Home
Gadgets

ബുക്ക് ഡിസൈനിൽ വരുന്ന ബാംഗ് ആൻഡ് ഒലുഫ്‌സെൻ ബിയോസൗണ്ട് എമർജ് സൗണ്ട് സിസ്റ്റം അവതരിപ്പിച്ചു

ബാംഗ് & ഒലുഫ്‌സെൻറെ ഏറ്റവും പുതിയ വൈ-ഫൈ സ്പീക്കറാണ് ബിയോസൗണ്ട് എമർജ്. ഇത് ഒരു പുസ്തകത്തിൻറെ ആകൃതിയിലാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്ന് നമുക്ക് നൽകിയിരിക്കുന്ന ചിത്രങ്ങളിൽ നിന്നും മനസിലാക്കാം. ഈ കോം‌പാക്റ്റ് സ്പീക്കർ നിങ്ങളുടെ ബുക്ക് കാബിനറ്റിൽ സ്ഥാപിക്കാവുന്നതാണ്. മാത്രവുമല്ല ഈ സ്‌പീക്കർ "ഫുൾ-റേഞ്ച്, അൾട്രാ-വൈഡ് സൗണ്ട്" നൽകുന്നു. ക്രോംകാസ്റ്റ് ബിൽറ്റ്-ഇൻ കൂടാതെ രണ്ട് കളർ ഓപ്ഷനുകളിലാണ് ബിയോസൗണ്ട് എമർജ് നിങ്ങൾക്ക് കമ്പനി വിപണിയിൽ ലഭ്യമാക്കിയിട്ടുള്ളത്. കൂടാതെ, എയർപ്ലേ 2, സ്പോട്ടിഫൈ കണക്റ്റ് എന്നിവ പോലുള്ള സ്ട്രീമിംഗ് സേവനങ്ങൾക്ക് സപ്പോർട്ട് ഈ സ്‌പീക്കർ നൽകുന്നു. സ്റ്റീരിയോ സൗണ്ടിനായി മറ്റൊരു ബിയോസൗണ്ട് എമർജുമായി നിങ്ങളുടെ ബിയോസൗണ്ട് എമർജ് ജോടിയാക്കാവുന്നതാണ്.

ബിയോസൗണ്ട് എമർജ്: വിലയും, ലഭ്യതയും

ബിയോസൗണ്ട് എമർജ്: വിലയും, ലഭ്യതയും

ബിയോസൗണ്ട് എമർജിന് യൂറോ 669 (ഏകദേശം 59,700 രൂപ) വിലയുണ്ട്. ഇത് ബ്ലാക്ക് ആന്ത്രാസൈറ്റ്, ഗോൾഡ് ടോൺ / ലൈറ്റ് ഓക്ക് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലാണ് വിപണിയിൽ വരുന്നത്. ഗോൾഡ് ടോൺ വേരിയന്റ് മാത്രമാണ് യഥാർത്ഥത്തിൽ ഒരു പുസ്തകം പോലെ കാണപ്പെടുന്നത്. ഇത് ഗൂഗിൾ അസിസ്റ്റന്റ് ഫീച്ചറുമായോ അല്ലാതെയോ വാങ്ങാവുന്നതാണ്. ബിയോസൗണ്ട് എമർജ് നിലവിൽ യൂറോപ്യൻ വിപണിയിൽ ലഭ്യമാണ്. ഈ വർഷം ഒക്ടോബർ മുതൽ ആഗോളതലത്തിൽ ലഭ്യമായി തുടങ്ങും.

