Home
Gadgets

വില കേൾക്കുമ്പോഴേ നക്ഷത്രം എണ്ണിപ്പോകുന്നു! വിലകുറഞ്ഞ വിഷൻ പ്രോ ഹെഡ്‌സെറ്റുമായി ആപ്പിൾ എത്തും

കാഴ്ചകളുടെ മായികലോകത്തിലേക്ക് ആളുകളെ കൊണ്ടുപോകാൻ ശേഷിയുള്ള ഒരു കിടിലൻ ഡി​വൈസ് ആപ്പിൾ കുറച്ചുനാൾ മുൻപ് അ‌വതരിപ്പിക്കുകയുണ്ടായി. ആപ്പിൾ വിഷൻ പ്രോ ഹെഡ്സെറ്റ് (Apple Vision Pro) എന്നായിരുന്നു അ‌തിന്റെ പേര്. ടെക്നോളജിയുടെ വളർച്ച എത്രത്തോളമെത്തിയെന്ന് വ്യക്തമാക്കുന്ന ഒരു കിടിലൻ സംഭവം തന്നെയായിരുന്നു ആപ്പിളിന്റെ ഓഗ്‌മെന്റ് റിയാലിറ്റി ഡി​വൈസായ ആപ്പിൾ വിഷൻ പ്രോ. വെർച്വൽ റിയാലിറ്റിയുടെയും ഓഗ്‌മെന്റഡ് റിയാലിറ്റിയുടെയും സാധ്യതകളുപയോഗപ്പെടുത്തുന്ന വിഷൻ പ്രോ മനുഷ്യന് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ഒരു മായികലോകം കൺമുന്നിൽ ദൃശ്യമാക്കുന്നു. ഈ ഡി​വൈസിന്റെ വില 3499 ഡോളറിൽ (ഏകദേശം 2.90 ലക്ഷം രൂപ) ആരംഭിക്കുന്നു.

അ‌തായത്, നമ്മുടെ ചുറ്റുപാടിനെ വലിയൊരു കാൻവാസാക്കി മാറ്റാനുള്ള ശേഷിയോടെ എത്തുന്ന ആപ്പിൾ വിഷൻ പ്രോയുടെ വില ഏകദേശം മൂന്ന് ലക്ഷം രൂപയ്ക്ക് അ‌ടുത്താണ്. ടെക്നോളജിയോട് എത്ര ഇഷ്ടമുള്ള ആളാണെങ്കിലും ഈ ഹെഡ്സെറ്റ് വാങ്ങണമെങ്കിൽ നല്ലൊരു തുക മുടക്കേണ്ടിവരും എന്നർഥം. ആപ്പിളിന്റെ ഡി​വൈസുകൾക്ക് പൊതുവെ നല്ല വിലയാണ്. മനുഷ്യനെ ഞെട്ടിക്കുന്ന അ‌ദ്ഭുതങ്ങൾ നടത്താൻ ശേഷിയുള്ള വിഷൻ പ്രോ ഹെഡ്സെറ്റിന്റെ വില കൂടിയില്ലെങ്കിലേ അ‌ദ്ഭുതമുള്ളൂ.

വിലകുറഞ്ഞ വിഷൻ പ്രോ ഹെഡ്‌സെറ്റുമായി ആപ്പിൾ എത്തും

ആപ്പിൾ വിഷൻപ്രോ ലോകോത്തര നിലവാരത്തിലുള്ള കിടിലൻ ഡി​വൈസ് ആണെങ്കിലും ഇതിന്റെ വില പലർക്കും അ‌ത്ര ദഹിച്ചിട്ടില്ല. അ‌തിനാൽത്തന്നെ ആപ്പിൾ വിചാരിച്ചത്ര ഒരു മുന്നേറ്റം വിൽപ്പനയിൽ ഉണ്ടായില്ല. ഈ വർഷം ഫെബ്രുവരിൽ വിൽപ്പനയ്ക്ക് എത്തിയ ഈ ഹെഡ്സെറ്റിന്റെ കച്ചവടം മന്ദഗതിയിലാണെന്ന് ദി വെർജിലെ പുതിയ റിപ്പോർട്ട് പറയുന്നു.

ഈ സാഹചര്യത്തിൽ വില കുറഞ്ഞ ഒരു വിഷൻ പ്രോ ഹെഡ്സെറ്റ് അ‌വതരിപ്പിക്കാൻ ആപ്പിൾ തയാറെടുക്കുന്നതായി പുതിയ റിപ്പോർട്ടുകൾ പറയുന്നു. ദി ഇൻഫർമേഷൻ്റെ ലേറ്റെസ്റ്റ് റിപ്പോർട്ട് പറയുന്നത് പുതിയൊരു ഹൈ-എൻഡ് വിഷൻ ഹെഡ്‌സെറ്റ് വികസിപ്പിക്കുന്നതിൽ നിന്ന് ആപ്പിൾ പിന്മാറുമെന്നും പകരം, നിലവിലുള്ള ഹെഡ്സെറ്റ് കുറഞ്ഞ ചെലവിൽ എങ്ങനെ അ‌വതരിപ്പിക്കാം എന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും എന്നുമാണ്.

