ഹെഡ്ഫോണുകൾ വാങ്ങാൻ ആശയക്കുഴപ്പമോ? അറിയേണ്ടതെല്ലാം

By Prejith Mohanan
|

നമ്മളിൽ ഭൂരിപക്ഷവും മിക്കവാറും സമയങ്ങളിൽ ഹെഡ്‌ഫോണുകൾ ധരിക്കുന്നവരാണ്. അത് സംഗീതം ആസ്വദിക്കുന്നതിനോ പോഡ്‌കാസ്റ്റുകൾ കേൾക്കുന്നതിനോ ഗെയിമുകൾ കളിക്കുന്നതിനോ അല്ലെങ്കിൽ നമ്മുക്ക് പ്രിയപ്പെട്ട ടിവി ഷോയുടെ എപ്പിസോഡുകൾ ആസ്വദിക്കുന്നതിനോ ആയിരിക്കാം. ഇനി വെറുതെ സ്റ്റൈലിന് വേണ്ടി ഹെഡ്ഫോണുകൾ വയ്ക്കുന്നവരും ഉണ്ടാകാം. ഉപയോഗം ഏത് വിധത്തിലും ആകട്ടെ, നാം എപ്പോഴും നമ്മുടെ ഓഡിയോ ഡിവൈസുകൾ മാറ്റാൻ ശ്രമിക്കുന്നവരാണ്. ഭൂരിഭാഗം ആളുകൾക്കും കംഫോർട്ടായ ഡിവൈസുകൾ പലപ്പോഴും കിട്ടാറില്ല. ഏത് ഹെഡ്സെറ്റ് വാങ്ങിയാലും ഒരു ശ്രവണ സുഖം ലഭിക്കുന്നില്ല എന്നതാണ് പ്രശ്നം. ഏറ്റവും നല്ല കമ്പനികളുടെ ഏറ്റവും മികച്ച ഹെഡ്ഫോണുകൾ വാങ്ങുമ്പോഴും ഇത്തരം ബുദ്ധിമുട്ടുകൾ നേരിടാം. അതിന് വിവിധങ്ങളായ കാരണങ്ങളും ഉണ്ട്.

സ്പെക്സ്

വിപണിയിൽ ധാരാളം ഓപ്ഷനുകൾ ഉള്ളതിനാൽ, ശരിയായ ഹെഡ്സെറ്റുകൾ തെരഞ്ഞെടുക്കുന്നതും ബുദ്ധിമുട്ട് ആകാറുണ്ട്, സ്പെസിഫിക്കേഷനുകളും ഓഫറുകളും ഒരുപാട് ആകുമ്പോൾ ഏത് എടുക്കണം എന്ന് തീരുമാനിക്കാൻ കഴിയതാവും. ഒരുപാട് കാര്യങ്ങൾ നോക്കിയേ ശരിയായ ഹെഡ്ഫോണുകൾ തിരഞ്ഞെടുക്കാൻ കഴിയുകയുള്ളൂ. സ്പെക്സ്, ഫീച്ചറുകൾ, വില, ക്വാളിറ്റി തുടങ്ങിയ വിവിധ ഘടകങ്ങൾക്കൊപ്പം മാനുഷികമായ ഘടകങ്ങളും പ്രധാനപ്പെട്ടതാണ്. നമ്മുടെ സ്വഭാവം, കലാപരമായ അഭിരുചികൾ എന്നിവയ്ക്കൊപ്പം ശാസ്ത്രീയമായ ഘടകങ്ങൾ വരെ ഒരു ഹെഡ്സെറ്റ് തിരഞ്ഞെടുക്കുന്നതിൽ സ്വാധീനം ചെലുത്തും! ഹെഡ്സെറ്റിന് ഉപയോഗിക്കുന്നതിൽ എന്ത് ശാസ്ത്രീയത? എന്ത് ആർട്ടിസ്റ്റിക് അഭിരുചി? എന്നൊക്കെ മനസിലാക്കാൻ താഴേക്ക് വായിക്കുക.

