Home
Gadgets

ലൂക്ക് മുഖ്യം ബിഗിലെ..35k ഉള്ളിൽ വരുന്ന കിടിലൻ സ്മാർട്ട് ടിവികൾ ഇതാ..

നിങ്ങളുടെ താമസസ്ഥലത്ത് ആധിപത്യം പുലർത്തുന്ന ബൾക്കി ടിവികളുടെ കാലം കഴിഞ്ഞു. ഇന്നത്തെ മോഡലുകൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നത് സ്റ്റൈലിഷും പ്രവർത്തനക്ഷമവുമായ കിടിലൻ ഫീച്ചറുകളുമായി ആണ്. നിങ്ങളുടെ ഹോം ഡെക്കറിലേക്ക് നല്ല രീതിയിൽ ബ്ലെൻഡ് ആകുന്ന ടിവികൾ നിരവധി ഉണ്ട് . എന്നാൽ നിരവധി തിരഞ്ഞെടുപ്പുകൾ ഉള്ളതിനാൽ തന്നെ, ശരിയായ ടിവി കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടാണ്.

പക്ഷെ വിഷമിക്കേണ്ട, മികച്ചത് തിരഞ്ഞെടുക്കാൻ ഞങ്ങൾ സഹായിക്കാം. രൂപകൽപനയും പ്രകടനവും സമന്വയിപ്പിക്കുന്ന 35,000 രൂപയിൽ താഴെയുള്ള ടിവികളുടെ ഒരു ലിസ്റ്റ് ആണ് ഈ ലേഖനത്തിൽ പറയുന്നത്. നിങ്ങളുടെ സാഹചര്യവും ഉപയോഗ രീതിയും കണക്കിലെടുത്ത് നിങ്ങൾക്ക് ബെസ്റ്റ് ആയത് തിരഞ്ഞെടുക്കാനുള്ള ഇതിലും നല്ല എളുപ്പ മാർഗ്ഗം വേറെ ഇല്ല.

ലൂക്ക് മുഖ്യം ബിഗിലെ..35k ഉള്ളിൽ വരുന്ന കിടിലൻ സ്മാർട്ട് ടിവികൾ ഇതാ..

എൽജി 43 ഇഞ്ച് 4കെ അൾട്രാ എച്ച്ഡി സ്‌മാർട്ട് എൽഇഡി ടിവി (ഡാർക്ക് അയൺ ഗ്രേ) - ₹32,990: മിനിമലിസ്റ്റ് ലുക്ക് ഇഷ്ടപ്പെടുന്നവർക്ക്, എൽജി 4കെ അൾട്രാ എച്ച്‌ഡി സ്‌മാർട്ട് എൽഇഡി ടിവി ബെസ്റ്റ് ആണ്. ആധുനിക താമസ സൗകര്യങ്ങൾ ഉള്ള വീടുകളിൽ മിനുസമാർന്ന ഇരുണ്ട ഇരുമ്പ് ഗ്രേ ഫിനിഷുള്ള ഇ ടിവി നല്ല രീത്യിൽ ചേരുന്നവയാണ്. അതിൻ്റെ നേർത്ത പ്രൊഫൈൽ നിങ്ങളുടെ ഭിത്തിയെ മറികടക്കുന്നില്ലെന്ന് ഉറപ്പാക്കുന്നു.

അതേസമയം 4K റെസല്യൂഷൻ ഷാർപ്പും വ്യക്തവുമായ ചിത്രങ്ങൾ ഉറപ്പ് നൽകുന്നു. WebOS പ്ലാറ്റ്‌ഫോം സ്ട്രീമിംഗ് സേവനങ്ങളും മറ്റ് വിനോദ ഓപ്ഷനുകളും ആക്‌സസ് ചെയ്യാൻ നിങ്ങളെ അനുവദിക്കുന്നു. ഈ സ്‌മാർട്ട് എൽഇഡി ടിവിക്ക് വെറും ₹32,990 രൂപ മാത്രമേ ഉളളൂ എന്നത് കൊണ്ട് തന്നെ ഇതൊരു മികച്ച തിരഞ്ഞെടുപ്പായിരിക്കും.

