പോയി കാഴ്ചക്കാരെ കൂട്ട്..ഞാൻ വരുന്നുണ്ടെന്ന് പറയൂ..ആപ്പിൾ ഫോൾഡബിൾ മാക്ബുക്ക്
ആപ്പിൾ ഫോൾഡബിൾ മാക്ബുക്ക് അവതരിപ്പിക്കുന്നു എന്ന കിംവദന്തികൾ പുറത്ത് വരുന്ന സാഹചര്യത്തിൽ, പുതിയ മോഡൽ 2026ൽ വന്നേക്കുമെന്ന് വാർത്തകൾ ഇപ്പോൾ വരുന്നുണ്ട്. 2026ൽ ഒരു ഓൾ-സ്‌ക്രീൻ, ഫോൾഡബിൾ മാക്ബുക്ക് പുറത്തിറക്കാൻ ആപ്പിൾ ഒരുങ്ങുന്നതായി അഭ്യൂഹമുണ്ട്. എന്നാൽ വില അല്പം കൂടുതൽ ആകാൻ ആണ് സാധ്യത.
2026ൽ 20 ഇഞ്ച് ഫോൾഡിംഗ് ഡിസ്‌പ്ലേ ഉള്ള 1 ദശലക്ഷത്തിൽ അധികം ഉപകരണങ്ങൾ ആപ്പിളിന് കയറ്റുമതി ചെയ്യാനാകുമെന്ന് ആപ്പിൾ സപ്ലൈ ചെയിൻ അനലിസ്റ്റ് മിംഗ്-ചി കുവോ അഭിപ്രായപ്പെടുന്നു. 2027ൽ ആപ്പിൾ പുതിയ 'റൂമേർഡ് മാക്ബുക്ക്' ഷിപ്പിംഗ് ആരംഭിക്കുമെന്ന് അദ്ദേഹം നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

വ്യാഴാഴ്ച, ഒരു ബ്ലോഗ് പോസ്റ്റിൽ, ഒരു സർവേയിൽ നിന്നുള്ള ഉദാഹരണങ്ങൾ നൽകി, ആപ്പിളിൻ്റെ ആദ്യത്തെ ഫോൾഡബിൾ സ്‌ക്രീൻ ഉപകരണമായ ഡിവൈസിന് 20.25 ഇഞ്ച് വലുപ്പം ഉണ്ടായേക്കാം എന്ന് ടിഎഫ് ഇൻ്റർനാഷണൽ സെക്യൂരിറ്റീസിലെ സപ്ലൈ-ചെയിൻ അനലിസ്റ്റ് പറഞ്ഞു. പകരം 18.8 പാനൽ ഉപയോഗിക്കുന്ന കാര്യം ആപ്പിൾ പരിഗണിക്കുന്നുണ്ടെന്നും മിംഗ്-ചി കുവോ കൂട്ടിച്ചേർത്തു.
പാനൽ, അസംബ്ലി എന്നിവയുടെ ലക്ഷ്യം യഥാക്രമം Q4 2025, H1 2026 എന്നിവയാണ് എന്നും കുവോ വിശദീകരിച്ചു. ഉപഭോക്താക്കൾക്കുള്ള ഈ ഡിവൈസിന്റെ വില വിഷൻ പ്രോയുടെ വില നിലവാരത്തിൽ തന്നെ എത്തുമെന്ന് കുവോ വിശ്വസിക്കുന്നു. വിഷൻ പ്രോയ്ക്ക് 3,499 ഡോളറാണ് റീട്ടെയിൽ വില.
