TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ഗാഡ്ജറ്റുകള്‍ ഇഷ്ടപ്പെടാത്തവര്‍ ഇന്ന് ആരുമില്ല. ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഉത്സവമായ ദീപാവലി എത്തുകയാണ്. നിങ്ങളെ സ്നേഹിക്കുന്നവര്‍ക്ക് മികച്ചൊരു സമ്മാനം കൊടുക്കാന്‍ ഏറ്റവും നല്ല സമയമാണിത്.
അതിനാല്‍ ദീപാവലിക്ക് കൊടുക്കാനായി ഏറ്റവും ഉത്തമമായ കുറച്ചു ഗാഡ്ജറ്റുകള്‍ ഞങ്ങളിവിടെ പട്ടികപ്പെടുത്തുകയാണ്. ഇവ നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഏറ്റവും തികഞ്ഞതും മികച്ചതുമായ ഉത്പന്നങ്ങളാണ്. 399 രൂപ മുതല്‍ 2000 രൂപ വരെയാണ് ഈ ഉത്പന്നങ്ങളുടെ വില.
Mi Band 3
മീ ബാന്‍ഡ് 3 എന്ന ഫിറ്റ്നസ് ട്രാക്കറിന്റെ വില 1,999 രൂപയാണ്. സ്പോര്‍ട്ട്സ് ആക്ടിവിറ്റി, റിയല്‍-ടൈം ഹാര്‍ട്ട് റേറ്റ് എന്നിവയാണ് ഇതിന്റെ പ്രധാന സവിശേഷതകള്‍. ഇതിന്റെ OLED ടച്ച് സ്ക്രീന്‍ ഡിസ്പ്ലേയിലൂടെ നോട്ടിഫിക്കേഷനുകളും കാലാവസ്ഥ അപ്ഡേറ്റുകളും ലഭിക്കും. 20ല ദിവസത്തെ ബാറ്ററി ബാക്കപ്പും ഇതിനുണ്ട്.
Xiaomi Mi Compact Bluetooth Speaker 2
799 രൂപയാണ് ഷവോമിയുടെ ഈ പുതിയ ബ്ലൂട്ടൂത്ത് സ്പീക്കര്‍ 2ന്. ഒരു എംബഡഡ് ചെയ്ത മൈക്രോഫോണായി മീ കോംപാക്ട് ബ്ലൂട്ടൂത്ത് സ്പീക്കര്‍ 2 എത്തുന്നതിനാല്‍ കൈ ഉപയോഗിക്കാതെ തന്നെ കോളുകള്‍ എടുക്കാം. നിയോഡൈമിയം മാഗ്നറ്റുകള്‍ ഉളളതിനാല്‍ വ്യക്തമായ ശബ്ദവും ഇതില്‍ ലഭിക്കും.
20,000mAh Mi Power Bank 2i
ബാറ്ററിയുടെ പേരില്‍ എപ്പോഴും പ്രശ്നം പറയുന്നൊരാള്‍ക്ക് കൊടുക്കാന്‍ പറ്റിയ ഏറ്റവും മികച്ച ഒരു ദീപാവലി സമ്മാനമാണ് ഈ പവര്‍ ബാങ്ക്. 20,000എംഎഎച്ച് ബാറ്ററിയുളള ഈ പവര്‍ ബാങ്കിന് 1,499 രൂപയാണ്. യുഎസ്ബി ഔട്ട്പുട്ടോടു കൂടിയ ക്വല്‍കോം ക്വിക് ചാര്‍ജ്ജ് 3.0 ഇതില്‍ പിന്തുണയ്ക്കുന്നു.
Boat Bluetooth Wireless Earphones
ബജറ്റ് വിലയില്‍ ഏറ്റവും മുന്നില്‍ നില്ക്കുന്ന വയര്‍ലെസ് ഇയര്‍ഫോണ്‍ ആണ് ഇത്. 1,499 രൂപയാണ് ഇതിന്റെ വില. ബ്ലൂട്ടൂത്ത് 4.1 CSR8635 ചിപ്സെറ്റ് ഉപയോഗിച്ച് എച്ച്ഡി ശബ്ദത്തില്‍ 10mm ക്ലിയര്‍ വയര്‍ലെസ് ട്രാന്സ്മിഷന് നല്കുന്നു. ഒറ്റ ചാര്‍ജ്ജില്‍ ആറു മണിക്കൂര്‍ വരെ ഉപയോഗിക്കാം.
