Home
Gadgets

ആപ്പിൾ വാച്ച് സജ്ജീകരണവും മികച്ച ഫീച്ചറുകളും

പല ആപ്പിൾ ഉത്പന്നങ്ങളെയും പോലെ, ആപ്പിൾ വാച്ചും സെറ്റ് അപ്പ് ചെയ്യാൻ എളുപ്പമാണ്. ഇതിനായി ആദ്യം ചെയ്യേണ്ട കാര്യം നിങ്ങളുടെ ഐഫോണുമായി ആപ്പിൾ വാച്ച് പെയർ ചെയ്യുക എന്നതാണ്. സെല്ലുല്ലാർ ശേഷിയുള്ള മോഡൽ ആണെങ്കിൽ കൂടിയും ഡിവൈസ് സജ്ജീകരിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ഒരു ഐഫോൺ ആവശ്യമാണ്. ഈ പ്രോസസും വളരെ ലളിതമാണ്. ആപ്പിൾ വാച്ച് ചാർജ് ചെയ്‌ത ശേഷം, അൺലോക്ക് ചെയ്‌ത ഐഫോണിന് സമീപം വയ്ക്കുക. ഡിവൈസ് സജ്ജീകരിക്കാനുള്ള പ്രോംപ്റ്റ് മെസേജ് നിങ്ങൾക്ക് ലഭിക്കും.

ഐഫോൺ

നിങ്ങളുടെ ഐഫോൺ പെയർ ചെയ്യുന്നത്, ആപ്പിൾ ഐഡി ഉപയോഗിച്ചുള്ള സൈൻ ഇൻ പ്രോസസ്, വാച്ചിന് പാസ്‌കോഡ് നൽകുന്നത്, സിരി, ആപ്പിൾ പേ പോലുള്ളവയുടെ സജ്ജീകരണം, ഐഫോണിൽ നിന്നുള്ള ആപ്പുകൾ ട്രാൻസ്ഫർ ചെയ്യുന്നത് എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം ഈ ഘട്ടത്തിൽ തന്നെ ചെയ്യാവുന്നവയാണ്. എല്ലാ ആപ്പുകളും ഉടനടി ട്രാൻസ്ഫർ ചെയ്യാതെ ആവശ്യാനുസരണം ചെയ്യുന്നതായിരിക്കും നല്ലത്. അത് പോലെ വാച്ചിലേക്ക് ട്രാൻസ്ഫർ ചെയ്ത ആപ്പ് നീക്കം ചെയ്യാനും എളുപ്പമാണ്. ആപ്പിൽ ദീർഘനേരം അമർത്തിപ്പിടിച്ചാൽ മാത്രം മതിയാകും. ഇങ്ങനെ വാച്ചിൽ നിന്നും നീക്കം ചെയ്താലും ആപ്പ് ഐഫോണിൽ നിന്നും ഡിലീറ്റ് ആകുന്നില്ല.

ഫാൾ ഡിറ്റക്ഷൻ ഫീച്ചർ

നിങ്ങൾ തീർച്ചയായും സജ്ജീകരിക്കേണ്ട ചില സവിശേഷതകൾ ഫാൾ ഡിറ്റക്ഷനും ( നിങ്ങൾ പെട്ടെന്ന് വീഴുകയാണെങ്കിൽ ആപ്പിൾ വാച്ച് അത് തിരിച്ചറിയും ) എമർജൻസി എസ്ഒഎസും ആണ്. സൈഡ് ബട്ടൺ അമർത്തിപ്പിടിച്ച് പ്രാദേശിക അടിയന്തര സേവനങ്ങളുമായി പെട്ടെന്ന് ബന്ധപ്പെടാൻ എസ്ഒഎസ് ഫീച്ചർ സഹായിക്കും. നിങ്ങൾ വീഴുകയും അനക്കമില്ലാതിരിക്കുകയും ചെയ്യുന്നതായി ഫാൾ ഡിറ്റക്ഷൻ ഫീച്ചർ മനസിലാക്കിയാൽ അത് സ്വയമേവ എമർജൻസി എസ്ഒഎസ് കോൾ ചെയ്യാൻ തുടങ്ങും. കോൾ ചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ ശ്രദ്ധയാകർഷിക്കാനുള്ള ശ്രമങ്ങളും വാച്ച് നടത്തും. ഒരു നോട്ടിഫിക്കേഷൻ, വൈബ്രേഷൻ, കേൾക്കാവുന്ന അലാറം എന്നിവയൊക്കെ ഇതിന്റെ ഭാഗമായി ലഭിക്കും.

