Home
Gadgets

എന്ത് നല്ല നടക്കാത്ത സ്വപ്നം എന്ന് പറഞ്ഞ് തള്ളിക്കളയല്ലേ..ധരിച്ച് നടക്കാവുന്ന എസി പുറത്തിറക്കി സോണി

പുതിയ വെയറബിൾ ഡിവൈസ് പുറത്തിറക്കി സോണി. വെയറബിൾ ഡിവൈസ് എന്ന് കേട്ടപ്പോൾ നിങ്ങൾ കരുതും ഇയർബഡുകളോ സ്മാർട്ട് വാച്ചോ ആണെന്ന് അല്ലെ? ഈ കടുത്ത ചൂടിൽ പുറത്തിറങ്ങേണ്ടി വരുമ്പോൾ പോക്കറ്റിൽ ഇട്ട് നടക്കാവുന്ന എസി ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായേനെ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? സോണി നിങ്ങളുടെ ആഗ്രഹം സാധിച്ച് തരും.

സോണി പുതിയതായി പുറത്തിറക്കിയ ഈ ഡിവൈസ് Reon Pocket 5 എന്ന് പേരുള്ള ഒരു ധരിക്കാവുന്ന എയർകണ്ടീഷണറാണ്. ഈ ഉപകരണം ഷർട്ടിൻ്റെയോ ടീ-ഷർട്ടിൻ്റെയോ പിൻഭാഗത്ത് ഘടിപ്പിക്കാവുന്നതാണ്. ഏപ്രില്‍ 23ന് അവതരിപ്പിച്ച ഈ ഡിവൈസ്സിനെ സ്മാര്‍ട് വെയറബിള്‍ തെര്‍മോ ഡിവൈസ് കിറ്റ് എന്നാണ് സോണി വിശേഷിപ്പിച്ചത്.

ധരിച്ച് നടക്കാവുന്ന എസി പുറത്തിറക്കി സോണി

റിയോൺ പോക്കറ്റ് 5 ധരിക്കാവുന്ന കാലാവസ്ഥാ നിയന്ത്രണ ഡിവൈസ് ആണ്. യാത്രയിൽ വളരെ സുഗമമായി ഈ ഡിവൈസ് ഉപയോഗിക്കാൻ സാധിക്കും. ഈ ഡിവൈസിൽ തണുപ്പ് നൽകുന്നതിനായി ഒരു തെർമോ മൊഡ്യൂളും രണ്ട് സെൻസറുകളും ഉണ്ട്. സാധ്യമായ ഏറ്റവും മികച്ച തണുപ്പ് നൽകാൻ മാത്രമല്ല താപനില, ഈർപ്പം, ചലനം എന്നിവ സെൻസ് ചെയ്ത് അതിനനുസരിച്ച് പ്രവർത്തിക്കാനും റിയോൺ പോക്കറ്റ് 5ന് ആകും.

തണുപ്പും ചൂടും നൽകാൻ റിയോൺ പോക്കറ്റ് 5ന് ആകും. അതിനാൽ, ചൂട് കാലത്തും വേനൽക്കാലത്തും ഇത് ഉപയോഗിക്കാം. അഞ്ച് കൂളിംഗ് ലെവലുകളും നാല് വാമിംഗ് ലെവലുകളുമായാണ് ഇത് വരുന്നത്. കൂടാതെ, ഈ ഡിവൈസിന്റെ കൂടെ Reon Pocket ടാഗ് എന്ന ഒരു ഉപകരണം കൂടി ഉണ്ടാകും. ഇത് ഒരു റിമോട്ട് സെൻസറായി ആണ് പ്രവർത്തിക്കുന്നത്. അത് ചുറ്റുമുള്ള താപനില കണ്ടെത്തുകയും അതിനനുസരിച്ച് കൂളിംഗ് ക്രമീകരണങ്ങൾ നടത്തുകയും ചെയ്യുന്നു.

ധരിച്ച് നടക്കാവുന്ന എസി പുറത്തിറക്കി സോണി

ആപ്പ് സ്റ്റോർ, പ്ലേ സ്റ്റോർ വഴി യഥാക്രമം iOS, Android എന്നിവയിൽ ലഭ്യമായ Reon Pocket ആപ്പുമായി ഈ ഡിവൈസ് പെയർ ചെയ്യാവുന്നതാണ്. കൂടാതെ ബ്ലൂടൂത്ത് വഴിയും ഈ ഡിവൈസ് പെയർ ചെയ്യാനാകും. ലെവൽ അഡ്ജസ്റ്റ്‌മെന്റ് പോലുള്ള പ്രധാന ഫീച്ചറുകൾ നിയന്ത്രിക്കാൻ ഈ പെയറിങ് സഹായിക്കും.

കൂടാതെ, ഈ ഡിവൈസ് ഓട്ടോമാറ്റിക്ക് ആയി സ്റ്റാർട്ട് ആകാനും സ്റ്റോപ് ആകാനും സ്റ്റാർട്ട്/സ്റ്റോപ്പ് ഫംഗ്‌ഷനും ഇതിൽ നൽകിയിട്ടുണ്ട്. അതായത്, നിങ്ങളുടെ പിൻഭാഗത്തായി ഈ ഡിവൈസ് ഘടിപ്പിക്കുമ്പോൾ ഉപകരണം ഓട്ടോമാറ്റിക്കായി തണുപ്പ് നൽകുകയോ ചൂട് നൽകുകയോ ചെയ്യും. അത് ഊരിമാറ്റി വെയ്ക്കുമ്പോൾ ഉപകരണം ഓട്ടോമാറ്റിക്ക് ആയി സ്റ്റോപ്പ് ആകും.

ഇത് 17 മണിക്കൂർ വരെ നീണ്ടുനിൽക്കുമെന്ന് ആണ് സോണി അവകാശപ്പെടുന്നത്. പൂർണ്ണമായി ചാർജ് ചെയ്യാൻ ഏകദേശം രണ്ട് മണിക്കൂർ ആവശ്യമാണ്. അഞ്ച് കൂളിങ് ലെവലുകളും നാല് വാമിങ് ലെവലുകളും ഈ ഡിവൈസിലുണ്ട്. തിരക്കേറിയ തീവണ്ടി യാത്രയിലും, ബസ് യാത്രയിലുമൊക്കെയാണ് ഇത് കൂടുതൽ ഉപയോഗപ്രദമാകുന്നത്.

ധരിച്ച് നടക്കാവുന്ന എസി പുറത്തിറക്കി സോണി

ധരിക്കാവുന്ന എയർകണ്ടീഷണർ ഉപകരണത്തിൻ്റെ fifth iteration ആണ് Reon Pocket 5. യഥാർത്ഥ മോഡൽ 2019ലാണ് പുറത്തിറക്കിയത്. തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ മാത്രമേ സോണിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഏറ്റവും പുതിയ മോഡൽ വാങ്ങാനാകൂ. 14500 രൂപ മുതലാണ് ഈ ഡിവൈസിന്റെ വില. ഇന്ത്യയിൽ നിലവിൽ ഉപകരണം എത്തിയിട്ടില്ല.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ അറിയാനും ടെക്ക് ടിപ്‌സുകൾ അറിയാനും gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
The newly launched device by Sony is a wearable air conditioner called Reon Pocket 5. This device can be attached to the back of a shirt or t-shirt. Introduced on April 23, Sony described this device as a smart wearable thermo device kit.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X