ആരോഗ്യം നന്നാക്കാൻ മാത്രമല്ല മോശമാക്കാനും ആപ്പിൾ വാച്ചിന് സാധിക്കും; ഞെട്ടിക്കുന്ന പഠനറിപ്പോർട്ടുമായി ഗവേഷകർ
നിങ്ങൾ ഒരു ആപ്പിൾ ആരാധകൻ ആണോ? നിങ്ങൾ ഉപയോഗുക്കുന്ന ഇലക്ട്രോണിക് ഗാഡ്ജറ്റുകൾ എല്ലാം ആപ്പിൾ കമ്പനിയുടേത് ആണോ എങ്കിൽ നിങ്ങൾ സൂക്ഷിക്കണം. കാരണം ആപ്പിളിന്റെ വാച്ച് ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി വന്നിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകർ. വളരെ അപകടകാരികളായ ബാക്ടീരിയകൾ പെരുകാൻ ആപ്പിളിന്റെ വാച്ച് കാരണമാകുന്നു എന്നാണ് ഇവർ പറയുന്നത്.
ഫ്ലോറിഡ അറ്റ്ലാന്റിക് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ആപ്പിളിന്റെ വാച്ചുകളിലും ഫിറ്റ്ബിറ്റിന്റെ വാച്ചുകളിലും പനി, വയറിളക്കം തുടങ്ങിയവയ്ക്ക് കാരണമായേക്കാവുന്ന ബാക്ടീരിയകൾ ഉണ്ടെന്നാണ് ഇവർ പറയുന്നത്. അഡ്വാൻസസ് ഇൻ ഇൻഫെക്ഷ്യസ് ഡിസീസസ് എന്ന ജേണലിൽ ആണ് ഇവരുടെ പഠന റിപ്പോർട്ട് വന്നിരിക്കുന്നത്. ആപ്പിൾ ഉത്പന്നങ്ങളിലെ ബാക്ടീരിയകളുടെ സാന്നിധ്യം പരിശോധിക്കാനായി ആപ്പിൾ ഉത്പന്നങ്ങളും കൂടാതെ പ്ലാസ്റ്റിക്, റബ്ബർ, തുണി, സ്വർണ്ണം, വെള്ളി തുടങ്ങിയ വിവിധ വസ്തുക്കളും ഇവർ പരിശോധിച്ചു.

തുടർന്ന് ആപ്പിളിന്റെയും ഫിറ്റ്ബിറ്റിന്റെയും റിസ്റ്റ്ബാൻഡുകളിൽ 95 ശതമാനം വരെ ദോഷകരമായ ബാക്ടീരിയകളാൽ മലിനമാണെന്ന് കണ്ടെത്തി. മാത്രമല്ല 85 ശതമാനത്തോളം പേർ സ്റ്റാഫ് അണുബാധയ്ക്ക് കാരണമാകുന്ന സ്റ്റാഫൈലോകോക്കസ് എസ്പിപിയെ വഹിച്ചു. 30 ശതമാനം സ്യൂഡോമോണസ് 60 ശതമാനം ഇ.കോളി ബാക്ടീരിയയും ഇതിൽ അടങ്ങിയിരിക്കുന്നു. ശരീരം കൂടുതലായി വിയർക്കുന്നവരുടെ വാച്ചുകളിലാണ് ബാക്ടീരിയയുടെ അളവ് കൂടുതലായി കാണപ്പെടുന്നത്. സാധാരണയായി ശരീര ആരോഗ്യം നോക്കുന്നവരാണ് സ്മാർട്ട് വാച്ചുകൾ കൂടുതലായി ഉപയോഗിക്കുന്നത്.
ആയതിനാൽ തന്നെ ജിമ്മിൽ പതിവായി പോകുന്നവരുടെ വാച്ചുകളിൾ ബാക്ടീരിയകളുടെ എണ്ണം വളരെ കൂടുതൽ ആണെന്നാണ് പഠനം സൂചിപ്പിക്കുന്നത്. അതുകൊണ്ട് എല്ലാ ഉപഭോക്താക്കളും വ്യായാമത്തിന് ശേഷം വാച്ചുകൾ വൃത്തിയായി സൂക്ഷിക്കേണ്ടതാണെന്നും ഈ പഠന റിപ്പോർട്ട് പറയുന്നു. മിക്കവാറും എല്ലാ പ്രതലങ്ങളിലും ബാക്ടീരിയകൾ വളരുന്നുണ്ടെങ്കിലും ഈ വാച്ചുകളുടെ ഘടന ബാക്ടീരിയകൾക്ക് വളരാൻ കൂടുതൽ സാഹചര്യം ഉണ്ടാക്കി നൽകുന്നു എന്നാണ് റിപ്പോർട്ടിൽ ചുരുക്കമായി പറയുന്നത്.

