ആപ്പിള്‍ വന്ന വഴി...!!

Written By:

പുതുമയേറിയതും അതുപോലെ ഗുണമേന്മയുടെ കാര്യത്തില്‍ ഒരു കുറവും അറിയിക്കാതെ ഇലക്ട്രോണിക് ഗ്യാഡ്ജറ്റുകള്‍ വിപണിയിലെത്തിക്കുന്നതില്‍ മുഖ്യപങ്ക് കയ്യാളുന്ന ടെക്-ഭീമനാണ് ആപ്പിള്‍. കമ്പ്യൂട്ടറുകളില്‍ തുടങ്ങി ഇന്ന്‍ സ്മാര്‍ട്ട്‌വാച്ചില്‍ വരെ വന്നുനില്‍ക്കുന്ന ആപ്പിള്‍ യാത്ര ചെയ്ത വഴികളില്‍ അവര്‍ നാട്ടിയ നാഴികല്ലുകള്‍ നമുക്കിവിടെ പരിചയപ്പെടാം. ആപ്പിള്‍-2 കമ്പ്യൂട്ടര്‍ മുതല്‍ ആപ്പിള്‍ വാച്ച് വരെയുള്ള അവര്‍ സഞ്ചരിച്ച വഴികള്‍ നമുക്കൊന്ന്‍ തിരയാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആപ്പിള്‍ വന്ന വഴി...!!

കമ്പനി ആദ്യമായി വിപണിയിലെത്തിച്ച കമ്പ്യൂട്ടറായ ആപ്പിള്‍-1 ഒരു പരാജയമായിരുന്നു. അതിന് ശേഷം 1 വര്‍ഷം കഴിഞ്ഞ് 1979ലാണ് ആപ്പിള്‍ തങ്ങളുടെ അടുത്ത കമ്പ്യൂട്ടറായ ആപ്പിള്‍-2 അവതരിപ്പിക്കുന്നത്. കളര്‍ ഗ്രാഫിക്സ്, മെമ്മറി സ്ലോട്ട്, ഫ്ലോപ്പി ഡ്രൈവ് എന്നിവയുള്ള ആപ്പിള്‍-2 വിപണിയില്‍ വന്‍ വിജയമായിരുന്നു.

ആപ്പിള്‍ വന്ന വഴി...!!

ആപ്പിള്‍-2ന് ശേഷം വന്ന ആപ്പിള്‍-3യും വേണ്ടത്ര വിജയം കണ്ടില്ല. പിന്നീട് 1984ല്‍ സ്റ്റീവ് ജോബ്സ് അവതരിപ്പിച്ച ആപ്പിള്‍ മകിന്റോഷ് ഉപഭോക്താക്കളെ ആപ്പിളിലേക്ക് ആകര്‍ഷിച്ചു. മോണിറ്റര്‍, കീബോര്‍ഡ്, മൗസ് എന്നീ അനുബന്ധഘടകങ്ങളുമായി എത്തിയ ആപ്പിള്‍ മാകിന്‍റെ വില 2495ഡോളറായിരുന്നു.

ആപ്പിള്‍ വന്ന വഴി...!!

നിരവധി ഉത്പന്നങ്ങള്‍ പിന്നീട് അവതരിപ്പിച്ചെങ്കിലും 1998ല്‍ അപ്പിള്‍ പുറത്തിറക്കിയ ഐ-മാക്കാണ് വിപണിയെ പിടിച്ച് കുലുക്കിയത്‌. ഐമാക് 3ജി എന്ന് പേരിട്ടിരുന്ന ഈ സിസ്റ്റത്തില്‍ മോണിറ്ററും സിപിയുവും ഒരുമിച്ചാണ് രൂപകല്പന ചെയ്തിട്ടുള്ളത്. കൂടാതെ യുഎസ്ബി പോര്‍ട്ട്‌ ആദ്യമായി കടന്നുവന്നതും ഈ കമ്പ്യൂട്ടറിലൂടെ തന്നെ.

ആപ്പിള്‍ വന്ന വഴി...!!

സംഗീതപ്രേമികള്‍ക്കായി ആപ്പിള്‍ പുറത്തിറക്കിയ തങ്ങളുടെ ഡിജിറ്റല്‍ പാട്ടുപെട്ടിയായ ഐ-ട്യൂണ്‍സ് വിപണിയില്‍ വന്‍ തിരയിളക്കമാണ് സൃഷ്ട്ടിച്ചത്.

ആപ്പിള്‍ വന്ന വഴി...!!

ഇന്ന് വിപണിയില്‍ കാണുന്ന പോര്‍ട്ടബിള്‍ എംപി3 പ്ലെയറുകളുടെ ആദ്യരൂപമാണ് ഐ-പോഡ്. മ്യൂസിക് ട്രാക്കുകള്‍ സ്ക്രോള്‍ ചെയ്യാന്‍ 'ടച്ച് സെന്‍സിറ്റീവ് ക്ലിക്ക് വീല്‍' ഫീച്ചറുമിതിലുണ്ട്. 5/10ജിബി മെമ്മറിയുള്ള രണ്ട് മോഡലുകളാണ് 2001ല്‍ വിപണിയിലെത്തിയത്.

ആപ്പിള്‍ വന്ന വഴി...!!

ഫോണുകളുടെ ചരിത്രം തന്നെ തിരുത്തിക്കുറിച്ച ഐ-ഫോണ്‍ ആദ്യമായി ആപ്പിള്‍ പുറത്തിറക്കിയത് 2007ലാണ്. ഡിസൈനിലും യൂസര്‍ ഇന്റര്‍ഫേസിലുമൊക്കെ പുതുമ കൊണ്ടുവന്ന ഐ-ഫോണ്‍ 8/16ജിബി മോഡലുകളിലായിരുന്നു ലഭ്യമായിരുന്നത്.

ആപ്പിള്‍ വന്ന വഴി...!!

ടാബ്ലറ്റ് യുഗത്തിന് തുടക്കംകുറിച്ച ആപ്പിള്‍ ഐ-പാഡ് 2010 ഏപ്രിലിലാണ് വിപണിയിലെത്തുന്നത്. ആ വര്‍ഷം ഡിസംബറോടെ 12.9മില്ല്യണ്‍ ഐ-പാഡുകളാണ് വിറ്റഴിഞ്ഞത്.

ആപ്പിള്‍ വന്ന വഴി...!!

2001ലാണ് ആപ്പിളിന്‍റെ മികവുറ്റ വോയിസ് അസിസ്റ്റന്റായ സിറി അവതരിപ്പിക്കപ്പെടുന്നത്. ഐഫോണ്‍ 4എസിലാണ് ആദ്യമായി സിറി സ്ഥാനം പിടിക്കുന്നത്.

ആപ്പിള്‍ വന്ന വഴി...!!

ധരിക്കാന്‍ കഴിയുന്ന ഗ്യാഡ്ജറ്റുകളുടെ മേഖലയിലേക്ക് ആപ്പിള്‍ ആദ്യമായി കാലുകുത്തുന്നത് ആപ്പിള്‍ വാച്ചിലൂടെയാണ്. കഴിഞ്ഞ വര്‍ഷമാണ്‌ ആപ്പിള്‍ വാച്ച് വിപണിയിലെത്തിയത്.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
How the iPhone maker became what it is today!

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot