Home
Gadgets

ഞെട്ടിക്കുന്ന സത്യം തിരിച്ചറിയൂ! വരാനിരിക്കുന്ന മാക് മിനിയിൽ യുഎസ്ബി-എ പോർട്ടുകൾ ഒഴിവാക്കും

ബ്ലൂംബെർഗിലെ മാർക്ക് ഗുർമാൻ റിപ്പോർട്ട് ചെയ്തത് പോലെ, വരാനിരിക്കുന്ന മാക് മിനിയിൽ ആപ്പിൾ ഉടൻ തന്നെ യുഎസ്ബി-എ പോർട്ടുകൾ ഒഴിവാക്കിയേക്കും. പുനർരൂപകൽപ്പനയിൽ അഞ്ച് USB-C പോർട്ടുകൾ ഉണ്ടായിരിക്കും. രണ്ട് മുൻവശത്തും മൂന്ന് പിന്നിലും ആയി ആയിരിക്കും സ്ഥാപിക്കുക. ചില ആക്സസറികൾക്കായി USB-Aയെ ആശ്രയിക്കുന്ന ഉപയോക്താക്കളെ ഇത് നിരാശപ്പെടുത്തിയേക്കാം എങ്കിലും, ആപ്പിളിൻ്റെ ഉപകരണങ്ങളിൽ ഉടനീളം USB-A ഘട്ടംഘട്ടമായി നിർത്താനുള്ള പദ്ധതി ആയിരിക്കാം ഈ മാട്ടത്തിലൂടെ ആരംഭിക്കുന്നത്. പുതിയ മാക് മിനി (Mac mini) ഇഥർനെറ്റ്, എച്ഡിഎംഐ, 3.5mm ഹെഡ്‌ഫോൺ ജാക്ക് എന്നിവയെ നേരത്തെ ഉണ്ടായിരുന്നത്പോലെ തന്നെ സപ്പോർട്ട് ചെയ്യും.

അതേ സമയം ഒരു ഇന്റേണൽ പവർ സപ്ലൈ കൂടെ നിലനിർത്തും. കണക്റ്റിവിറ്റി ഓപ്ഷനുകളെ കുറിച്ചുള്ള ഉപയോക്തൃ ആശങ്കകൾ ഇത് പരിഹരിക്കുന്നു. നിലവിലെ M2 മാക് മിനിയിൽ (M2 Mac Mini) രണ്ട് USB-C, രണ്ട് USB-A പോർട്ടുകൾ ഉൾപ്പെടുന്നു. എന്നാൽ M2 പ്രോ വേർഷനിൽ നാല് USB-C, രണ്ട് USB-A പോർട്ടുകൾ ഉണ്ട്.

വരാനിരിക്കുന്ന മാക് മിനിയിൽ യുഎസ്ബി-എ പോർട്ടുകൾ ഒഴിവാക്കും

M4 മാക് മിനി ഡിസൈൻ മാറ്റം: M4, M4 പ്രോ ചിപ്പുകളുള്ള നെക്സ്റ്റ് ജനെറേഷൻ മാക് മിനി 2010ന് ശേഷമുള്ള ആദ്യത്തെ പ്രധാന ഡിസൈൻ അപ്‌ഡേറ്റ് അടയാളപ്പെടുത്തുമെന്ന് ഗുർമാൻ അഭിപ്രായപ്പെടുന്നു. ഇത് 14 വർഷത്തിനിടയിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്നാണ്. പുതിയ മോഡൽ അതിൻ്റെ 1.4 ഇഞ്ച് ഉയരത്തേക്കാൾ അൽപ്പം ഉയരമുള്ളതും ആപ്പിൾ ടിവിയുടെ വലുപ്പവുമായി സാമ്യമുള്ളതുമാകും.

"ഒരു ചെറിയ ബോക്സിലെ ഐപാഡ് പ്രോ" എന്നാണ് ഡെവലപ്പർമാർ ഇതിനെ വിശേഷിപ്പിച്ചത്. ഈ റിപ്പോർട്ടുകൾ കൃത്യമാണെങ്കിൽ, ഫ്രണ്ട് ഫേസിംഗ് പോർട്ടുകൾ അവതരിപ്പിക്കുന്ന ആദ്യത്തെ മോഡലായിരിക്കും പുതിയ മാക് മിനി. എൻട്രി ലെവൽ മോഡലുകളിൽ ആപ്പിൾ പലപ്പോഴും കുറച്ച് പോർട്ടുകൾ നൽകുന്നതിനാൽ അടിസ്ഥാന മോഡലിന് M4 പ്രോ പതിപ്പിന് സമാനമായ പോർട്ട് കോൺഫിഗറേഷൻ ഉണ്ടാകുമോ എന്നത് വ്യക്തമല്ല.

ഉപകരണങ്ങളിൽ ഉടനീളം M4 ചിപ്പ് ഇന്റഗ്രിഷൻ: ആപ്പിളിൻ്റെ മുഴുവൻ മാക് ലൈനപ്പിലും ഒരൊറ്റ ചിപ്പ് ജനറേഷൻ ഉപയോഗിക്കുന്ന ആദ്യ സംഭവമാണിത്. M4 ചിപ്പ് വരുന്ന വർഷത്തിനുള്ളിൽ മാക്ബുക്ക് എയർ, മാക്ബുക്ക് പ്രോ, ഐമാക്, മാക് സ്റ്റുഡിയോ, മാക് പ്രോ തുടങ്ങിയ മോഡലുകളിൽ അവതരിപ്പിക്കും.

നിലവിലെ M2 പ്രോ വേർഷന് നാല് USB-C, രണ്ട് USB-A പോർട്ടുകൾ ഉണ്ട്. M4 പ്രോ പതിപ്പിൽ അഞ്ച് USB-C പോർട്ടുകളും USB-A പോർട്ടുകളുമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ നേരത്തെ പറഞ്ഞത് പോലെ ഇഥർനെറ്റ്, എച്ഡിഎംഐ, ഓഡിയോ പോർട്ടുകൾ എന്നിവ നിലനിർത്തും. ചൈനയിലെ വിതരണക്കാർ സെപ്തംബർ ആദ്യം M4 മാക് മിനി ഷിപ്പിംഗ് ആരംഭിക്കും.

എം4 പ്രോ (M4 Pro) മോഡൽ ഒക്ടോബറിൽ തിരിച്ച് വരുമെന്ന് ആണ് പ്രതീക്ഷിക്കുന്നത്. ഈ മാറ്റങ്ങൾ ഉപയോക്താക്കൾക്ക് അത്യാവശ്യമായ കണക്റ്റിവിറ്റി ഓപ്ഷനുകൾ നിലനിർത്തിക്കൊണ്ട് തന്നെ അതിൻ്റെ പ്രോഡക്ട് ലൈനപ്പ് നവീകരിക്കാൻ ഉള്ള ആപ്പിളിൻ്റെ നിരന്തരമായ ശ്രമങ്ങളെ ആണ് പ്രതിഫലിപ്പിക്കുന്നത്. പ്രതീക്ഷയോടെ നമുക്ക് കാത്തിരിക്കാം.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
Apple may soon ditch USB-A ports on the upcoming Mac Mini. The redesign will have five USB-C ports. Two will be placed at the front and three at the back. While this may disappoint users who rely on USB-A for some accessories, this upgrade could be the start of Apple's plan to phase out USB-A across its devices. The new Mac mini will support Ethernet, HDMI and 3.5mm headphone jack as before.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X