കള്ളന്മാർ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ഗാഡ്ജറ്റുകൾ വഴി മോഷ്ടിക്കുന്നു! കരുതിയിരിക്കുക!

Posted By: Midhun Mohan

നിങ്ങളുടെ സ്വകാര്യവിവരങ്ങൾ വേണ്ടത്ര സുരക്ഷിതമല്ലാതെയാണ് കൈകാര്യം ചെയ്യുന്നതെങ്കിൽ അവ മോഷ്ടിക്കാൻ ഡിജിറ്റൽ കള്ളന്മാർ തക്കം പാർത്തിരിക്കുകയാണ്.

ഗാഡ്ജറ് വഴിയുള്ള ഡിജിറ്റൽ മോഷണം

നിങ്ങളുടെ വിവരങ്ങൾ നിങ്ങൾക്കു പോലും ചിന്തിക്കാൻ കഴിയാത്ത വിധം ഛിന്നഭിന്നമായി കിടക്കുകയായിരിക്കാം. ഇതിനാൽ തന്നെ തങ്ങൾ ഇത്തരം മോഷണങ്ങൾക്ക് ഇരയാകുമോ എന്ന ഭയത്തേക്കാൾ നിങ്ങൾ എപ്പോൾ മോഷ്ടിക്കപ്പെടാം എന്ന ഭയമാണ് ഉണ്ടാകേണ്ടത്.

സാംസങ്ങ് ഗാലക്‌സി A5 സീരീസ് (2017) ജനുവരി അഞ്ചിന് എത്തും!

2016ൽ സ്വകാര്യ വിവരങ്ങൾ ചോർത്തിയ പല കേസുകൾ ഉണ്ടായി. ലക്ഷക്കണക്കിന് ആളുകൾ ഇത്തരം ആക്രമണങ്ങൾക്കു ഇരയായി. മോഷ്ട്ടാക്കൾ കൂടുതൽ വേഗത്തിൽ വിവരങ്ങൾ ഇപ്പോൾ കൈക്കലാക്കുന്നു. അവർ കൂടുതൽ കരുത്തരായി മാറിക്കൊണ്ടിരിക്കുകയാണ്.

റിലയന്‍സ് ലൈഫ് വാട്ടര്‍ 3, 4ജി, 3000എംഎഎച്ച് ബാറ്ററി വിപണിയില്‍!

എളുപ്പമായ രീതിയിൽ ഡിജിറ്റൽ രേഖകൾ കൈക്കലാക്കുന്നതു പഴങ്കഥയായി. ഇപ്പോൾ നൂതന സംവിധാനങ്ങൾ ഉപയോഗിച്ചാണ് ഇവ സാധ്യമാകുന്നത്. ഹാക്കർമാർ നൂതന ഗാഡ്ജറ്റുകൾ മുഖേനയാണ് ഇപ്പോൾ വിവരങ്ങൾ മോഷ്ട്ടിക്കുന്നത്.

ഇത്തരത്തിലുള്ള ചില ഗാഡ്ജറ്റുകൾ നമുക്ക് പരിചയപ്പെടാം. ഇവ മൂലമുണ്ടാകുന്ന മോഷണം എങ്ങനെ തടയുമെന്നും നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്കിമ്മെർസ്

ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകളിലെ വിവരങ്ങൾ മോഷ്ടിക്കാൻ ഉപയോഗിക്കുന്ന വിദ്യയാണ് സ്കിമ്മിങ്. എടിഎം മെഷീനിൽ മോഷ്ട്ടാക്കൾ വിവരങ്ങൾ ശേഖരിക്കുന്ന ഒരു ഉപകരണം ഘടിപ്പിക്കുന്നു. ഇത് ചിലപ്പോൾ ക്രെഡിറ്റ് കാർഡ് റീഡറുകളിലും ഘടിപ്പിക്കും.

നിങ്ങൾ കാർഡ് ഉരയ്ക്കുമ്പോൾ അതിലെ വിവരങ്ങളുടെ ഒരു കോപ്പി ഈ ഉപകരണത്തിൽ വരുന്നു.

നിങ്ങളുടെ എടിഎം അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഒരിക്കലും കണ്മുൻപിൽ നിന്ന് മാറി കൈകാര്യം ചെയ്യാൻ ആരെയും അനുവദിക്കരുത്. കടയുടമകൾ കാർഡ് ഉരയ്ക്കുമ്പോൾ സൂക്ഷിക്കുക. എടിഎം ഉപയോഗിക്കുമ്പോൾ യന്ത്രം കുറ്റമറ്റതാണെന്ന് പരിശോധിക്കുക. ബാങ്ക് സ്റ്റേറ്റ്മെന്റ് എപ്പോളും പരിശോധിക്കുക.

ആർഎഫ്ഐഡി റീഡറുകൾ

ഷോപ്പിംഗ് മാളിലും മറ്റു പൊതുസ്ഥലങ്ങളിലും കണ്ടുവരുന്ന ഡിജിറ്റൽ പോക്കറ്റടിയാണ് ആർഎഫ്ഐഡി റീഡറുകൾ ഉപയോഗിച്ചുള്ള മോഷണം. ഇത് വഴി നിങ്ങളുടെ വിവരങ്ങൾ ചോർത്താൻ സാധിക്കും.

ടാപ്പ് ടു പേ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള കാർഡുകൾ ആർഎഫ്ഐഡി വഴിയാണ് വിവരങ്ങൾ കൈമാറുന്നത്. ഈ വിവരങ്ങൾ ആർഎഫ്ഐഡി റീഡറുകൾ പിടിച്ചെടുക്കും. 6 ഇഞ്ചു ദൂരെ നിന്ന് വരെ ഇങ്ങനെ വിവരങ്ങൾ ചോർത്താൻ സാധിക്കും.

ആർഎഫ്ഐഡി റീഡറുകൾ സിഗ്നൽ പിടിച്ചെടുത്താൽ നിമിഷനേരം കൊണ്ട് തന്നെ വിവരങ്ങൾ അതിലേക്കു വരുന്നു. ചിപ്പുകളിലെ വിവരങ്ങൾ മായ്ച്ചു വീണ്ടും ഉപയോഗിക്കാനും കഴിയും.

ഈ ഡിജിറ്റൽ പോക്കറ്റടി എങ്ങനെ തടയാം? ഫോയിൽ ലൈൻ അടങ്ങിയ പഴ്സ് ഉപയോഗിച്ച് ഇതിനെ തടയാം. ഇവ വഴി റീഡർ സിഗ്നൽ പ്രതിഫലിക്കപ്പെടുന്നു. ആർഎഫ്ഐഡി തടയുന്ന വാലറ്റുകൾ വിപണിയിൽ ലഭ്യമാണ്.

ലാപ്‌ടോപ്പുകൾ

ചില ഹാക്കർമാർ ലാപ്ടോപ്പിലെ വിവരങ്ങൾ മോഷ്ടിക്കാൻ ശ്രമിക്കും. അടുത്ത പ്രദേശങ്ങളിലെ സുരക്ഷയില്ലാത്ത വൈഫൈ സ്പോട്ടുകൾ കണ്ടെത്തി അത് വഴി ആ വൈഫൈയുമായി ബന്ധിപ്പിക്കപ്പെട്ട ഉപകരണങ്ങളിലെ വിവരങ്ങൾ കൈക്കലാക്കുന്നു.

അതിനാൽ കമ്പ്യുട്ടറിൽ എപ്പോളും ഫയർവാൾ ഉപയോഗിക്കുക. വീട്ടിലെ ഉപകരണങ്ങളിൽ സുരക്ഷ ഉറപ്പുവരുത്തുക.

 

പഴയ ഗാഡ്ജറ്റുകൾ

നിങ്ങളുടെ പഴയ ഗാഡ്ജറ്റുകളിൽ സുരക്ഷാസംവിധാനങ്ങൾ കുറവായിരിക്കും. അതിനാൽ തന്നെ അവയിൽ നിങ്ങളുടെ വിവരങ്ങൾ ഉണ്ടെങ്കിൽ അവ മോഷ്ടിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്.

അവയിലെ വിവരങ്ങൾ നീക്കുക. അവ വിൽക്കുന്നതിന് മുൻപ് അവയിലെ വിവരങ്ങൾ മായ്ച്ചു കളയുക.

 

ഇന്റർനെറ്റ്

ഇന്റർനെറ്റിൽ പലവിധേന മോഷണം നടക്കാം. ഫിഷിങ്, സ്പാം മെസ്സേജ്, സോഷ്യൽ നെറ്റ്‌വർക്ക് എന്നിവയിലൂടെ ഹാക്കർമാർ വിവരങ്ങൾ മോഷ്ട്ടിക്കും.

വെർച്ച്വൽ പ്രൈവറ് നെറ്റ്‌വർക്ക്, ഫയർവാൾ, ഹാർഡ് ഡിസ്ക് ഇറേസ് പ്രോഗ്രാം എന്നിവ ഉപയോഗിച്ച് നിങ്ങളുടെ വിവരങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കുക.

ഐഡന്റിറ്റി മോഷണം ഗുരുതരമായ ഒന്നാണ്. മോഷ്ട്ടാവിനു നിങ്ങളുടെ ഐഡന്റിറ്റി പൂർണമായി അപഹരിക്കാനാകും.

നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ മോഷ്ട്ടാവിനു കൈകാര്യം ചെയ്യാനാകും. ഇതിനാൽ നിങ്ങളുടെ വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Tech gadgets that thieves are using these days.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot