നിങ്ങളുടെ വസ്തുവകകള്‍ നഷ്ടപ്പെട്ടോ? എങ്കില്‍ ഇവ ഉപയോഗിച്ച് ട്രാക്ക് ചെയ്യാം!

Posted By: Samuel P Mohan

ചിലപ്പോള്‍ നിങ്ങളുടെ ഫോണ്‍ നഷ്ടപ്പെട്ടാല്‍ അതു ട്രാക്ക് ചെയ്യാനും മോഷണം പോയ ലാപ്‌ടോപ്പ് സൂചന നേടാനും എന്നിങ്ങനെ പലതിനും ട്രാക്കിങ്ങ് ഗാഡ്ജറ്റുകള്‍ നിങ്ങള്‍ ആവശ്യപ്പെടാറില്ലേ? സാങ്കേതിക വിദ്യയില്‍ നിന്നും സഹായം ലഭിക്കുന്ന ഒരു നല്ല ആശയമാണ് ഇത്.

നിങ്ങളുടെ വസ്തുവകകള്‍ നഷ്ടപ്പെട്ടോ? എങ്കില്‍ ഇവ ഉപയോഗിച്ച് ട്രാക്ക് ചെ

പലപ്പോഴും നിങ്ങളുടെ വസ്തുവകകള്‍ മറന്നു വയ്ക്കുന്ന ഒരു സ്വഭാവം നിങ്ങള്‍ക്ക് ഉണ്ടോ? എന്നാല്‍ അങ്ങനെയുളളവ കണ്ടു പിടിക്കാനായി ഇപ്പോള്‍ ട്രാക്കിങ്ങ് ഡിവൈസുകള്‍ വിപണിയില്‍ ലഭിക്കുന്നുണ്ട്.

നിങ്ങള്‍ക്ക് അനുയോജ്യമായ ട്രാക്കിങ്ങ് ഡിവൈസുകള്‍ ഏതൊക്കെ എന്നു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ടൈല്‍ (Tile)

ഏറ്റവും ജനപ്രീയവും വിശ്വസനീയവുമായ ട്രാക്കിങ്ങ് ഗഡ്ജറ്റുകളില്‍ ഒന്നാണ് ടൈല്‍. വ്യത്യസ്ഥ ആകൃതിയിലും വലുപ്പത്തിലും വരുന്ന ഒരു ചെറിയ ഉപകരണം ആണ് ടൈല്‍. ഇത് പലതിലും പ്രവര്‍ത്തിക്കുന്നു, കൂടാതെ ഒന്നിലധികം ഉപകരണങ്ങളില്‍ ഒരേ സമയം അറ്റാച്ച്‌മെന്റ് ചെയ്യാനും സാധിക്കും. നിങ്ങളുടെ കീകളില്‍ ഇത് അറ്റാച്ച് ചെയ്യാം, ടിവി റിമോട്ടിലോ ലാപ്‌ടോപ്പിലോ അറ്റാച്ച് ചെയ്യാം കൂടാതെ നിങ്ങളുടെ വാലറ്റിലും ചേര്‍ക്കാം.

വസ്തുവിന്റെ അവസാനത്തില്‍ റെക്കോര്‍ഡ് ചെയ്ത് സ്ഥാനം കാണാനായി ടൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കാം. 100tf പ്രോക്‌സിമിറ്റിയില്‍ ആയിരിക്കുമ്പോള്‍ അറ്റാച്ച് ചെയ്ത് ടൈല്‍ ബീപ്പ് ചെയ്യും. ടൈല്‍ അറ്റാച്ച് ചെയ്ത് ഫോണ്‍ നഷ്ടമാവുകയാണെങ്കില്‍ അതില്‍ ഒരു ബട്ടണ്‍ ഉണ്ട്. അതിലെ സ്പീക്കര്‍ ഉപയോഗിച്ച് ബീപ്പ് സൗണ്ട് ദൂരത്തു നിന്നു തന്നെ നിങ്ങള്‍ക്കു കേള്‍ക്കാം. ടൈല്‍ ബാറ്ററികള്‍ ഒരു വര്‍ഷം വരെ നിങ്ങള്‍ക്ക് ഉപയോഗിക്കാം.