പ്ലാസ്റ്റിക്, റബ്ബർ റിസ്റ്റ്ബാൻഡുകളുടെ പ്രതലം സുഷിരവും നിശ്ചലവുമാണ് ആയതിനാൽ ബാക്ടീരികളുടെ വളർച്ചയ്ക്കും പ്രത്യുൽപാദനത്തിനും ഇവ വളരെ അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. എന്നാണ് ഇവർ പറയുന്നത്. അതേ സമയം സ്വർണ്ണം, വെള്ളി എന്നിവയിൽ നിർമ്മിച്ച വാച്ചുകളിൽ ഇത്തരം ബാക്ടീരിയകളുടെ സാന്നിധ്യം കുറവാണെന്നും ഇവർ കൂട്ടിച്ചേർക്കുന്നു. ഈ ബാക്ടീരിയകളുടെ എണ്ണത്തെ ലിംഗഭേദം സ്വാധീനിക്കുന്നില്ലെന്ന് ശ്രദ്ധേയമാണ്. ന്വാഡിയാടോ എസിയോബു എന്ന് ഗവേഷകനാണ് ഈ പഠനത്തിന് നേതൃത്വം നൽകിയത്.
വളരെ അപകടകാരികളായ ബാക്ടീരിയകളാണ് ഇവയെന്ന് എസിയോബു പറഞ്ഞു. ഇത്തരം വാച്ചുകൾ ധരിച്ച് ശാരീരിക അധ്വാനത്തിൽ ഏർപ്പെടുന്നവർ ആരോഗ്യത്തിൻ കാര്യത്തിൽ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും. രോഗാണുക്കൾ പടരുന്നത് തടയുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ശരിയായ ശുചിത്വത്തിന് പ്രാധാന്യം നൽകണമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. 2015 മുതലാണ് ആപ്പിൾ വാച്ചുകൾ പുറത്തിറക്കി തുടങ്ങിയത്. ഇതോടെ സ്മാർട്ട് വാച്ചുകൾ വിപണിയിൽ താരമായി.
ഫോൺ നോക്കാതെ തന്നെ കോളുകൾ സ്വീകരിക്കുക, സന്ദേശങ്ങൾ അയക്കുക, ആരോഗ്യ സംരക്ഷണം തുടങ്ങിയ ആവിശ്യങ്ങൾക്കായി ആണ് പൊതുവെ എല്ലാവരും സ്മാർട്ട് വാച്ചുകൾ ഉപയോഗിക്കുന്നത്. ആപ്പിൾ വാച്ച് സീരീസ് 8, ആപ്പിൾ വാച്ച് എസ്ഇ, ആപ്പിൾ വാച്ച് അൾട്ര എന്നിവയാണ് നിലവിലെ വിപണിയിൽ ഉള്ള പുതിയ ആപ്പിൾ വാച്ചുകൾ ഈ വർഷം സെപ്തംബറിൽ ഐഫോൺ 15 സീരീസിനൊപ്പം പുതിയ ആപ്പിൾ വാച്ചുകളുടെ അവതരണവും ഉണ്ടാകും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
മിഡ്‌നൈറ്റ്, സ്റ്റാർലൈറ്റ്, സിൽവർ, പ്രൊഡക്റ്റ് റെഡ്, ഗോൾഡ്, ഗ്രാഫൈറ്റ് എന്നീ കളർ ഓപ്ഷനുകളിൽ ഈ വാച്ചുകൾ ലഭിക്കുന്നതാണ്. 41 എംഎം, 45 എംഎം എന്നീ വലിപ്പങ്ങളിൽ ആപ്പിൾ വാച്ച് സീരീസ് 8 ലഭ്യമാണ്. വാച്ചിന് IP6X ഡസ്റ്റ് റെസിസ്റ്റൻസ് കമ്പനി അവകാശപ്പെടുന്നുണ്ട് ഇതിന് പുറമെ WR50 ജല പ്രതിരോധ റേറ്റിംഗും ഉണ്ട്. എല്ലാ സ്മാർട്ട് വാച്ചുകളിലും ഉള്ളത് പോലെ ഹൃദയമിടിപ്പ് പരിശോധന മറ്റ് ആരോഗ്യവശങ്ങൾ ഈ വാച്ചിന്റെയും പ്രത്യേകതയാണ്.


Click it and Unblock the Notifications








