സ്മാർട്ട് വാച്ചുകൾ മുതൽ സ്മാർട്ട് ഗ്ലാസുകൾ വരെ; 2021ൽ പുറത്തിറങ്ങിയ മികച്ച വെയറബിൾസ്

|

വെയറബിൾ ഡിവൈസ് മാർക്കറ്റിന്റെ വൻ വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ച വർഷമാണ് 2021. പ്രീമിയം സെഗ്മെന്റിലെ വിലകൂടിയ ഗാഡ്ജറ്റുകൾ മാത്രമായി ഒതുങ്ങിക്കൂടിയടത്ത് നിന്നുമാണ് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ഡിവൈസുകളിൽ ഒന്നായി വെയറബിൾസ് മാറിയത്. വെയറബിൾസിനേക്കുറിച്ച് പറയുമ്പോൾ സ്മാർട്ട് വാച്ചുകളും ഫിറ്റ്നസ് ബാൻഡുകളും മാത്രമല്ല ഈ സെഗ്മെന്റിൽ ഉള്ളതെന്ന് യൂസേഴ്സ് മനസിലാക്കണം. സ്മാർട്ട് വാച്ചുകളിലും ഫിറ്റ്നസ് ബാൻഡുകളിലും തുടങ്ങി സ്മാർട്ട് ഗ്ലാസുകൾ, എആർ, വിആർ ഗ്ലാസുകൾ, സ്മാർട്ട് വസ്ത്രങ്ങൾ എന്നിവ വരെയെത്തി നിൽക്കുന്നു വെയറബിൾ ഡിവൈസ് വിപണി. വെയറബിൾ വിപണിയ്ക്ക് വലിയ കുതിപ്പ് നൽകിയ വർഷമാണ് 2021. ഗാഡ്ജറ്റ് സാങ്കേതികവിദ്യകളുടെ വളർച്ചയും വെയറബിൾ ഗാഡ്ജറ്റ് മാർക്കറ്റിലെ മത്സരവുമാണ് ഇതിന് പ്രധാന കാരണം. വില കുറഞ്ഞ വെയറബിൾ ഗാഡ്ജറ്റുകളുമായി ചൈനീസ് കമ്പനികൾ ഇന്ത്യണ വിപണിയിൽ എത്തിയതാണ് മത്സരം കനക്കാൻ കാരണം. ഒപ്പം വില കുറഞ്ഞ വെയറബിൾ ഗാഡ്ജറ്റ്സ് ഒരു ഫാഷൻ സ്റ്റേറ്റ്മെന്റ് ആയി മാറിയതും വെയറബിൾ ഡിവൈസുകളുടെ നല്ല കാലം തുടരാൻ കാരണമായി.

 

2021ൽ പുറത്തിറങ്ങിയ മികച്ച വെയറബിൾസ്

2021ൽ പുറത്തിറങ്ങിയ മികച്ച വെയറബിൾസ്

2021ൽ സ്മാർട്ട്ഫോൺ വിപണിയോടൊപ്പം തന്നെ സജീവമായിരുന്നു വെയറബിൾ ഡിവൈസ് മാർക്കറ്റ്. 2021ൽ പുറത്തിറങ്ങിയ മികച്ച വെയറബിൾ ഡിവൈസുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇക്കൂട്ടത്തിൽ ആപ്പിൾ വാച്ച് സീരീസ് 7, സാംസങ് ഗാലക്സി വാച്ച് 4 തുടങ്ങിയ സ്മാർട്ട് വാച്ചുകളും ഫേസ്ബുക്ക് റേ-ബാൻ സ്റ്റോറീസ് പോലെയുള്ള സ്മാർട്ട് ഗ്ലാസുകളും ഉണ്ട്. 2021ൽ പുറത്തിറക്കിയ മികച്ച വെയറബിൾസിനെ കുറിച്ച് വിശദമായി മനസിലാക്കാൻ താഴേക്ക് വായിക്കുക.

2021ലെ ഏറ്റവും ജനപ്രിയമായ 10 ആപ്പുകൾ ഏതൊക്കെയെന്നറിയാം2021ലെ ഏറ്റവും ജനപ്രിയമായ 10 ആപ്പുകൾ ഏതൊക്കെയെന്നറിയാം

