ഐപാഡ് പ്രോ ഇന്ത്യയിലെത്തി, ഒപ്പം ആപ്പിള്‍ പെന്‍സിലും

Written By:

ഏറെനാളത്തെ കാത്തിരിപ്പിന് ശേഷമാണ് ആപ്പിളിന്‍റെ ഐപാഡ് പ്രോ ഇന്ത്യയിലെത്തുന്നത്. ഐഫോണ്‍ വിപണിയെത്തി മാസങ്ങള്‍ കഴിഞ്ഞെങ്കിലും 'പ്രോ'യിപ്പോഴാണ് ഇന്ത്യയിലെ വിപണിയില്‍ മുഖം കാണിക്കുന്നത്. പ്രോ മാത്രമല്ല, കൂടെ ആപ്പിള്‍ പെന്‍സിലും സ്മാര്‍ട്ട്‌ കീബോര്‍ഡുമുണ്ട്.

കൂടുതല്‍ വിശേഷങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഐപാഡ് പ്രോ

2732 x 2048 റെസല്യൂഷനുള്ള 12.9ഇഞ്ച് എല്‍ഇഡി ബാക്ക്-ലൈറ്റ് റെറ്റിന ഡിസ്പ്ലേയാണ് പ്രോയിലുള്ളത്. ആന്റി റിഫ്ലെക്റ്റിംഗ് കോട്ടിങ്ങും വിരലടയാളം പതിയാതിരിക്കാനുള്ള ഒലിയോഫോബിക്ക് കോട്ടിങ്ങുമുണ്ട്. 264പിപിഐയാണിതിന്‍റെ പിക്സല്‍ ഡെന്‍സിറ്റി.

 

ഐപാഡ് പ്രോ

ആപ്പിളിന്‍റെ നൂതനമായ 64ബിറ്റ് എ9എക്സ് ചിപ്പും എം9 മോഷന്‍ പ്രോസസ്സറുമാണ് പ്രോയുടെ കരുത്ത്.

ഐപാഡ് പ്രോ

8എംപി പിന്‍ക്യാമറയും 1.2എംപി ഫേസ്ടൈം എച്ഡി മുന്‍ക്യാമറയുമിതിലുണ്ട്. f/2.4 അപ്പര്‍ച്ചര്‍, എച്ച്ഡിആര്‍ മോഡ്, പനോരമ എന്നിവയാണ് മറ്റ് സവിശേഷതകള്‍. കൂടാതെ 1080പി വീഡിയോകളും സ്ലോ-മോ വീഡിയോകളും റിക്കോര്‍ഡ്‌ ചെയ്യാന്‍ കഴിയും.

ഐപാഡ് പ്രോ

ഐഫോണിന് സമാനമായി ഫിന്‍ഗര്‍പ്രിന്‍റ് സെന്‍സര്‍ ഹോം ബട്ടണില്‍ തന്നെയാണുള്ളത്.

ഐപാഡ് പ്രോ

ഐപാഡ് പ്രോയ്ക്ക് 10 മണിക്കൂര്‍ ബാറ്ററി ലൈഫ് ലഭിക്കുമെന്നാണ് ആപ്പിള്‍ അവകാശപ്പെടുന്നത്.

ഐപാഡ് പ്രോ

ആപ്പിള്‍ പ്രോയുടെ മൂന്ന് വ്യത്യസ്ത മോഡലുകളാണ് വിപണിയിലെത്തുന്നത്.

32ജിബി വൈഫൈ മോഡല്‍: 67,900രൂപ

128ജിബി വൈഫൈ മോഡല്‍: 79,900രൂപ

128ജിബി വൈഫൈ+സെല്ലുലാര്‍ മോഡല്‍: 91,900രൂപ

 

ഐപാഡ് പ്രോ ഇന്ത്യയിലെത്തി, ഒപ്പം ആപ്പിള്‍ പെന്‍സിലും

ക്രിയേറ്റീവായുള്ളവര്‍ക്ക് ആപ്പിളിന്‍റെ സമ്മാനമാണീ സ്മാര്‍ട്ട്‌ പെന്‍സില്‍. ഒരു ലാഗ് പോലുമില്ലാത്ത ഈ പെന്‍സില്‍ 12മണികൂര്‍ തുടര്‍ച്ചയായി വര്‍ക്ക് ചെയ്യും. ഇന്‍ബില്‍റ്റ് ലൈറ്റ്നിംഗ് ചാര്‍ജര്‍ വഴി വെറും 15 സെക്കന്‍ഡ് ചാര്‍ജ് ചെയ്താല്‍ 30 മിനിറ്റ് ഉപയോഗിക്കാനാവും. മെയില്‍, നോട്ട്സ്, ഓഫീസ്‌ 365 തുടങ്ങിയ ആപ്ലിക്കേഷനുകളില്‍ പെന്‍സില്‍ ഉപയോഗിക്കാനാവും. 8600രൂപയ്ക്കാണിത് വിപണിയിലെത്തുന്നത്.

ഐപാഡ് പ്രോ ഇന്ത്യയിലെത്തി, ഒപ്പം ആപ്പിള്‍ പെന്‍സിലും

മടക്കിവയ്ക്കാന്‍ കഴിയുന്ന കീബോര്‍ഡാണ് ആപ്പിള്‍ പ്രോയ്ക്ക് വേണ്ടി വിപണിയിലെത്തിച്ചത്. ബ്ലൂടൂത്തിന് പകരം സ്മാര്‍ട്ട്‌ കണക്റ്റര്‍ പോര്‍ട്ടിലൂടെയാണ്. വെള്ളം കയറാത്ത രീതിയിലാണ് കീബോര്‍ഡില്‍ 'കീ'കളെ അടുക്കിയിരിക്കുന്നത്. ഐപാഡ് സ്റ്റാന്റായും കവറായും ഉപയോഗിക്കാന്‍ കഴിയുന്ന ഈ സ്മാര്‍ട്ട്‌ കീബോര്‍ഡിനെ വില14,900രൂപയാണ്.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Apple Pro out in India.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot