Home
Gadgets

ആപ്പിൾ വാച്ചുകളിൽ 'പ്രേത സ്പർശം', കൂടുതൽ വാച്ചുകളിലേക്ക് വ്യാപിക്കുന്നു; പരിഹാരം ഉണ്ടെന്ന് ആപ്പിൾ!

സ്മാർട്ട്ഫോണുകളുടെ കാര്യത്തിൽ മാത്രമല്ല സ്മാർട്ട് വാച്ചുകളുടെ കാര്യത്തിലും ആപ്പിൾ തന്നെയാണ് രാജാവ്. ഇതിനകം നിരവധി ആപ്പിൾ വാച്ചുകൾ പുറത്തിറങ്ങിയിട്ടുണ്ട്. ഓരോ തവണ പുറത്തിറങ്ങുമ്പോഴും മുൻ മോഡലുകളെക്കാൾ മികച്ച പുതിയ ഫീച്ചറുകൾ അ‌വതരിപ്പിച്ചുകൊണ്ടാണ് ഓരോ ആപ്പിൾ വാച്ചും എത്തുന്നത്. പ്രയോജനകരമായ ഒരുപാട് ഹെൽത്ത് ട്രാക്കറുകൾ ആപ്പിൾ വാച്ചുകളിലുണ്ട്.

ടെക്നോളജി രംഗത്ത് ആപ്പിളിനുള്ള ശക്തി ആപ്പിൾ വാച്ചുകൾക്കും തുണയാകുന്നു എന്നു പറയാം. ഇതിനകം നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ ആപ്പിൾ വാച്ചുകളിലെ ഫീച്ചറുകൾക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. ഇത്തരത്തിൽ ടെക്നോളജിയുടെ ശക്തമായ പിൻബലത്തിൽ എത്തിയിരിക്കുന്ന ആപ്പിൾ വാച്ചുകൾ ഇപ്പോൾ ഒരു പ്രതിസന്ധിയിൽ അ‌കപ്പെട്ടിരിക്കുന്നു.

ആപ്പിൾ വാച്ചുകളിൽ പ്രേത സ്പർശം, കൂടുതൽ വാച്ചുകളിലേക്ക് വ്യാപിക്കുന്നു

ഗോസ്റ്റ് ടച്ച് (Ghost touch) അ‌ഥവാ പ്രേത സ്പർശനം എന്നതാണ് ആപ്പിൾ വാച്ച് ഉടമകൾ ഇപ്പോൾ അ‌നുഭവിക്കുന്ന പ്രധാന പ്രതിസന്ധി. ഗോസ്റ്റ് ടച്ച് എന്ന് വിളിക്കുമെങ്കിലും ഈ പ്രശ്നത്തിന് ഏതെങ്കിലും തരത്തിലുള്ള പ്രേതബാധയുമായൊന്നും ബന്ധമില്ല. പല ആപ്പിൾ വാച്ചുകളും സ്പർശിക്കാതെ തന്നെ ടാപ്പ് ചെയ്തപോലെ പ്രവർത്തിക്കുന്നു എന്നതാണ് പ്രശ്നം.

അ‌തായത് വാച്ച് ​കൈയിൽ കെട്ടിയാൽ നാം ടച്ച് ചെയ്തില്ലെങ്കിലും അ‌ത് ഏതെങ്കിലും വഴിയൊക്കെ നാവിഗേറ്റ് ചെയ്യപ്പെടും. ഈ ഒരു സവിശേഷ സാഹചര്യത്തിൽ ചിലർ സാമൂഹികമാധ്യമങ്ങളിൽ തമാശയ്ക്ക് നൽകിയ പേരാണ് ഗോസ്റ്റ് ടച്ച് എന്നത്. ടച്ച് ചെയ്യാതെ തന്നെ ടച്ച് ചെയ്തപോലെ പ്രവർത്തിക്കുന്നു എന്ന പരാതി നേരത്തെതന്നെ ഉയർന്നിരുന്നു.

പിന്നീട് ഈ വർഷം ഫെബ്രുവരിയിൽ അംഗീകൃത സേവന ദാതാക്കൾക്ക് നൽകിയ ഒരു മെമ്മോയിൽ ആപ്പിൾ ആദ്യമായി ഈ പ്രശ്നം സ്ഥിരീകരിച്ചു. ആ ഘട്ടത്തിൽ ആപ്പിൾ വാച്ച് സീരീസ് 9, ആപ്പിൾ വാച്ച് അൾട്രാ 2 മോഡലുകളെയാണ് ഈ ഗോസ്റ്റ് ടച്ച് പ്രശ്നം ബാധിച്ചത്.

ഈ ഘട്ടത്തിൽ ഈ വാച്ചുകൾ തിരികെ വാങ്ങി പകരം വാച്ച് നൽകേണ്ട ആവശ്യമില്ല എന്ന് സർവീസ് പ്രൊ​വൈഡർമാരെ അ‌റിയിച്ച ആപ്പിൾ, പ്രശ്നം പരിഹരിക്കുന്നതിനായുള്ള സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റ് വരും വരെ കാത്തിരിക്കാൻ ഉപയോക്താക്കളെ ഉപദേശിക്കുകയും ചെയ്തു. എന്നാലിപ്പോൾ പ്രശ്നം കൂടുതൽ വഷളായതായി പുതിയ റിപ്പോർട്ടുകൾ പറയുന്നു.

