ഹെഡ്സെറ്റിൽ വേറൊരു ലോകം തീർക്കാനാകുമോ സകീർ ഭായിക്ക്? എന്നാൽ ആപ്പിളിന് സാധിക്കും
ആപ്പിളിൻ്റെ വിഷൻ പ്രോ മിക്സഡ്-റിയാലിറ്റി ഹെഡ്സെറ്റ് (Vision Pro mixed-reality headset) യുണൈറ്റഡ് സ്റ്റേറ്റ്സിന് പുറത്തേക്ക് വിൽക്കാൻ ഒരുങ്ങുകയാണ് ആപ്പിൾ. ബ്ലൂംബെർഗ് ന്യൂസ് ആണ് തിങ്കളാഴ്ച ഈ റിപ്പോർട്ട് പുറത്ത് വിട്ടത്. ഐഫോൺ അതിൻ്റെ അന്താരാഷ്ട്ര സ്റ്റോറുകളിൽ നിന്ന് നൂറുകണക്കിന് ജീവനക്കാരെ കാലിഫോർണിയയിലെ കുപെർട്ടിനോയിലേക്ക് ഷിഫ്റ്റ് ചെയ്തുവെന്നും $3,499 ഹെഡ്‌സെറ്റ് ഉപഭോക്താക്കൾക്ക് എങ്ങനെ ഡെമോൺസ്‌ട്രേറ്റ് ചെയ്യണമെന്നും അവരെ പരിശീലിപ്പിക്കാൻ തുടങ്ങിയെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു.
ജൂൺ 10 മുതൽ ജൂൺ 14 വരെ നടക്കാനിരിക്കുന്ന വേൾഡ് വൈഡ് ഡെവലപ്പേഴ്‌സ് കോൺഫറൻസിന് (ഡബ്ല്യുഡബ്ല്യുഡിസി) ശേഷം വിഷൻ പ്രോ അന്താരാഷ്ട്ര വിപണികളിൽ എത്തിക്കാൻ ആപ്പിൾ പദ്ധതിയിടുന്നതായി റിപ്പോർട്ട് പറയുന്നു. ജർമ്മനി, ഫ്രാൻസ്, ഓസ്‌ട്രേലിയ, ജപ്പാൻ, ദക്ഷിണ കൊറിയ, സിംഗപ്പൂർ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള ആപ്പിൾ ജീവനക്കാരുടെ പരിശീലനം നാല് ദിവസത്തോളം നീണ്ട് നിൽക്കുന്നതാണ്.

കഴിഞ്ഞ വർഷം ജൂണിൽ വിഷൻ പ്രോ ഹെഡ്‌സെറ്റ് ലോഞ്ച് ചെയ്യുകയും ഫെബ്രുവരി 2 മുതൽ യുഎസ് വിപണിയിൽ എത്തുകയും ചെയ്തു. ഐഫോണിൻ്റെ വിൽപ്പന മന്ദഗതിയിലായ ഈ സമയത്ത് അന്താരാഷ്ട്ര വിപണികളിൽ ഹെഡ്‌സെറ്റിൻ്റെ ലോഞ്ച് ആപ്പിളിനെ അതിൻ്റെ ഏറ്റവും ജനപ്രിയ ഉൽപ്പന്നമായി ഉപഭോക്താക്കളെ ആകർഷിക്കാൻ സഹായിക്കും.
ഉയർന്ന വിലയുള്ള വിഷൻ പ്രോയുടെ പ്രാരംഭ ആവേശത്തിന് ശേഷം, ഡിമാൻഡ് മന്ദഗതിയിലായേക്കാമെന്ന് ചില വിദഗ്ധർ പറയുന്നു. മാർച്ചിൽ, ആപ്പിൾ സിഇഒ ടിം കുക്ക് ചൈനയുടെ സർക്കാർ നടത്തുന്ന സിസിടിവി ഫിനാൻസിൽ, ആപ്പിളിൻ്റെ വിഷൻ പ്രോ ഈ വർഷം ചൈനയിലെ മെയിൻ ലാൻഡ് വിപണിയിൽ എത്തുമെന്നും കമ്പനി ചൈനയിൽ ഗവേഷണ വികസന നിക്ഷേപം വർധിപ്പിക്കുന്നത് തുടരുമെന്നും പറഞ്ഞിരുന്നു.

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഹെഡ്‌സെറ്റ് മിക്സഡ്-റിയാലിറ്റി അനുഭവങ്ങൾ മറ്റൊരു ലെവലിലേക്ക് കൊണ്ടുപോകുന്നതിനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. വിഷൻ പ്രോ എക്കാലത്തെയും ഏറ്റവും അഡ്വാൻസ്ഡ് ആയ പേഴ്സണൽ ഇലക്ട്രോണിക് ഉപകരണം ആണെന്ന് ആപ്പിൾ അവകാശപ്പെട്ടു. മാക് റൂമേഴ്‌സ് (MacRumors) റിപ്പോർട്ട് പ്രകാരം ലോഞ്ച് ചെയ്ത് ആദ്യ 10 ദിവസത്തിനുള്ളിൽ ആപ്പിൾ 200,000 യൂണിറ്റ് ഹെഡ്‌സെറ്റുകൾ വിറ്റു.
വിഷൻ പ്രോ കാണാൻ എങ്ങനെ ഇരിക്കും? എന്താണ് വിഷൻ പ്രോയുടെ പ്രത്യേകത? ഇതെല്ലാം സ്വാഭാവികമായി തോന്നാവുന്ന സംശയമാണ്. ഉത്തരം ഇതാ..വിഷൻ പ്രോയുടെ ഡിസൈൻ നിലവിലുള്ള പല എആർ/വിആർ ഹെഡ്‌സെറ്റുകളിൽ നിന്നും വ്യത്യസ്തമാണ്. ഉദാഹരണത്തിന്, ഉപകരണത്തിന് ഒരു ഐഫോണിൻ്റെ വലുപ്പത്തോട് സാമ്യമുള്ള ഒരു ബാറ്ററി പായ്ക്ക് ഉണ്ട്. അത് ഒരു കേബിൾ വഴിയാണ് ഹെഡ്സെറ്റിലേക്ക് കണക്ട് ചെയ്യുന്നത്.
വിഷൻ പ്രോ ഉപയോഗിക്കുമ്പോൾ, ബാറ്ററിയും കേബിളും തീർച്ചയായും ശ്രദ്ധിക്കണം. ബാറ്ററി പോക്കറ്റിൽ ഇടാവുന്ന വലുപ്പമേ ഉള്ളൂ എന്നത്കൊണ്ട് അത് നഷ്ടപ്പെടാനോ താഴെ വീണ് നശിക്കാനോ സാധ്യത കുറവാണ്. എന്നിരുന്നാലും കണക്ട് ചെയ്യാൻ ഉപയോഗിക്കുന്ന കേബിൾ ഒരു വെല്ലുവിളി ആണ്. ഇവ രണ്ടും കണക്ട് ചെയ്തിരിക്കുന്നത്കൊണ്ട് ഉടക്കാനോ സ്റ്റക്ക് ആക്കാനോ സാധ്യത കൂടുതൽ ആണ്.

ടെതർ ചെയ്ത ബാറ്ററി സംവിധാനം ആയത് കൊണ്ട് ആപ്പിൾ ഹെഡ്സെറ്റിൻ്റെ ഭാരം കുറവാണ്. ഹെഡ്‌സെറ്റിൻ്റെ ഭാരം കുറവെന്ന് ആപ്പിൾ അവകാശപ്പെടുന്നുണ്ടെങ്കിലും, ZDNETൻ്റെ ജേസൺ ഹൈനർ തൻ്റെ അവലോകനത്തിൽ പങ്കുവെച്ചത്, ഒന്നോ രണ്ടോ മണിക്കൂറിലധികം അത് ധരിച്ചതിന് ശേഷം ഉപകരണം അസുഖകരമായി തോന്നിയെന്ന് ആണ്.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ അറിയാനും ടെക്ക് ടിപ്‌സുകൾ അറിയാനും gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








