അറിയാതെ പോകുന്ന അറ്റാക്കുകൾ പോലും കണ്ടെത്തും; ശാസ്ത്ര ലോകത്തെ വീണ്ടും ഞെട്ടിച്ച് ആപ്പിൾ വാച്ചുകൾ

|

ലോകത്തെ ഏറ്റവും ജനപ്രിയമായ ഗാഡ്ജറ്റുകൾ ഏതാണെന്ന ചോദ്യത്തിന് ഉത്തരം ആപ്പിൾ ഐഫോണുകളാണ്. മറ്റ് ആപ്പിൾ ഡിവൈസുകൾക്കും അക്സസറികൾക്കുമെല്ലാം വലിയ സ്വീകാര്യതയും ജനപ്രീതിയുമുണ്ട്. ആപ്പിൾ വാച്ചുകളുടെ കാര്യം തന്നെ നോക്കാം. ആഗോള തലത്തിൽ ഏറ്റവും പ്രചാരം നേടിയ സ്മാർട്ട് വാച്ചുകളിൽ ഒന്നാണ് ആപ്പിൾ വാച്ചുകൾ (Apple Watch).

 

ആപ്പിൾ

അടുത്തിടെ പുറത്തിറങ്ങിയ ആപ്പിൾ വാച്ച് സീരീസ് 8, വാച്ച് എസ്ഇ 2, വാച്ച് അൾട്ര എന്നിവ സ്മാർട്ട് വാച്ച് വിപണിയിലെ തന്നെ ഏറ്റവും ശക്തമായ ഫീച്ചറുകൾ ഓഫർ ചെയ്യുന്നു. ഓഫർ ചെയ്യുന്ന ഫീച്ചറുകളുടെ കൃത്യതയാണ് ആരോഗ്യ സംരക്ഷത്തിന് ഏറ്റവും അനുയോജ്യമായ ഡിവൈസായി ആപ്പിൾ വാച്ചുകളെ മാറ്റുന്നത്.

ആപ്പിൾ വാച്ചുകളുടെ അത്യുഗ്രൻ പ്രകടനം

ഏറ്റവും പുതിയതായി പുറത്ത് വരുന്ന പഠനങ്ങളും റിപ്പോർട്ടും ആപ്പിൾ വാച്ചുകളുടെ അത്യുഗ്രൻ പ്രകടനം സാക്ഷ്യപ്പെടുത്തുന്നുണ്ട്. രോഗി അറിയാതെ പോകുന്ന ചെറിയ ഹാർട്ട് അറ്റാക്കുകളും മറ്റ് ഹൃദയ വൈകല്യങ്ങളും കണ്ടെത്താൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ. വിപണിയിൽ ലഭ്യമായ ഏതൊരു ഗാഡ്ജറ്റിനെക്കാളും ശേഷി കൂടിയവയാണ് ആപ്പിൾ വാച്ചുകൾ എന്ന് ഉറപ്പിക്കുന്നവയാണ് ഈ റിപ്പോർട്ടുകൾ.

കഞ്ഞിയിൽ പാറ്റയിട്ടാൽ കണ്ടിരിക്കാൻ പറ്റില്ല; ഐഫോണിൽ ഇന്ത്യക്ക് പണി തരാൻ മുൻ സൈനികരെ രംഗത്തിറക്കാൻ ചൈനകഞ്ഞിയിൽ പാറ്റയിട്ടാൽ കണ്ടിരിക്കാൻ പറ്റില്ല; ഐഫോണിൽ ഇന്ത്യക്ക് പണി തരാൻ മുൻ സൈനികരെ രംഗത്തിറക്കാൻ ചൈന

ആപ്പിൾ
 

മയോ ക്ലിനിക്കാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. ആപ്പിൾ വാച്ചിന്റെ ശേഷി പരിശോധിക്കുകയായിരുന്നു പഠനത്തിന്റെ ലക്ഷ്യം. ഉദാഹരണത്തിന് ഇടത് വെൻട്രിക്കുലാർ തകരാറുകൾ, ഹൃദയ വൈകല്യങ്ങൾ എന്നിവയൊക്കെ തിരിച്ചറിയാനുള്ള ശേഷിയാണ് പഠന വിധേയമായത്. ആപ്പിൾ വാച്ചിന്റെ ഇസിജി ഫീച്ചറുകളും മറ്റ് ഹെൽത്ത് ഫീച്ചറുകളും വിശദമായി പരിശോധിച്ച ശേഷമാണ് റിപ്പോർട്ട് പുറത്ത് വിട്ടത്.

ലെഫ്റ്റ് വെൻട്രിക്കുലാർ ഡിസ്ഫങ്ഷൻ

ലെഫ്റ്റ് വെൻട്രിക്കുലാർ ഡിസ്ഫങ്ഷന് ശേഷമായിരിക്കും സാധാരണ ഗതിയിൽ ഹൃദയസ്തംഭനം ഉണ്ടാകുന്നത്. ലെഫ്റ്റ് വെൻട്രിക്കുലാർ ഡിസ്ഫങ്ഷൻ ഹൃദയ വൈകല്യങ്ങൾക്കും കാരണമാകുന്നു. പലപ്പോഴും ലക്ഷണങ്ങളൊന്നും ഇല്ലാതെയാണ് ഈ ഡിസ്ഫങ്ഷനും തുടർന്നുള്ള ഹാർട്ട് ഫെയ്ലിയറും ഉണ്ടാകുന്നത്. ഇത് കാരണം രോഗ നിർണയം തന്നെ നടക്കാറില്ലെന്നതാണ് പ്രധാന പ്രശ്നം. ആളുകൾക്ക് പൊതുവെ ഈ വൈകല്യത്തെക്കുറിച്ച് ധാരണയില്ലെന്നും മയോ ക്ലിനിക്കിന്റെ പഠനം വ്യക്തമാക്കുന്നു.

