ഇനി വിസ്മയത്തി​ന്റെ 'അ‌ൾട്രാ' ​ടൈം; ആപ്പിൾ ഇവന്റിൽ തരംഗമായി സ്മാർട്ട് വാച്ചുകൾ ലോഞ്ച് ചെയ്തു

|

കണ്ണിമ ചിമ്മാ​തെ ലോകത്തെ ലക്ഷക്കണക്കിന് പേർ ആകാംക്ഷയോ​ടെ കാത്തിരുന്ന ആപ്പിൾ ഉൽപന്നങ്ങളുടെ ലോഞ്ചിൽ താരമായി ആപ്പിൾ വാച്ചുകളും പുറത്തിറങ്ങി. തങ്ങളുടെ വാച്ച് സീരീസിൽ ഏറ്റവും പുതിയതായി മൂന്ന് വാച്ചുകളാണ് ആപ്പിൾ അ‌വതരിപ്പിച്ചിരിക്കുന്നത്. ആപ്പിൾ വാച്ച് സീരീസ് 8, ആപ്പിൾവാച്ച് അ‌ൾട്ര, ആപ്പിൾവാച്ച് എസ്ഇ എന്നിവയാണ് ആപ്പിൾ വാച്ച് തലമുറയിലെ പുതുപുത്തൻ താരങ്ങൾ.

 

ആപ്പിൾ വാച്ച് സീരീസ്

ആപ്പിൾ വാച്ച് സീരീസ് 8 ന്റെ എല്ലാ സവിശേഷതകളും ഉൾക്കൊള്ളുന്നതോ​ടൊപ്പം കുറച്ച് അ‌ധികം പ്രത്യേകതകളും ഉള്ള ആപ്പിൾ അ‌ൾട്ര വാച്ചാണ് ഇപ്പോൾ പുറത്തിറക്കിയ മൂന്നു വാച്ചുകളിൽ ഏറ്റവും കേമൻ. ഉപഭോക്താക്കളുടെ ആരോഗ്യത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള രൂപകൽപ്പനയും സാങ്കേതിക മാറ്റങ്ങളുമാണ് അ‌ൾട്ര ഒരുക്കിയിരിക്കുന്നത്. 89,900 രൂപയാണ് ഈ പുത്തൻ സൂപ്പർസ്റ്റാറിന്റെ ഇന്ത്യയിലെ വില.

സാറ്റലൈറ്റ് കണക്റ്റിവിറ്റി, ഇ-സിം: ഐഫോൺ 14, ഐഫോൺ 14 പ്ലസ് സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങിസാറ്റലൈറ്റ് കണക്റ്റിവിറ്റി, ഇ-സിം: ഐഫോൺ 14, ഐഫോൺ 14 പ്ലസ് സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങി

മികച്ച മോഡൽ

ഇതുവരെ പുറത്തിറക്കിയിരിക്കുന്നതിൽ ഏറ്റവും മികച്ച മോഡൽ എന്നാണ് ആപ്പിൾ അൾട്ര വാച്ചിനെ കമ്പനി തന്നെ വിശേഷിപ്പിക്കുന്നത്. പുതിയ ആപ്പിൾ വാച്ചിന്റെ രൂപകൽപ്പനയിൽ കോവിഡും പങ്കുചേർന്നിട്ടുണ്ട് എന്നു വേണം കരുതാൻ. കയ്യുറകൾക്കൊപ്പം ധരിക്കാനാകും വിധം രൂപകൽപ്പന ചെയ്‌തിരിക്കുന്ന മൂന്ന് പുതിയ ബട്ടണുകൾ ആപ്പിൾ വാച്ച് അൾട്രയിൽ ഉണ്ട്.

ഐ​ഫോൺ ലോഞ്ചിൽ
 

കൂടാതെ പരിസ്ഥിതി നശീകരണം പരമാവധി കുറയ്ക്കാനുള്ള ശ്രമങ്ങളും പുതു പുത്തൻ ആപ്പിൾ വാച്ചുകളുടെ രൂപകൽപ്പനയിൽ ഒരു പങ്ക് വഹിച്ചിട്ടുണ്ട്. ചുറ്റുമുള്ള പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നത് പരമാവധി ഒഴിവാക്കിയാണ് ആപ്പിൾ അ‌ൾട്ര വാച്ചുകളുടെ നിർമാണം നടത്തിയിരിക്കുന്നത് എന്ന് കമ്പനി ഐ​ഫോൺ ലോഞ്ചിൽ പ്രത്യേകം വ്യക്തമാക്കിയിരുന്നു.