Xiaomi Mi Pocket Speaker 2
ബ്ലൂട്ടുത്ത് 4.1 കണക്ടിവിറ്റിയും 1200എംഎഎച്ച് ബാറ്ററിയുമായി എത്തിയ ഈ മീ പോക്കറ്റ് സ്പീക്കര്‍ 2ന് 1,499 രൂപയാണ് വില. 5W സൗണ്ട് യൂണിറ്റ് ഉപയോഗിച്ച് ഏഴു മണിക്കൂര്‍ വരെ ബാറ്ററി ലൈഫ് നീണ്ടു നില്ക്കുന്നു. സംഗീതം ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ ദീപാവലിക്ക് മികച്ച സമ്മാനമായി ഇതു നല്‍കാം.
USB Powered Mug Warmer
പവര്‍ ഇല്ലാതെ തന്നെ ഈ ചെറിയ പോര്‍ട്ടബിള്‍ നിങ്ങള്‍ക്ക് എവിടേയും ഉപയോഗിക്കാം. ഒരു യുഎസ്ബി പോയിന്റ് ഉളള സ്ഥലത്ത് കോഫി അല്ലെങ്കില്‍ ചായ ചൂടാക്കാം.
Xiaomi Mi VR Play 2
ഡിസ്ക്കൗണ്ടിനു ശേഷം ഈ ഉത്പന്നം നിങ്ങള്‍ക്ക് 1299 രൂപയ്ക്കു ലഭിക്കുന്നു. 1500 രൂപയ്ക്കുളളിലെ ഏറ്റവും മികച്ച VR ഹാന്‍സെറ്റാണ് ഇത്. 183 ഗ്രാം ഭാരമാണ് ഇതിന്. മൂവി കാണാനും അതു പോലെ ഗെയിമുകള്‍ കളിക്കാനും ഏറ്റവും ഉത്തമാണ് മീ VR പ്ലേ 2. 4.7 മുതല്‍ 5.7 ഇഞ്ചു വരെ വലുപ്പമുളള ഏതു ഫോണിലും ഇത് ഉപയോഗിക്കാം.
Sony MDR-XB450 Headphones
മികച്ച ബാസ് നല്കുന്ന ഒന്നാണ് സോണിയുടെ ഈ ഹെഡ്ഫോണ്സ്. ബാസിനായി 12mm നിയോഡൗമിയം മാഗ്നെറ്റ് ഡ്രൈവറുകള്‍ ഇതിലുണ്ട്. സംഗീത പ്രേമികള്‍ക്ക് ഏറ്റവും തികഞ്ഞതാണ് ഇത്. മൈക്രോഫോണുകളള ഇന്‍-ലൈന്‍ റിമോട്ട് ഉളളതിനാല്‍ കോളുകള്‍ എടുക്കാന്‍ എളുപ്പമായിരിക്കും.
JBL Go Portable Wireless Bluetooth Speaker
ഏഴു നിറത്തിലാണ് ഇത് എത്തിയിരിക്കുന്നത്. എച്ച്ഡി ഗുണനിലവാരത്തില്‍ അഞ്ച് മണിക്കൂര്‍ വരെ പ്ലേബാക്ക് സമയം ഉണ്ട്. 3.5എംഎം ഇന്‍പുട്ട് ജാക്ക്, മൈക്രോ യുഎസ്ബി പോര്‍ട്ട്, മൈക്രോഫോണ്‍ എന്നിവയാണ് ഈ ബ്ലൂട്ടൂത്ത് സ്പീക്കറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Deepcool Laptop Cooling Pad
മണിക്കൂറുകളോളം ലാപ്ടോപ്പില്‍ ജോലി ചെയ്യുന്നവര്‍ക്ക് കൊടുക്കാന്‍ ഏറ്റവും നല്ലൊരു സമ്മാനം ഇതാണ്. ഇതില്‍ ഒരു കൂളിംഗ് പാഡ് ഉണ്ട്, കൂടാതെ ഇതിന്റെ വലുപ്പവും ക്രമപ്പെടുത്താം. യുഎസ്ബി 3.0, യുഎസ്ബി 2.0 എന്നീ രണ്ട് യുഎസ്ബി പോര്‍ട്ടുകള്‍ ഇതിനുണ്ട്.