നേരത്തെ, സപ്ലൈ ചെയിൻ അനലിസ്റ്റായ റോസ് യംഗ് 2022ൽ ആപ്പിളിൻ്റെ 20 ഇഞ്ച് ഫോൾഡബിളിനെ ക്കുറിച്ചുള്ള തൻ്റെ അനുമാനത്തിലൂടെ ശ്രദ്ധ ആകർഷിച്ചിരുന്നു. പിന്നീട് ഈ കിംവദന്തിയെ ബ്ലൂംബെർഗിൻ്റെ മാർക്ക് ഗുർമാൻ പിന്തുണച്ചു. ആ സമയത്ത്, ഐപാഡ് / മാക്ബുക്ക് ഹൈബ്രിഡിന് ഫിസിക്കൽ കീ ബോർഡും ട്രാക്ക് പാഡും ഇല്ലാതെ ഡ്യുവൽ സ്ക്രീൻ ഡിസ്പ്ലേ അവതരിപ്പിക്കാൻ കഴിയുമെന്ന് ഗുർമാൻ പറഞ്ഞിരുന്നു.
മടക്കാവുന്ന സ്‌ക്രീൻ കഴിയുന്നത്ര 'ക്രീസ്-ഫ്രീ' ആക്കുന്നതിന് ആപ്പിൾ എൽജി ഡിസ്‌പ്ലേയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് കുവോ അഭിപ്രായപ്പെടുന്നു. ഐപാഡിലും മാക്ബുക്കിലും ഒരു OLED ഡിസ്പ്ലേ കൊണ്ടുവരാൻ ആപ്പിളിന് കഴിയുമെന്ന് അദ്ദേഹം കൂട്ടി ചേർക്കുന്നു. എന്നാൽ അത് വലിയ തോതിൽ നിർമ്മിക്കുമ്പോൾ അത്യാവശ്യം ചെലവേറിയതാണ്.
എന്നിരുന്നാലും, വൻതോതിലുള്ള ഉൽപ്പാദനം വില്പനയിൽ ഗണ്യമായി മെച്ചപ്പെടുകയാണെങ്കിൽ, ഈ ചെലവുകൾ കുറയും എന്ന് കുവോ വിശ്വസിക്കുന്നു. കൂടാതെ, ഫോൾഡബിൾ മാക്ബുക്കിൻ്റെ കൂടുതൽ നിർവചിക്കപ്പെട്ട ഉൽപ്പന്ന സ്ഥാന നിർണ്ണയം (defined product positioning) കാരണം, കയറ്റുമതി വിഷൻ പ്രോയേക്കാൾ വളരെ കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2026ൽ കയറ്റുമതി 1 ദശലക്ഷം യൂണിറ്റ് കവിയുമെന്ന് കണക്കാക്കപ്പെടുന്നു എന്നും കുവോ പറയുന്നു.
ഇനിയും പ്രഖ്യാപിച്ചിട്ടില്ലാത്ത M5 ചിപ്പിനൊപ്പം ആയിരിക്കാം മാക്ബുക്ക് വരുന്നത് എന്നും കുവോ നിർദ്ദേശിച്ചു. മെയ് 7ന്, ആപ്പിൾ പുതിയ ഐപാഡ് പ്രോ അവതരിപ്പിച്ചപ്പോൾ, ടെക് ഭീമൻ M4 ചിപ്പ് ആണ് ഒപ്പം അവതരിപ്പിച്ചത്. അത് എഐയുടെ അതിശക്തമായ ചിപ്പ് ആണെന്ന് ആപ്പിൾ അവകാശപ്പെടുകയും ചെയ്തു.
എന്നിരുന്നാലും, ഈ ഊഹാപോഹങ്ങളെല്ലാം ഇനിയും നടപ്പിലാക്കിയിട്ടില്ല. എന്നാൽ അങ്ങനെ സംഭവിക്കുകയാണെങ്കിൽ, ഈ വർഷം ആദ്യം പുറത്തിറക്കിയ ഹെഡ്‌സെറ്റിൻ്റെ സമ്മിശ്ര വിജയത്തിന് ശേഷം അടുത്ത് ആപ്പിളിൻറെ വിജയം കുറിക്കുന്ന പ്രോഡക്ട് ആകും ആപ്പിൾ ഫോൾഡബിൾ മാക്ബുക്ക്.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ അറിയാനും ടെക്ക് ടിപ്‌സുകൾ അറിയാനും gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