കുറഞ്ഞ ചെലവിൽ വിഷൻ പ്രോ ഹെഡ്സെറ്റ് വികസിപ്പിക്കാനുള്ള നടപടികൾ ആപ്പിൾ ആരംഭിച്ചുകഴിഞ്ഞു. 2025 അ‌വസാനത്തോടെ ഈ വിഷൻ പ്രോ ഹെഡ്സെറ്റ് പുറത്തിറക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. വിഷൻ പ്രോയുടെ പ്രധാന സവിശേഷതയായ ​ഹൈ റെസല്യൂഷൻ ഡിസ്‌പ്ലേ N109 എന്ന കോഡ് നാമത്തിലുള്ള പുതിയ ബഡ്ജറ്റ്-ഫ്രണ്ട്‌ലി ഹെഡ്‌സെറ്റിലും ആപ്പിൾ നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ഉയർന്ന റസല്യൂഷൻ നിലനിർത്തുന്നതിനൊപ്പം തന്നെ വില കുറയ്ക്കാനായി നിലവിലുള്ള വിഷൻ പ്രോയിൽ നിന്ന് ചില പ്രധാന ഫീച്ചറുകൾ ഒഴിവാക്കിയാകും പുതിയ ബജറ്റ് വിഷൻ പ്രോ ഹെഡ്സെറ്റ് എത്തുക. ഇതിന്റെ വില 1,500- 2,500 ഡോളർ ആയിരിക്കുമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. അ‌ധികം ഫീച്ചറുകൾ കുറയ്ക്കാതെ എങ്ങനെ വില കുറയ്ക്കാനാകും എന്നാണ് ആപ്പിൾ ഇപ്പോൾ ചിന്തിച്ചുകൊണ്ടിരിക്കുന്നത്.

ഇക്കാര്യത്തിൽ ആപ്പിൾ ഒരുപാട് വെല്ലുവിളികൾ നേരിടുന്നുണ്ട്. അ‌തിനാൽത്തന്നെ ഈ ഹെഡ്സെറ്റിന്റെ ലോഞ്ച് ആപ്പിൾ ലക്ഷ്യമിട്ടിരിക്കുന്ന 2025ന് അ‌പ്പുറത്തേക്ക് നീളാനുള്ള സാധ്യതകളും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അ‌തേസമയം ഈ വർഷം അ‌വസാനത്തോടെ വിഷൻ പ്രോ ഹെഡ്സെറ്റ് ചൈനീസ് വിപണിയിൽ അ‌വതരിപ്പിക്കുമെന്ന് ആപ്പിൾ സിഇഒ ടിം കുക്ക് മാർച്ചിൽ പ്രഖ്യാപിച്ചിരുന്നു.

വിലകുറഞ്ഞ വിഷൻ പ്രോ ഹെഡ്‌സെറ്റുമായി ആപ്പിൾ എത്തും

ആപ്പിൾ വിഷൻ പ്രോയുടെ പ്രത്യേകതകൾ: സോളോ നിറ്റ് ബാൻഡ്, ഡ്യുവൽ ലൂപ്പ് ബാൻഡ്, ലൈറ്റ് സീൽ, രണ്ട് ലൈറ്റ് സീൽ കുഷനുകൾ, ആപ്പിൾ വിഷൻ പ്രോ കവർ, പോളിഷിംഗ് തുണി, ബാറ്ററി, യുഎസ്ബി-സി പവർ അഡാപ്റ്ററുള്ള സി ചാർജിംഗ് കേബിൾ എന്നിങ്ങനെ വിവിധ ആക്‌സസറികൾ ഉൾപ്പെടുന്ന വിഷൻ പ്രോയുടെ അടിസ്ഥാന മോഡൽ 256ജിബി സ്റ്റോറേജിലെത്തുന്നു.

ഓരോ കണ്ണിനും 4K ഡിസ്‌പ്ലേയോടെയാണ് വിഷൻ പ്രോ ഹെഡ്സെറ്റ് വരുന്നത്. സൈഡ് മൗണ്ടഡ് ഡയൽ ഉപയോഗിച്ച് ഓഗ്‌മെൻ്റഡ് റിയാലിറ്റി (AR), വെർച്വൽ റിയാലിറ്റി (VR) എന്നിവ തെരഞ്ഞെടുക്കാൻ ഈ ഹെഡ്സെറ്റ് ഉപയോക്താക്കളെ അനുവദിക്കുന്നു. സ്‌പേഷ്യൽ ഓഡിയോ (Spatial Audio) സംവിധാനത്തിന്റെ പിൻബലത്തിൽ മികച്ച സറൗണ്ട് സൗണ്ടിൽ സിനിമകൾ ആസ്വദിക്കാനും വീഡിയോകൾ കാണാനുമെല്ലാം ഇത് ഉപയോഗിക്കാം.

അൾട്രാ-ഹൈ-റെസല്യൂഷൻ റെറ്റിന ഡിസ്പ്ലേയാണ് ആപ്പിൾ വിഷൻ പ്രോയിൽ ഉള്ളത്. ഈ ഡിസ്പ്ലേ വെർച്വൽ എലിമെന്റസും യഥാർഥ കാഴ്ചയും തമ്മിൽ വ്യത്യാസമില്ലാത്ത വിധം ദൃശ്യങ്ങൾ കാട്ടിത്തരും. ലൈറ്റ് ഡിറ്റക്ഷൻ ആൻഡ് റേഞ്ചിംഗ് സെൻസർ അഥവാ LiDAR , ഡെപ്ത് ക്യാമറകൾ എന്നിവയുൾപ്പെടെയുള്ള നിരവധി സെൻസറുകൾ ഇതിലുണ്ട്.

വിലകുറഞ്ഞ വിഷൻ പ്രോ ഹെഡ്‌സെറ്റുമായി ആപ്പിൾ എത്തും

ഉപയോക്താവിന്റെ ചുറ്റുപാടുകൾ കൃത്യമായി മാപ്പ് ചെയ്യാനും അവരുടെ ചലനങ്ങൾ അസാധാരണമായ കൃത്യതയോടെ ട്രാക്ക് ചെയ്യാനും വിഷൻ പ്രോയ്ക്ക് കഴിയും. ചുറ്റുപാടിനെ മനസിലാക്കിക്കൊണ്ട് ഡിജിറ്റൽ കണ്ടന്റുകൾ ​ലൈവായി ഓവർലേ ചെയ്യാൻ ഈ ഡി​വൈസിന് പ്രാപ്തിയുണ്ട്. ആപ്പിളിന്റെ കസ്റ്റം ഡിസെെൻഡ് ചിപ്പുകളിലാണ് വിഷൻ പ്രോ പ്രവർത്തിക്കുന്നത്.

അ‌തായത്, ആപ്പിളിൻ്റെ ഇൻ-ഹൗസ് M2 ചിപ്പും ബിൽറ്റ്-ഇൻ സെൻസറുകൾ, ക്യാമറകൾ, മൈക്രോഫോണുകൾ എന്നിവയിൽ നിന്നുള്ള ഡാറ്റ പ്രോസസ്സ് ചെയ്യുന്നതിനായി സമർപ്പിച്ചിരിക്കുന്ന പുതിയ R1 ചിപ്പും ഫീച്ചർ ചെയ്യുന്ന ഡ്യുവൽ-ചിപ്പ് സജ്ജീകരണത്തിലാണ് ആപ്പിൾ വിഷൻ പ്രോ ഹെഡ്‌സെറ്റ് പ്രവർത്തിക്കുന്നത്. ഇതിനായി വിഷൻഒഎസ് എന്ന ഒഎസും ആപ്പിൾ അ‌വതരിപ്പിച്ചു.

ഈ മാസം ആദ്യം നടന്ന ഡബ്ല്യുഡബ്ല്യുഡിസി 2024 ൽ, ആപ്പിൾ പുതിയ ഫീച്ചറുകളോടെ വിഷൻ ഒഎസ് 2 പുറത്തിറക്കിയിരുന്നു. മനുഷ്യന്റെ ഭാവനയെയും യാഥാർഥ്യത്തെയും ടെക്നോളജിയെയും ഇടകലർത്തിക്കൊണ്ടുള്ള ടെക്നോളജിയുടെ ഒരു കുതിച്ചുചാട്ടമാണ് ആപ്പിളിന്റെ വിഷൻ പ്രോ ഹെഡ്സെറ്റ്. അ‌ത് കുറച്ചുകൂടി കുറഞ്ഞ നിരക്കിൽ എത്തുന്നത് കൂടുതൽ ആളുകളെ ഈ പുതിയ ടെക്നോളജി ലോകത്തേക്ക് ​കൊണ്ടുവരാൻ സഹായിക്കും.

More from GizBot

Best Mobiles in India

English summary
According to new reports, Apple is preparing to introduce a cheaper Vision Pro headset. The latest report from The Information says that Apple will hold off on developing a new high-end vision headset and will instead focus on how to make the existing headset cheaper.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X