ടെൻത്ത് ജനറേഷൻ ഇന്റൽ കോർ ചിപ്പ് വരുന്ന അസ്യൂസ് ക്രോംബോക്സ് 4 അവതരിപ്പിച്ചു

|

ടെൻത്ത് ജനറേഷൻ ഇന്റൽ പ്രോസസറുകളെ അടിസ്ഥാനമാക്കിയുള്ള പുതിയ മിനി പിസിയായി അസ്യൂസ് ക്രോംബോക്സ് 4 കമ്പനി പുറത്തിറക്കി. ക്രോംബോക്സ് 4 അതിന്റെ മുൻഗാമിയായ ക്രോംബോക്സ് 3ക്ക് സമാനമാണ്. ഇത് 2018 ജനുവരിയിൽ കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിൽ (CES) അവതരിപ്പിച്ചു. എന്നാൽ, ഈ പുതിയ മോഡലിൽ ടെൻത്ത് ജനറേഷൻ ഇന്റൽ കോറും സെലറോൺ പ്രോസസർ ഓപ്ഷനുകളും വൈ-ഫൈ 6 കണക്റ്റിവിറ്റിയും വരുന്നു. ആൻഡ്രോയിഡ് അപ്ലിക്കേഷനുകളിലേക്ക് ആക്‌സസ്സ് അനുവദിക്കുന്നതിന് ഗൂഗിൾ പ്ലേയ്‌ സപ്പോർട്ടോടുകൂടി ക്രോംബോക്സ് 4 വരുന്നു. ആൻഡ്രോയിഡ് അപ്ലിക്കേഷനുകളെ സപ്പോർട്ട് ചെയ്യുന്ന മറ്റ് ക്രോം ഒഎസ് ഡിവൈസുകളിൽ ഇത് വളരെ സാധാരണമാണ്.

അസ്യൂസ് ക്രോംബോക്സ് 4 വില

അസ്യൂസ് ക്രോംബോക്സ് 4 വില

അസ്യൂസ് ക്രോംബോക്സ് 4 വില യുഎസിൽ 289 ഡോളറിൽ (ഏകദേശം 21,400 രൂപ) ആരംഭിക്കുന്നു. ആഗോള വിപണികളിൽ ഈ ഡിവൈസിൻറെ ലഭ്യതയെക്കുറിച്ച് ഒരു വ്യക്തതയുമില്ലെങ്കിലും ഈ ഡിവൈസ് ഡിസംബറിൽ രാജ്യത്ത് വിൽപ്പനയ്‌ക്കെത്തും.

സോണി a7C സൂപ്പർ കോംപാക്റ്റ് ക്യാമറ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളുംസോണി a7C സൂപ്പർ കോംപാക്റ്റ് ക്യാമറ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും

അസ്യൂസ് ക്രോംബോക്സ് 4 സവിശേഷതകൾ

അസ്യൂസ് ക്രോംബോക്സ് 4 സവിശേഷതകൾ

ഇന്റൽ സെലറോൺ -5205 യുയിൽ നിന്ന് ആരംഭിച്ച് കോർ ഐ 7-10510 യു വരെ പോകുന്ന നിരവധി പ്രോസസർ ഓപ്ഷനുകളാണ് അസ്യൂസ് ക്രോംബോക്‌സ് 4ൽ വരുന്നത്. 4 ജിബി, 8 ജിബി ഡിഡിആർ 4 എസ്ഒ-ഡിം റാം എഡിഷനുകളും ഇതിൽ നിങ്ങൾക്ക് ലഭിക്കുന്നു. 32 ജിബി അല്ലെങ്കിൽ 64 ജിബി ഇഎംഎംസി സ്റ്റോറേജ് ഓപ്ഷൻ തിരഞ്ഞെടുക്കാം അല്ലെങ്കിൽ അതിന്റെ 128 ജിബി അല്ലെങ്കിൽ 256 ജിബി എം 2 സാറ്റ എസ്എസ്ഡി ഓപ്ഷനായും തിരഞ്ഞെടുക്കാവുന്നതാണ്. ലിസ്റ്ലാസ്റ്റ് ജനറേഷൻ ക്രോംബോക്സിൽ എയ്ത്ത് ജനറേഷൻ ഇന്റൽ കോർ പ്രോസസ്സറുകളും 2 ജിബി, 4 ജിബി, 8 ജിബി റാം ഓപ്ഷനുകളും 256 ജിബി എം 2 സാറ്റ എസ്എസ്ഡിയും ഉണ്ടായിരുന്നു.