ലോകത്തിന്റെ ​കൈകളിലേക്ക് മോട്ടോ എഡ്ജ് 30 അ‌ൾട്ര ചുവടുവയ്ക്കുക ഇന്ത്യയിൽനിന്ന്; ലോഞ്ച് സെപ്റ്റംബർ 10 ന്ലോകത്തിന്റെ ​കൈകളിലേക്ക് മോട്ടോ എഡ്ജ് 30 അ‌ൾട്ര ചുവടുവയ്ക്കുക ഇന്ത്യയിൽനിന്ന്; ലോഞ്ച് സെപ്റ്റംബർ 10 ന്

പരുക്കൻ ഭാവമാണ്

എന്നാൽ ഇതൊന്നുമല്ല ആപ്പിൾ വാച്ചുകളിലെ പുതിയ കേമനായ അ‌ൾ്രടയുടെ യഥാർഥ വിശേഷം. രൂപകൽപ്പനയിലെ പരുക്കൻ ഭാവമാണ് അൾട്രയുടെ ഏറ്റവും വലിയ സവിശേഷതകളിലൊന്ന്. ഏതു പ്രതിസന്ധി ഘട്ടത്തിലും ​​ഉപഭോക്താവിനൊപ്പം ഉറച്ചുനിൽക്കാൻ തക്ക കരുത്തിലാണ് അ‌ൾട്രയെ അ‌ണിയിച്ചൊരുക്കിയിരിക്കുന്നത്. സ്പോർട്സ്, സ്കൂബ ​​​ഡൈവിങ് എന്നിവയുൾപ്പെടെ സാഹസികമായ ഏതു വിനോദത്തിനും കൂടെത്തന്നെയുണ്ടാകും ഈ പരുക്കൻ ചങ്ങാതി. ആപ്പിൾ കുടുംബത്തിൽ ഇതുവരെ പിറന്ന വാച്ചുകളിൽ വലിപ്പത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നതും ഈ അ‌ൾട്ര മോഡൽ തന്നെ. സഫയർ ക്രിസ്റ്റൽ സംരക്ഷണത്തോടുകൂടിയ ടൈറ്റാനിയം കേസിംഗിലാണ് അൾട്ര എത്തുക.

ബാറ്ററി ​ലൈഫ്

നിരവധി ടാസ്കുകൾ ചെയ്യുന്ന ഈ സൂപ്പർമാന്റെ പവർ എത്രനേരത്തേക്ക് ഉണ്ടാകും എന്ന് അ‌റിയാൻ ഏവർക്കും സ്വാഭാവികമായും താൽപര്യം കാണും. ഒരു ലോംഗ്-കോഴ്‌സ് ട്രയാത്ത്‌ലോൺ പൂർത്തിയാക്കാൻ ആവശ്യമായ ബാറ്ററി ​ലൈഫ് അ‌ൾട്രയ്ക്കുണ്ട് എന്നാണ് ബാറ്ററി ​ലൈഫിനെപ്പറ്റിയുള്ള ആപ്പിളി​ന്റെ പ്രതികരണം. വ്യക്തമായി പറഞ്ഞാൽ അൾട്രയുടെ കുറഞ്ഞ പവർ മോഡിന് 60 മണിക്കൂർ വരെ വാച്ച് പ്രവർത്തിപ്പിക്കാൻ ശേഷിയുണ്ട്. ഒറ്റ ചാർജിൽ 36 മണിക്കൂർ നീണ്ടുനിൽക്കുന്നതാണ് ബാറ്ററി പവർ.

ചാർജർ നൽകാമെങ്കിൽ വിറ്റാൽ മതി; ഐഫോൺ വിൽപ്പന നിരോധിച്ച് ബ്രസീൽ: അ‌പ്പീൽ നൽകുമെന്ന് ആപ്പിൾചാർജർ നൽകാമെങ്കിൽ വിറ്റാൽ മതി; ഐഫോൺ വിൽപ്പന നിരോധിച്ച് ബ്രസീൽ: അ‌പ്പീൽ നൽകുമെന്ന് ആപ്പിൾ

ശബ്ദനിലവാരം

ശബ്ദനിലവാരം മെച്ചപ്പെടുത്താൻ മൂന്ന് മൈക്രോഫോണുകൾ ആണ് അ‌ൾട്രയിലുള്ളത്. ഇത് ശബ്ദ നിലവാരം മെച്ചപ്പെടുത്തുന്നതോടൊപ്പം ആംബിയന്റ് നോയ്സ് കുറയ്ക്കുകയും ചെയ്യുന്നു. അ‌ൾട്രയുടെ നിർമാണത്തിൽ ആപ്പിൾ ഏറെ ശ്രദ്ധ ചെലുത്തിയെന്ന് തെളിയിക്കുന്ന മറ്റൊരു കാര്യം ലൊക്കേഷൻ കൃത്യത കൂടി എന്നതാണ്. എൽ1+എൽ5 ജിപിഎസ് ആണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.

എമർജൻസി ​സൈറൻ

എമർജൻസി ​സൈറൻ ബട്ടനാണ് അ‌ൾട്രയുടെ എടുത്തുപറയേണ്ട മറ്റൊരു സവി​ശേഷത. ഈ ലെജൻഡിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാൻ എസ് 8 ​പ്രോസസറി​നെയാണ് ആപ്പിൾ നിയോഗിച്ചിരിക്കുന്നത്. ഉപഭോക്താവിന്റെ ആരോഗ്യപരിപാലനം അ‌ൾട്ര വളരെ കാര്യമായി പരിഗണിക്കുന്നുണ്ട്. ശരീരത്തിന്റെ താപനില അ‌ളക്കുന്ന സെൻസർ ആണ് ഇതിൽ എടുത്തുപറയേണ്ട ഫീച്ചർ. കോവിഡ് കാലം പരിഗണിച്ചാകാം പനിയടക്കം തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നൽകാൻ ഈ സംവിധാനത്തിലൂടെ സാധിക്കും.

Jio Plans: ആറാം വാർഷികത്തിൽ അടിപൊളി ഓഫറുമായി ജിയോ അറിയേണ്ടതെല്ലാംJio Plans: ആറാം വാർഷികത്തിൽ അടിപൊളി ഓഫറുമായി ജിയോ അറിയേണ്ടതെല്ലാം

വില ആരംഭിക്കുന്നത്

ആപ്പിൾ എസ്ഇ ജിപിഎസ് മോഡലിന് ഏകദേശം 19,835 രൂപയും ( 249 യുഎസ് ഡോളർ) , ജിപിഎസ് + സെല്ലുലാർ മോഡലിന് ഏകദേശം 23,819 രൂപ( 299 യുഎസ് ഡോളർ) മുതലാണ് വില ആരംഭിക്കുന്നത്. ഓസ്‌ട്രേലിയ, കാനഡ, ഫ്രാൻസ്, ജർമ്മനി, ഇന്ത്യ, ജപ്പാൻ, യുഎഇ, യുകെ, യുഎസ്, കൂടാതെ മറ്റ് 40-ലധികം രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും ഉപഭോക്താക്കൾക്ക് ഇപ്പോൾ ആപ്പിൾ വാച്ച് അൾട്ര ഓർഡർ ചെയ്യാം. സെപ്റ്റംബർ 23 വെള്ളിയാഴ്ച മുതൽ ഔട്ട്ലെറ്റുകളിലും വാച്ചുകൾ ലഭ്യമാണ്.

എയർപോഡ് ​പ്രോ സെക്കൻഡ് ജനറേഷൻ

ആപ്പിൾ വാച്ചുകൾക്കും ഐ ​ഫോണിനുമൊപ്പം എയർപോഡ് ​പ്രോയുടെ രണ്ടാം തലമുറയുടെ പ്രഖ്യാപനവും ആപ്പിൾ നടത്തി. മറ്റ് ഉൽപന്നങ്ങളുടെ കാര്യത്തിൽ എന്നപോലെ എയർപോഡിന്റെ കാര്യത്തിലും ഇതുവരെ ഇറങ്ങിയതിൽ ഏറ്റവും മികച്ച മോഡലാണ് എയർപോഡ് ​പ്രോ സെക്കൻഡ് ജനറേഷൻ മോഡൽ. പുതിയ എച്ച് 2 ചിപ്പിന്റെ കരുത്തിൽ മികച്ച ഓഡിയോ പ്രകടനമാണ് എയർപോഡ് ​പ്രോ സെക്കൻഡ് ജനറേഷന്റേത്. എത്ര ഉച്ചത്തിലുള്ള അ‌നാവശ്യ ശബ്ദങ്ങളും പരമാവധി ഒഴിവാക്കി വ്യക്തമായ ഓഡിയോ ക്ലാരിറ്റി നൽകാൻ എയർപോഡ് ​പ്രോ സെക്കൻഡ് ജനറേഷന് സാധിക്കും.

7,000 രൂപയിൽ താഴെ ഇതുപോലൊരു ഫോണോ? ഞെട്ടിച്ച് റെഡ്മി7,000 രൂപയിൽ താഴെ ഇതുപോലൊരു ഫോണോ? ഞെട്ടിച്ച് റെഡ്മി

വ്യക്തിഗത പ്രൊ​ഫൈൽ

വ്യക്തികളുടെ തലയുടെയും ചെവിയുടെയും ആകൃതിക്കനുസരിച്ച് അ‌നുയോജ്യമായ വിധത്തിൽ ശബ്ദക്രമീകരണം നടത്താൻ പുതിയ എയർപോഡിന് സാധിക്കും. സ്പെഷ്യൽ ഓഡിയോയിക്കായി വ്യക്തിഗത പ്രൊ​ഫൈൽ സൃഷ്ടിക്കാനും ഓപ്ഷനുണ്ട്. ബാറ്ററി ​ലൈഫിന്റെ കാര്യത്തിലും മുൻ തലമുറകളെക്കാൾ 1.5 മുതൽ 6 മണിക്കൂർ വരെ അ‌ധികം പ്രവർത്തിക്കാൻ എയർപോഡ് ​പ്രോ സെക്കൻഡ് ജനറേഷന് കഴിയും.

Best Mobiles in India

English summary
Apple watches were also released as stars in the launch of Apple products that were eagerly awaited by millions of people around the world without blinking an eye. Apple has unveiled the latest three watches in its watch series. The Apple Watch Series 8, Apple Watch Ultra and Apple Watch SE are the newest stars of the Apple Watch generation.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X