Home
Gadgets

ഇന്ത്യക്ക് ഇനി പുതിയ പോരാളി! ആപ്പിളിൻ്റെ ഉടമസ്ഥതയിലുള്ള ബീറ്റ്‌സ് 3 ഓഡിയോ ഡിവൈസുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്തു

ആപ്പിളിൻ്റെ ഉടമസ്ഥതയിൽ ഉള്ള പ്രശസ്ത ഓഡിയോ ബ്രാൻഡായ ബീറ്റ്‌സ് മൂന്ന് ഓഡിയോ ഡിവൈസുകൾ അവതരിപ്പിച്ച് ഇന്ത്യൻ വിപണിയിലേക്ക് പ്രവേശിച്ചിരിക്കുന്നു. ബീറ്റ്‌സ് സോളോ ബഡ്‌സ് വയർലെസ് ഇയർഫോണുകൾ, ബീറ്റ്‌സ് സോളോ 4 ഓൺ-ഇയർ ഹെഡ്‌ഫോണുകൾ, ബീറ്റ്‌സ് പിൽ ബ്ലൂടൂത്ത് സ്പീക്കർ എന്നിവ ആണ് കമ്പനി പുറത്തിറക്കിയത്. ഈ പ്രീമിയം ഓഡിയോ ഓഫറുകൾ ഇപ്പോൾ ഇന്ത്യയിലെ ആപ്പിളിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി പ്രീ-ഓർഡറിനായി ലഭ്യമാണ്. പ്രീ-ഓർഡർ ചെയ്യുവാൻ സാധിക്കാത്തവർക്ക് സെപ്റ്റംബർ 4 മുതൽ വിൽപ്പന ആരംഭിക്കും. സോണി, സെൻഹൈസർ മറ്റും ആധിപത്യം പുലർത്തുന്ന ഇന്ത്യൻ വിപണിയിൽ തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കാനുള്ള ബീറ്റ്‌സിൻ്റെ ലക്ഷ്യമാണ് ലോഞ്ച് അടയാളപ്പെടുത്തുന്നത്.

ഈ പുതിയ ലൈനപ്പിലെ ഓരോ ഉൽപ്പന്നവും അതിൻ്റേതായ നൂതന സവിശേഷതകളിലും ഓഡിയോ ടെക്‌നോളജിയിലും പുരോഗതിയും കൊണ്ടുവന്നിട്ടുണ്ട്. "ബീറ്റ്സ് സോളോ ബഡ്സ്, ബീറ്റ്സ് സോളോ 4, ബീറ്റ്സ് പിൽ എന്നിവ ആപ്പിൾ, ആൻഡ്രോയിഡ് ഉപകരണങ്ങൾക്ക് ശ്രദ്ധേയമായ സൗണ്ട് പെർഫോമസും ബാറ്ററി ലൈഫും ഡ്യൂവൽ കൊമ്പാറ്റബിലിറ്റിയും നൽകുന്നു" എന്ന് ആപ്പിൾ മ്യൂസിക് ആൻഡ് ബീറ്റ്‌സിൻ്റെ വൈസ് പ്രസിഡൻ്റ് ഒലിവർ ഷൂസർ പറഞ്ഞു.

ഇന്ത്യക്ക് ഇനി പുതിയ പോരാളി!ബീറ്റ്‌സ് 3 ഓഡിയോ ഡിവൈസുകൾ ലോഞ്ച് ചെയ്തു

"യുവജനങ്ങൾ നയിക്കപ്പെടുന്ന സമ്പന്നമായ സംസ്കാരവും വൈവിധ്യവുമുള്ള ഒരു രാജ്യമായ ഇന്ത്യയിലേക്ക് ഞങ്ങളുടെ ഏറ്റവും പുതിയ പ്രീമിയം ഉൽപ്പന്നം എത്തിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്" എന്നും അദ്ദേഹം കൂട്ടി ചേർത്തു. ട്രൂ വയർലെസ് ഇയർഫോൺ ടെക്നൊളജിയിൽ ഒരു കുതിച്ചുചാട്ടമാണ് ബീറ്റ്സ് സോളോ ബഡ്സ് നടത്തിയിരിക്കുന്നത്.

