Home
Gadgets

ഫണം വിടർത്തി ഫയർ-ബോൾട്ടിന്റെ കോബ്ര; അഴകും കരുത്തും കൈമുതലാക്കി സ്മാർട്ട് വാച്ച് വിപണിയിലെ പുതിയ താരോദയം

അത്യാവശ്യം സാഹസികമായ യാത്രകളും കായിക വിനോദങ്ങളിലുമൊക്കെ ഏർപ്പെടുന്നവർക്ക് ഏറ്റവും അനുയോജ്യമായ ഗാഡ്ജറ്റുകളിൽ ഒന്നാണ് റഗ്ഗ്ഡ് സ്മാർട്ട് വാച്ചുകൾ. കൊടും ചൂടും കൊടും തണുപ്പുമടക്കം ഏത്ര കഠിനമായ സാഹചര്യത്തെയും നേരിടാൻ റഗ്ഗ്ഡ് സ്മാർട്ട് വാച്ചുകൾക്ക് കഴിയും. വിപണിയിൽ ലഭ്യമായ ഏണ്ണം പറഞ്ഞ രണ്ട് റഗ്ഗ്ഡ് സ്മാർട്ട് വാച്ച് ഓപ്ഷനുകളാണ് ആപ്പിൾ വാച്ച് അൾട്ര, ഗാർമിൻ ഇൻസ്റ്റിങ്ക്റ്റ് സോളാർ എന്നിവ. എന്നാൽ സാധാരണക്കാർക്ക് തിരിഞ്ഞ് നോക്കാൻ പറ്റാത്ത പ്രൈസ് ടാഗും ഒട്ടിച്ചാണ് ഈ രണ്ട് സ്മാർട്ട് വാച്ചുകളും വിപണിയിൽ എത്തുന്നത്.

Fire-Boltt Cobra Smartwatch: ഫയർ ബോൾട്ട് കോബ്ര സ്മാർട്ട് വാച്ച്

അപ്പോൾ സാഹസിക യാത്രകളും അതിന് അനുയോജ്യമായ ഗാഡ്ജറ്റുകളും വാങ്ങാൻ ആഗ്രഹിക്കുന്ന സാധാരണക്കാർ എന്ത് ചെയ്യും? ഇവിടെയാണ് ബജറ്റ് വെയറബിൾസ് ബ്രാൻഡ് ആയ ഫയർ ബോൾട്ട് പുറത്തിറക്കിയ കോബ്ര സ്മാർട്ട് വാച്ച് പ്രസക്തമാകുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഫീച്ചറുകളുടെയും റഗ്ഗ്ഡ്നസിന്റെയും കാര്യത്തിൽ cobra ആളൊരു രാജവെമ്പാല തന്നെയാണ്. എന്നാൽ പോക്കറ്റ് കീറാത്ത വിലയിൽ സ്വന്തമാക്കുകയും ചെയ്യാം.

ഫണം വിടർത്തി ഫയർ-ബോൾട്ടിന്റെ കോബ്ര

ഫയർ ബോൾട്ട് കോബ്ര ഡിസൈനും ബിൽഡും

റഗ്ഗ്ഡ് സ്മാർട്ട് വാച്ച് എന്ന വിശേഷണവും പേറി വരുന്നതിനാൽ മുഖ്യ ശ്രദ്ധ കൊടുക്കേണ്ടതും സ്മാർട്ട് വാച്ചിന്റെ ഡിസൈനിനും ബിൽഡിനും തന്നെയാണ്. 3-ലെയർ ബോഡി ഷീൽഡ് ആണ് ഫയർ ബോൾട്ട് കോബ്ര സ്മാർട്ട് വാച്ചിൽ ഉള്ളത്. ലൈറ്റ് വെയ്റ്റ് ആയ, തുരുമ്പ് പിടിക്കാത്ത മെറ്റീരിയലുകൾ കൊണ്ടാണ് ഫയർ ബോൾട്ട് കോബ്ര സ്മാർട്ട് വാച്ച് നിർമിച്ചിരിക്കുന്നതും. രണ്ട് ഫിസിക്കൽ സ്വിച്ചുകളും വാച്ചിൽ നൽകിയിരിക്കുന്നു.

ഫണം വിടർത്തി ഫയർ-ബോൾട്ടിന്റെ കോബ്ര

കോബ്ര സ്മാർട്ട് വാച്ച് വിവിധ മിലിട്ടറി ഗ്രേഡ് ടെസ്റ്റുകളും പാസായെന്നാണ് അവകാശവാദം. കൊടും തണുപ്പ്, കൊടും ചൂട്, ഈർപ്പം, സോളാർ റേഡിയേഷൻ, വൈബ്രേഷൻ, പൊടി, ഏതെങ്കിലും തരത്തിലുള്ള ആഘാതം എന്നിവയെല്ലാം നേരിടാൻ ഫയർ ബോൾട്ട് കോബ്ര സ്മാർട്ട് വാച്ചിന് കഴിയുമെന്നാണ് കമ്പനി പറയുന്നത്. ഐപി68 റേറ്റിങ് നീന്തുമ്പോഴടക്കം ഡിവൈസിന് സംരക്ഷണം നൽകുന്നു.