മുൻപ് ആപ്പിൾ വാച്ച് സീരീസ് 9, ആപ്പിൾ വാച്ച് അൾട്രാ 2 എന്നിവയിലാണ് പ്രശ്നം കണ്ടിരുന്നത് എങ്കിൽ, ഇപ്പോളത് ആപ്പിൾ വാച്ച് സീരീസ് 7, ആപ്പിൾ വാച്ച് സീരീസ് 8, ട്രൂ ആപ്പിൾ വാച്ച് അൾട്രാ എന്നിവയിലേക്കും വ്യാപിച്ചിരിക്കുന്നു. ഈ പ്രശ്നത്തിന്റെ യഥാർഥ കാരണം ഇപ്പോഴും അ‌ജ്ഞാതമായി തുടരുകയാണ്.

ആപ്പിൾ വാച്ചുകളിൽ പ്രേത സ്പർശം, കൂടുതൽ വാച്ചുകളിലേക്ക് വ്യാപിക്കുന്നു

ഉടൻ പരിഹാരം കണ്ടെത്താനായില്ലെങ്കിൽ ഗോസ്റ്റ് ടച്ച് പ്രശ്നം മൂലം ആപ്പിൾ വാച്ചുകൾ പ്രവർത്തിപ്പിക്കാ​നാകാതെ ഉപേക്ഷിക്കേണ്ട നിലയിലേക്ക് ഉപയോക്താക്കൾ എത്തിച്ചേരും. വ​ളരെ വലിയ പ്രതിസന്ധിയിലാണ് പല ആപ്പിൾ വാച്ച് ഉടമകളും എത്തിച്ചേർന്നിരിക്കുന്നത്. ഒരു ആപ്പിൾ വാച്ച് ഉപയോക്താവ് റെഡ്ഡിറ്റിലൂടെ തന്റെ പ്രശ്നം വിവരിച്ച് രംഗത്തെത്തി.

"എൻ്റെ ആപ്പിൾ വാച്ച് അൾട്രാ 2 വാങ്ങിയിട്ട് വെറും രണ്ട് മാസമേ ആയുള്ളൂ. ഇന്നലെ വൈകുന്നേരം, എൻ്റെ വാച്ച് തകരാറിലായി. ഗോസ്റ്റ് ടച്ച് തുടർച്ചയായി സംഭവിക്കുന്നു, കൂടാതെ സ്‌ക്രീനിൽ പവർ പ്രശ്നവും നേരിടുന്നു. അ‌തുമൂലം വാച്ച് തനിയെ ലോക്ക് ആകുകയും ശേഷം ക്രമരഹിതമായി നമ്പറുകൾ സ്വന്തമായി ടാപ്പ് ചെയ്യുകയും ചെയ്തു. പിന്നീടത് ചാർജിങ്ങിനിട്ടു'' എന്നാണദ്ദേഹം പറഞ്ഞത്.

ഈ പ്രശ്നം പരിഹരിക്കാൻ ആപ്പിൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. നിലവിൽ ശരിയായ പരിഹാരം കണ്ടെത്താനായില്ലെങ്കിലും ഒരു താൽക്കാലിക പരിഹാരം ആപ്പിൾ നിർദേശിക്കുന്നുണ്ട്. ആപ്പിൾ ലോഗോ ദൃശ്യമാകുന്നത് വരെ ഏകദേശം 10 സെക്കൻഡ് നേരത്തേക്ക് ഡിജിറ്റൽ ക്രൗണും സൈഡ് ബട്ടണും ഒരേസമയം അമർത്തിപ്പിടിച്ച് സ്മാർട്ട് വാച്ച് ഫോഴ്‌സ് റീസ്റ്റാർട്ട് ചെയ്യാനാണ് ആപ്പിൾ ഉപദേശിച്ചത്.

ആപ്പിൾ വാച്ചുകളിൽ പ്രേത സ്പർശം, കൂടുതൽ വാച്ചുകളിലേക്ക് വ്യാപിക്കുന്നു

ഇത് കൂടാതെ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റുകൾ ഗോസ്റ്റ് ടച്ച് പ്രതിഭാസത്തിന് കുറച്ച് ആശ്വാസം നൽകിയേക്കുമെന്നതിനാൽ, വാച്ചുകൾ ഏറ്റവും പുതിയ വാച്ച്ഒഎസ് പതിപ്പിലാണ് പ്രവർത്തിക്കുന്നത് എന്ന് ഉറപ്പാക്കാൻ ആപ്പിൾ ഉപയോക്താക്കളോട് അഭ്യർത്ഥിക്കുന്നു. അ‌ടുത്തതായി പുറത്തിറങ്ങുന്ന വാച്ച് ഒഎസ് 10.4 അപ്‌ഡേറ്റിൽ ഗോസ്റ്റ് ടച്ചിനുള്ള പരിഹാരം ഉൾപ്പെടുത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അതുവരെയ്ക്കും ഏറ്റവും പുതിയ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റ് ഉറപ്പാക്കുകയും ഫോഴ്‌സ് റീസ്റ്റാർട്ട് ചെയ്യുകയും ചെയ്യുന്നതിലൂടെ പിടിച്ചുനിൽക്കാം. കൂടാതെ വാച്ച് സ്‌ക്രീൻ നനഞ്ഞതും ലിൻ്റ് രഹിതവുമായ തുണി ഉപയോഗിച്ച് പതിവായി തുടച്ച് വൃത്തിയുറപ്പാക്കുന്നതും നന്നായിരിക്കും. അഴുക്കും ഈർപ്പവും ടച്ച് സെൻസിറ്റിവിറ്റിയെ തടസ്സപ്പെടുത്തുന്നത് തടയാൻ ഇതിലൂടെ സാധിക്കും.

More from GizBot

Best Mobiles in India

English summary
Some Apple Watch owners are experiencing the Ghost Touch issue. This problem causes the screen to act like tapping even when not touched. This often leads to unintended actions, menu navigation, and accidental passcode entries. Apple may soon release a software update to fix the problem.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X