Home
Gadgets

ബോട്ട് റോക്കർസ് 330 നെക്ക്ബാൻഡ് ഡിസൈനുള്ള ഇയർഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു: വിലയും, സവിശേഷതകളും

ഇന്ത്യൻ ഓഡിയോ ഡിവൈസ് നിർമാതാക്കളായ ബോട്ട് റോക്കർസ് 330 എന്ന പുതിയ ജോഡി നെക്ക്ബാൻഡ് സ്റ്റൈൽ വയർലെസ് ഇയർഫോണുകൾ അവതരിപ്പിച്ചു. പുതിയ വയർലെസ് ഇയർഫോണുകൾ 10 മിനിറ്റ് ചാർജ് ചെയ്യുമ്പോൾ 10 മണിക്കൂർ പ്ലേബാക്ക് സമയം നൽകുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു. പ്രധാന സവിശേഷതകളിൽ 10 എംഎം ഡൈനാമിക് ഡ്രൈവറുകൾ, മെറ്റൽ അലോയ് ഹൗസിംഗ്, ബ്ലൂടൂത്ത് 5.0 സപ്പോർട്ട് എന്നിവയും ഉൾപ്പെടുന്നു. പുതിയ ബോട്ട് റോക്കർസ് 330 നെക്ക്ബാൻഡ് സ്റ്റൈൽ വയർലെസ് ഇയർഫോണുകളുടെ പ്രധാന സവിശേഷതകൾ നമുക്ക് ഇവിടെ വിശദമായി പരിശോധിക്കാം.

കൂടുതൽ വായിക്കുക: ഫ്ലിപ്പ്കാർട്ടിൽ മോട്ടറോള സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവ്, ഓഫർ മൂന്ന് ദിവസത്തേക്ക് മാത്രം

നെക്ക്ബാൻഡ് സ്റ്റൈൽ ബോട്ട് റോക്കർസ് 330 വയർലെസ് ഇയർഫോണുകൾ

നെക്ക്ബാൻഡ് സ്റ്റൈൽ ബോട്ട് റോക്കർസ് 330 വയർലെസ് ഇയർഫോണുകൾ

ഇന്ത്യയിൽ 1,299 രൂപയാണ് ബോട്ട് റോക്കർസ് 330 ഇയർഫോണുകൾക്ക് നൽകിയിരിക്കുന്നത്, ഇത് നിലവിൽ ആമസോൺ വഴിയും കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ലഭ്യമാണ്. ആക്റ്റീവ് ബ്ലാക്ക്, ഓഷ്യൻ ബ്ലൂ, നേവി ബ്ലൂ, ടീൽ ഗ്രീൻ, ബ്ലേസിംഗ് യെല്ലോ, റാഗിംഗ് റെഡ് എന്നീ ആറ് കളർ ഓപ്ഷനുകളിലാണ് ഈ ഓഡിയോ ഡിവൈസ് ലഭ്യമാക്കിയിരിക്കുന്നത്.

ബോട്ട് റോക്കർസ് 330 ഇയർഫോണുകളുടെ സവിശേഷതകൾ

ബോട്ട് റോക്കർസ് 330 ഇയർഫോണുകളുടെ സവിശേഷതകൾ

വയർലെസ് നെക്ക്ബാൻഡ്-സ്റ്റൈൽ ജോഡി ഇയർഫോണുകളാണ് ബോട്ട് റോക്കർസ് 330. ഇവയിൽ 10 എംഎം ഡൈനാമിക് ഡ്രൈവറുകളാണ് ച്ചിരിക്കുന്നത്. മെച്ചപ്പെടുത്തിയ ബാസ് അതിൻറെ സിഗ്നേച്ചർ സൗണ്ടിലേക്ക് മികച്ചരീതിയിലാണെന്ന് കമ്പനി അവകാശപ്പെടുന്നു. ഒരു മെറ്റൽ അലോയ് ഹൗസിനുള്ളിൽ ഇയർബഡുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്, രണ്ട് ബഡ്ഡുകളും ഉപയോഗത്തിലില്ലാത്തപ്പോൾ അവയെ ഒരുമിച്ച് നിർത്താൻ ഒരു മാഗ്നെറ്റിക് ഉപയോഗിച്ച് അവതരിപ്പിക്കുന്നു. മ്യൂസിക് പ്ലേ ചെയ്യുന്നതിനും താൽക്കാലികമായി നിർത്തുന്നതിനും അല്ലെങ്കിൽ ഇൻകമിംഗ് കോളുകൾ സ്വീകരിക്കുന്നതിനും നിരസിക്കുന്നതിനുമുള്ള ബട്ടണുകളുള്ള ഒരു കൺട്രോൾ ബോർഡും ഈ സിലിക്കൺ നെക്ക്ബാൻഡിൻറെ മറ്റൊരു സവിശേഷതയാണ്.

ബോട്ട് റോക്കർസ് 330 നെക്ക്ബാൻഡ് ഡിസൈനുള്ള ഇയർഫോണുകൾ

ബഡ്ഡുകൾക്ക് ഡ്യൂവൽ പെയറിങ് സപ്പോർട്ടുണ്ട്, അതായത് ഒരേസമയം രണ്ട് ഡിവൈസുകളുമായി വയർലെസായി കണക്റ്റുചെയ്യാനാകും. കണക്റ്റിവിറ്റിക്കായി ബ്ലൂടൂത്ത് 5.0 സപ്പോർട്ടുമായി ഇയർഫോണുകൾ വരുന്നു. വെള്ളം, വിയർപ്പ്, പൊടി എന്നിവയിൽ നിന്നുള്ള സംരക്ഷണത്തിനായി ഐപിഎക്സ് 5 റേറ്റിംഗും ഇയർബഡുകൾ നൽകുന്നു. ഒരൊറ്റ ചാർജിൽ 30 മണിക്കൂർ വരെ മ്യൂസിക് പ്ലേബാക്ക് ബോട്ട് റോക്കർസ് 330 നൽകുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു. വെറും 10 മിനിറ്റ് ചാർജിൽ ബഡ്ഡുകൾ10 മണിക്കൂർ വരെ നീണ്ടുനിൽക്കുമെന്നും പറയുന്നു.

More from GizBot

Best Mobiles in India

English summary
The Rockerz 330 is a new set of neckband-type wireless earbuds from Indian audio equipment maker boAt. The new wireless earphones, according to the makers, can last up to 10 hours on a single charge. 10mm dynamic drivers, aluminum alloy casing, Bluetooth 5.0 compatibility, and more are among the highlights.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X