ബ്‌ളൗപുങ്കട് (Blaupunkt) 55-ഇഞ്ച് അൾട്രാ HD (4K) എൽഇഡി സ്‌മാർട്ട് ആൻഡ്രോയിഡ് ടിവി, ഡോൾബി ഓഡിയോ സഹിതം - ₹29,999: നിങ്ങൾക്ക് നഷ്ടം കൂടാതെ ഒരു ടിവി വേണമെങ്കിൽ, ബ്‌ളൗപുങ്കറ്റിൻ്റെ 55 ഇഞ്ച് അൾട്രാ HD LED സ്മാർട്ട് ആൻഡ്രോയിഡ് ടിവി കണ്ണും പൂട്ടി എടുക്കാം. 29,999 രൂപക്ക് ആണ് ഈ ടിവി ഡെലിവർ ചെയ്യുന്നത്.

ഇതിന്റെ വലിയ സ്‌ക്രീൻ വലുപ്പം സിനിമാ പ്രേമികൾക്കും ഗെയിമർമാർക്കും അനുയോജ്യമാണ്. അതേസമയം വൃത്തിയുള്ളതും ആധുനികമായ ഡിസൈൻ നിങ്ങളുടെ ഹോം ഡെകോറിനെ നശിപ്പിക്കില്ലെന്ന് ഉറപ്പാക്കുന്നു. അതിൻ്റെ ആകർഷണീയമായ വലുപ്പത്തിനപ്പുറം, ഡോൾബി ഓഡിയോ സാങ്കേതികവിദ്യയിൽ മികച്ച ചിത്ര നിലവാരവും ശബ്ദവും നൽകുന്നു. ഈ ആൻഡ്രോയിഡ് ടിവി പ്ലാറ്റ്‌ഫോം നിങ്ങളുടെ പ്രിയപ്പെട്ട ആപ്പുകളിലേക്ക് ആക്‌സസ് നൽകുന്നു.

ഷവോമി (Xiaomi) 50-ഇഞ്ച് 4K ഡോൾബി വിഷൻ സീരീസ് സ്‌മാർട്ട് Google TV (കറുപ്പ്) - ₹32,999: ആകർഷകവും ആധുനികവുമായ രൂപം ഇഷ്ടപ്പെടുന്നവർക്കായി ഷവോമി ഏറ്റവും മിനിമൽ രീതിയിലുള്ള ലൂക്കിന് വേണ്ടി കറുപ്പ് നിറമാണ് നൽകിയിരിക്കുന്നത്. ഇതിൻ്റെ വില 32,999 രൂപയാണ്.

ഡോൾബി വിഷൻ സാങ്കേതിക വിദ്യയുള്ള 4K ഡിസ്‌പ്ലേ, ഉജ്ജ്വലമായ നിറങ്ങളും ഷാർപ്പ് കോൺട്രാസ്റ്റും ഉള്ള മികച്ച ചിത്ര നിലവാരം വാഗ്ദാനം ചെയ്യുന്നു. ഗൂഗിൾ ടിവി പ്ലാറ്റ്‌ഫോം ഉപയോഗിച്ച് കണ്ടൻറ്റിലൂടെ നാവിഗേറ്റ് ചെയ്യുന്നത് കൂടുതൽ എളുപ്പമാക്കുന്നു. കൂടാതെ ഗൂഗിൾ അസിസ്റ്റൻ്റ് ഉപയോഗിച്ച് നിങ്ങളുടെ ശബ്‌ദം ഉപയോഗിച്ച് ടിവി നിയന്ത്രിക്കാനും കഴിയും.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ അറിയാനും ടെക്ക് ടിപ്‌സുകൾ അറിയാനും gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
This article presents a list of TVs under Rs 35,000 that combine design and performance. There is no better and easier way to choose the best one for your situation and usage pattern.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X