ലോക്കാ (Locca)

ടൈല്‍ പോലെ തന്നെ മറ്റൊരു ട്രാക്കിങ്ങ് ഡിവൈസ് ആണ് ലോക്കാ. നിങ്ങളുടെ സാധനങ്ങള്‍ മോഷണം പോയി എങ്കില്‍ സുരക്ഷിതമായ രീതിയില്‍ ട്രാക്ക് ചെയ്യാന്‍ ലോക്ക നിങ്ങളെ സഹായിക്കും. ജിപിഎസ്, ജിഎസ്എം, ജിഎസ്എം സെല്ലുലാര്‍ നെറ്റ്‌വര്‍ക്ക്, ബ്ലൂട്ടൂത്ത് എന്നിവ ഉപയോഗിച്ച് നിങ്ങളുടെ വസ്തുക്കള്‍ ട്രാക്ക് ചെയ്യാന്‍ കഴിയും.

ഏതൊരു വസ്തുവിലും എളുപ്പത്തില്‍ ബന്ധിപ്പിച്ച് എവിടേയും കൊണ്ടു പോകാന്‍ കഴിയുന്ന ഒരു ചെറിയ ഉപകരണം ആണ് ലോക്ക. ഇത് വാട്ടര്‍പ്രൂഫ് ഉളളതിനാല്‍ വെളളത്തിനടിയില്‍ പോകുമ്പോള്‍ പോലും കൈയ്യില്‍ കരുതാം.

ഹം (Hum)

നിങ്ങളുടെ ഡ്രൈവിങ്ങിനും കാര്‍ ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കും നിങ്ങളെ സഹായിക്കുന്ന സ്മാര്‍ട്ട് കാര്‍ അസിസ്റ്റന്റാണ് ഹം. എന്നിരുന്നാലും നിങ്ങളുടെ കാര്‍ ട്രാക്ക് ചെയ്യാന്‍ നിങ്ങള്‍ക്ക് ട്രാക്ക് താത്പര്യം ഉണ്ടോ എന്ന് പരിശോധനയിലൂടെ ഒരു ട്രാക്കിങ്ങ് സംവിധാനവും ഉണ്ട്. നിങ്ങളുടെ കാറിന്റെ ലോക്കേഷന്‍ എവിടെ നിന്നും തത്സമയം ട്രാക്ക് ചെയ്യാനും ഇത് നിങ്ങളെ അനുവദിക്കുന്നു.

കൂടാതെ നിങ്ങള്‍ക്ക് കാറിന്റെ പൂര്‍ണ്ണമായ ചരിത്രം കാണാനും സാധിക്കും, അതായത് കാര്‍ പാര്‍ക്ക് ചെയ്ത സ്ഥലം എന്നിങ്ങനെ. കൂടാതെ നിങ്ങളുടെ കാര്‍ മറ്റുളളവര്‍ പുറത്തെടുക്കുമ്പോള്‍ നിങ്ങള്‍ക്ക് അറിയിപ്പുകള്‍ ലഭിക്കും.

ക്ലിക്ക് ആന്റ് ഡിഗ് (Click 'n Dig)

നിങ്ങളുടെ വീട്ടിലെ ഉപരണങ്ങള്‍ കണ്ടെത്തുന്നതിനുളള ലളിതമായ ഒരു ഉപകരണമാണ് ഇത്. അതായത് വീട്ടിലെ കീകള്‍, റിമോട്ട്, ഫോണ്‍ മുതലായവ. ക്ലിക്ക് ആന്റ് ഡിഗ് വരുന്നത് ഒരു കളര്‍ കോഡ് ചെയ്ത് റസീവറും ഒരു ട്രാന്‍സ്മിറ്ററും ഉള്‍പ്പെടുത്തി ആണ്.

നിങ്ങള്‍ ട്രാക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്ന എന്തെലും കളര്‍ കോഡ് ചെയ്ത റസീവറുകള്‍ നിങ്ങള്‍ക്ക് അറ്റാച്ച് ചെയ്യാം. അതു നഷ്ടപ്പെടുമ്പോള്‍ ട്രാന്‍സ്മിറ്ററില്‍ പ്രശസ്ഥമായ ബട്ടണ്‍ അമര്‍ത്തുക. അപ്പോള്‍ റസീവറിന് 90 ഡിബി വരെയുളള ഒരു വലിയ ശബ്ദം ഫ്‌ളാഷ് സഹിതം ലഭിക്കുന്നു.

