ഓഡെസി പെൻറോസ് പ്ലാനർ ഗെയിമിംഗ് ഹെഡ്‌ഫോണുകൾ അവതരിപ്പിച്ചു: വില, സവിശേഷതകൾ

|

അമേരിക്കൻ ബോട്ടിക് ഓഡിയോ നിർമാതാക്കളുടെ ഏറ്റവും പുതിയ ഹെഡ്‌ഫോണുകൾ ഓഡെസി പെൻറോസ് ഇന്ത്യയിൽ 24,990 രൂപയ്ക്ക് പുറത്തിറക്കി. ഓഡിയോഫിൽ-ഗ്രേഡ് പ്രീമിയം ഹെഡ്‌സെറ്റുകൾക്ക് പേരുകേട്ട ഒരു കമ്പനിയിൽ നിന്നാണ് പ്ലാനർ മാഗ്നറ്റിക് ഡ്രൈവറുകൾ ഉപയോഗിച്ചുള്ള ഈ പുതിയ ഗെയിമിംഗ് ഹെഡ്‌ഫോണുകൾ വരുന്നത്. ഈ വയർലെസ് ഹെഡ്‌ഫോണുകളിൽ ബ്ലൂടൂത്തും 2.4 ജിഗാഹെർട്‌സ് വയർലെസ് കണക്റ്റിവിറ്റിയും വരുന്നു.

ഓഡെസി പെൻറോസ് പ്ലാനർ ഗെയിമിംഗ് ഹെഡ്‌ഫോണുകൾ

രണ്ടാമത്തേത് ബ്ലൂടൂത്തിന്റെ സാധാരണ ലേറ്റൻസി പ്രശ്‌നങ്ങളില്ലാതെ ഗെയിമിംഗിനിടെ വയർലെസ് ഓഡിയോയുടെ സൗകര്യം വാഗ്ദാനം ചെയ്യുന്നു. 2018 ൽ അവതരിപ്പിച്ച മൊബിയസിന് ശേഷം ഗെയിമിംഗ് വിഭാഗത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഓഡീസിന്റെ രണ്ടാമത്തെ ഹെഡ്‌ഫോണാണ് ഓഡെസി പെൻറോസ്.

 ഫ്ലിപ്പ്കാർട്ടിന്റെ ഈ വർഷത്തെ ഏറ്റവും മികച്ച ഓഫറുകൾ നൽകുന്ന സെയിലുകൾ ഫ്ലിപ്പ്കാർട്ടിന്റെ ഈ വർഷത്തെ ഏറ്റവും മികച്ച ഓഫറുകൾ നൽകുന്ന സെയിലുകൾ

ഓഡെസി പെൻറോസ് ഗെയിമിംഗ് ഹെഡ്‌ഫോണുകളുടെ വിലയും ലഭ്യതയും

ഓഡെസി പെൻറോസ് ഗെയിമിംഗ് ഹെഡ്‌ഫോണുകളുടെ വിലയും ലഭ്യതയും

24,990 രൂപ വില വരുന്ന ഓഡെസി പെൻറോസ് മൊബിയസിനേക്കാൾ അൽപ്പം വില കുറവാണ്. ഇന്ത്യയിൽ 29,990 രൂപയ്ക്കാണ് മൊബിയ ഹെഡ്‍ഫോൺ വിപണിയിൽ അവതരിപ്പിച്ചത്. ഓഡീസിന്റെ ഇന്ത്യയിലെ ഔദ്യോഗിക വെബ്സൈറ്റായ ഹെഡ്‌ഫോൺസോൺ.ഇൻ നിന്നും ഈ വയർലെസ് ഗെയിമിംഗ് ഹെഡ്‌ഫോണുകൾ നിങ്ങൾക്ക് മുൻകൂട്ടി ഓർഡർ ചെയ്യാവുന്നതാണ്.

ഓഡെസി പെൻറോസ് ഗെയിമിംഗ് ഹെഡ്‌ഫോണുകളുടെ സവിശേഷതകൾ

ഓഡെസി പെൻറോസ് ഗെയിമിംഗ് ഹെഡ്‌ഫോണുകളുടെ സവിശേഷതകൾ

ഇന്ത്യയിൽ 24,990 രൂപയ്ക്ക് ഓഡെസ് പെൻറോസ് ഹെഡ്‍ഫോൺ രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. സ്റ്റാൻഡേർഡ് എഡിഷൻ 2.4GHz കണക്റ്റിവിറ്റി വരാനിരിക്കുന്ന സോണി പിഎസ് 5, പിഎസ് 4, മാക് പിസി, ബ്ലൂടൂത്ത് വഴി മൊബൈൽ ഡിവൈസുകളെ സപ്പോർട്ട് ചെയ്യുന്നു. മൊബൈൽ ഡിവൈസുകൾക്കായുള്ള ബ്ലൂടൂത്ത് കണക്റ്റിവിറ്റിക്ക് പുറമെ എക്സ്ബോക്സ് വൺ, എക്സ്ബോക്സ് സീരീസ് എക്സ് / എസ് കൺസോളുകൾ, വിൻഡോസ് പിസികൾ എന്നിവയുമായുള്ള 2.4 ജിഗാഹെർട്സ് കണക്റ്റിവിറ്റിയെ പെൻറോസ് എക്സ് സപ്പോർട്ട് ചെയ്യുന്നു.

 സോണി a7C സൂപ്പർ കോംപാക്റ്റ് ക്യാമറ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും സോണി a7C സൂപ്പർ കോംപാക്റ്റ് ക്യാമറ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും

ഗെയിമിംഗ് ഹെഡ്‌ഫോണുകൾ

2.4GHz, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവ ഒരേസമയം ഉപയോഗിക്കാൻ സാധിക്കും. ഗെയിംപ്ലേ ഓഡിയോ 2.4GHz കണക്റ്റിവിറ്റി ഡോംഗിളിലൂടെ ഉപയോഗിക്കുമ്പോൾ ചാറ്റ് പ്രവർത്തനത്തിനായി കണക്റ്റുചെയ്‌ത മൊബൈൽ ഡിവൈസ് ഉപയോഗിക്കാൻ ഇത് നിങ്ങളെ അനുവദിക്കുന്നു. ഡിറ്റാച്ചബിൾ ബൂം മൈക്രോഫോൺ ഈ ഹെഡ്‌സെറ്റിനുണ്ട്. ഇതിൽ ഒരു തവണ ചാർജ് ചെയ്താൽ 15 മണിക്കൂർ വരെ ബാറ്ററി ലൈഫ് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഒരു യുഎസ്ബി ടൈപ്പ്-സി പോർട്ടിലൂടെയാണ് ഇതിൻറെ ചാർജ്ജിംഗ്.

Best Mobiles in India

English summary
Audeze Penrose, the newest headphones from the American boutique audio manufacturers, were released in India at a price of Rs. 24,990. The new gaming headphones come from a company known for using planar magnetic drivers and its audiophile-grade premium headsets.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X