നിങ്ങൾക്ക് വാങ്ങാവുന്ന ഏറ്റവും മികച്ച ആമസോൺ ഡിവൈസുകൾ
നിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും മനോഹരമായ സമ്മാനങ്ങൾ നൽകാൻ കഴിയുന്ന സ്ട്രീമിംഗ് സ്റ്റിക്ക്, സ്മാർട്ട് സ്പീക്കറുകൾ എന്നിവ പോലുള്ള ഒരുപാട് ഉപകരണങ്ങൾ ആമസോണിന്റെ ശേഖരത്തിൽ ഉണ്ട്. ഇത്തരത്തിൽ നിങ്ങളുടെ നിത്യജീവിതത്തിൽ ഉപയോഗപ്പെടുത്തുവാൻ കഴിയുന്ന ഏതാനും ആമസോൺ ഡിവൈസുകൾ നമുക്ക് ഇവിടെ പരിചയപ്പെടാം.

ഫോർത്ത് ജനറേഷൻ എക്കോ സ്മാർട്ട് സ്പീക്കറുകൾ
ഇവിടെ വിശദമാക്കിയിരിക്കുന്നതുപോലെ ആമസോണിന് സ്മാർട്ട് സ്പീക്കറുകളുടെ ഒരു ശേഖരം തന്നെയുണ്ട്. എല്ലാ പുതിയ എക്കോ ഡോട്ടിന്റെയും (ഫോർത്ത് ജനറേഷൻ) വില 4,499 രൂപയും ഡോൾബി സ്പീക്കറുകളുള്ള ഓൾ-ന്യൂ എക്കോ (ഫോർത്ത് ജനറേഷൻ) വില 8,999 രൂപയുമാണ്. മറുവശത്ത്, എക്കോ ഡോട്ട് വിത്ത് ക്ലോക്കിന്റെ വില 5,599 രൂപയാണ്. നിങ്ങളുടെ വോയിസ് കമാൻഡുകൾ കേൾക്കുന്നതിനായി അലക്‌സയ്‌ക്ക് 4 മൈക്രോഫോണുകൾ, വിവിധ മ്യൂസിക് സ്‌ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിൽ നിന്നുള്ള സ്‌ട്രീമിംഗിനുള്ള സപ്പോർട്ട് എന്നിവയും ഈ പുതിയ എക്കോ ഉപകരണങ്ങളിൽ നിന്നും നിങ്ങൾക്ക് ലഭിക്കുന്നു.

എക്കോ ഷോ 8
എക്കോ ഷോ 8 ന് 9,499 രൂപ വിലവരുന്ന ഇതിൽ നിങ്ങൾക്ക് പ്രിയപ്പെട്ട ഷോകൾ, സിനിമകൾ, വാർത്താ സംക്ഷിപ്തങ്ങൾ എന്നിവ കാണുന്നതിന് അനുയോജ്യമായവയാണ്. എക്കോ ഷോ 8 വരികൾക്കൊപ്പം മുഐസി സ്ട്രീം ചെയ്യും. അലക്സാ ഉപയോഗിച്ച് വോയ്സ് കമാൻഡുകൾ സപ്പോർട്ട് ചെയ്യുവാൻ സാധിക്കും. കൂടാതെ, ഇതിൽ വരുന്ന 8 ഇഞ്ച് ഡിസ്പ്ലേ ഉപയോഗിച്ച് കൂടുതൽ കാര്യങ്ങൾ ദൃശ്യാനുഭവത്തിനായി ഉപയോഗിക്കാം.

പുതിയ ഫയർ ടിവി സ്റ്റിക്ക് (തേർഡ് ജനറേഷൻ), ഫയർ ടിവി സ്റ്റിക്ക് ലൈറ്റ്
3,999 രൂപ വില വരുന്ന ആമസോണിന്റെ ഏറ്റവും പുതിയ ഫയർ ടിവി സ്റ്റിക്കുകൾ മികച്ച ഒരു നിത്യപയോഗ വസ്തുവാണ്. എല്ലാ പുതിയ ഫയർ ടിവി സ്റ്റിക്കിലും നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും രസിപ്പിക്കുന്ന വിവിധ ആപ്ലിക്കേഷനുകൾ ഉൾപ്പെടുന്നു. കൂടാതെ, നിങ്ങളുടെ പ്രിയപ്പെട്ട കണ്ടെന്റുകളുടെ പ്ലാറ്റ്‌ഫോമും തിരയുവാൻ അലക്‌സ വോയ്‌സ് സെർച്ച് വരുന്നുണ്ട്. അതേസമയം, 2,999 രൂപ വിലവരുന്ന എച്ച്ഡി സ്ട്രീമിംഗിനൊപ്പം താങ്ങാനാവുന്ന മറ്റൊരു ഓപ്ഷനാണ് ഫയർ ടിവി സ്റ്റിക്ക് ലൈറ്റ്.

കിൻഡിൽ ഇ-ബുക്ക് റീഡേഴ്‌സ്
വായന ശീലമുള്ളവർക്ക് ഏറ്റവും അനുയോജ്യമായ ഒരു ഡിവൈസാണ് കിൻഡിൽ ഇ-ബുക്ക് റീഡേഴ്‌സ്. കിൻഡിൽ ഇ-ബുക്ക് റീഡറിന് 7,999 രൂപയും കിൻഡിൽ പേപ്പർവൈറ്റ് (ടെൻത്ത് ജനറേഷൻ) പോലുള്ള മറ്റ് വേരിയന്റുകൾക്കും 12,999 രൂപയും എല്ലാ പുതിയ കിൻഡിൽ ഒയാസിസിനും (ടെൻത്ത് ജനറേഷൻ) 24,999 രൂപയുമാണ് വിലവരുന്നത്.


Click it and Unblock the Notifications








