ഒന്ന് വിരൽ ഞൊടിച്ചാൽ മതി ഇനി എന്തും നടക്കും; പുതിയ ആപ്പിൾ വാച്ച് 9-ലെ ഡബിൾ ടാപ് ഫീച്ചർ ശ്രദ്ധേയമാകുന്നു
ഏറെ പ്രതീക്ഷയോടെ ചൊവ്വാഴ്ചയാണ് ആപ്പിൾ തങ്ങളുടെ പുതിയ ഗാഡ്ജറ്റുകളെ പരിചയപ്പെടുത്തിയത്. കാലിഫോർണിയയിലെ കമ്പനി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഐഫോൺ 15, 15 പ്ലസ്, 15 പ്രോ, 15 പ്രോ മാക്സ് എന്നീ സ്മാർട്ട് ഫോണുകളും ആപ്പിൾ സ്മാർട്ട് വാച്ച് 9, വാച്ച് ആൾട്രാ 2 എന്നിവയും ആണ് കമ്പനി അവതരിപ്പിച്ചത്.
ആപ്പിൾ സ്മാർട്ട് വാച്ച് 9 ആണ് ചടങ്ങിൽ ആദ്യമായി അവതരിപ്പിച്ചത്. കഴിഞ്ഞ വർഷം ഇറക്കിയ സ്മാർട്ട് വാച്ചിന്റെ പുതിയ അപ്ഡേഷൻ എന്ന നിലയിലാണ് പുതിയ വാച്ചിനെ ആപ്പിൾ പുറത്തിറക്കിയത്. പുതിയ S9 ചിപ്‌സെറ്റിനൊപ്പം ആണ് ആപ്പിൾ പുതിയ വാച്ച് സീരീസ് 9 അവതരിപ്പിച്ചത്. ചടങ്ങിൽ കമ്പനി പ്രദർശിപ്പിച്ച വീഡിയോയും ഏറെ ശ്രദ്ധേയമായിരുന്നു ആപ്പിൾ വാച്ച് മൂലം ഗുണം ലഭിച്ച ആളുകളുടെ ബൈറ്റ് ഈ വീഡിയോയിൽ ചേർത്തിരുന്നു.

അതേ സമയം വീഡിയോയിൽ ഏറെ ശ്രദ്ധേയമായത് ആപ്പിൾ സ്മാർട്ട് വാച്ച് 9നായി കമ്പനി അവതരിപ്പിച്ച ടബിൾ ടാപ് എന്ന പുതിയ ഫീച്ചർ ആയിരുന്നു. വിരലുകൾ തമ്മിൽ രണ്ട് തവണ ഞൊടിച്ചാൽ ഫോൺ വിളിക്കുക, കട്ട് ആക്കുക, അലറാം ഓഫ് ആക്കുക തുടങ്ങി നിരവധി ഫീച്ചറുകൾ പ്രവർത്തിപ്പിക്കാൻ വാച്ചിനെ സഹായിക്കുന്ന പുതിയ സാങ്കേതിക വിദ്യയാണ് ടബിൾ ടാപ്. ഇത് ആദ്യമായാണ് ഇത്തരത്തിൽ ഒരു ഫീച്ചർ സ്മാർട്ട് വാച്ചുകളിൽ എത്തുന്നത്.
മികച്ച ഹാൻഡ്‌സ് ഫ്രീ അനുഭവം പുതിയ ഫീച്ചറിലൂടെ ഉപഭോക്താക്കൾക്ക് ആസ്വദിക്കാൻ സാധിക്കും എന്നാണ് ആപ്പിൾ വാഗ്ദാനം ചെയ്യുന്നത്. പുതിയ ആംഗ്യ നിയന്ത്രണങ്ങൾ ഒരു കൈ ഉപയോഗിച്ച് വാച്ച് സീരീസ് 9 എളുപ്പത്തിൽ നിയന്ത്രിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നു. ഉപഭോക്താക്കൾക്ക് വാച്ചിന്റെ ഡിസ്പ്ലേയിൽ തൊടേണ്ട ആവിശ്യമേ വരുന്നില്ല എന്നതാണ് പ്രത്യേകത. വിവിധ ജോലികൾ ചെയ്തുകൊണ്ട് വാച്ചിന്റെ വിവിധ ഫീച്ചറുകൾ ആസ്വദിക്കാൻ ടബിൾ ടാപ് ഓപ്ഷൻ ഉപഭോക്താക്കളെ സഹായിക്കുമെന്നും ആപ്പിൾ പറയുന്നു