ബിയോസൗണ്ട് എമർജ് സവിശേഷതകൾ

ബിയോസൗണ്ട് എമർജ് സവിശേഷതകൾ

ഒരു 4 ഇഞ്ച് വൂഫർ, ഒരു 1.45 ഇഞ്ച് മിഡ് റേഞ്ച് ഡ്രൈവർ, ഒരു 0.6 ഇഞ്ച് ട്വീറ്റർ എന്നിവ ഉപയോഗിച്ച് മൂന്ന് സ്പീക്കർ കോൺഫിഗറേഷൻ ബിയോസൗണ്ട് എമർജിന് ഉണ്ട്. വൂഫർ 60W ഔട്ട്‌പുട്ടും മിഡ് റേഞ്ച് ഡ്രൈവർ 30W നൽകുന്നു. 45 മുതൽ 22,000 ഹെർട്സ് വരെ ഫ്രീക്യുൻസി റെസ്പോൺസ് റേഞ്ചും കസ്റ്റമൈസ് ചെയ്യാവുന്ന സൗണ്ട് ഇക്യുവും ബാംഗ് & ഒലുഫ്‌സെൻ അപ്ലിക്കേഷനിലൂടെ ക്രമീകരിക്കുവാൻ സാധിക്കുന്നതാണ്. യുഎസ്ബി ടൈപ്പ്-സി കേബിളാണ് ബിയോസൗണ്ട് എമർജിന് കരുത്തേകുന്നത്. കണക്റ്റിവിറ്റിക്കായി നിങ്ങൾക്ക് ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് വി 5.0, ഒരു ഇഥർനെറ്റ് പോർട്ട്, ഒരു ലൈൻ-ഇൻ / ഒപ്റ്റിക്കൽ ജാക്ക്, മൈക്രോ-യുഎസ്ബി സർവീസ് പോർട്ട് എന്നിവ ലഭിക്കും.

ബുക്ക് ഡിസൈനിൽ വരുന്ന ബാംഗ് ആൻഡ് ഒലുഫ്‌സെൻ ബിയോസൗണ്ട് എമർജ് സൗണ്ട് സിസ്റ്റം

അന്തർനിർമ്മിതമായ ഒരു ഓപ്‌ഷണൽ ഗൂഗിൾ വോയ്‌സ് അസിസ്റ്റന്റുമായാണ് ഇത് വരുന്നത്. ബിയോസൗണ്ട് എമേർജ് അൾട്രാ-വൈഡ് 180 ഡിഗ്രി സൗണ്ട് നൽകുന്നുവെന്നും റൂം അടിസ്ഥാനമാക്കി സ്പീക്കറിൻറെ ശബ്‌ദം ഒപ്റ്റിമൈസ് ചെയ്യുന്ന ആക്റ്റീവ് റൂം കോമ്പൻസേഷൻ ഉണ്ടെന്നും ബാംഗ് & ഒലുഫ്‌സെൻ പറയുന്നു. 'പെർസിഷൻ-കട്ട് പേൾ-ബ്ലാസ്റ്റഡ്' അലുമിനിയം, നാച്ചുറൽ ഓക്ക് എന്നിവ ഉപയോഗിച്ചാണ് ഈ സ്‌പീക്കർ നിർമ്മിച്ചിരിക്കുന്നത്. ഇരുവശത്തും തടി പാളികൾ വരുന്നത് ഇത് ഒരു അടച്ച പുസ്തകം പോലെ കാണപ്പെടുന്നു. മുൻവശത്ത് സ്പീക്കർ ഗ്രിൽ കാണാം. മുകളിൽ ഫിസിക്കൽ ബട്ടണുകളുമുണ്ട്. 255x165x67 മില്ലിമീറ്റർ അളവിൽ ഗോൾഡ് ടോൺ / ലൈറ്റ് ഓക്കിന് ബിയോസൗണ്ട് എമർജിന് ഭാരം 1.3 കിലോഗ്രാം, ബ്ലാക്ക് ആന്ത്രാസൈറ്റ് മോഡലിന് 1.38 കിലോഗ്രാം ഭാരവുമുണ്ട്.

Best Mobiles in India

English summary
" Apart from having Chromecast built-in, the Beosound Emerge is available in two color options and supports streaming services such as AirPlay 2 and Spotify Connect.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X