കുറഞ്ഞ വിലയിൽ മികച്ച സൌണ്ട് ക്വാളിറ്റി നൽകുന്ന കിടിലൻ ഇയർബഡ്സ്കുറഞ്ഞ വിലയിൽ മികച്ച സൌണ്ട് ക്വാളിറ്റി നൽകുന്ന കിടിലൻ ഇയർബഡ്സ്

ശബ്ദത്തിന് പിന്നിലെ ശാസ്ത്രം

ശബ്ദത്തിന് പിന്നിലെ ശാസ്ത്രം

ശാസ്ത്രീയമായി പറഞ്ഞാൽ, ഉയർന്നതും താഴ്ന്നതുമായ നിരവധി മർദ മേഖലകൾ ഉൾക്കൊള്ളുന്ന വൈബ്രേഷനുകൾ മൂലമാണ് ശബ്ദം ഉണ്ടാകുന്നത്. ഈ വൈബ്രേഷനുകൾ ഒരു ശബ്ദ തരംഗത്തിന്റെ ചക്രങ്ങൾ അഥവാ സൈക്കിളുകൾ എന്ന് അറിയപ്പെടുന്നു. ഒരു സെക്കൻഡിൽ സംഭവിക്കുന്ന സൈക്കിളുകളുടെ എണ്ണം കണക്കാക്കിയാണ് ശബ്ദത്തിന്റെ ആവൃത്തി അഥവാ ഫ്രീക്വൻസി നിർണയിക്കുന്നത്. ഫ്രീക്വൻസി കൂടുമ്പോൾ, ശബ്ദത്തിന്റെ പിച്ചും ആനുപാതികമായി വർധിക്കുന്നു.

ഫ്രീക്വൻസി
 

ഫ്രീക്വൻസിക്ക് ഗവേഷകർ നൽകിയിരിക്കുന്ന യൂണിറ്റാണ് ഹെർട്സ് (Hz). ഫ്രീക്വൻസി 100 ​​Hz ഉള്ള ശബ്ദം എന്ന് പറയുന്നത് സെക്കൻഡിൽ താഴ്ന്നതും ഉയർന്നതുമായ 100 സൈക്കിളുകളിലൂടെ കടന്ന് പോകുന്ന ശബ്ദ തരംഗം എന്നാണ്. ഒരു തരംഗത്തിന്റെ പരമാവധി മർദ്ദം കണക്കാക്കിയാണ് ശബ്ദത്തിന്റെ ഉച്ചം അഥവാ ലൌഡ്നസ് അളക്കുന്നത്. മർദ്ദം കൂടുന്നതിനനുസരിച്ച് ശബ്ദം ഉച്ചത്തിലാകും. ശബ്‌ദം പുറപ്പെടുവിക്കാൻ, ഹെഡ്‌ഫോണുകളിൽ വൈദ്യുത സിഗ്നലും കാന്തവും ഡയഫ്രവും ഉപയോഗിച്ചാണ് ശബ്ദം സൃഷ്ടിക്കുന്നത്. കാന്തത്തിലൂടെ കടത്തി വിടുന്ന വൈദ്യുതി സൃഷ്ടിക്കുന്ന മർദ വ്യതിയാനം ആണ് മനുഷ്യന്റെ ചെവി ശബ്ദമായി തിരിച്ചറിയുന്നത്.

ഞെട്ടിച്ച് ഷവോമി, കിടിലൻ ഫീച്ചറുകളുമായി റെഡ്മി നോട്ട് 11ടി 5ജി ഇന്ത്യയിലെത്തി; വിലയും സവിശേഷതകളുംഞെട്ടിച്ച് ഷവോമി, കിടിലൻ ഫീച്ചറുകളുമായി റെഡ്മി നോട്ട് 11ടി 5ജി ഇന്ത്യയിലെത്തി; വിലയും സവിശേഷതകളും

വൈബ്രേഷനുകൾ

മനുഷ്യ ചെവികൾ സെൻസറുകളായി പ്രവർത്തിക്കുന്നു. ഇത് വിവിധ ഫ്രീക്വൻസി ബാൻഡുകളിൽ ഉള്ള ശബ്ദ തരംഗങ്ങൾ കേൾക്കാൻ സഹായിക്കുന്നു. ശബ്ദം ചെവിയിൽ എത്തുമ്പോൾ, അത് ചെവിയിലെ വായുവിനെ കമ്പനം ചെയ്യുന്നു. വായു കമ്പനങ്ങൾ ചെവിയിലെ ലോലമായ അസ്ഥികളെയും വൈബ്രേറ്റ് ചെയ്യും. ഈ വൈബ്രേഷനുകൾ പിന്നീട്, സെൻസിറ്റീവ് ഞരമ്പുകളാൽ വൈദ്യുത സിഗ്നലുകളായി പരിവർത്തനം ചെയ്യപ്പെടുന്നു. ഈ വൈദ്യുത സിഗ്നലുകളെ മനുഷ്യന്റെ തലച്ചോറ് ശബ്ദമായി വ്യാഖ്യാനിക്കുന്നു. ഇങ്ങനെയാണ് നമ്മുക്ക് ശ്രവണാനുഭവം സാധ്യമാകുന്നത്. 20 ഹെർട്സ് മുതൽ 20,000 ഹെർട്സ് വരെയുള്ള ഫ്രീക്വൻസികളിലെ ശബ്ദം മനുഷ്യന് കേൾക്കാൻ കഴിയും. എന്നാൽ എല്ലാത്തരം ഫ്രീക്വൻസികളും മനുഷ്യന്റെ കേൾവി പരിധിയിൽ ഉൾപ്പെടുന്നില്ല.