റസ്റ്റൊറന്റുകളിലെ കാത്തിരിപ്പ് സമയം ഉടന്‍ ഗൂഗിള്‍ സെര്‍ച്ചിലും മാപ്പിലും അറിയാം

വിസില്‍ (Whisile)

നിങ്ങളുടെ വളര്‍ത്തു മൃഗങ്ങളുടെ സുരക്ഷിതം ഉറപ്പാക്കാന്‍ ഉപയോഗിക്കുന്ന ഒരു ട്രാക്കര്‍ ആണ് വിസില്‍. വളര്‍ത്തു മൃഗങ്ങള്‍ പുറത്തേക്കു പോയാല്‍ വെറുതേ അതിനെ തിരഞ്ഞ് സമയം കളയേണ്ട ആവശ്യം ഇല്ല. നിങ്ങളുടെ വളര്‍ത്തു മൃഗങ്ങളുടെ കൃത്യമായ സ്ഥലം കണ്ടെത്തുന്നതിന് ജിപിഎസ്, സെല്ലുലാര്‍ ഡാറ്റ, വൈഫൈ എന്നിവ ഉപയോഗപ്പെടുത്തുന്നു. കൂടാതെ അവ പുറത്തു പോവുകയാണെങ്കില്‍ നിങ്ങള്‍ക്ക് അലേര്‍ട്ട് ലഭിക്കുന്നു.

ലാപ (Lapa)

ട്രാക്ക് ചെയ്യാനും എളുപ്പത്തില്‍ ഉപയോഗിക്കാനും ലാപ്പ ടൈല്‍ വളരെ അനുയോജ്യമാണ്. എന്നിരുന്നാലും നിങ്ങളുടെ വസ്തവകകളില്‍ നിന്നും നിങ്ങള്‍ വേര്‍പിരിയുമ്പോള്‍ നിങ്ങളെ അറിയിക്കുന്നതിനും ഉളള കഴിവ് ഇതില്‍ ഉണ്ട്. നിങ്ങളുടെ സ്റ്റഫില്‍ നിന്നും ഒരു പ്രത്യേക ദൂരം നിങ്ങള്‍ നീങ്ങുകയാണെങ്കില്‍ ലാപ ഉപയോഗിച്ച് വേഗം തരിച്ചു പിടിക്കാന്‍ നിങ്ങളെ സഹായിക്കും.

നിങ്ങളുടെ വാലറ്റോ മൊബൈലോ നഷ്ടപ്പെടുകയാണെങ്കില്‍ നിങ്ങള്‍ അറിയുന്നതിനു മുന്‍പു തന്നെ അത് നിങ്ങളുടെ ശ്രദ്ധയില്‍ പെടുത്തും.

ട്രാക്കര്‍ (TrackR)

ട്രാക്കര്‍ എന്നത് ഒരു കോയിന്‍ വലുപ്പത്തില്‍ ഉളള ഒന്നാണ്. നിങ്ങളുടെ വസ്തുവകകള്‍ നിങ്ങളില്‍ നിന്നും നീങ്ങുമ്പോള്‍ നിങ്ങളെ അറിയിക്കുന്ന ഒരു രസകരമായ ഒരു വിദൂര മുന്നറിയിപ്പ് സിസ്റ്റം ഇതിലുണ്ട്.

വേര്‍തിരിച്ച അലേര്‍ട്ട് സിസ്റ്റം വളരെ കസ്റ്റമബിള്‍ ആണ്. കൂടാതെ അത്തരം ദൂരെ ഉളള അലേര്‍ട്ടുകള്‍ ലഭിക്കുന്നതിന് നിങ്ങള്‍ക്ക് വ്യത്യസ്ഥ ഘടകങ്ങള്‍ ഇഷ്ട്‌നുസൃതം ആക്കാന്‍ സാധിക്കും.

പെബിള്‍ ബീ ഫൈന്‍ഡര്‍ (Pebblebee Finder)

പെബിള്‍ ബീ ഫൈന്‍ഡര്‍ വളരെ ആകര്‍ഷണീയമായ ഡിസൈന് ഉളളതാണ്. ഇതില്‍ 200ft റേഞ്ച്, ഉച്ചത്തില്‍ ഉളള ബസറും, അതിനോടൊപ്പം എല്‍ഇഡി ലൈറ്റും ഉളളതിനാല്‍ ഒന്നും ഒളിക്കാന്‍ കഴിയില്ല.

പെബിള്‍ ബീ ഫൈന്‍ഡര്‍ വളരെ സുന്ദരമാണ്, കൂടാതെ ഇത് പൂര്‍ത്തി ആകുന്ന ഒന്നിലധികം തരം ഉണ്ട്. ക്ലാസിക് വെളളി, ഗണ്‍മെറ്റല്‍ കറിപ്പ്, റോസ് ഗോള്‍ഡ് എന്നീ നിറങ്ങള്‍ ഈ ഡിവൈസ് ലഭ്യമാകും. ഒരു വര്‍ഷം വരെ ഇതിന്റെ ബാറ്ററി നീണ്ടു നില്‍ക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Best Tracking Gadgets in 2017, to Never Losing Your Belongings

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot