Home
Gadgets

സ്ത്രീകൾക്കായി ബോട്ട് ഹെഡ്‍ഫോൺസ് ട്രെബൽ സീരിസ് ഇയർബഡുകൾ അവതരിപ്പിച്ചു: വില, സവിശേഷതകൾ

ഇന്ത്യൻ ഓഡിയോ ആക്‌സസറീസ് കമ്പനിയായ ബോട്ട് ട്രെബൽ പുതിയ സീരീസ് ഹെഡ്‌ഫോണുകളും ഇയർഫോണുകളും അവതരിപ്പിച്ചു. സ്ത്രീകളെ ലക്ഷ്യം വച്ചാണ് ഈ പുതിയ ഹെഡ്‍ഫോണുകൾ വിപണിയിൽ അവതരിപ്പിക്കുന്നത്. വയർഡ്, വയർലെസ്, ട്രൂ വയർലെസ് സ്റ്റീരിയോ (ടിഡബ്ല്യുഎസ്) ഇയർഫോണുകൾ, എൻട്രി ലെവൽ ബോട്ട് ബാസ്ഹെഡ്‌സ് 100, സവിശേഷതകളാൽ സമ്പന്നമായ ബോട്ട് എയർഡോപ്പുകൾ 441 പ്രോ എന്നിവ ഉൾപ്പെടെ ബോട്ടിൻറെ പുതിയ സീരിസിൽ നിലവിലുള്ള നിരവധി ഹെഡ്‌ഫോണുകളും ഇയർഫോണുകളും ഉൾപ്പെടുന്നു.

ബോട്ട് ട്രെബൽ സീരിസിൽ വരുന്ന പ്രധാന വ്യത്യാസം

399 രൂപ മുതൽ 2,999 രൂപ വരെ വില വരുന്ന സീരിസിലെ എല്ലാ ഉൽപ്പന്നങ്ങളും പുതിയ കളർ ഓപ്ഷനുകളിലാണ് വിപണിയിൽ വരുവാൻ പോകുന്നത്. പുതിയ ബോട്ട് ട്രെബൽ സീരിസിൽ വരുന്ന പ്രധാന വ്യത്യാസം പുതിയതും തിളക്കമുള്ളതും ആകർഷകവുമായ കളർ ഓപ്ഷനുകൾ ചേർക്കുന്നതാണ്. സ്ത്രീകളെ ഈ നിറങ്ങൾ ആകർഷിക്കുമെന്ന് ബോട്ട് പറയുന്നു. ഇവയിൽ ബ്ലൂ, ലെമൺ, പിങ്ക്, റെഡ്, മഞ്ഞയെല്ലോ തുടങ്ങിയ വ്യത്യസ്ത ഷേഡുകൾ എന്നിവ ഉൾപ്പെടുന്നു.

ബോട്ട് ഹെഡ്‍ഫോൺസ് ട്രെബൽ സീരിസ് ഇയർബഡുകൾ

അവ ബോട്ടിൻറെ ഓഡിയോ ഉൽ‌പ്പന്നങ്ങൾ‌ സാധാരണ ലഭ്യമായ പരമ്പരാഗത കളർ ഓപ്ഷനുകളിൽ‌ നിന്നും വളരെ വ്യത്യസ്തമാണ്. ഇത് മാറ്റിനിർത്തിയാൽ‌ ഈ സീരിസിൽ വയർ, വയർലെസ് ഹെഡ്‌ഫോണുകളും ഇയർഫോണുകളും നിലവിലുള്ള ബോട്ട് ഉൽ‌പ്പന്നങ്ങളിൽ‌ വരുന്നു. ബോട്ട് ബ്രാൻഡ് അംബാസഡറും നടിയുമായ കിയാര അദ്വാനി അഭിനയിച്ച റാപ്പർ രാജ കുമാരി അവതരിപ്പിച്ചതുമായ ഒരു മ്യൂസിക് വീഡിയോ ഉൾപ്പെടുന്ന മാർക്കറ്റിംഗ് കാമ്പെയ്‌നും ലോഞ്ചിനെ സപ്പോർട്ട് ചെയ്യുന്നു.

ബോട്ട് ഹെഡ്‍ഫോൺസ് ട്രെബൽ സീരിസ്

ഈ ബോട്ട് ട്രെബിൾ സീരീസ്‌ സ്ത്രീകളെ വിപണിയിലേക്ക് ആകർഷിക്കുവാൻ ശ്രമിക്കുന്നു എന്നതിൻറെ തെളിവാണ് ഈ നിരവധി നിറങ്ങളിൽ വരുന്ന പ്രോഡക്റ്റ്. കമ്പനിയുടെ സ്വന്തം ഓൺലൈൻ സ്റ്റോർ വഴിയും ഇ-കൊമേഴ്‌സ് പോർട്ടലുകളിലും ഓൺലൈനിൽ നിന്നും വാങ്ങുന്നതിനായി പ്രോഡക്റ്റുകൾ ലഭ്യമാകും. ഓഡിയോ ആക്‌സസറികൾക്കായി ഇന്ത്യയിലെ മുൻനിര ബ്രാൻഡാണ് ബോട്ട്. ഐ‌ഡി‌സിയുടെ ഡാറ്റ അനുസരിച്ച്, ടി‌ഡബ്ല്യുഎസ് പ്രോഡക്റ്റുകൾ മികച്ച രീതിയിൽ വിപണിയിൽ മുന്നേറുന്നുണ്ട്.

ട്രൂ വയർലെസ് ഇയർഫോണുകൾ

നിലവിലുള്ള വിവിധ ബോട്ട് ഉൽ‌പ്പന്നങ്ങൾ‌ക്ക് പുതിയ നിറങ്ങൾ‌ ഉൾ‌പ്പെടുന്നതാണ് ബോട്ട് ട്രെബൽ‌ പ്രോഡക്റ്റ് സീരീസ്. 399 രൂപയ്ക്കും ബോട്ട് ബാസ്ഹെഡ്സ് 100, 2,999 രൂപയ്ക്ക് ബോട്ട് എയർഡോപ്പ്സ് 441 പ്രോയും ലഭിക്കുന്നു. ഈ വിലയിൽ ട്രൂ വയർലെസ് ഇയർഫോണുകൾ, നെക്ക്ബാൻഡ്-സ്റ്റൈൽ വയർലെസ് ഇയർഫോണുകൾ, വയർലെസ് ഹെഡ്‌ഫോണുകൾ, വയർഡ് ഇയർഫോണുകൾ എന്നിവയും ഉൾപ്പെടുന്നു.

Best Mobiles in India

English summary
Boat's existing headphones and earphones are included in the latest product line, including wired, wireless, and true wireless stereo (TWS) earphones and headphones like the entry-level Boat BassHeads 100 and the feature-rich Boat Airdopes 4.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X