ടെൻത്ത് ജനറേഷൻ ചിപ്പ് ഇന്റൽ കോർ വരുന്ന അസ്യൂസ് ക്രോംബോക്സ് 4

പുതിയ ക്രോംബോക്സിൽ വൈ-ഫൈ 6, ഡ്യുവൽ-ബാൻഡ് ബ്ലൂടൂത്ത് 5.0 സപ്പോർട്ട് എന്നിവ വയർലെസ് കണക്റ്റിവിറ്റികളിൽ വരുന്നു. അവിടെ രണ്ട് യുഎസ്ബി 3.1 ജെൻ 2 പോർട്ടുകൾ, ഒരു വശത്ത് ഒരു ഓഡിയോ ജാക്ക്, മൂന്ന് യുഎസ്ബി 3.1 ജെൻ 2, ഒരു യുഎസ്ബി 3.1 ജെൻ 1 ടൈപ്പ്-സി, രണ്ട് എച്ച്ഡിഎംഐ 1, ഒരു ലാൻ (ആർ‌ജെ 45) പോർട്ട് എന്നിവ വരുന്നു. വൈദ്യുതിക്കായി ഒരു ഡിസി-ഇൻ പോർട്ടും ഫിസിക്കൽ സെക്യൂരിറ്റിക്കായി കെൻസിംഗ്ടൺ ലോക്കും മെഷീനിൽ ഉൾപ്പെടുന്നു.

 ഫ്ലിപ്പ്കാർട്ടിന്റെ ഈ വർഷത്തെ ഏറ്റവും മികച്ച ഓഫറുകൾ നൽകുന്ന സെയിലുകൾ ഫ്ലിപ്പ്കാർട്ടിന്റെ ഈ വർഷത്തെ ഏറ്റവും മികച്ച ഓഫറുകൾ നൽകുന്ന സെയിലുകൾ

അസ്യൂസ് ക്രോംബോക്സ് 4 അവതരിപ്പിച്ചു

ക്രോംബോക്സ് 4 മൂന്ന് 4 കെ ഡിസ്പ്ലേകളെ സപ്പോർട്ട് ചെയ്യുന്നു. യുഎസ്ബി ടൈപ്പ്-സി പോർട്ടിന്റെ സാന്നിധ്യം യുഎസ്ബി പവർ ഡെലിവറി, ഡിസ്പ്ലേ പോർട്ട് കണക്റ്റിവിറ്റി സപ്പോർട്ട് എന്നിവയും നൽകുന്നു. കൂടാതെ, ഒരു കസ്റ്റമൈസ്‌ ചെയ്യ്ത ഓൾ-ഇൻ-വൺ പിസി പോലുള്ള അനുഭവം സൃഷ്ടിക്കുന്നതിന് ഒരു മോണിറ്ററിലേക്ക് ക്രോംബോക്സ് 4 കണക്ട് ചെയ്യുവാൻ അനുവദിക്കുന്ന ഒരു സ്ക്രൂ-ഇൻ റബ്ബർ ബാരിയറുള്ള ഒരു വെസ മൗണ്ട് ഉണ്ട്.

Best Mobiles in India

English summary
The company has launched the Asus Chromebox 4 as its latest mini PC built on 10th-generation Intel processors. The Chromebox 4 appears to be very similar to its predecessor, the Chromebox 3, announced back in January 2018 at the Consumer Electronics Show (CES).

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X