Home
Gadgets

പ്രണയ ദിനത്തിൽ പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാം ഈ ഇയർബഡ്സുകൾ

വാലൻ്റൈൻസ് ഡേ ഇങ്ങെത്താറായി. പ്രണയത്തിന്റെ ആഘോഷം ചുവപ്പും പിങ്കും നിറങ്ങൾ ഉപയോഗിച്ച് അതിമനോഹരമാക്കാനുള്ള സമയമാണിത്. ഇക്കാലത്ത് യൂസേഴ്സിനെ ആകർഷിക്കുന്നതിനായി ഗാഡ്‌ജെറ്റുകളും ആക്‌സസറികളും പോലും ഈ കളർ ഓപ്ഷനുകളിൽ വരുന്നു. ഏറ്റവും മനോഹരമായി അണിയിച്ചൊരുക്കിയ ഗാഡ്ജറ്റുകൾക്ക് സ്വീകാര്യത കൂടുന്ന കാലം കൂടിയാണിത്. നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരു ജോടി ടിഡബ്ല്യൂഎസ് ഇയർബഡ്സ് സമ്മാനിച്ച് വാലൻ്റൈൻസ് ഡേ ആഘോഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ. വാലൻ്റൈൻസ് ഡേ സമ്മാനങ്ങളിൽ നിറവും ഒരു ഘടകമാണെന്ന് പറഞ്ഞല്ലോ. ഈ പ്രണയ ദിനത്തിൽ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാവുന്ന 'ചുവന്ന' നിറത്തിലുള്ള ടിഡബ്ല്യൂഎസ് ഇയർബഡ്സ് പരിശോധിക്കാം. നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്ന ഏതാനും ഓപ്ഷനുകൾ ഞങ്ങൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. അവയെക്കുറിച്ച് വിശദമായി അറിയാൻ താഴേക്ക് വായിക്കുക.

ജെബിഎൽ സി115 ടിഡബ്ല്യൂഎസ്

ജെബിഎൽ സി115 ടിഡബ്ല്യൂഎസ്

വില: 3,499 രൂപ

പ്രധാന സവിശേഷതകൾ

  • ക്രിസ്റ്റൽ ക്ലിയർ കോളുകളും സൗണ്ട് ക്വാളിറ്റിയും.
  • ജംബോ ബാറ്ററി ബാക്കപ്പ്: 21 മണിക്കൂർ പ്ലേ ടൈം ( ഇയർബഡുകളിൽ 6 മണിക്കൂറും ചാർജിങ് കെയ്‌സിൽ 15 മണിക്കൂറും ) 15 മിനിറ്റ് ചാർജ് ചെയ്താൽ 1 മണിക്കൂർ വരെ പ്ലേ ബാക്ക്.
  • അൺഡിസ്റ്റോർട്ടഡ് നാച്ചുറൽ ബാസ് നൽകുന്ന 5.8 എംഎം ഡ്രൈവറുകൾ.
  • കംഫർട്ട് ഫിറ്റ്: എല്ലാവർക്കും ചേരുന്ന എർഗണോമിക് ഡിസൈൻ.
  • 3 സൈസുകളിൽ ലഭ്യമാകും ( നിങ്ങളുടെ ചെവിക്ക് ഏറ്റവും അനുയോജ്യമായ ഇയർടിപ്പ് തിരഞ്ഞെടുക്കാം ).
  • ഇൻസ്റ്റാ കണക്റ്റ്: മികച്ച ബിടി 5.0 ചിപ്പ് ഇയർബഡ്സും ഫോണുമായി അതിവേഗ കണക്ഷൻ നൽകുന്നു. ( കെയ്‌സിൽ നിന്ന് പുറത്തെടുക്കുമ്പോൾ തന്നെ )
  • കുറഞ്ഞ ലേറ്റൻസി: മികച്ച വീഡിയോ അനുഭവം ഉറപ്പ് തരുന്നു.
  • ഓട്ടോണമസ് കണക്റ്റിവിറ്റി: മോണോ, സ്റ്റീരിയോ മോഡുകളിൽ പ്രവർത്തിക്കുന്നു.
  • വോയ്‌സ് അസിസ്റ്റൻസ് ഇന്റഗ്രേഷൻ: ഹാൻഡ്‌സ് ഫ്രീ കോളുകളും സിംഗിൾ ടച്ച് ഓപ്പറേഷനുകളും വിരൽ സ്പർശത്തിലൂടെ കോളുകൾ സ്വീകരിക്കാനും വോയ്‌സ് അസിസ്റ്റൻസ് ആക്റ്റിവേറ്റ് ചെയ്യാനും കഴിയും.
  • ബോട്ട് എയർഡ്രോപ്സ്  441 ബ്ലൂടൂത്ത് ഇയർബഡ്സ്

    ബോട്ട് എയർഡ്രോപ്സ് 441 ബ്ലൂടൂത്ത് ഇയർബഡ്സ്

    വില: 2,699 രൂപ

    പ്രധാന സവിശേഷതകൾ

    • ബാറ്ററി: എയർഡ്രോപ്സ് 441 ഇയർബഡ്സ് 5 മണിക്കൂർ വരെ പ്ലേബാക്ക് ടൈം ഓഫർ ചെയ്യുന്നു.
    • ഇയർബഡ്സ് 100% വരെ ചാർജ് ആകാൻ 1.5 മണിക്കൂർ മതിയാകും.
    • സ്റ്റാൻഡ്‌ബൈ ടൈം: 70 മണിക്കൂർ.
    • ബ്ലൂടൂത്ത്: 10 മീറ്റർ റേഞ്ചുള്ള ബ്ലൂടൂത്ത് വി5.0,
    • ആൻഡ്രോയിഡിനും ഐഒഎസിനും അനുയോജ്യം.
    • ഐപിഎക്സ് റേറ്റിങ്: ഐപിഎക്സ് റേറ്റിങ് ഉള്ള ജലം, വിയർപ്പ് പ്രതിരോധം ഉണ്ട്.
    • ടച്ച് നിയന്ത്രണങ്ങൾ ഉള്ള സ്പോർട്സ് ഫ്രണ്ട്ലി ഡിസൈൻ.
    • രണ്ട് ബഡ്സിലും മൈക്കുകൾ.
    • ഇൻസ്റ്റന്റ് വോയ്‌സ് അസിസ്റ്റന്റ്.
    • റിയൽമി ബഡ്‌സ് എയർ നിയോ ബ്ലൂടൂത്ത് ഹെഡ്‌സെറ്റ്

      റിയൽമി ബഡ്‌സ് എയർ നിയോ ബ്ലൂടൂത്ത് ഹെഡ്‌സെറ്റ്

      വില: 2,499 രൂപ

      പ്രധാന സവിശേഷതകൾ

      • ബ്ലൂടൂത്ത് വേർഷൻ 5നൊപ്പം വരുന്നു.
      • റിയൽമി ബഡ്‌സ് എയർ നിയോയിൽ മൈക്ക് ലഭ്യമാണ്.
      • 10 മീറ്റർ വയർലെസ് ദൂര പരിധിയും ഹെഡ്സെറ്റ് ഓഫർ ചെയ്യുന്നു.
      • 17 മണിക്കൂർ നീളുന്ന ബാറ്ററി ലൈഫും പ്രത്യേകതയാണ്.
      • ചാർജ് ചെയ്യാൻ 2 മണിക്കൂർ മാത്രം മതി.
      • ഗൂഗിൾ ഫാസ്റ്റ് പെയറുമായി ഇൻസ്റ്റന്റ് കണക്ഷൻ.
      • 13 എംഎം ഡൈനാമിക് ബാസ് ബൂസ്റ്റ് ഡ്രൈവർ.
      • ഇന്റലിജന്റ് ടച്ച് കൺട്രോൾസ്.
      • സൂപ്പർ ലോ ലേറ്റൻസി ഗെയിമിങ് മോഡ്.
      • 4.1 ഗ്രാം മാത്രം ഭാരം വരുന്ന ലൈറ്റ് വെയ്റ്റ് ഡിസൈൻ.
      • റിയൽമി ലിങ്ക് ആപ്പ് കണക്റ്റിവിറ്റി.
      • ബോൾട്ട് ഓഡിയോ എയർബാസ് പ്രോപോഡ്സ് എക്സ്