ഹെഡ്‌ഫോണുകളുടെ പ്രവർത്തനം

ഹെഡ്‌ഫോണുകളുടെ പ്രവർത്തനം

ഹെഡ്‌ഫോണുകൾ നേരെ വിപരീതമായിട്ടാണ് പ്രവർത്തിക്കുന്നത്. ഹെഡ്ഫോണുകൾ ഒരു സ്മാർട്ട്‌ഫോണിൽ നിന്നോ കമ്പ്യൂട്ടറിൽ നിന്നോ ഉള്ള വൈദ്യുത സിഗ്നലുകളെ വായുവിലെ വൈബ്രേഷനുകളാക്കി മാറ്റുകയാണ് ചെയ്യുന്നത്. മിക്ക ഹെഡ്‌ഫോണുകളിലും ഒരു കാന്തം, കാന്തത്തിന് ചുറ്റുമുള്ള ഒരു വയർ കോയിൽ, വായുവിനെ പുഷ് ചെയ്യുന്ന ഡയഫ്രം, ഡയഫ്രത്തെ സപ്പോർട്ട് ചെയ്യാനുള്ള ഒരു സസ്പെൻഷൻ എന്നിവ ഉൾപ്പെടുന്നുണ്ട്. ഹെഡ്‌ഫോണുകൾക്കുള്ളിലെ വയറുകളിലൂടെ വൈദ്യുത സിഗ്നലുകൾ നീങ്ങുമ്പോൾ കാന്തം ചലിക്കാൻ തുടങ്ങുന്നു. ഇത് ഉയർന്നതും താഴ്ന്നതുമായ മർദ സ്പന്ദനങ്ങൾ സൃഷ്ടിക്കുന്നു. ഒടുവിൽ ധരിക്കുന്നയാൾ കേൾക്കുന്ന സംഗീതം ഉത്പാദിപ്പിക്കുന്നു. ഇതൊരു ലളിതമായ പ്രക്രിയ ആണെന്ന് തോന്നുമെങ്കിലും, കാന്തത്തിന്റെയും ഡയഫ്രത്തിന്റെയും വലിപ്പവും മെറ്റീരിയലും പോലുള്ള ഘടകങ്ങളിലെ പാളിച്ചകളും മറ്റും സ്പീക്കറിനെ യഥാർഥ ശബ്ദം ഉൽപ്പാദിപ്പിക്കുന്നതിൽ നിന്ന് തടയുന്നു. ഒരു ഹെഡ്‌ഫോണിനും സിഗ്നൽ പുനസൃഷ്ടിക്കാൻ കഴിയില്ലെങ്കിലും, ആ സിഗ്നലിനെ പല വിധത്തിൽ രൂപപ്പെടുത്താൻ നിരവധി മാർഗങ്ങളുണ്ട്. സമാനമായ വിലയുള്ള രണ്ട് ഹെഡ്‌ഫോണുകളിൽ വ്യത്യസ്തമായ ശബ്‌ദമുണ്ടാകാനുള്ള കാരണം അവ സിഗ്നലുകളെ വ്യത്യസ്തമായി രൂപപ്പെടുത്തുന്നു എന്നതാണ്.

