ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ: വമ്പിച്ച ഓഫറിൽ വാങ്ങാവുന്ന മികച്ച സ്മാർട്ട് വാച്ചുകൾ
ആമസോൺ സ്വാതന്ത്രദിനത്തോട് അനുബന്ധിച്ച് നടത്തുന്ന ഗ്രേറ്റ് ഫ്രീഡം സെയിൽ ഇപ്പോൾ നിങ്ങളുടെ പ്രിയപ്പെട്ട സ്മാർട്ട് വാച്ചുകൾക്ക് ലഭിക്കാവുന്നതിൽ വെച്ച് മികച്ച ഓഫറുകൾ സമ്മാനിക്കുന്നു. ഒരു സ്മാർട്ട് വാച്ച് സ്വന്തമാക്കുകഎന്നത് എല്ലാവരുടെയും പ്രിയപ്പെട്ട ഒരു ഓപ്ഷൻ തന്നെയാണ്. അതുകൊണ്ടുതന്നെ ആമസോണും ഇപ്പോൾ നിങ്ങളുടെ ഈ ആവശ്യം നിറവേറ്റുന്നതിനായി രംഗത്ത് എത്തിയിരിക്കുകയാണ്. ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ നിങ്ങൾക്ക് ലഭ്യമാക്കിയിരിക്കുന്ന സ്മാർട്ട് വാച്ചുകളും അവയ്ക്ക് നൽകിയിട്ടുള്ള ഓപ്ഷനുകളും ഇവിടെ പരിശോധിക്കാം.

മാക്സിമ മാക്സ് പ്രോ എക്‌സ് 4 സ്മാർട്ട് വാച്ച്
മാക്സിമ മാക്സ് പ്രോ എക്‌സ് 4 സ്മാർട്ട് വാച്ച് ഇപ്പോൾ നിങ്ങൾക്ക് ആമസോണിൽ നിന്നും ഗ്രേറ്റ് ഫ്രീഡം സെയിലിൻറെ ഭാഗമായി ഡിസ്‌കൗണ്ടിൽ ലഭിക്കുന്നതാണ്. 5,999 രൂപ വിലയുള്ള ഈ സ്മാർട്ട് വാച്ച് ഇപ്പോൾ 3,999 രൂപയ്ക്ക് ലഭ്യമാക്കിയിരിക്കുകയാണ്. മാക്സിമ മാക്സ് പ്രോ എക്‌സ് 4 സ്മാർട്ട് വാച്ച് അപ്‌ഗ്രേഡ് ചെയ്യ്തതും മെച്ചപ്പെടുത്തിയതുമായ കൂൾവെയർ ആപ്പുമായി ബന്ധിപ്പിക്കാൻ കഴിയും. റിയൽടെക് RTL8762CK ചിപ്‌സെറ്റ് & സീക്കോ പ്രൊട്ടക്ഷൻ ബോർഡ്, LC 11 ഹാർട്ട് റേറ്റ് സെൻസർ, അൾട്രാ ബ്രൈറ്റ് സ്‌ക്രീൻ ടോപ്പിംഗ് 380 Nits, IP 68 വാട്ടർ റെസിസ്റ്റന്റ്, സോഷ്യൽ മീഡിയ നോട്ടിഫിക്കേഷനുകൾ, 10 സ്പോർട്സ് മോഡ്, ശ്വസന വ്യായാമം, മ്യൂസിക് & ക്യാമറ കൺട്രോൾ എന്നിവയാണ് പ്രധാനപ്പെട്ട ഫീച്ചറുകൾ. നിങ്ങൾക്ക് 4 ഓപ്ഷനുകളിൽ ഈ സ്മാർട്ട് വാച്ച് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും ലഭിക്കുന്നതാണ്: ബ്ലാക്ക്, ബ്ലാക്ക് മെഷ്, ബ്ലൂ, ഗ്രെയ്. 3,000 രൂപയ്ക്ക് മുകളിലുള്ള ഓർഡറുകൾക്കായി തിരഞ്ഞെടുത്ത ക്രെഡിറ്റ് കാർഡുകളിൽ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭിക്കുന്നു.

ഫാസ്ട്രാക്ക് റിഫ്ലെക്സ് 3.0 ഡിജിറ്റൽ ബ്ലാക്ക് ഡയൽ യൂണിസെക്സ്-അഡൾട്ട് വാച്ച്- SWD90067PP02A
2,995 രൂപ വില വരുന്ന ഫാസ്ട്രാക്ക് റിഫ്ലെക്സ് 3.0 ഡിജിറ്റൽ ബ്ലാക്ക് ഡയൽ യൂണിസെക്സ്-അഡൾട്ട് വാച്ച് ഇപ്പോൾ നിങ്ങൾക്ക് ആമസോണിൽ നിന്നും 2,245 രൂപയ്ക്ക് ലഭിക്കുന്നതാണ്. ബ്ലാക്ക് ആൻഡ് ബ്ലൂ, ബ്ലാക്ക് ആൻഡ് ഗ്രെയ്,പിങ്ക് ആൻഡ് ഗ്രീൻ, ബ്ലാക്ക് ആൻഡ് ടാർകോയ്‌സ് എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട് വാച്ച് നിങ്ങൾക്ക് ഒരേ വിലയിലും ഡിസ്‌കൗണ്ടിലും ലഭിക്കുന്നു. 24-മണിക്കൂർ തത്സമയ എച്ച്ആർ മോണിറ്ററിങ്, സ്ലീപ്പ് ട്രാക്കർ, മ്യൂസിക് കൺട്രോൾ, ക്യാമറ കൺട്രോൾ, ഫോൺ ഫൈൻഡർ, ഐഡിയൽ അലേർട്ട്, കോൾ, സോഷ്യൽ മീഡിയ മൊഫിക്കേഷനുകൾ എന്നിവയാണ് പ്രധാനപ്പെട്ട ഫീച്ചറുകൾ.

ബീഫിറ്റ് ജെൻ 1 (നിറം: കറുപ്പ്) സിംഗിൾ ടച്ച് യൂണിസെക്സ് സ്മാർട്ട് വാച്ച്
ഹാർട്ട്റേറ്റ് മോണിറ്ററിങ്, സ്മാർട്ട്ഫോൺ നോട്ടിഫിക്കേഷൻസ്, 15 ദിവസം വരെ ആക്റ്റീവ്-ബാറ്ററി ലൈഫ് തുടങ്ങിയ പ്രധാനപ്പെട്ട സവിശേഷതകളുമായി വരുന്ന ബീഫിറ്റ് ജെൻ 1 യൂനിസെക്‌സ് സ്മാർട്ട് വാച്ച് ഇപ്പോൾ നിങ്ങൾക്ക് വിലക്കുറവിൽ ആമസോണിൽ നിന്നും സ്വന്തമാക്കാവുന്നതാണ്. 4,950 രൂപ വില വരുന്ന ബീഫിറ്റ് ജെൻ 1 യൂനിസെക്‌സ് സ്മാർട്ട് വാച്ച് ഇപ്പോൾ നിങ്ങൾക്ക് ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവെലിൻറെ ഭാഗമായി വെറും 1,995 രൂപയ്ക്ക് ലഭ്യമാണ്. കൂടാതെ, നിരവധി ബാങ്ക് ഓഫറുകളും മറ്റും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.