ഇന്ത്യയിലെ വില

19,999 രൂപ എംആർപി പ്രൈസിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന സ്മാർട്ട് വാച്ച് 3,499 രൂപ പ്രൈസ് ടാഗിലാണ് നിലവിൽ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. സോളിഡ് ഗ്രീൻ, സോളിഡ് ബ്ലാക്ക്, കാമഫ്ലോജ് ഗ്രീൻ, കാമഫ്ലോജ് ബ്ലാക്ക് എന്നിങ്ങനെയാണ് കളർ ഓപ്ഷനുകൾ, ഫ്ലിപ്പ്കാർട്ടിലും ഫയർ ബോൾട്ട് വെബ്സൈറ്റിലും കോബ്ര സ്മാർട്ട് വാച്ച് വാങ്ങാൻ കിട്ടും.

ഫണം വിടർത്തി ഫയർ-ബോൾട്ടിന്റെ കോബ്ര

ഫയർ ബോൾട്ട് കോബ്ര സ്പെസിഫിക്കേഷൻസ്

1.78 ഇഞ്ച് അമോലെഡ് സ്ക്രീനുമായാണ് ഫയർ ബോൾട്ട് കോബ്ര വിപണിയിൽ എത്തുന്നത്. 368 x 448 പിക്സസൽസ് റെസല്യൂഷനാണ് ഈ ഡിസ്പ്ലെ ഓഫർ ചെയ്യുന്നത്. 60 ഹെർട്സ് റിഫ്രഷ് റേറ്റ്, ഓൾവെയ്സ് ഓൺ ഡിസ്പ്ലെ, 500 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് എന്നിവയും ഡിവൈസിലെ വലിയ ഡിസ്പ്ലെയുടെ സവിശേഷതയാണ്. സൈസ് കൂടുതലായതിനാൽ മറ്റ് സ്മാർട്ട് വാച്ചുകളെക്കാൾ ക്ലിയർ ആയിട്ടുള്ള കാഴ്ചാനുഭവം ലഭിക്കും. അമോലെഡ് ഡിസ്പ്ലെ ക്രിസ്പ് ആയ പിക്ചർ ക്വാളിറ്റിയും ഓഫർ ചെയ്യുന്നു.

ഫണം വിടർത്തി ഫയർ-ബോൾട്ടിന്റെ കോബ്ര

ബ്ലൂടൂത്ത് ഹൈ-ഫൈ ഓഡിയോ ക്വാളിറ്റിയോടെ വരുന്ന കോളിങ് ഫീച്ചറും ഡിവൈസിൽ ലഭ്യമാണ്. 123 സ്പോർട്സ് മോഡുകൾക്കൊപ്പം അഡ്വാൻസ്ഡ് സ്പോർട്സ് ആൽഗൊരിതവും കോബ്രയുടെ സവിശേഷതയാണ്. ശരാശരി 15 ദിവസമാണ് സ്മാർട്ട് വാച്ചിലെ ബാറ്ററിയിൽ ചാർജ് നിൽക്കുന്നത്. ഇത് ഉപയോഗത്തിന് അനുസരിച്ച് 10 ദിവസം മുതൽ 30 ദിവസം വരെയാകാം. അതായത് സ്റ്റാൻഡ്ബൈ മോഡിലും ഉപയോഗം നിയന്ത്രിച്ച അവസ്ഥയിലും കൂടുതൽ ദിവസം വാച്ച് ഉപയോഗിക്കാൻ കഴിയും.

എച്ച്ആർ സെൻസർ, എസ്പിഒ2, സ്ലീപ്പ് മോണിറ്ററിങ്, ഫീമെയിൽ ഹെൽത്ത് ട്രാക്കിങ് എന്നിങ്ങനെയുള്ള ഹെൽത്ത് ഫീച്ചറുകളും ഈ സ്മാർട്ട് വാച്ചിൽ ലഭ്യമാണ്. ഷട്ടർ കൺട്രോൾ, കാൽക്കുലേറ്റർ, മ്യൂസിക് പ്ലേയർ, എഐ വോയ്സ് സപ്പോർട്ട്, സ്റ്റോപ്പ് വാച്ച്, ടൈമർ, സ്മാർട്ട് നോട്ടിഫിക്കേഷൻസ് എന്നിങ്ങനെയുള്ള ഫീച്ചറുകളും ഫയർ ബോൾട്ട് കോബ്ര സ്മാർട്ട് വാച്ച് ഫീച്ചർ ചെയ്യുന്നു.

Best Mobiles in India

English summary
So what do ordinary people who want to buy a rugged smartwatch do? This is where the Cobra smartwatch, launched by budget wearables brand Fire-Boltt, comes into play. As the name suggests, the Fire-Boltt Cobra is a real king cobra in terms of features and ruggedness.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X