സൈസുകളുള്ള വലിയ ഡിസ്‌പ്ലേ നൽകും എന്നാണ് കരുതുന്നത്.

സൈസുകളിൽ ഉള്ള വലുപ്പം കൂടാതെ ശ്രദ്ധേയമായ ചില നവീകരണങ്ങൾ ഇതിൽ കാണുമെന്ന് അഭ്യൂഹമുണ്ട്. റിസർച്ച് അനലിസ്റ്റ് ഡേവിഡ് ഹ്സീഹിൻ്റെ റിപ്പോർട്ട് പ്രകാരം, പുതിയ വാച്ച് SE നിലവിലെ SE മോഡലിനേക്കാൾ 12 ശതമാനം കൂടുതൽ ഡിസ്പ്ലേ ഏരിയ വാഗ്ദാനം ചെയ്യും എന്നാണ് കരുതുന്നത്.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
Apple has officially confirmed that it will hold its annual fall event on Monday, September 9. The highlight of the event was not only the launch of the new flagship iPhone 16. Following tradition, Apple is also expected to launch a range of products, from new Apple Watches to upgrade AirPods.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X