ബ്ലൂപങ്ക് ബിടിഡബ്ല്യു എയർ ട്രൂ വയർലെസ് ഇയർഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു: വില, സവിശേഷതകൾ
3,990 രൂപ വില വരുന്ന ബ്ലൂപങ്ക് ബിടിഡബ്ല്യു എയർ ട്രൂ വയർലെസ് ഇയർഫോണുകൾ ഇന്ത്യയിൽ പുറത്തിറക്കി. കമ്പനിയുടെ ബജറ്റ് ഓഡിയോ ഉൽപ്പന്നങ്ങളിൽ വരുന്ന ഏറ്റവും പുതിയ ഓഡിയോ ഡിവൈസാണ് ബ്ലൂപങ്ക് ട്രൂ വയർലെസ് ഇയർഫോണുകൾ. ഇപ്പോൾ ഫ്ളിപ്കാർട്ട് സീസണൽ ഡിസ്കൗണ്ട് വിലയായ 2,999 രൂപയ്ക്ക് ഈ വയർലെസ് ഇയർഫോണുകൾ ലഭ്യമാണ്. സവിശേഷതകൾ പരിശോധിക്കുമ്പോൾ അറിയുവാൻ കഴിയുന്നത് കമ്പനിയിൽ നിന്നുള്ള മുമ്പത്തെ ഓഡിയോ പ്രോഡക്റ്റുകളുടെ അത്ര പ്രാപ്തിയുള്ളവയല്ലെങ്കിലും കമ്പനിയുടെ പ്രോഡക്റ്റ് സീരിസിലെ ഏറ്റവും പുതിയ ബജറ്റ് ട്രൂ വയർലെസ് ഇയർഫോണുകളിൽ ഒന്നാണ് ബ്ലൂപങ്ക് ബിടിഡബ്ല്യു എയർ.

ഇന്ത്യയിൽ ചെറുതും എന്നാൽ നിലവിൽ ഏറെ പുരോഗതി കൈവരിക്കുന്നതുമായ ട്രൂ വയർലെസ് ഇയർഫോണുകളുണ്ട്. അതിൽ ബ്ലൂപങ്ക് ബിടിഡബ്ല്യു -01, ബ്ലൂപങ്ക് ബിടിഡബ്ല്യു പ്രോ ട്രൂ വയർലെസ് ഇയർഫോണുകൾ എന്നിവ ഉൾപ്പെടുന്നു. മിതമായ നിരക്കിൽ സൗണ്ട്ബാറുകളും ടിവികളും ഇന്ത്യയിൽ ലഭ്യമാണ്. കൂടാതെ, കമ്പനിയുടെ പരമ്പരാഗത ഉൽപന്ന ശ്രേണിയിലുള്ള കാർ ഓഡിയോ ഉപകരണങ്ങളും ബ്ലൂപങ്കിനുണ്ട്.

ബ്ലൂപങ്ക് ബിടിഡബ്ല്യു എയർ: വിലയും ലഭ്യതയും
ബ്ലൂപങ്ക് ബിടിഡബ്ല്യു എയർ ട്രൂ വയർലെസ് ഹെഡ്‌സെറ്റിന് 3,990 രൂപയാണ് വില വരുന്നതെങ്കിലും ഇപ്പോൾ 2,999 രൂപയ്ക്ക് ഈ ഹെൻഡ്‌ഫോണുകൾ നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്. ഇയർഫോണുകൾ ഇപ്പോൾ ഫ്ലിപ്കാർട്ടിൽ ലഭ്യമാണ്, എന്നാൽ കമ്പനിയുടെ ഔദ്യോഗിക ഓൺലൈൻ സ്റ്റോറിലും വരും ആഴ്ചകളിൽ ഇത് ലഭ്യമായേക്കും. ഈ വിലയ്ക്ക്, ഇന്ത്യൻ ബ്രാൻഡുകളായ നോയിസ്, ബോട്ട് എന്നിവയുമായി ബ്ലൂപങ്ക് മത്സരത്തിത്തിന് ഒരുങ്ങുന്നു. അടുത്തിടെ പുറത്തിറക്കിയ റെഡ്മി ഇയർബഡ്സ് എസ്, റിയൽമി ബഡ്സ് ക്യൂ എന്നിവയ്‌ക്കെതിരെയും ബ്ലൂപങ്ക് ബിടിഡബ്ല്യു എയർ വിപണിയിൽ മത്സരിക്കും.

ബ്ലൂപങ്ക് ബിടിഡബ്ല്യു എയർ: സവിശേഷതകൾ
താങ്ങാനാവുന്ന വിലയിൽ ഐപിഎക്സ് 5 വാട്ടർ റെസിസ്റ്റൻസ്, പ്ലേബാക്കിനും കോളുകൾക്കുമായുള്ള ടച്ച് നിയന്ത്രണങ്ങൾ എന്നിവ ഉൾപ്പെടെ ഉപയോഗപ്രദമായ ചില സവിശേഷതകളും ബ്ലൂപങ്ക് ബിടിഡബ്ല്യു എയർ വാഗ്ദാനം ചെയ്യുന്നു. സിരി, ഗൂഗിൾ അസിസ്റ്റന്റ് എന്നിവയ്‌ക്കായി വോയ്‌സ് അസിസ്റ്റന്റ് സപ്പോർട്ടുമുണ്ട്. ബ്ലൂപങ്ക് ബിടിഡബ്ല്യു എയർ കണക്റ്റിവിറ്റിക്കായി ബ്ലൂടൂത്ത് 5 ഉപയോഗിക്കുന്നു. ഇയർഫോണുകൾക്ക് ഇയർപീസുകളിൽ നാല് മണിക്കൂർ ബാറ്ററി ലൈഫ് ഉണ്ടെന്ന് അവകാശപ്പെടുന്നു. ചാർജിംഗ് കേസുമായി മൊത്തം 15 മണിക്കൂർ വരെ ബാറ്ററി ലൈഫ് ലഭിക്കുന്നു.


Click it and Unblock the Notifications