ഉപഭോക്താക്കൾ ചൂണ്ടുവിരലും തള്ളവിരലും ഉപയോഗിച്ച് വേഗത്തിൽ രണ്ട് തവണ ടാപ് ചെയ്തുകഴിഞ്ഞാൽ ഈ സേവനം ആസ്വിദിക്കാൻ സാധിക്കുന്നതാണ്. ആപ്പിൾ വിഷൻ പ്രോ ജെസ്റ്റർ കൺട്രോളിന്റെ സഹായത്തെടയാണ് പുതിയ സാങ്കിതിക വിദ്യ ആപ്പിൾ അവതരിപ്പിച്ചിരിക്കുന്നത്. ഇതിന് പുറമെ മെഷീൻ ലേണിംഗ് അൽഗോരിതം ഉപയോഗിച്ച് ആക്‌സിലറോമീറ്റർ, ഗൈറോസ്‌കോപ്പ്, ഒപ്റ്റിക്കൽ ഹാർട്ട് സെൻസർ എന്നിവ പരിശോധിക്കുന്ന ന്യൂറൽ എഞ്ചിൻ സവിശേഷതയും ആപ്പിൾ ഈ വാച്ചിന് നൽകിയിരിക്കുന്നു.
പാട്ടുകൾ പ്ലേ ചെയ്യാൻ, കോളുകൾ ചെയ്യാൻ, കോളുകൾ കട്ട് ചെയ്യാൻ, അലറാം ഓഫ് ചെയ്യാൻ, രക്തപ്രവാഹത്തിലെ മാറ്റങ്ങൾ അറിയാൻ, ടൈമർ ആരംഭിക്കാനും നിർത്താനും എല്ലാം ഈ ഡബിൾ ടാപ് ഓപ്ഷൻ ഉപയോഗിക്കാവുന്നതാണ്. ക്യാമറ റിമോട്ട് ആപ്പ് ഉപയോഗിച്ച് ഫോട്ടോകൾ എടുക്കാനും വാച്ച് ഫെയ്‌സിൽ നിന്ന് സ്‌മാർട്ട് സ്‌റ്റാക്ക് ആക്‌സസ് ചെയ്യാനും സ്റ്റാക്കിലെ വിജറ്റിലൂടെ സ്‌ക്രോൾ ചെയ്യാനും ഈ ഫീച്ചർ ഉപയോഗിക്കാൻ സാധിക്കുന്നതാണ്.
അതേ സമയം ആപ്പിൾ സ്മാർട്ട് വാച്ച് 9ന്റെ മറ്റ് സവിശേഷതകൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം. പുതിയ 4-കോർ ന്യൂറൽ എഞ്ചിൻ ആണ് വാച്ചിന് ആപ്പിൾ നൽകിയിരിക്കുന്നത്. 18 മണിക്കൂർ ബാറ്ററി ലൈഫും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. വാച്ചിന്റെ പരമാവധി തെളിച്ചം 2000 നിറ്റ് വരെയാക്കി ഉർത്തിയിട്ടുണ്ട്. ഇതിന് പുറമെ ആദ്യമായി സിരിയുടെ പിന്തുണയും ആപ്പിൾ പുതിയ വാച്ചിന് നൽകിയിട്ടുണ്ട്. സിരിക്ക് നൽകുന്ന നിർദേശങ്ങൾ ഫോണിൽ പ്രാവർത്തികമാക്കാൻ ഇതിലൂടെ സാധിക്കും.
ആപ്പിൾ വാച്ച് സീരീസ് 9-ന്റെ അലുമിനിയം പതിപ്പ് പിങ്ക്, സ്റ്റാർലൈറ്റ്, സിൽവർ, മിഡ്‌നൈറ്റ്, പ്രൊഡക്റ്റ് റെഡ് എന്നീ നിറങ്ങളിൽ ലഭ്യമാണ്. ഇതിന് പുറമെ സ്റ്റെയിൻലെസ് സ്റ്റീൽ പതിപ്പ് ഗോൾഡ്, സിൽവർ, ഗ്രാഫൈറ്റ് എന്നിവയിലും ഈ വാച്ച് ലഭ്യമാണ്. ∙ആപ്പിൾ വാച്ച് 9 GPS മോഡലിന് 399 ഡോളർ ആണ് വില. GPS + സെല്ലുലാർ വേരിയന്റിന് 499 ഡോളർ നൽകണം.


Click it and Unblock the Notifications