ബോട്ട് റോക്കേർസ് 255 പ്രോ പ്ലസ് വയർലെസ് നെക്ക്ബാൻഡ് ഇയർഫോണുകൾ അവതരിപ്പിച്ചു: വില, സവിശേഷതകൾ
1,499 രൂപ വില വരുന്ന ബോട്ട് റോക്കേഴ്‌സ് 255 പ്രോ + (Boat Rockerz 255 Pro Plus) വയർലെസ് ഇയർഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. ഈ പുതിയ വയർലെസ് ഇയർഫോണുകൾ ഇതുവരെ ബോട്ടിൽ നിന്നുള്ള ഏറ്റവും നൂതനമായ നെക്ക്ബാൻഡ്-സ്റ്റൈൽ വയർലെസ് ഇയർഫോണുകളായാണ് കണക്കാക്കപ്പെടുന്നത്. ഐപിഎക്സ് 7 വാട്ടർ റെസിസ്റ്റൻസും ക്വാൽകോം ആപ്റ്റിഎക്സ് ബ്ലൂടൂത്ത് കോഡെക്കിനുള്ള സപ്പോർട്ടും ഉൾപ്പെടെ വിവിധ പ്രീമിയം സവിശേഷതകളാണ് ഇതിൽ വരുന്നത്. നെക്ക്ബാൻഡ് രൂപകലാപാനിയിൽ വരുന്ന ഈ വയർലെസ് ഇയർഫോണുകൾ കമ്പനിയുടെ സ്വന്തം ഓൺലൈൻ സ്റ്റോറിൽ നിന്നും 1,499 രൂപയെന്ന ആമുഖ വിലയിൽ ലഭിക്കും. ആക്റ്റീവ് ബ്ലാക്ക്, നേവി ബ്ലൂ, ടീൽ ഗ്രീൻ എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ ഇത് വിപണിയിൽ വരുന്നു.

ബോട്ട് റോക്കേർസ് 255 പ്രോ + വിലയും ലഭ്യതയും
ബോട്ട് റോക്കേഴ്‌സ് 255 പ്രോ + ബോട്ട് ഓൺലൈൻ സ്റ്റോർ വഴി ലോഞ്ച് വിലയായ 1,499 രൂപയ്ക്ക് ലഭ്യമാണ്. മറ്റ് ബോട്ട് ഉൽപ്പന്നങ്ങളെപ്പോലെ തന്നെ റോക്കേഴ്‌സ് 255 പ്രോ + ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവയുൾപ്പെടെയുള്ള പ്രധാന ഇ-കൊമേഴ്‌സ് പോർട്ടലുകളിൽ വഴി ലഭ്യമാണ്. ഈ വിലയിൽ, നെക്ക്ബാൻഡ്-സ്റ്റൈൽ വയർലെസ് ഇയർഫോൺ വിഭാഗത്തിൽ ഏറ്റവും താങ്ങാനാവുന്ന വിലയുമായി വരുന്ന ഒന്നാണ് ഈ ഹെഡ്സെറ്റ്. കൂടാതെ, റിയൽമി, റെഡ്മി, നോയ്സ് എന്നിവയുൾപ്പെടെയുള്ളവയുമായി ഇത് വിപണിയിൽ മത്സരിക്കും. ബോട്ടിന് ഇന്ത്യൻ വിപണിയിൽ ഒരു പ്രത്യകസ്ഥാനമാണുള്ളത്.

ബോട്ട് റോക്കേർസ് 255 പ്രോ + സവിശേഷതകൾ
നെക്ക്ബാൻഡ്-സ്റ്റൈൽ വയർലെസ് ഇൻ-ഇയർ ഹെഡ്‌സെറ്റാണ് ബോട്ട് റോക്കേഴ്‌സ് 255 പ്രോ +. ഇതിൽ കണക്റ്റിവിറ്റിക്കായി ബ്ലൂടൂത്ത് 5 വരുന്ന ക്വാൽകോം ചിപ്‌സെറ്റാണ് നൽകിയിരിക്കുന്നത്. ഇത് ഹെഡ്‌സെറ്റിൽ രണ്ട് പ്രധാന ക്വാൽകോം സാങ്കേതികവിദ്യകളെ പ്രാവർത്തികമാക്കുന്നു. ഹൈ റെസൊല്യൂഷൻ ഓഡിയോ ട്രാൻസ്മിഷനുള്ള ആപ്റ്റിഎക്സ് ബ്ലൂടൂത്ത് കോഡെക്കിനുള്ള സപ്പോർട്ട്, കോളുകളിൽ വ്യക്തതയാർന്ന ശബ്ദത്തിനായി ക്വാൽകോം സിവിസി എൻവയോൺമെന്റ് നോയ്‌സ് ക്യാൻസലിങ് എന്നിവ ഇതിൽ വരുന്ന പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നു.

യുഎസ്ബി ടൈപ്പ്-സി പോർട്ട് ഈ ഇയർഫോണിൽ ചാർജ്ജിംഗിനായി നൽകിയിരിക്കുന്നു. ഇത് ഫാസ്റ്റ് ചാർജിംഗിനുള്ള സപ്പോർട്ട് നൽകുകയും 10 മിനിറ്റ് ചാർജ് ചെയ്യ്താൽ 10 മണിക്കൂർ പ്ലേബാക്കും നൽകുന്നു. കൂടാതെ, ഇതിൽ ഒരു തവണ ചാർജ് ചെയ്യുമ്പോൾ 40 മണിക്കൂർ വരെ ബാറ്ററി ലൈഫ് നൽകുന്നു. മികച്ച സൗണ്ടിനായി ബോട്ട് റോക്കേഴ്‌സ് 255 പ്രോ + ഇയർഫോണുകൾക്ക് 10 എംഎം ഡൈനാമിക് ഡ്രൈവറുകളും, കൂടാതെ ക്വാൽകോം ആപ്‌റ്റിഎക്‌സിന് പുറമേ എസ്‌ബിസി, എഎസി ബ്ലൂടൂത്ത് കോഡെക്കുകളും സപ്പോർട്ട് ചെയ്യുന്നു.

ഐപിഎക്സ് 7 വാട്ടർ റെസിസ്റ്റൻസാണ് ഇതിന് വരുന്നത്. ഡവ ഇയർഫോണുകൾ ഔട്ട്‌ഡോർ വ്യായാമത്തിന് അനുയോജ്യമാണ്. ഗൂഗിൾ അസിസ്റ്റന്റും സിറിയും ഉൾപ്പെടെയുള്ള വോയ്‌സ് അസിസ്റ്റന്റുമാർ, ഡ്യൂവൽ പെയറിങ്, മാഗ്നറ്റിക് ലിങ്കിംഗ് ഇയർബഡുകൾ എന്നിവ ഈ ഹെഡ്‌സെറ്റിൽ ഉണ്ട്.


Click it and Unblock the Notifications