ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ്സ് ഡെയ്‌സ് സെയിൽ 2,199 രൂപ വിലയിൽ ബോട്ട് സ്റ്റോം സ്മാർട്ട് വാച്ച് വിൽപ്പന
ആമസോൺ പ്രൈം ഡേ സെയിൽ അവസാനിച്ചിരിക്കുകയാണ്. അതേസമയം ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ്സ് ഡെയ്‌സ് സെയിൽ ഇന്നും കൂടി തത്സമയമായിരിക്കും. ഈ വിൽപനയിൽ, നിരവധി ബ്രാൻഡുകളുടെ സ്മാർട്ട്‌ഫോണുകൾ, ആക്‌സസറികൾ, മറ്റ് ഇലക്ട്രോണിക് ഡിവൈസുകൾ എന്നിവ കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നു. നിങ്ങൾ ഒരു ബജറ്റ് സ്മാർട്ട് വാച്ച് വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ ഈ വർഷം ആദ്യം പ്രഖ്യാപിച്ച കമ്പനിയുടെ ആദ്യത്തെ സ്മാർട്ട് വാച്ചായ ബോട്ട് സ്റ്റോം സ്മാർട്ട് വാച്ച് തിരഞ്ഞെടുക്കാവുന്നതാണ്. കൂടാതെ, ബോട്ട് സ്റ്റോം സ്മാർട്ട് വാച്ചിന് ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണവും ലഭിച്ചിട്ടുണ്ട്.

ഇന്ത്യയിൽ ബോട്ട് സ്റ്റോം സ്മാർട്ട് വാച്ചിൻറെ വില
ഈ സ്മാർട്ട് വാച്ചിന് ഇന്ത്യയിൽ 2,999 രൂപയാണ് വില വരുന്നത്. എന്നാൽ, നിങ്ങൾക്ക് ഇപ്പോൾ ഇത് ഫ്ലിപ്കാർട്ടിൽ നിന്ന് വെറും 2,199 രൂപയ്ക്ക് സ്വന്തമാക്കാവുന്നതാണ്. ഈ ഓഫർ ഒരു നിശ്ചിത കാലയളവ് വരെ മാത്രമേ നിലനിൽക്കുകയുള്ളൂ. കൂടാതെ, ഈ സ്മാർട്ട് വാച്ച് ബ്ലാക്ക്, ബ്ലൂ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് വിപണിയിൽ വരുന്നത്.

ബോട്ട് സ്റ്റോം സ്മാർട്ട് വാച്ചിൻറെ സവിശേഷതകൾ
നീക്കം ചെയ്യാവുന്ന സിലിക്കൺ സ്ട്രാപ്പുള്ള ഈ ബോട്ട് സ്റ്റോം സ്മാർട്ട് വാച്ചിൽ ഓട്ടം, നടത്തം, നീന്തൽ, ഹൈക്കിംഗ്, ക്ലൈംബിംഗ്, വർക്ക്ഔട്ട്, ട്രെഡ്മിൽ, യോഗ, ബൈക്കിംഗ് എന്നിവയുൾപ്പെടെ ഒമ്പത് സ്പോർട്സ് മോഡുകൾ നൽകുന്നു. കൂടാതെ, നിങ്ങൾക്ക് ഡൗൺലോഡ് ചെയ്യാവുന്ന നൂറിലധികം വാച്ച് ഫെയ്സുകളും ലഭിക്കും. മുൻവശത്ത്, ഈ സ്മാർട്ട് വാച്ചിന് 1.3 ഇഞ്ച് ടച്ച് 2.5 ഡി കർവ്ഡ് ടച്ച് സ്‌ക്രീൻ ഡിസ്‌പ്ലേയുണ്ട്. ഈ സ്മാർട്ട് വാച്ച് 10 ദിവസത്തെ ബാറ്ററി ലൈഫും 30 ദിവസത്തെ സ്റ്റാൻഡ്‌ബൈ സമയവും നൽകുന്നു.

ബോട്ട് സ്റ്റോം സ്മാർട്ട് വാച്ചിൽ വരുന്ന ഓൺബോർഡ് സെൻസറുകളിൽ റിയൽടൈം ഓക്സിജൻ മോണിറ്ററിങ് നിരീക്ഷണത്തിനുള്ള ഒരു എസ്‌പിഒ 2 സെൻസർ, 24/7 ഹൃദയമിടിപ്പ് മോണിറ്റർ തുടങ്ങിയവ ഉൾപ്പെടുന്നു. നിങ്ങളുടെ ആരോഗ്യത്തിൻറെ അവസ്ഥ പ്രവചിക്കാൻ ഇത് മെൻസ്ട്രുൾ സൈക്കിൾ ട്രാക്കറും വാഗ്ദാനം ചെയ്യുന്നു. 5 എടിഎം റേറ്റുചെയ്ത ഇത് 50 മീറ്റർ വെള്ളത്തിനടിയിൽ പോലും പ്രവർത്തിക്കാൻ കഴിയും. കൂടാതെ, കോളുകൾക്കും ടെക്സ്റ്റുകൾക്കും അലേർട്ട് നൽകുന്ന സ്മാർട്ട് നോട്ടിഫിക്കേഷൻ സവിശേഷതയുമുണ്ട്.

നിങ്ങളുടെ ദൈനംദിന ജോലികൾ കൈകാര്യം ചെയ്യാൻ കഴിയുന്ന ഉപയോഗപ്രദമായ എല്ലാ സവിശേഷതകളും ഈ വാച്ചിലുണ്ട്. ഈ വിലയിൽ വരുന്ന ഈ വാച്ചിന് ഒരു SpO2 സെൻസറും സ്മാർട്ട് അറിയിപ്പ് നോട്ടിഫിക്കേഷനും നിങ്ങൾക്ക് ലഭിക്കും. അതിനാൽ, നിങ്ങൾ ആദ്യമായി ഈ സ്മാർട്ട് വാച്ച് വാങ്ങുന്നയാളാണെങ്കിൽ ബോട്ട് സ്റ്റോം സ്മാർട്ട് വാച്ച് തിരഞ്ഞെടുക്കാവുന്നതാണ്. നിങ്ങൾക്ക് ബജറ്റ് നല്ല രീതിയിലുണ്ടെങ്കിൽ ഫ്ലിപ്പ്കാർട്ടിൽ കിഴിവ് വിലയ്ക്ക് വിൽക്കുന്ന നോയ്സ് കളർഫിറ്റ് പ്രോ 3 അല്ലെങ്കിൽ കളർഫിറ്റ് അൾട്രാ സ്മാർട്ട് വാച്ചുകൾ വാങ്ങുവാൻ നോക്കാവുന്നതാണ്.


Click it and Unblock the Notifications








