Home
Gadgets

10 സ്പോർട്സ് മോഡുകളുള്ള ബോട്ട് ഫ്ലാഷ് വാച്ച് ഇന്ത്യയിൽ അവതരിപ്പിച്ചു: വില, സവിശേഷതകൾ

ബോട്ട് പുതിയ ഫ്ലാഷ് വാച്ച് സ്മാർട്ട് വാച്ച് ഇന്ത്യയിൽ അവതരിപ്പിച്ചു. ബോട്ട് ഫ്ലാഷ് വാച്ചിൻറെ വലതുവശത്തായി ഒരൊറ്റ ബട്ടൺ വരുന്നു. ഇത് മൂന്ന് കളർ ഓപ്ഷനുകളിൽ വിപണിയിൽ നിന്നും നിങ്ങൾക്ക് ലഭിക്കുന്നതാണ്. ഹൃദയമിടിപ്പ്, രക്തത്തിലെ ഓക്സിജൻ ലെവൽ മോണിറ്ററിംഗ്, കൂടാതെ 10 സ്പോർട്സ് മോഡുകൾ എന്നിവയുമായാണ് ഇത് വരുന്നത്. ബോട്ട് ഫ്ലാഷ് വാച്ചിന് ഒരു ഐപി 68 വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റൻസ് റേറ്റിംഗും കൂടാതെ വിവിധതരം വാച്ച് ഫെയ്സുകളും നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്.

ബോട്ട് ഫ്ലാഷ് വാച്ച്: ഇന്ത്യയിലെ വില

ബോട്ട് ഫ്ലാഷ് വാച്ച്: ഇന്ത്യയിലെ വില

ബോട്ട് ഫ്ലാഷ് വാച്ച് ഇപ്പോൾ ബോട്ട് വെബ്‌സൈറ്റിൽ നിന്നും അല്ലെങ്കിൽ ആമസോണിൽ നിന്നും 2,499 രൂപയ്ക്ക് വാങ്ങുവാൻ ലഭ്യമാണ്. ഈ സ്മാർട്ട് വാച്ചിനായി ആമസോൺ ഒരു ഫ്ലാഷ് സെയിലും നടത്തുന്നുണ്ട്. ബോട്ട് വെബ്‌സൈറ്റ് ഈ സ്മാർട്ട് വാച്ചിനെ ‘നോട്ടിഫൈ മി' എന്ന ഓപ്ഷനിൽ പട്ടികപ്പെടുത്തിയിരിക്കുന്നതിനാൽ ആമസോണിൽ നിന്നും ഇത് വാങ്ങാൻ ഇത് ലഭ്യമായേക്കും. ആക്റ്റീവ് ബ്ലാക്ക്, ഇലക്ട്രിക് ബ്ലൂ, വിവിഡ് റെഡ് സ്ട്രാപ്പ് നിറങ്ങളിൽ ബോട്ട് ഫ്ലാഷ് വാച്ച് വാഗ്ദാനം ചെയ്യുന്നു.

ബോട്ട് ഫ്ലാഷ് വാച്ച് സവിശേഷതകൾ

ബോട്ട് ഫ്ലാഷ് വാച്ച് സവിശേഷതകൾ

ബോട്ട് ഫ്ലാഷ് വാച്ചിൽ വലതുവശത്ത് ഒരു ഫിസിക്കൽ ബട്ടൺ ഉപയോഗിച്ച് 1.3 ഇഞ്ച് കപ്പാസിറ്റീവ് കളർ എൽസിഡി ടച്ച് ഡിസ്പ്ലേ അവതരിപ്പിക്കുന്നു. ഇതിന് ഡ്യുവൽ-ടോൺ സിലിക്കൺ സ്ട്രാപ്പുകളുള്ള ഒരു മെറ്റാലിക് ഡിസൈൻ ഉണ്ട്. നിങ്ങളുടെ സ്മാർട്ട്‌ഫോണുമായി കണക്റ്റുചെയ്യാൻ സ്മാർട്ട് വാച്ച് ബ്ലൂടൂത്ത് 5.0 ഉപയോഗിക്കുന്നു. 200 എംഎഎച്ച് ബാറ്ററിയുമായി വരുന്ന ബോട്ട് ഫ്ലാഷ് സ്മാർട്ട് വാച്ചിന് ഏഴ് ദിവസം വരെ ക്ലെയിം ചെയ്ത ബാറ്ററി ലൈഫ് നൽകുന്നു. കമ്പനി അനുസരിച്ച് ഇത് രണ്ട് മണിക്കൂറിനുള്ളിൽ ചാർജ് ചെയ്യാൻ കഴിയും, കൂടാതെ ഒരു മാഗ്നറ്റിക് ചാർജറുമായാണ് ഇത് വിപണിയിൽ വരുന്നത്.

നിങ്ങൾക്ക് 15 മുതൽ 20 ദിവസത്തെ സ്റ്റാൻഡ്‌ബൈ സമയം

നിങ്ങൾക്ക് 15 മുതൽ 20 ദിവസത്തെ സ്റ്റാൻഡ്‌ബൈ സമയം ലഭിക്കും. ബോട്ട് ഫ്ലാഷ് വാച്ചിൽ നടത്തം, ഓട്ടം, സൈക്ലിംഗ്, ബാസ്കറ്റ്ബോൾ എന്നിവ ഉൾപ്പെടെ 10 സ്പോർട്സ് മോഡുകൾ ഉണ്ട്. കൂടാതെ, 24x7, ഹാർട്ട്റേറ്റ് മോണിറ്ററിങ്, സ്ലീപ്പ്, ബിൽറ്റ്-ഇൻ സ്പോ 2 മോണിറ്ററിംഗ് എന്നിവ ഉൾപ്പെടുന്നു. ഐപി 68 വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റൻസും ഇതിലുണ്ട്. ഒരു സ്മാർട്ട് വാച്ച് ആയതിനാൽ, മീഡിയ കൺട്രോൾ, സ്മാർട്ട്ഫോൺ നോട്ടിഫിക്കേഷനുകൾ, അലാറങ്ങൾ, റിമൈൻഡറുകൾ, ക്യാമറ കൺട്രോൾഎന്നിവ പോലുള്ള സാധാരണ പ്രവർത്തനങ്ങൾ ഇതിന് ചെയ്യാൻ കഴിയും. ആറ് വാച്ച് ഫെയ്‌സുകളുള്ള ഈ സ്മാർട്ട് വാച്ചിന് 33 ഗ്രാം ഭാരം ഉണ്ട്.

More from GizBot

Best Mobiles in India

English summary
The Boat Flash Watch smartwatch has launched in India, expanding the company's smart wearables portfolio. The Boat Flash Watch is available in three color choices and has a single button on the right side. It has 10 sports modes, as well as heart rate and blood oxygen level tracking.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X