ഒരു ലക്ഷം പേർക്കെങ്കിലും ജോലി..? സ്ത്രീകൾക്ക് മുൻഗണന; ആപ്പിളും iPhone പ്ലാന്റുകളും ഇന്ത്യയുടെ തലവര മാറ്റുമോ?ഒരു ലക്ഷം പേർക്കെങ്കിലും ജോലി..? സ്ത്രീകൾക്ക് മുൻഗണന; ആപ്പിളും iPhone പ്ലാന്റുകളും ഇന്ത്യയുടെ തലവര മാറ്റുമോ?

2021 ഓഗസ്റ്റ് മുതൽ 2022 ഫെബ്രുവരി വരെ

2021 ഓഗസ്റ്റ് മുതൽ 2022 ഫെബ്രുവരി വരെ അമേരിക്കയിലും മറ്റ് 11 രാജ്യങ്ങളിലുമായി 2,454 രോഗികളിലാണ് മയോ ക്ലിനിക്ക് പഠനം നടത്തിയത്. പഠനത്തിൽ പങ്കെടുത്ത രോഗികളുടെ സ്മാർട്ട് വാച്ചുകളിൽ രേഖപ്പെടുത്തിയ 1,25,000 ഇസിജി റിപ്പോർട്ടുകളാണ് മയോ ക്ലിനിക്ക് ശേഖരിച്ചത്.

ഹൃദയ വൈകല്യങ്ങൾ

തുടർന്ന് ഗവേഷകർ തന്നെ വികസിപ്പിച്ചെടുത്ത എഐ അൽഗോരിതം ഉപയോഗിച്ച് ഈ റിപ്പോർട്ടുകൾ വിശദമായി പരിശോധിക്കുകയും ചെയ്തു. 30 ദിവസത്തിനിടയിൽ ഒരു ശരാശരി പ്രഡിക്ഷൻ എന്നതായിരുന്നു ഗവേഷകരുടെ കണ്ടെത്തൽ. ഇജക്ഷൻ ഫ്രാക്ഷൻ കുറവുള്ള രോഗികളെ കണ്ടെത്താനും പഠനത്തിന് കഴിഞ്ഞു. നോൺ ക്ലിനിക്കൽ സാഹചര്യത്തിൽ പോലും ഹൃദയ വൈകല്യങ്ങൾ ഉള്ള രോഗികളെ കണ്ടെത്താൻ ആപ്പിൾ വാച്ചുകൾക്ക് കഴിയുമെന്നാണ് പഠനത്തിൽ കണ്ടെത്തിയത്.

iPhone: പ്രീമിയം ഫോണുകളുടെ രാജകിരീടത്തിന് പുതിയ അ‌വകാശി; ഐഫോൺ 15 അ‌ൾട്ര എത്തുന്നുiPhone: പ്രീമിയം ഫോണുകളുടെ രാജകിരീടത്തിന് പുതിയ അ‌വകാശി; ഐഫോൺ 15 അ‌ൾട്ര എത്തുന്നു

വാച്ചുകൾ

ചുരുക്കത്തിൽ പറഞ്ഞാൽ, ആപ്പിൾ വാച്ചുകൾക്ക് ഏറ്റവും പ്രതികൂല സാഹചര്യങ്ങളിൽ പോലും ഒരു വ്യക്തിയുടെ ഹൃദയം ട്രാക്ക് ചെയ്യാൻ കഴിയുമെന്നാണ് പഠനത്തിലെ പ്രധാന കണ്ടെത്തൽ. ഏറ്റവും സൈലന്റ് ആയിട്ടുള്ള ഹൃദയാഘാതവും മറ്റ് ഹൃദയ പ്രവർത്തനങ്ങളുടെ തകരാറുകളും വളരെ എളുപ്പം കണ്ടെത്താൻ ആപ്പിൾ വാച്ചിന് കഴിയുമെന്നും പഠനം പറയുന്നു.

റിമോട്ട് ഡിജിറ്റൽ ഹെൽത്ത് സ്റ്റഡീസ്

റിമോട്ട് ഡിജിറ്റൽ ഹെൽത്ത് സ്റ്റഡീസ് നടത്താൻ സഹായിക്കുന്ന സ്മാർട്ട് വാച്ചുകളുടെ ഡെവലപ്പ്മെന്റ് പ്രാരംഭ ഘട്ടത്തിലാണെന്നും മയോ ക്ലിനിക്കിന്റെ പഠനം പറയുന്നു. പുതുതായി പുറത്തിറക്കിയ ഗൂഗിൾ പിക്സൽ വാച്ചിലും മറ്റ് വെയറബിളുകളിലും അതി ശക്തമായ ഫീച്ചറുകൾ ഉൾപ്പെടുന്നുണ്ട്. കൂടുതൽ ഗവേഷണവും പഠനവും നടത്തിക്കഴിഞ്ഞാൽ ആപ്പിൾ വാച്ചിന് ഈ ഡിവൈസുകൾ കടുത്ത മത്സരം നൽകുമെന്ന് ഉറപ്പാണ്.

30,000 രൂപയിൽ താഴെ വില വരുന്ന കിടിലൻ സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം30,000 രൂപയിൽ താഴെ വില വരുന്ന കിടിലൻ സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം

Best Mobiles in India

English summary
Apple iPhones are the most popular gadgets in the world. All other Apple devices and accessories have great acceptance and popularity. Let's take a look at Apple Watches. Apple Watches are one of the most popular smartwatches globally. What stands out is the accuracy of the features on offer.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X