മാക്സിമ മാക്സ് പ്രോ എക്‌സ് 2 സ്മാർട്ട് വാച്ച്
4,999 രൂപ വിലയുള്ള മാക്സിമ മാക്സ് പ്രോ എക്‌സ് 2 സ്മാർട്ട് വാച്ച് ഇപ്പോൾ ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവെലിൻറെ ഭാഗമായി 3,527 രൂപയ്ക്ക് ലഭ്യമാണ്. ബ്ലാക്ക്, റോസ് ഗോൾഡ് എന്നിങ്ങനെ രണ്ട് നിറങ്ങളിൽ ഈ സ്മാർട്ട് വാച്ച് ലഭ്യമാണ്. SpO2, 1.4 "ഓക്സിമീറ്റർ ഫംഗ്ഷനോടുകൂടിയ മാക്സിമ മാക്സ് പ്രോ എക്‌സ് 2 സ്മാർട്ട് വാച്ചിൽ 2.54 കർവ്ഡ്, 9 എച്ച് ടെമ്പർഡ് ഗ്ലാസ്, 11 സ്പോർട്സ് മോഡ്, ഹാർട്ട് റേറ്റ് മോണിറ്ററിംഗ്, 10 ദിവസത്തെ ബാറ്ററി ലൈഫ്, കസ്റ്റമൈസ്ഡ് വാച്ച് ഫെയ്സ് & ഡോർസ്റ്റെപ്പ് സർവീസ് അസിസ്റ്റൻസ് എന്നിവയുണ്ട്. ഏവിയേഷൻ ഗ്രേഡ് അലുമിനിയവും ഫുഡ് ഗ്രേഡ് സിലിക്കൺ സ്ട്രാപ്പ് മെറ്റീരിയലും ഉപയോഗിച്ച് നിർമ്മിച്ച ഈ സ്മാർട്ട് വാച്ച് എല്ലാ സാഹചര്യത്തിലും ഉപയോഗിക്കാവുന്നതാണ്. ഐപി 68 വാട്ടർ റെസിസ്റ്റൻസ് സാങ്കേതികവിദ്യയുള്ള ഈ സ്മാർട്ട് വാച്ച് നിങ്ങൾക്കായുള്ള ഒരു മികച്ച ഓപ്ഷനാണ്.

ഫ്രഞ്ച് കണക്ഷൻ ആർ4 സീരീസ് സ്മാർട്ട് വാച്ച്
8,995 രൂപ വില വരുന്ന പുതിയ ഫ്രഞ്ച് കണക്ഷൻ ആർ4 സീരീസ് സ്മാർട്ട് വാച്ച് നിങ്ങൾക്ക് ഇപ്പോൾ ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവെലിൻറെ ഭാഗമായി 47 ശതമാനം ഇളവിൽ 4,799 രൂപയ്ക്ക് ലഭിക്കുന്നതാണ്. ബ്ലാക്ക്, പിങ്ക്, റോസ് ഗോൾഡ്, ബ്ലൂ എന്നിങ്ങനെ നാല് നിറങ്ങളിൽ നിങ്ങൾക്ക് ഈ സ്മാർട്ട് വാച്ച് ആമസോണിൽ നിന്നും ലഭിക്കുന്നതാണ്. ഇതിൽ 9,995 രൂപ വില വരുന്ന റോസ് ഗോൾസ് കളർ ഓപ്ഷന് ഇപ്പോൾ വെറും 5,300 രൂപയ്ക്ക് ലഭ്യമാണ്. ബാക്കി വരുന്ന കളർ ഓപ്ഷനുകൾക്ക് ഒരേ വിലയും ഇളവുമാണ് നൽകിയിട്ടുള്ളത്. നിരവധി ബാങ്ക് ഓഫറുകളും, ഇഎംഐ ഓപ്ഷനുകളും നിങ്ങൾക്ക് ഇവിടെ പ്രയോജനപ്പെടുത്താവുന്നതാണ്. ഫുൾ ടച്ച് എച്ച്ഡി സ്ക്രീൻ, മെറ്റൽ കേസ്, SPO2 എന്നിവയുള്ള ഈ ഫ്രഞ്ച് കണക്ഷൻ ആർ 4 സീരീസ് സ്മാർട്ട് വാച്ച് ഹാർട്ട്റേറ്റ് മോണിറ്ററിങ്, ബ്ലഡ് പ്രഷർ മോണിറ്ററിങ്, ടെംപറേച്ചർ മോണിറ്റർ, ഐപി68 വാട്ടർപ്രൂഫ് തുടങ്ങിയ സവിശേഷതകളുമുണ്ട്.


Click it and Unblock the Notifications








