ഡോൾബി അറ്റ്‌മോസ് സപ്പോർട്ട് വരുന്ന ബോട്ട് അവന്റേ ബാർ 4000 ഡിഎ സൗണ്ട്ബാർ ഇന്ത്യയിൽ അവതരിപ്പിച്ചു

|

ബോട്ട് അവന്റേ ബാർ 4000 ഡിഎ സൗണ്ട്ബാർ ഇന്ത്യയിൽ അവതരിപിപ്പിച്ചു. ഇവ ഡോൾബി അറ്റ്‌മോസ് സപ്പോർട്ട്, 2.1.2 ചാനൽ സറൗണ്ട് സൗണ്ട് എന്നിവ പോലുള്ള സവിശേഷതകളുമായാണ് വരുന്നത്. കമ്പനിയുടെ അവന്റേ ബാർ സീരീസിൻറെ ഏറ്റവും പുതിയ ഓഡിയോ ഡിവൈസായ അവന്റേ ബാർ 4000 ഡിഎയും ഇതുവരെയുള്ള ഏറ്റവും ചിലവേറിയ ഒന്നാണ്. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും എച്ച്ഡിഎംഐ എആർ‌സി സപ്പോർട്ടുമായാണ് ഇത് വരുന്നത്. മൊത്തം ഏഴ് ഡ്രൈവറുകളുള്ള ബോട്ട് അവന്റേ ബാർ 4000 ഡിഎ സൗണ്ട്ബാറിൽ ഒരു മികച്ച അനുഭവം നിങ്ങൾക്ക് സമർപ്പിക്കുന്നു, കൂടാതെ വിവിധ രീതികൾ ക്രമീകരിക്കാൻ എളുപ്പമാക്കുന്ന ഒരു മാസ്റ്റർ റിമോട്ട് കണ്ട്രോളും ഇതിലുണ്ട്.

ബോട്ട് അവന്റേ ബാർ 4000 ഡിഎ: ഇന്ത്യയിലെ വിലയും, ലഭ്യതയും

ബോട്ട് അവന്റേ ബാർ 4000 ഡിഎ: ഇന്ത്യയിലെ വിലയും, ലഭ്യതയും

ബോട്ട് അവന്റേ ബാർ 4000 ഡിഎ സൗണ്ട്ബാർ ഒരു ആമുഖ വിലയിൽ വിപണിയിൽ വരുന്നു. 14,999 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ട്, ബോട്ടിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും നാളെ ഫെബ്രുവരി 20 ന് രാവിലെ 12:00 മണിക്ക് ഇത് നിങ്ങൾക്ക് വാങ്ങാവുന്നതാണ്. ബോട്ട് വെബ്‌സൈറ്റിൽ ബോട്ട് അവന്റേ ബാർ 4000 ഡിഎയുടെ വില 24,990 രൂപയാണ്.

മൈക്രോമാക്സ് ഇൻ നോട്ട് 1, മൈക്രോമാക്സ് ഇൻ 1 ബി സ്മാർട്ഫോണുകൾ ഓഫ്‌ലൈനിൽ വിൽപ്പനയ്ക്ക്: വില, സവിശേഷതകൾമൈക്രോമാക്സ് ഇൻ നോട്ട് 1, മൈക്രോമാക്സ് ഇൻ 1 ബി സ്മാർട്ഫോണുകൾ ഓഫ്‌ലൈനിൽ വിൽപ്പനയ്ക്ക്: വില, സവിശേഷതകൾ

ബോട്ട് അവന്റേ ബാർ 4000 ഡിഎ: സവിശേഷതകൾ
 

ബോട്ട് അവന്റേ ബാർ 4000 ഡിഎ: സവിശേഷതകൾ

ബോട്ടിൽ നിന്നുള്ള അവന്റേ ബാർ 4000 ഡിഎയിൽ 2.1.2 സൗണ്ട്ബാറും സബ് വൂഫർ കോൺഫിഗറേഷനും വയർഡ് 60 ഡബ്ല്യു സബ് വൂഫറും ഉണ്ട്. ഇത് ഏഴ് ഡിജിറ്റൽ ഓഡിയോ പവർ ആംപ്ലിഫയർ ഡ്രൈവറുകൾ ഉപയോഗിച്ചിരിക്കുന്നു. നാല് 2.25 ഇഞ്ച് ഡ്രൈവറുകൾ, രണ്ട് 2 ഇഞ്ച് ഡ്രൈവറുകൾ, ഒരു 6.5 ഇഞ്ച് ഡ്രൈവർ ഇതിൽ വരുന്നുണ്ട്. ഈ ഡ്രൈവറുകൾ യഥാക്രമം 30W, 10W, 60W ഔട്ട്‌പുട്ട് നൽകുന്നു. ഇവിടെ 60W ഔട്ട്‌പുട്ട് സബ്‌വൂഫറിൽ നിന്ന് വരുന്നു.

80Hz മുതൽ 20,000Hz വരെയുള്ള ഫ്രീക്വൻസി റെസ്പോൺസ്

80Hz മുതൽ 20,000Hz വരെയുള്ള ഫ്രീക്വൻസി റെസ്പോൺസ് റേഞ്ചും 200W ൻറെ മൊത്തം ഔട്ട്‌പുട്ടും ഈ സൗണ്ട്ബാറിലുണ്ട്. എട്ട് മുതൽ 10 മീറ്റർ വരെ റേഞ്ചിൽ വരുന്ന ബ്ലൂടൂത്ത് 5.0, ഓക്സിലറി കണക്ഷൻ, യുഎസ്ബി പോർട്ട്, ഒപ്റ്റിക്കൽ പോർട്ട്, എച്ച്ഡിഎംഐ വിത്ത് ഓഡിയോ റിട്ടേൺ ചാനൽ (എആർ‌സി) ഫീച്ചർ എന്നിവ കണക്റ്റിവിറ്റിക്കായി നൽകിയിരിക്കുന്നു. ഡോൾബി അറ്റ്‌മോസ് 3 ഡി സാങ്കേതികവിദ്യയും മാസ്റ്റർ റിമോട്ട് കൺട്രോളും അവന്റേ ബാർ 4000 ഡിഎയിൽ ഉണ്ട്.

ഡോൾബി അറ്റ്‌മോസ് സപ്പോർട്ട് വരുന്ന ബോട്ട് അവന്റേ ബാർ 4000 ഡിഎ സൗണ്ട്ബാർ

ശ്രവണ അനുഭവം കൂടുതൽ സൗകര്യപ്രദമാക്കുന്നതിനായി മറ്റ് നിയന്ത്രണങ്ങൾക്കൊപ്പം ബ്ലൂടൂത്ത് ഡിവൈസുകൾ ജോടിയാക്കാനും നിശബ്ദമാക്കാനും, പ്ലേ / താൽക്കാലികമായി നിർത്താനും, ബാസ് / ട്രെബിൾ / വോളിയം ക്രമീകരിക്കാനും ട്രാക്കുകൾ മാറ്റാനും ഇതിൽ സാധിക്കുന്നതാണ്. രണ്ട് AAA ബാറ്ററികളിലാണ് ഇത് പ്രവർത്തിക്കുന്നത്. ബോട്ട് അവന്റേ ബാർ 4000 ഡിഎ നിങ്ങൾക്ക് ചുമരിലും സ്ഥാപിക്കാവുന്നതാണ്.

Best Mobiles in India

English summary
Boat Aavante Bar 4000DA has been launched in India and boasts impressive features such as support for Dolby Atmos and surround sound for 2.1.2 channels. The new addition to the company's Aavante Bar collection, and its most expensive product to date, is Aavante Bar 4000DA.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X