ഐപോഡ് ടച്ചിന് പുതുജീവൻ; പുതിയ പതിപ്പുമായി ആപ്പിൾ

|

ഐപോഡ് ടച്ചിൻറെ പുതിയ പതിപ്പ് ഇറക്കിയിരിക്കുകയാണ് ആപ്പിള്‍. ആപ്പിളിൻറെ ഐഒഎസ് പ്ലാറ്റ്‌ഫോമിലേക്ക് കുറഞ്ഞ ചിലവില്‍ ലഭിക്കുന്നതുമാണ് ഇപ്പോള്‍ അവതരിപ്പിച്ച 'സെവൻത്ത് ജനറേഷൻ' ഐപോഡ് ടച്ച്. തുടക്ക പതിപ്പിന് 18,900 രൂപയാണ് വില. ഐഫോണ്‍ 7-ല്‍ ഉള്ള എ10 ഫ്യൂഷന്‍ പ്രോസസറാണ് ഇതിനു ശക്തിപകരുന്നത് എന്നതിനാല്‍ പ്രവർത്തനക്ഷമത അവിശ്വസനീയമായിരിക്കും.

 
ഐപോഡ് ടച്ചിന് പുതുജീവൻ; പുതിയ പതിപ്പുമായി ആപ്പിൾ

ഐപോഡ് ടച്ച്

ഐപോഡ് ടച്ച്

ഐമെസേജും ഫെയ്‌സ്‌ടൈം കോളും മുതല്‍ ഓഗ്‌മെന്റഡ് റിയാലിറ്റിയും ഈ വര്‍ഷം അവതരിപ്പിച്ചേക്കുമെന്നു കരുതുന്ന ആപ്പിള്‍ ആര്‍കെയ്ഡ് ഗെയ്മിങ് സര്‍വീസും വരെ പിന്തുണ നൽകുന്നതിനാൽ സിം ഇല്ലാത്ത ഐഫോണ്‍ എന്ന് ഇതിനെ വിശേഷിപ്പിക്കാം.1136×640 പിക്‌സല്‍സ് സ്‌ക്രീന്‍ റെസൊല്യൂഷനുള്ള റെറ്റിന ഡിസ്‌പ്ലെയാണ് പുതിയ ഐപോഡ് ടച്ചിനുള്ളത്.

 'സെവൻത്ത് ജനറേഷൻ' ഐപോഡ്

'സെവൻത്ത് ജനറേഷൻ' ഐപോഡ്

മികച്ച പ്രവർത്തനക്ഷമതയും അഴകും ഒത്തുചേർന്ന 'ഓപ്പോ റെനോ 10X സൂം'മികച്ച പ്രവർത്തനക്ഷമതയും അഴകും ഒത്തുചേർന്ന 'ഓപ്പോ റെനോ 10X സൂം'

വിരല്‍പ്പാടുകളെ പ്രതിരോധിക്കാനുള്ള ഒലിയോഫോബിക് കോട്ടിങും മെറ്റല്‍ ഡിസൈനിങ്ങുമുണ്ട്. ഐഫോണുകളില്‍ നിന്ന് ഒഴിവാക്കപ്പെട്ട 3.5 എംഎം ഓഡിയോ ജാക് തിരിച്ചെത്തുന്ന ഉപകരണവുമാണിത്. ഫോണ്‍വിളി ഒഴിച്ച്‌, പാട്ടു ആസ്വദിക്കാനും, ഗെയിം കളിക്കാനുമുള്‍പ്പെടെ ഐഫോണ്‍ കൊണ്ടു ചെയ്യാവുന്ന മിക്ക കാര്യങ്ങള്‍ക്കും വളരെയധികം ഉപകാരപ്രദമാകും.

ഐപാഡ് വിപണിയിൽ
 

ഐപാഡ് വിപണിയിൽ

f/2/4 അപേർച്ചറുള്ള 8 എംപി പിന്‍ ക്യാമറയാണ് പുതിയ ഐപോഡിനുള്ളത്. ഫെയ്‌സ്‌ടൈം കോളുകള്‍ക്കായി 1.2എംപി ക്യാമറയാണ് നല്‍കിയിരിക്കുന്നത്. ഗ്രൂപ് ഫെയ്‌സ്‌ടൈം കോളിലൂടെ 32 പേരുമായി ഒരേ സമയത്ത് സംസാരിക്കാം. 40 മണിക്കൂര്‍ പാട്ട് കേള്‍ക്കാനാകുന്ന ബാറ്ററിയാണ് നല്‍കിയിരിക്കുന്നതത്രെ. ഐഒഎസ് 12 ഒഎസുമായാണ് പുതിയ ഐപാഡ് വിപണിയിൽ എത്തുന്നത്.

റെറ്റിന ഡിസ്‌പ്ലെ

റെറ്റിന ഡിസ്‌പ്ലെ

സ്വന്തമായി സ്മാര്‍ട്‌ഫോണ്‍ വികസിപ്പിക്കാനൊരുങ്ങി ടിക് ടോക്ക് ഉടമയായ ബൈറ്റ്ഡാന്‍സ്സ്വന്തമായി സ്മാര്‍ട്‌ഫോണ്‍ വികസിപ്പിക്കാനൊരുങ്ങി ടിക് ടോക്ക് ഉടമയായ ബൈറ്റ്ഡാന്‍സ്

എന്നാല്‍, ഐഒഎസ് 13 സെപ്റ്റംബറില്‍ അവതരിപ്പിക്കുമ്പോള്‍ അതിലേക്ക് അപ്‌ഗ്രേഡു ചെയ്യാവുന്നതാണ്. സിം കാർഡ് സപ്പോര്‍ട്ട് ഇല്ലെങ്കിലും വൈ-ഫൈ ഉപയോഗിച്ച് മറ്റ് ഐഒഎസ് മാക് ഉപയോക്താകളെ ഫെയ്‌സ്‌ടൈമിലൂടെ വിളിക്കുകയും ഐമെസെജിലൂടെ സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്യാവുന്നതാണ്, എന്നത് വളരെയധികം സൗകര്യമുള്ളവാക്കുന്ന ഒരു സവിശേഷതയാണ്.

ആപ്പിൾ

ആപ്പിൾ

ഐപോഡ് ടച്ച് ജൂണ്‍ ആദ്യവാരം തന്നെ ഇന്ത്യയില്‍ വില്‍പനയ്ക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 32 ജി.ബി, 128 ജി.ബി, 256 ജി.ബി എന്നീ സ്റ്റോറേജ് ശേഷിയുള്ള മോഡലുകള്‍ക്ക് വില യഥാക്രമം 18,900 രൂപ, 28,900 രൂപ, 38,900 രൂപ എന്നിങ്ങനെയായിരിക്കും. വിവിധ നിറങ്ങളിലും ഈ പുതിയ ആപ്പിൾ ഐപോഡ് ടച്ച് ലഭ്യമാണ്.

Best Mobiles in India

Read more about:
English summary
The new mobile and Mac gaming subscription service will bring the best of the App Store, which is already the world's largest gaming platform, according to Apple. It'll have a month fee attached to it, like Apple Music and Apple News+.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X