വീണ്ടും വിപ്ലവം സൃഷ്ടിക്കാൻ അവൻ വരുന്നു; 2025ൽ മാക്ബുക്ക് എയർ എം4 പുറത്തിറക്കാൻ ഒരുങ്ങി ആപ്പിൾ
ബ്ലൂംബെർഗ് പറയുന്നത് അനുസരിച്ച്, 2025ൻ്റെ തുടക്കത്തിൽ ഏറ്റവും പുതിയ M4 ചിപ്പ് ഫീച്ചർ ചെയ്യുന്ന ഒരു പുതിയ മാക്ബുക്ക് എയർ ഉപകരണം അവതരിപ്പിക്കാൻ ആപ്പിൾ പദ്ധതിയിടുന്നു. അപ്‌ഡേറ്റ് ചെയ്ത മോഡലുകളുടെ ഉത്പാദനം ഉടൻ ആരംഭിക്കും എന്ന് പ്രതീക്ഷിക്കുന്നു. അടുത്ത വർഷം ജനുവരി മുതൽ മാർച്ച് വരെ ഉള്ള തിയതികൾക്ക് ഇടയിൽ ലോഞ്ച് നടക്കാൻ സാധ്യത ഉണ്ട്. അടുത്ത ആഴ്ച വെളിപ്പെടുത്താൻ പോകുന്ന മാക്ബുക്ക് പ്രോസ് (MacBook Pros), മാക് മിനിസ് (Mac minis), ഐമാക്സ് (iMacs) എന്നിവ ഉൾപ്പെടെയുള്ള പുതിയ മാക് ഉപകരണങ്ങളുടെ ഒരു പരമ്പരയെ തുടർന്നാണ് ഈ പ്രഖ്യാപനം.
13 ഇഞ്ച്, 15 ഇഞ്ച് വേർഷനുകളിൽ വരുന്ന പുതുക്കിയ മാക്ബുക്ക് എയർ മോഡലുകൾ 2022ൽ അവതരിപ്പിച്ച ഡിസൈൻ നിലനിർത്തും എന്ന് റിപ്പോർട്ട് ഉണ്ട്. എന്നിരുന്നാലും, M4 ചിപ്പ് ഉൾപ്പെടുത്തുന്നതാണ് കാര്യമായ നവീകരണം. ഇത് മെച്ചപ്പെട്ട വേഗതയും പ്രകടനവും വാഗ്ദാനം ചെയ്യുന്നു. പ്രത്യേകിച്ചും. എഐയുമായി ബന്ധപ്പെട്ട ജോലികൾക്ക് ഇത് ഗുണം ചെയ്യും. ആപ്പിൾ അതിൻ്റെ മുഴുവൻ മാക് ശ്രേണിയും ഒറ്റയടിക്ക് M4 തലമുറയിലേക്ക് അപ്‌ഗ്രേഡ് ചെയ്തുകൊണ്ട് ഒരു പ്രധാന മുന്നേറ്റം നടത്തുന്നു.

ഇത് ടെക് ഭീമനായ ആപ്പിളിന്റെ ശ്രദ്ധേയമായ നീക്കമാണ്. ഡിസംബറിൽ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റിന് ശേഷം പുതിയ മാക്ബുക്ക് എയർ (MacBook Air) മോഡലുകൾ ലോഞ്ച് ചെയ്യപ്പെടും എന്ന് ഉദ്ധരിക്കപ്പെട്ട റിപ്പോർട്ട് സൂചിപ്പിക്കുന്നു, ഇത് 2025ൻ്റെ തുടക്കത്തിൽ ഉപകരണങ്ങൾ ലഭ്യമാകുന്നതിന് വഴിയൊരുക്കുന്നു. മുമ്പത്തെ മാക്ബുക്ക് എയർ 2023 മാർച്ചിൽ M3 ചിപ്പ് ഉപയോഗിച്ച് അപ്‌ഡേറ്റ് ചെയ്തു. ആപ്പിൾ 2023 ജൂണിൽ M2 ചിപ്പ് നൽകുന്ന 15 ഇഞ്ച് വേരിയൻ്റും അവതരിപ്പിച്ചു.
മാക്ബുക്ക് എയറിനൊപ്പം, ഒരു പുതിയ ഹൈ-എൻഡ് മാക് സ്റ്റുഡിയോ മോഡൽ പുറത്തിറക്കാൻ ആപ്പിൾ ആദ്യം പദ്ധതിയിട്ടിരുന്നു. എന്നിരുന്നാലും, പ്രൊഫഷണലുകളെ ലക്ഷ്യം വെച്ചുള്ള ഈ ഉപകരണം കാല താമസം നേരിടുന്നുണ്ട്. ഇപ്പോൾ മാർച്ചിനും ജൂൺ മാസത്തിനും ഇടയിൽ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ആപ്പിൾ അതിൻ്റെ ഉയർന്ന നിലവാരമുള്ള ഡെസ്‌ക്‌ടോപ്പ് കമ്പ്യൂട്ടറായ മാക് പ്രോയുടെ M4 പതിപ്പിൻ്റെ ജോലിയും തുടരുകയാണ്.
M4 ചിപ്പ് മാക് സ്റ്റുഡിയോ (Mac Studio), മാക് പ്രോ (Mac Pro) എന്നിവയിൽ ശ്രദ്ധേയമായ മുന്നേറ്റങ്ങൾ കൊണ്ടുവരും. പ്രത്യേകിച്ച് ഗെയിമിംഗിന് അത്യന്താപേക്ഷിതമായ റേ ട്രെയ്‌സിംഗ് വഴി ഉള്ള ഗ്രാഫിക്‌സ് പ്രകടനത്തിൽ. കൂടാതെ, എഐ ടാസ്‌ക് പ്രോസസ്സിംഗിന് ഉത്തരവാദിയായ ന്യൂറൽ എഞ്ചിൻ മെച്ചപ്പെടുത്തലുകൾ കാണും.
മാക്ബുക്ക് എയറിന് പുറമേ, പുനർരൂപകൽപ്പന ചെയ്ത ഐഫോൺ എസ്ഇ (iPhone SE), പുതിയ ഐപാഡ് എയർ (iPad Air) മോഡലുകൾ, അപ്‌ഡേറ്റ് ചെയ്ത ഐപാഡ് കീബോർഡുകൾ എന്നിവ ഉൾപ്പെടെ 2025ൻ്റെ തുടക്കത്തിൽ ആപ്പിൾ മറ്റ് ഉൽപ്പന്നങ്ങളുടെ ഒരു ശ്രേണി പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. 11-ാം തലമുറ എൻട്രി ലെവൽ ഐപാഡുകൾ ഇതേ റിലീസിംഗ് കാലയളവിലേക്ക് പൈപ്പ് ലൈനിലാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