ആപ്പിൾ വാച്ച് സീരീസ് 7

ആപ്പിൾ വാച്ച് സീരീസ് 7

2021ൽ പുറത്തിറങ്ങിയ ഏറ്റവും നവീകരിച്ചതും പരിഷ്കൃതമായതുമായ സ്മാർട്ട് വാച്ചുകളിൽ ഒന്നാണ് ആപ്പിൾ വാച്ച് സീരീസ് 7. ആപ്പിളിന്റെ ബിൽഡ് ക്വാളിറ്റി തന്നെയാണ് ഈ സ്മാർട്ട് വാച്ചിന്റെ പ്രധാന സവിശേഷത. ആപ്പിൾ ഈ സ്മാർട്ട് വാച്ചിന്റെ വലിപ്പം വർധിപ്പിക്കുകയും ഫാസ്റ്റ് ചാർജിങ് പിന്തുണ കൊണ്ട് വരികയും ചെയ്തു. വലിയ ഇമ്മേഴ്സീവ് ഡിസ്പ്ലേയും സീരീസ് 7ൽ അവതരിപ്പിച്ചിട്ടുണ്ട്. ഏറ്റവും കൃത്യമായ ഫലങ്ങൾ ഉറപ്പ് നൽകുന്ന ഹെൽത്ത് ഫീച്ചേഴ്സും ആപ്പിൾ വാച്ച് സീരീസ് 7ന്റെ പ്രത്യേകതയാണ്. 2021ൽ ലോഞ്ച് ചെയ്ത ഏറ്റവും മികച്ച വെയറബിൾസിന്റെ പട്ടികയിൽ ആപ്പിൾ വാച്ച് സീരീസ് 7 തലയെടുപ്പോടെ നിൽക്കുന്നു.

സാംസങ് ഗാലക്സി വാച്ച്4
 

സാംസങ് ഗാലക്സി വാച്ച്4

ആപ്പിൾ വാച്ച് സീരീസ് 7ന്റെ പ്രധാന എതിരാളിയാണ് പുതിയ സാംസങ് ഗാലക്സി വാച്ച്4, 2021ൽ പുറത്തിറക്കിയ ഏറ്റവും മികച്ച വെയറബിളുകളിൽ ഒന്നായും ഡിവൈസിനെ പരിഗണിക്കാം. നവീകരിച്ച എക്സിനോസ് ഡബ്ല്യൂ920 ചിപ്‌സെറ്റ് ഡിവൈസിന് കരുത്ത് പകരുന്നു. ആൻഡ്രോയിഡ് വെയർഒസും സാംസങ് ഗാലക്സി വാച്ച്4ന്റെ സവിശേഷതയാണ്. വാനില മോഡലും സ്റ്റെയിൻലെസ് സ്റ്റീൽ ഷാസി ഫീച്ചർ ചെയ്യുന്ന ക്ലാസിക് മോഡലും ഈ സീരീസിൽ ഉൾപ്പെടുന്നു. നവീനമായ സെൻസറുകളും മീറ്ററുകളും സാംസങ് ഗാലക്സി വാച്ച്4നെ കൂടുതൽ മികച്ച ഓപ്ഷനുകളിൽ ഒന്നാക്കി മാറ്റുന്നു.

എയർടെൽ, ജിയോ, വിഐ; 15 രൂപ മുതൽ ആരംഭിക്കുന്ന മികച്ച ഡാറ്റ വൌച്ചറുകൾഎയർടെൽ, ജിയോ, വിഐ; 15 രൂപ മുതൽ ആരംഭിക്കുന്ന മികച്ച ഡാറ്റ വൌച്ചറുകൾ

ഒക്കുലസ് ക്വസ്റ്റ് 2 വിആർ ഗ്ലാസുകൾ

ഒക്കുലസ് ക്വസ്റ്റ് 2 വിആർ ഗ്ലാസുകൾ

നിങ്ങൾ ഒരു സമ്പൂർണ വിആർ അനുഭവം പകരുന്ന സമ്പൂർണ പാക്കേജാണ് ഒക്കുലസ് ക്വസ്റ്റ് 2. 6 ജിബി റാമിനൊപ്പം ഉയർന്ന എഐ ശേഷിയും ഒക്കുലസ് ക്വസ്റ്റ് 2 വിആർ ഗ്ലാസുകളുടെ സവിശേഷതയാണ്. നെക്സ്റ്റ് ജെൻ സ്‌നാപ്ഡ്രാഗൺ എക്സ്ആർ2 പ്ലാറ്റ്‌ഫോമാണ് ഒക്കുലസ് ക്വസ്റ്റ് 2 വിആർ ഗ്ലാസുകൾക്ക് കരുത്ത് പകരുന്നത്. ഗ്ലാസുകളിൽ ഓരോ കണ്ണിനും 1832 x 1920 പിക്സൽ റെസല്യൂഷൻ ലഭിക്കും. ഇത് വിപണിയിൽ ലഭ്യമാകുന്ന സ്മാർട്ട് ഗ്ലാസുകളിൽ ഏറ്റവും ഉയർന്ന റെസല്യൂഷനുള്ള ഡിവൈസാണ്. സ്മാർട്ട് ഗ്ലാസ് സെക്ഷനിൽ 2021ൽ പുറത്തിറങ്ങിയ ഏറ്റവും മികച്ച വെയറബിൾസിൽ ഒന്ന് തന്നെയാണ് ഒക്കുലസ് ക്വസ്റ്റ് 2 വിആർ ഗ്ലാസുകൾ.