കമ്പനിയുടെ ഇത് വരെയുള്ള ഏറ്റവും ഒതുക്കമുള്ള കെയ്‌സിൽ ലഭ്യമാകുന്ന ഈ ഇയർബഡുകൾ നോസിലുകളും ലേസർ കട്ട് വെൻ്റുകളും ഫീച്ചർ ചെയ്യുന്ന ഒരു എർഗണോമിക് ഡിസൈനാണ്. ഈ എഞ്ചിനീയറിംഗ് ഓഡിയോ പ്രകടനം മെച്ചപ്പെടുത്തുക മാത്രമല്ല, നീണ്ടുനിൽക്കുന്ന ഓഡിയോ സെഷനുകളിൽ കംഫർട്ട് ഫിറ്റ് ഉറപ്പാക്കുകയും ചെയ്യുന്നു. സോളോ ബഡ്‌സിൻ്റെ നടുക്ക് ഒരു ഡ്യുവൽ-ലെയർ ട്രാൻസ്‌ഡ്യൂസർ ആണ് ഉള്ളത്. ഇത് വ്യക്തമായ സൗണ്ട് റീപ്രൊഡക്ഷനായി മൈക്രോ-ഡിസ്റ്റോർഷനുകൾ ഗണ്യമായി കുറയ്ക്കുമെന്ന് ബീറ്റ്‌സ് അവകാശപ്പെടുന്നു.

കോളുകൾക്കായി ഇയർബഡുകൾ പതിവായി ഉപയോഗിക്കുന്നവർക്കായി, സോളോ ബഡ്‌സിൽ കസ്റ്റമൈസായി രൂപകൽപ്പന ചെയ്‌ത മൈക്രോഫോണുകൾ സജ്ജീകരിച്ചിരിക്കുന്നു. ക്രിസ്റ്റൽ ക്ലിയർ വോയ്‌സ് ക്വാളിറ്റി നൽകുന്നതിന് നൂതനമായ നോയിസ്-ലേണിങ് അൽഗോരിതങ്ങൾ ഉപയോഗിച്ചാണ് ഇവ പ്രവർത്തിക്കുന്നത്. ഒറ്റ ചാർജിൽ 18 മണിക്കൂർ വരെ പ്ലേബാക്ക് ടൈം ബീറ്റ്‌സ് ക്ലെയിം ചെയ്യുന്നതിനൊപ്പം ബാറ്ററി ലൈഫും ഇതിന്റെ ശ്രദ്ധേയമായ സവിശേഷതയാണ്. അധിക സൗകര്യം എന്ന രീതിയിൽ ഇയർബഡുകൾ ക്വിക്ക് ചാർജിംഗ് കഴിവുകളും അവതരിപ്പിക്കുന്നു.

സോളോ ബഡ്‌സിൻ്റെ അധിക സവിശേഷതകളിൽ തടസ്സമില്ലാത്ത വൺ-ടച്ച് പെയറിങ്ങും ആപ്പിളിൻ്റെ ഫൈൻഡ് മൈ, ആൻഡ്രോയിഡിൻ്റെ ഫൈൻഡ് മൈ ഡിവൈസ് സേവനങ്ങളുമായുള്ള പെയറിങ്ങും ഉൾപ്പെടുന്നു. ബീറ്റ്‌സ് സോളോ ബഡ്‌സിൻ്റെ വില 6,900 രൂപ ആണ്. ഇവ നാല് സ്റ്റൈലിഷ് നിറങ്ങളിൽ ആണ് വരുന്നത്. മാറ്റ് ബ്ലാക്ക്, സ്റ്റോം ഗ്രേ, ആർട്ടിക് പർപ്പിൾ, ട്രാൻസ്പെരന്റ് റെഡ്.

ബീറ്റ്‌സ് സോളോ 4ലേക്ക് കടക്കുമ്പോൾ, ഈ ഓൺ-ഇയർ ഹെഡ്‌ഫോണുകൾ സ്‌റ്റൈൽ, കംഫർട്ട്, അഡ്വാൻസ്ഡ് ഓഡിയോ ടെക്‌നോളജി എന്നിവയുടെ സമ്പൂർണ്ണ സംയോജനം വാഗ്ദാനം ചെയ്യുന്നു. കേവലം 217 ഗ്രാം ഭാരം മാത്രം ഉള്ള ഘടനയുള്ള സോളോ 4ൽ ഫ്ലെക്‌സ് ഗ്രിപ്പ് ഹെഡ്‌ബാൻഡും ദീർഘനാളത്തെ സുഖസൗകര്യങ്ങൾക്കായി രൂപകൽപ്പന ചെയ്‌ത പ്ലഷ് ഓൺ-ഇയർ കുഷ്യനുകളും ഉൾപ്പെടുന്നു.

40 എംഎം ട്രാൻസ്‌ഡ്യൂസറുകളാണ് ഓഡിയോ ക്വാളിറ്റി നൽകുന്നത്. അത് ലാറ്റൻസിയും ഡിസ്റ്റോർഷനും കുറയ്ക്കാൻ പ്രവർത്തിക്കുന്നതിനാൽ ഉയർന്ന വിശ്വാസ്യതയുള്ള അക്കോസ്റ്റിക്‌സിന് ഇത് കാരണമാകുന്നു. ഡൈനാമിക് ഹെഡ് ട്രാക്കിംഗ് സഹിതമുള്ള സ്പേഷ്യൽ ഓഡിയോയ്ക്കുള്ള പിന്തുണ, ആഴത്തിലുള്ള ലിസണിങ് എക്സ്പീരിയൻസ് വാഗ്ദാനം ചെയ്യുന്നു എന്നതാണ് ശ്രദ്ധേയമായ സവിശേഷതകളിലൊന്ന്.

സോളോ ബഡ്‌സിനെപ്പോലെ, സോളോ 4 ഹെഡ്‌ഫോണുകളിലും മികച്ച കോൾ ക്വാളിറ്റിക്ക് ആയി ഇൻ്റലിജൻ്റ് നോയ്‌സ് ലേണിംഗ് അൽഗോരിതം മെച്ചപ്പെടുത്തിയ മൈക്രോഫോണുകൾ സജ്ജീകരിച്ചിരിക്കുന്നു. ബാറ്ററി ലൈഫ് ഇതിന്റെ ഒരു മികച്ച സവിശേഷതയാണ്. ബീറ്റ്‌സ് 50 മണിക്കൂർ വരെ പ്ലേബാക്ക് സമയം ക്ലെയിം ചെയ്യുന്നു.

ക്വിക്ക് ചാർജ് ഫംഗ്ഷൻ 10 മിനിറ്റ് ചാർജിൽ നിന്ന് അഞ്ച് മണിക്കൂർ ലിസണിങ് ടൈം നൽകുന്നു. ബീറ്റ്‌സ് സോളോ 4ൻ്റെ വില 22,900 രൂപയാണ്. മാറ്റ് ബ്ലാക്ക്, സ്ലേറ്റ് ബ്ലൂ, ക്ലൗഡ് പിങ്ക് എന്നീ മൂന്ന് നിറങ്ങളിൽ സോളോ 4 ലഭ്യമാണ്.

പുനർരൂപകൽപ്പന ചെയ്ത ബീറ്റ്സ് പിൽ ബ്ലൂടൂത്ത് സ്പീക്കറാണ് ട്രിയോയിലെ അവസാനത്തെ ആൾ. ഈ പോർട്ടബിൾ പവർഹൗസ്, റീ-എഞ്ചിനിയർ ചെയ്ത വൂഫറും റേഡിയൽ റിബ്ബിംഗിൻ്റെ ഇൻട്രൊഡക്ഷനും ഉൾപ്പെടെ കാര്യമായ എഞ്ചിനീയറിംഗ് മെച്ചപ്പെടുത്തലുകൾക്ക് വിധേയമായിട്ടുണ്ട്. ഈ മെച്ചപ്പെടുത്തലുകൾ അപ്‌ഗ്രേഡ് ചെയ്‌ത അക്കോസ്റ്റിക്‌സ്, റൂം ഫില്ലിംഗ് സൗണ്ട്, മെച്ചപ്പെട്ട ബാസ് റെസ്പോൺസ് എന്നിവയിലും കൊണ്ടുവന്നിട്ടുണ്ട്. സ്പീക്കറിൻ്റെ രൂപകൽപ്പനയിൽ 20-ഡിഗ്രി മുകളിലേക്ക് ചരിവ് ഉള്ള ഡിസൈൻ ആണ് നൽകിയിരിക്കുന്നത്.

ഇത് സൗണ്ട് പ്രൊജക്ഷൻ ഒപ്റ്റിമൈസ് ചെയ്യുകയും റിഫ്ലെക്ഷൻ കുറയ്ക്കുകയും ചെയ്യുന്നു. കൂടുതൽ വിപുലമായ ഓഡിയോ അനുഭവം ആഗ്രഹിക്കുന്നവർക്ക്, ഉപയോക്താക്കൾക്ക് ആംപ്ലിഫൈ അല്ലെങ്കിൽ സ്റ്റീരിയോ മോഡിൽ രണ്ട് ബീറ്റ്സ് പിൽ സ്പീക്കറുകൾ പെയർ ചെയ്യാനാകും. പുതിയ പിൽ അതിൻ്റെ മുൻഗാമിയേക്കാൾ 10 ശതമാനം ഭാരം കുറഞ്ഞതാണ്. കൂടാതെ നീക്കം ചെയ്യാവുന്ന ലാനിയാർഡ് കേബിളും സോഫ്റ്റ്-ഗ്രിപ്പ് സിലിക്കൺ ബാക്കിംഗും പോലുള്ള അഡിഷനലുകൾ ആയി ആണ് ഇത് വരുന്നത്.

ഡ്യൂറബിലിറ്റിയും ഒരു പ്രധാന സവിശേഷതയാണ്. പൊടി, വെള്ളം എന്നിവ പ്രതിരോധിക്കുന്നതിനായി സ്പീക്കറിന് IP67 റേറ്റിംഗ് ഉണ്ട്. 24 മണിക്കൂർ പ്ലേബാക്ക് സമയവും 10 മിനിറ്റ് ചാർജിൽ നിന്ന് 2 മണിക്കൂർ ഉപയോഗിക്കാൻ കഴിയുന്ന ക്വിക്ക് ചാർജ് ഫീച്ചറും ഉള്ള ബീറ്റ്സ് അവകാശപ്പെടുന്ന ബാറ്ററി പ്രകടനം ശ്രദ്ധേയമാണ്. ബീറ്റ്‌സ് പില്ലിൻ്റെ വില 16,900 രൂപയാണ്. മാറ്റ് ബ്ലാക്ക്, സ്റ്റേറ്റ്‌മെൻ്റ് റെഡ്, ഷാംപെയ്ൻ ഗോൾഡ് എന്നീ മൂന്ന് നിറങ്ങളിൽ ആണ് ഇത് വരുന്നത്.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
Apple-owned popular audio brand Beats has entered the Indian market with the launch of three audio devices. The company launched Beats Solo Buds Wireless Earphones, Beats Solo 4 On-Ear Headphones and Beats Pill Bluetooth Speaker. These premium audio offerings are now available for pre-order via Apple's official website in India. For those unable to pre-order, the sale will begin on September 4. The launch marks Beatsin's aim to expand its presence in the Indian market, which is dominated by Sony, Sennheiser and others.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X