        ബോൾട്ട് ഓഡിയോ എയർബാസ് പ്രോപോഡ്സ് എക്സ്

        വില: 1,699 രൂപ

        പ്രധാന സവിശേഷതകൾ

        • മോണോപോഡ് ഫീച്ചർ: പെയർ ചെയ്ത ശേഷം ഇയർബഡ്സ് പ്രത്യേകം ഉപയോഗിക്കാം. സംഗീതം ആസ്വദിക്കാനും കോളുകൾ എടുക്കാനും മോണോപോഡുകളായി ഉപയോഗിക്കാൻ കഴിയും.
        • 32 മണിക്കൂർ നീളുന്ന പ്ലേ ടൈം. ഓരോ ചാർജിനും 8 മണിക്കൂർ വരെ പ്ലേ ബാക്ക് ടൈം.
        • ടച്ച് കൺട്രോളുകളും വോയ്‌സ് അസിസ്റ്റന്റും: പ്ലേ / പോസ്, പ്രീവിയസ് /നെക്സ്റ്റ്, കോളുകൾ എന്നിവയ്ക്ക് മൾട്ടിഫങ്ഷൻ ബട്ടൺ.
        • സിരി / ഗൂഗിൾ അസിസ്റ്റന്റ് ഫീച്ചർ ആക്‌സസ് ചെയ്യാൻ വോയ്‌സ് അസിസ്റ്റന്റ് ഫങ്ഷൻ.
        • ഓട്ടോ പെയറിങ്: ഡിവൈസ് കെയ്‌സിൽ നിന്ന് പുറത്തെടുത്താലുടൻ ഓട്ടോമാറ്റിക്ക് പെയറിങ് നടക്കും. ഓരോ തവണയും ഡിവൈസ് നേരിട്ട് പെയർ ചെയ്യേണ്ടതില്ല.
        • ഐപിഎക്സ്5 വാട്ടർ റെസിസ്റ്റന്റ് ഫീച്ചർ.
        • എഡിയൽ സി5എം ട്രൂ വയർലെസ് ഇയർബഡ്സ്

          എഡിയൽ സി5എം ട്രൂ വയർലെസ് ഇയർബഡ്സ്

          വില: 1,299 രൂപ

          പ്രധാന സവിശേഷതകൾ

          • ബ്ലൂടൂത്ത് 5.0 സാങ്കേതികവിദ്യ, 2 മടങ്ങ് ട്രാൻസ്മിഷൻ വേഗതയും സിഗ്നൽ നഷ്ടമോ മ്യൂസിക് ഡ്രോപ്പ് ഔട്ടുകളോ ഇല്ലാതെ സ്ഥിരതയുള്ള കണക്ഷനും.
          • യുഎസ്ബി സി ഫാസ്റ്റ് ചാർജ് കേബിൾ വഴി ഒരു മണിക്കൂറിൽ താഴെ ടൈം കൊണ്ട് കെയ്‌സ് പൂർണമായി റീചാർജ് ചെയ്യാവുന്ന ഫാസ്റ്റ് ചാർജിങ് ഫീച്ചർ.
          • വിയർപ്പിൽ നിന്നും മഴയിൽ നിന്നും സംരക്ഷണം, ഫിറ്റ്നസ്, യാത്ര മുതലായവയ്ക്ക് അനുയോജ്യം.
          • ട്രൂലി ഓതന്റിക് ശബ്ദവും ശക്തമായ ബാസും, സൈസ് കൂടിയ സ്പീക്കർ ഡ്രൈവ് ( സാധാരണ ഡ്രൈവ് ഏരിയയേക്കാൾ 1.9 മടങ്ങ് ).
          • ഇന്റർ ടേപ്പറിനൊപ്പം മൂന്ന് വലുപ്പത്തിലുള്ള ഫ്ലെക്സിബിൾ സിലിക്കൺ ടിപ്സ്. ചെവിയുടെ ആകൃതിക്ക് അനുയോജ്യമാകുന്ന വിധത്തിലുള്ള ടിപ്സ്.
          • സ്‌കൾകാൻഡി സെഷ് ഇവോ ഇയർബഡ്സ് (റെഡ് ഡീപ്പ്)

            സ്‌കൾകാൻഡി സെഷ് ഇവോ ഇയർബഡ്സ് (റെഡ് ഡീപ്പ്)

            വില: 4,299 രൂപ

            പ്രധാന സവിശേഷതകൾ

            • ഐപി55 വിയർപ്പ്, വെള്ളം, പൊടി പ്രതിരോധം സ്‌കൾകാൻഡി സെഷ് ഇവോ ഇയർബഡ്സിൽ ലഭ്യമാണ്.
            • കോൾ, ട്രാക്ക്, വോളിയം കൺട്രോളുകളും സ്‌കൾകാൻഡി സെഷ് ഇവോ ഇയർബഡ്സിൽ നൽകിയിരിക്കുന്നു.
            • 24 മണിക്കൂർ നീണ്ട ബാറ്ററി ബാക്കപ്പും സ്‌കൾകാൻഡി സെഷ് ഇവോ ഇയർബഡ്സിന്റെ പ്രത്യേകതയാണ്.
            • റാപ്പിഡ് ചാർജിങ് ഫീച്ചറും സ്‌കൾകാൻഡി സെഷ് ഇവോ ഇയർബഡ്സിൽ ലഭ്യമാക്കിയിരിക്കുന്നു.

More from GizBot

Best Mobiles in India

English summary
It’s time to make the celebration of love more beautiful with the colors red and pink. Nowadays gadgets and even accessories come in these color options to attract the users. It's also a time when beautifully decorated gadgets are gaining acceptance.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X