ആപ്പുകളും അറിയിപ്പുകളും

അടിസ്ഥാന കാര്യങ്ങൾ സജ്ജീകരിച്ച് കഴിഞ്ഞാൽ കുറേ ഡിഫോൾട്ട് ഓപ്ഷനുകൾ മാറ്റിമറിക്കേണ്ട സമയമാണ്. ഡിഫോൾട്ടായി, നിങ്ങളുടെ ഫോണിലേക്ക് വരുന്ന എല്ലാ നോട്ടിഫിക്കേഷനുകളും ആപ്പിൾ വാച്ചിലും ലഭ്യമാകും. എന്നാൽ ഇതിൽ നിയന്ത്രണം കൊണ്ട് വരുന്നതാണ് കൂടുതൽ ഉപയോഗപ്രദം. ഐഫോൺ വാച്ച് ആപ്പിൽ, ആപ്പിളിന്റെ എല്ലാ ഫസ്റ്റ് പാർട്ടി ആപ്പുകളുടെ നോട്ടിഫിക്കേഷനുകൾ ഓഫ് ആക്കുകയോ കസ്റ്റമൈസ് ചെയ്യുകയോ ചെയ്യാം. തേർഡ് പാർട്ടി ആപ്പുകളിലെ നോട്ടിഫിക്കേഷനുകൾ ഓഫ് ചെയ്യാവുന്നതും ആണ്. നിങ്ങൾക്ക് പിന്നീട് എപ്പോൾ വേണമെങ്കിലും അവ വീണ്ടും ആക്റ്റിവേറ്റ് ചെയ്യാവുന്നതാണ്.

വാച്ച് ഫേസുകൾ

ആപ്പിൾ വാച്ച് യൂസ് ചെയ്യുന്നവർ സാധാരണ അവഗണിക്കുന്ന ഫീച്ചറാണ് വാച്ച് ഫേസുകൾ. നിങ്ങളുടെ കൈത്തണ്ട ഉയർത്തുമ്പോഴെല്ലാം കാണുന്നത് ആപ്പിൾ വാച്ചിന്റെ സ്ക്രീൻ തന്നെയാകും. അതിനാൽ തന്നെ നിങ്ങളുടെ വ്യക്തിപരമായ സ്റ്റൈലിന് ചേരുന്ന വാച്ച് ഫേസുകൾ ഉപയോഗിക്കുന്നത് ആപ്പിൾ വാച്ച് അനുഭവം കൂടുതൽ മനോഹരമാക്കുന്നു. ആപ്പിൾ വാച്ചിന് 30ൽ അധികം ബിൽറ്റ്-ഇൻ ഫേസ് ഓപ്ഷനുകൾ ഉണ്ട്. ധാരാളം കസ്റ്റമൈസേഷനുകൾക്കും അവസരമുണ്ട്. നിങ്ങൾക്ക് ആപ്പിൾ വാച്ചിൽ നേരിട്ടും പുതിയ ഫേസുകൾ സജ്ജീകരിക്കാം. ഐഫോണിലും ഇത് ചെയ്യാൻ എളുപ്പമാണ്. ഫേസ് ഗാലറി, ലഭ്യമായ എല്ലാ ഫേസുകളും കാണിക്കുന്നു. ഒപ്പം അവ എങ്ങനെ കസ്റ്റമൈസ് ചെയ്യാം എന്നതിന്റെ ഉദാഹരണങ്ങളും. ആപ്പിൾ വാച്ച് ഫേസിൽ നേരിട്ട് ദീർഘനേരം അമർത്തിപ്പിടിച്ചാൽ നിങ്ങളുടെ വാച്ചിൽ തന്നെ ഫേസുകൾ എഡിറ്റ് ചെയ്യാവുന്നതാണ്. ഡ്രസിന് അനുസരിച്ച് വാച്ച് ഫേസ് മാറ്റാൻ തോന്നുമ്പോഴൊക്കെ ഈ ഫീച്ചർ സഹായകരമാണ്.