37ാം വയസിൽ ട്വിറ്ററിനെ ചിറകിലൊതുക്കിയ ഇന്ത്യക്കാരൻ; ആരാണീ പരാഗ് അഗർവാൾ37ാം വയസിൽ ട്വിറ്ററിനെ ചിറകിലൊതുക്കിയ ഇന്ത്യക്കാരൻ; ആരാണീ പരാഗ് അഗർവാൾ

യൂസേഴ്സ് നൽകുന്ന മുൻഗണന

യൂസേഴ്സ് നൽകുന്ന മുൻഗണന

മേൽപ്പറഞ്ഞ സങ്കീർണതകൾ കൂടാതെ, അനുയോജ്യമായ ഒരു ജോഡി ഹെഡ്‌ഫോണുകൾ തീരുമാനിക്കുന്നതിൽ യൂസേഴ്സിനും വലിയ പങ്കുണ്ട്. പ്രായം, സംസ്കാരം, സംഗീത അഭിരുചി എന്നിവയുൾപ്പെടെയുള്ള ഘടകങ്ങളെല്ലാം ഒരാൾ ഇഷ്ടപ്പെടുന്ന തരത്തിലുള്ള ഫ്രീക്വൻസിയെയും ശബ്ദരൂപീകരണത്തെയും സ്വാധീനിക്കുന്നു. ഹെഡ്സെറ്റ് വാങ്ങുന്ന ആളുടെ വ്യക്തിപരമായ സംഗീത അഭിരുചി മറ്റെന്തിനെയും പോലെ പ്രധാനവുമാണ്. ചിലർക്ക് ഹെവി ബാസ് ഉള്ള ഹെഡ്‌ഫോണുകൾ ആകാം ഇഷ്ടപ്പെടുന്നത്. ചിലർ ക്ലാസിക്കൽ ബീറ്റുകൾ കേൾക്കാൻ വേറെ തരത്തിലുള്ള ശബ്ദ രൂപീകരണം തിരഞ്ഞെടുക്കും. ശ്രവണ വൈകല്യമുള്ളവർക്കായി നിർമ്മിച്ച ഹെഡ്‌ഫോണുകൾ 1,000 Hzനും 5,000 Hzനും ഇടയിലുള്ള ഫ്രീക്വൻസികൾ ഹൈലൈറ്റ് ചെയ്യുന്നു. കാരണം ഇത് സംഭാഷണം ശരിയായി കേൾക്കാൻ അവരെ സഹായിക്കുന്നു. ഈ ഹെഡ്‌ഫോണുകളിൽ ഒരാൾക്ക് ബാസ്-ഹെവി ട്രാക്കുകൾ പ്ലേ ചെയ്യാൻ കഴിയും, പക്ഷേ അത് അത്ര ഇഷ്ടപ്പെടണം എന്നില്ല. അതിനാൽ ഹെഡ്സെറ്റുകൾ തിരഞ്ഞെടുക്കാൻ നമ്മുടെ ഇഷ്ടങ്ങളും അഭിരുചികളും പരമപ്രധാനമാണ്.

ഹെഡ്സെറ്റ്

ഹെഡ്‌ഫോണുകളുടെ രൂപകല്പന, സംഗീതം, മനുഷ്യ അനുഭവം എന്നിവയെല്ലാം ചേരുമ്പോഴാണ് ഒരു മികച്ച ഹെഡ്ഫോൺ അനുഭവം ലഭിക്കുന്നതും നല്ല ഹെഡ്ഫോണുകളെക്കുറിച്ചുള്ള ഒരു ധാരണ രൂപപ്പെടുത്തുന്നതും. എന്നിരുന്നാലും, ഏത് ഹെഡ്‌ഫോണാണ് അനുയോജ്യം എന്ന് പറയാൻ കൃത്യമായ മാർഗമില്ല എന്നതാണ് യാഥാർഥ്യം. അതിനാൽ അനുയോജ്യമായ ഹെഡ്സൈറ്റ് തിരഞ്ഞെടുക്കാൻ ഒരു വഴി മാത്രമാണ് ഉള്ളത്. നിങ്ങളുടെ പ്രിയപ്പെട്ട ഗാനം തിരഞ്ഞെടുത്ത് ഒന്നിൽ കൂടുതൽ ഹെഡ്സെറ്റുകളിൽ കേൾക്കുക. ഏറ്റവും ഇഷ്ടപ്പെടുന്ന ഹെഡ്സെറ്റ് സെലക്ട് ചെയ്യുക.

സാംസങ് ഗാലക്സി എം സീരീസ് സ്മാർട്ട്ഫോണുകൾക്ക് ആമസോണിൽ വിലക്കിഴിവുകൾസാംസങ് ഗാലക്സി എം സീരീസ് സ്മാർട്ട്ഫോണുകൾക്ക് ആമസോണിൽ വിലക്കിഴിവുകൾ

Best Mobiles in India

English summary
Most of us wear headphones most of the time. It could be enjoying music, listening to podcasts, playing games, or enjoying episodes of our favorite TV show. Regardless of usage, most people often do not have access to comfortable devices.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X