ഫേസ്ബുക്ക് റേ-ബാൻ സ്റ്റോറീസ് ഗ്ലാസുകൾ

ഫേസ്ബുക്ക് റേ-ബാൻ സ്റ്റോറീസ് ഗ്ലാസുകൾ

ആധുനിക സ്മാർട്ട് ഗ്ലാസുകളെ പുനർനിർവചിച്ച മോഡലുകളിൽ ഒന്നാണ് ഫേസ്ബുക്ക് റേ-ബാൻ സ്റ്റോറീസ്. മീറ്റിയോർ, റൌണ്ട്, വേഫെയറർ എന്നീ മൂന്ന് മോഡലുകളിൽ ഫേസ്ബുക്ക് റേ-ബാൻ സ്റ്റോറീസ് ഗ്ലാസുകൾ ലഭ്യമാണ്. റേ-ബാൻ വികസിപ്പിച്ചെടുത്ത ഈ സ്മാർട്ട് ഗ്ലാസുകൾ അഞ്ച് നിറങ്ങളിലും ആറ് തരം ലെൻസുകളിലും ലഭ്യമാണ്. 2021ൽ പുറത്തിറക്കിയ ഏറ്റവും മികച്ച വെയറബിളുകളിൽ ഒന്നായതിനാൽ ഫേസ്ബുക്ക് റേ-ബാൻ സ്റ്റോറീസ് ഗ്ലാസുകൾ പരിഗണിക്കാവുന്നതാണ്.

ഇൻസ്റ്റാഗ്രാമിൽ ഒരു മണിക്കൂർ ദൈർഘ്യമുള്ള വീഡിയോ പോസ്റ്റ് ചെയ്യുന്നതെങ്ങനെ?ഇൻസ്റ്റാഗ്രാമിൽ ഒരു മണിക്കൂർ ദൈർഘ്യമുള്ള വീഡിയോ പോസ്റ്റ് ചെയ്യുന്നതെങ്ങനെ?

വിസിൽ ഗോ എക്സ്പ്ലോർ സ്മാർട്ട് ട്രാക്കർ

വിസിൽ ഗോ എക്സ്പ്ലോർ സ്മാർട്ട് ട്രാക്കർ

2021 സ്മാർട്ട് ട്രാക്കറുകൾ പോലുള്ള വെയറബിളുകളുടെ കുതിപ്പിനും സാക്ഷ്യം വഹിച്ചു. വെയറബിൾ പെറ്റ് ട്രാക്കറുകളുടെ കാര്യത്തിലും ഇത് തന്നെ പറയാം. വിസിൽ ഗോ എക്‌സ്‌പ്ലോർ സ്‌മാർട്ട് ട്രാക്കർ 2021ൽ പുറത്തിറക്കിയ മികച്ച വെയറബിളുകളിൽ ഒന്നായി കണക്കാക്കാം. കോളറുള്ള മുൻ തലമുറ സ്‌മാർട്ട് ട്രാക്കറിന്റെ മെച്ചപ്പെടുത്തിയ പതിപ്പായി വരുന്ന ഗോ എക്‌സ്‌പ്ലോർ സ്മാർട്ട് ട്രാക്കർ മികച്ച കണക്റ്റിവിറ്റിയും മെച്ചപ്പെട്ട സെൻസറുകളും പായ്ക്ക് ചെയ്യുന്നു.

ഷവോമി എംഐ വാച്ച് റിവോൾവ് ആക്റ്റീവ്

ഷവോമി എംഐ വാച്ച് റിവോൾവ് ആക്റ്റീവ്

ഈ വർഷം പ്രഖ്യാപിച്ച സ്മാർട്ട് വാച്ചുകളുടെ പട്ടികയിൽ നിന്നുള്ള മികച്ച സ്മാർട്ട് വാച്ചുകളിൽ ഒന്നാണ് ഷവോമി എംഐ വാച്ച് റിവോൾവ് ആക്റ്റീവ്. ജനപ്രിയ ചൈനീസ് ബ്രാൻഡിൽ നിന്നുള്ള പുതിയ സ്മാർട്ട് വാച്ചിൽ ഫൈബർ-റൈൻഫോഴ്സ്ഡ് പോളിമൈഡ് ഷാസിയിൽ എൻകേസ് ചെയ്തിട്ടുള്ള 1.39 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ കാണാം. എസ്പിഒ2 സെൻസറുകളും മറ്റും പോലുള്ള നിരവധി ഫീച്ചറുകളും ആയിയെത്തുന്ന വിപണിയിലെ ഏറ്റവും കംഫർട്ടിബിൾ ആയ സ്മാർട്ട് വാച്ചുകളിൽ ഒന്നാണിത്. ഇതിന്റെ ആകർഷകമായ വില 2021ൽ പുറത്തിറക്കിയ ഏറ്റവും മികച്ച വെയറബിളുകളിൽ ഒന്നാക്കി മാറ്റുന്നു.

ഓൺലൈൻ കാർഡ് ഇടപാടുകൾ കടുപ്പമാകും; മാനദണ്ഡങ്ങൾ കർക്കശമാക്കി ആർബിഐഓൺലൈൻ കാർഡ് ഇടപാടുകൾ കടുപ്പമാകും; മാനദണ്ഡങ്ങൾ കർക്കശമാക്കി ആർബിഐ

Best Mobiles in India

English summary
2021 was the year that witnessed the tremendous growth of the wearable device market. When it comes to wearables, users need to understand that smart watches and fitness bands are not the only gadgets in this segment.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X