ആപ്പിൾ വാച്ച്  ഫേസുകൾ

നിങ്ങൾ ആപ്പിൾ വാച്ച് സീരീസ് 5, 6 അല്ലെങ്കിൽ 7 ആണ് ഉപയോഗിക്കുന്നതെങ്കിൽ ആൾവേയ്സ് ഓൺ ഡിസ്പ്ലേ വേണമോ വേണ്ടയോ എന്ന് നിങ്ങൾക്ക് തീരുമാനിക്കാം. "ഡിസ്‌പ്ലേ ആൻഡ് ബ്രൈറ്റ്‌നെസ്" ഫീച്ചറിന് കീഴിലുള്ള സെറ്റിങ്സ് ആപ്പിൽ നിങ്ങൾക്ക് ഈ ഓപ്ഷൻ കണ്ടെത്താം. ബാറ്ററി ലൈഫ് പരമാവധി ഉപയോഗിക്കാൻ താത്പര്യപ്പെടുന്നവർ ഈ ഫീച്ചർ ഓഫ് ചെയ്തിടാവുന്നതാണ്. മിക്കവർക്കും ഈ ഫീച്ചർ ഓൺ ആയിരിക്കുന്നതാണ് താത്പര്യം. പുതിയ വാച്ചുകളിൽ ആൾവേയ്സ് ഓൺ ഫീച്ചർ ഉപയോഗിച്ചാലും ഒരു ദിവസം മുഴുവൻ ബാറ്ററി ബായ്ക്കപ്പ് ലഭിക്കും. എന്നാൽ നിങ്ങളുടെ വാച്ച് അൽപ്പം പഴകുകയും ബാറ്ററിയുടെ പ്രകടനം കുറയുകയും ചെയ്യുമ്പോൾ ഈ താത്പര്യം ഉപേക്ഷിക്കുന്നതാവും നല്ലത്.

ഫിറ്റ്നസ് ട്രാക്കിങ്

ഫിറ്റ്നസ് ട്രാക്കിങ്

ആപ്പിൾ വാച്ചിന്റെ ഏറ്റവും വലിയ സെയിൽസ് പോയിന്റുകളിലൊന്ന് അതിന്റെ ഫിറ്റ്നസ് ട്രാക്കിങ് ഫീച്ചറുകളാണ്. നിങ്ങൾ പതിവായി വ്യായാമം ചെയ്‌താലും ഇല്ലെങ്കിലും, വാച്ച് നിങ്ങളുടെ ചുവടുകളും ആക്റ്റിവിറ്റി ലെവലും ട്രാക്ക് ചെയ്യും. മൂവ്, എക്സർസൈസ്, സ്റ്റാൻഡ് എന്നിവയാണ് ആപ്പിൾ ഫിറ്റനസ് ട്രാക്കിങിന്റെ അടിസ്ഥാന ( 3 റിങ്സ് ) പരാമീറ്ററുകൾ. നിങ്ങൾ ആപ്പിൾ വാച്ച് സജ്ജീകരിക്കുമ്പോൾ, ഇവ ഓരോന്നിനും പ്രതിദിന ലക്ഷ്യങ്ങൾ നിർദേശിക്കും, ആക്‌റ്റിവിറ്റി ആപ്പ് (അല്ലെങ്കിൽ നിങ്ങളുടെ ഐഫോണിലെ ഫിറ്റ്‌നസ് ആപ്പ്) നിങ്ങൾ അവ എത്രത്തോളം പാലിക്കുന്നുവെന്ന് കാണിക്കും. നിങ്ങൾ മുമ്പ് ഒരിക്കലും ഒരു ആപ്പിൾ വാച്ച് ഉപയോഗിച്ചിട്ടില്ലെങ്കിൽ, ഫിറ്റനസ് ഫീച്ചറുകളുടെ ഡിഫോൾട്ടുകളുമായി പോകുന്നതാണ് നല്ലത്. എല്ലാ ആഴ്‌ചയും, നിങ്ങളുടെ ആക്റ്റിവിറ്റി സമ്മറി അടക്കമുള്ള കാര്യങ്ങൾ മനസിലാക്കിത്തരും. ഓട്ടം, നടത്തം അല്ലെങ്കിൽ ഭാരോദ്വഹന സെഷൻ പോലെയുള്ള ഒരു പ്രത്യേക വർക്ക്ഔട്ട് ട്രാക്ക് ചെയ്യണമെങ്കിൽ നിങ്ങൾ അത് "വർക്കൗട്ട്" ആപ്പിൽ ചെയ്യുക. അവിടെ, വാച്ചിന് ട്രാക്ക് ചെയ്യാൻ കഴിയുന്ന വ്യത്യസ്ത തരം വർക്ക്ഔട്ടുകൾ നിങ്ങൾ കണ്ടെത്തും. നിങ്ങളുടെ ഫോണിൽ വ്യായാമം ട്രാക്ക് ചെയ്യാൻ നിങ്ങൾക്ക് ഇതിനകം ഒരു പ്രിയപ്പെട്ട മാർഗമുണ്ടെങ്കിൽ, ആപ്പിൾ വാച്ചിലും നിങ്ങൾക്ക് അത് കണ്ടെത്താനാകും.

സംഗീതം

സംഗീതം

ആപ്പിൾ വാച്ചിൽ സംഗീതവും പോഡ്‌കാസ്റ്റുകളും സ്ട്രീം ചെയ്യാൻ കഴിയും. ആപ്പിളിന്റെ സേവനങ്ങളിൽ നിന്ന് മാത്രമല്ല, സ്പോട്ടിഫൈ, പാൻഡോറ എന്നിവയൊക്കെയും യൂസ് ചെയ്യാൻ കഴിയും. നിങ്ങളുടെ ഫോണില്ലാതെ സംഗീതം സ്ട്രീം ചെയ്യാൻ സെല്ലുലാർ ശേഷിയുള്ള വാച്ച് ആവശ്യമാണ്, എന്നാൽ ആപ്പിൾ മ്യൂസിക്, സ്‌പോട്ടിഫൈ, പാൻഡോറ എന്നിവയെല്ലാം വാച്ചിൽ പാട്ടുകൾ സേവ് ചെയ്യാൻ നിങ്ങളെ അനുവദിക്കുന്നു. നിങ്ങൾ സെല്ലുലാർ മോഡലാണോ അല്ലയോ പ്രിഫർ ചെയ്യുന്നത് എന്നത് പരിഗണിക്കാതെ തന്നെ, ഫോണിന്റെ സഹായമില്ലാതെ സംഗീതം ആസ്വദിക്കാനും വഴിയുണ്ട്. നിങ്ങളൊരു ആപ്പിൾ മ്യൂസിക് ഉപയോക്താവാണെങ്കിൽ, നിങ്ങളുടെ ഐഫോണിലെ വാച്ച് ആപ്പ് വഴി ഡൗൺലോഡ് ചെയ്‌ത പാട്ടുകൾ വാച്ചിലേക്ക് ചേർക്കാൻ ആകും. വാച്ച് ആപ്പിലെ മ്യൂസിക് വിഭാഗത്തിലാണ് ഇതിനുള്ള സജ്ജീകരണം ഉള്ളത്. നിങ്ങൾ അടുത്തിടെ കേട്ട ആൽബങ്ങളും പ്ലേലിസ്റ്റുകളും സ്വയമേവ ഡൗൺലോഡ് ചെയ്യുന്ന ഒരു ക്രമീകരണവും ലഭ്യമാണ്.

More from GizBot

Best Mobiles in India

English summary
Like many Apple products, the Apple Watch is easy to set up. The first thing to do is to pair the Apple Watch with your iPhone. An iPhone is required to set up and control the device, even for a cellular-capable model. The process is also simple.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X