9 സ്‌പോർട്‌സ് മോഡുകളുള്ള ബോട്ട് സ്‌ട്രോം സ്മാർട്ട് വാച്ച് അവതരിപ്പിച്ചു: വില, സവിശേഷതകൾ

|

24/7 ഹാർട്ട് റേറ്റ് ആൻഡ് ബ്ലഡ്-ഓക്സിജൻ മോണിറ്ററിങ് സവിശേഷതകൾ വരുന്ന ആദ്യത്തെ സ്മാർട്ട് വാച്ച് ബോട്ട് സ്റ്റോം അവതരിപ്പിച്ചു. ഒക്ടോബർ 29 ന് ഉച്ചയ്ക്ക് 12:00 മണി മുതൽ ഫ്ലിപ്പ്കാർട്ട്, ബോട്ടിന്റെ വെബ്സൈറ്റ് വഴി ബോട്ട് സ്റ്റോം നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്. സ്മാർട്ട് വാച്ചിൽ ഒമ്പത് സ്പോർട്സ് മോഡുകൾ, ഡൗൺലോഡ് ചെയ്യാവുന്ന 100 വാച്ച് ഫെയ്സുകൾ, മെറ്റൽ ബോഡി എന്നിവ ഉൾപ്പെടുന്നു. ബോട്ട് അനുസരിച്ച്, ഉയർന്ന തീവ്രതയുള്ള വർക്ക്ഔട്ടുകൾ നടത്തുന്നവർക്കും കൃത്യമായ ആരോഗ്യവും ശാരീരികക്ഷമതാ നിരീക്ഷണവും ആവശ്യമുള്ളവർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തതാണ് ഈ സ്മാർട്ട് വാച്ച്.

ബോട്ട് സ്റ്റോം: ഇന്ത്യയിൽ വരുന്ന വില

ബോട്ട് സ്റ്റോം: ഇന്ത്യയിൽ വരുന്ന വില

1,999 രൂപ വിലയിൽ ഫ്ലിപ്പ്കാർട്ട്, ബോട്ടിന്റെ വെബ്സൈറ്റ് വഴി ബോട്ട് സ്റ്റോം നിങ്ങൾക്ക് വാങ്ങാവുന്നതാണ്. ഒക്ടോബർ 29 ന് ഉച്ചയ്ക്ക് 12 മണിക്ക് (ഉച്ചയ്ക്ക്) ഇത് വിൽപ്പനയ്‌ക്കെത്തും. ബ്ലാക്ക്, ബ്ലൂ നിറങ്ങളിൽ ഇത് ലഭ്യമാണ്. ഒപ്പം നീക്കം ചെയ്യാവുന്ന സിലിക്കൺ സ്ട്രാപ്പുകളുമുണ്ട്. ഇതൊരു തുടക്ക ഓഫർ ആയതിനാൽ, സ്മാർട്ട് വാച്ചിന്റെ വില ഉടൻ ഉയരുമെന്നാണ് കാണിക്കുന്നത്. ഫ്ലിപ്കാർട്ടിന്റെയും ബോട്ടിന്റെയും വെബ്‌സൈറ്റ് അനുസരിച്ച്, ബോട്ട് സ്റ്റോമിന്റെ യഥാർത്ഥ വില 5,990 രൂപയാണ് കാണിക്കുന്നത്.

ബോട്ട് സ്റ്റോം: സവിശേഷതകൾ

ബോട്ട് സ്റ്റോം: സവിശേഷതകൾ

1.3 ഇഞ്ച് ടച്ച് കർവ്ഡ് ഡിസ്പ്ലേയാണ് സ്മാർട്ട് വാച്ച് ബൈ ബോട്ടിന്റെ സവിശേഷത. നിങ്ങൾക്ക് ഡയൽ കാസ്റ്റമൈസ്‌ ചെയ്യുവാൻ കഴിയും. ലോഞ്ച് ചെയ്തതിനുശേഷം ശേഷം ഒടി‌എ അപ്‌ഡേറ്റ് ലഭ്യമാകും. അതിലൂടെ ഡൗൺ‌ലോഡ് ചെയ്യാവുന്ന 100 ലധികം വാച്ച് ഫെയ്സുകൾ ഉപയോഗിക്കാൻ കഴിയും. സ്മാർട്ട് വാച്ചിന് 10 ദിവസം വരെ ബാറ്ററി ലൈഫും 30 ദിവസത്തെ സ്റ്റാൻഡ്‌ബൈ സമയവുമുണ്ട്. ബോട്ട് സ്റ്റോമിന് 24/7 ഹാർട്ട് റേറ്റ് മോണിറ്ററും ഇൻബിൽറ്റ് SPO2 (തത്സമയ ബ്ലഡ് ഓക്സിജൻ ലെവൽ) മോണിറ്ററിംഗ് സിസ്റ്റവുമുണ്ട്.

ഇന്ത്യയിൽ വിവോ വി 20 എസ്ഇ സ്മാർട്ഫോണിൻറെ വില വെളിപ്പെടുത്തി: വിശദാംശങ്ങൾഇന്ത്യയിൽ വിവോ വി 20 എസ്ഇ സ്മാർട്ഫോണിൻറെ വില വെളിപ്പെടുത്തി: വിശദാംശങ്ങൾ

ഒൻപത് ആക്റ്റീവ് സ്പോർട്സ് മോഡുകൾ

നിങ്ങളുടെ ഹൃദയമിടിപ്പ് നിയന്ത്രിക്കുന്നതിനും സ്ട്രെസ് ലെവലുകൾ കുറയ്ക്കുന്നതിനും സഹായിക്കുന്നതിനാണ് ഇത്. ഈ സ്മാർട്ട് വാച്ചിൽ ഇൻബിൽറ്റ് മെൻസ്ട്രുയേഷൻ ട്രാക്കറും വരുന്നു. ഓട്ടം, നടത്തം, സൈക്ലിംഗ്, ഹൈക്കിംഗ്, ക്ലൈംബിംഗ്, ഫിറ്റ്നസ്, ട്രെഡ്മിൽ, യോഗ, ഡൈനാമിക് സൈക്ലിംഗ് എന്നിവ ഉൾപ്പെടുന്ന ഒമ്പത് ആക്റ്റീവ് സ്പോർട്സ് മോഡുകൾ സ്മാർട്ട് വാച്ചിൽ ഉൾക്കൊള്ളുന്നു. ഈ ഒൻപത് മോഡിൽ നിന്നും നിന്നും എട്ട് മോഡുകളെ ഒറ്റയടിക്ക് നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്.

5ATM വാട്ടർ റെസിസ്റ്റൻസ്

ബോട്ട് സ്റ്റോമിന് 5ATM വാട്ടർ റെസിസ്റ്റൻസ് വരുന്നു. മാറ്റാവുന്ന സിലിക്കൺ സ്ട്രാപ്പ് ഓപ്ഷനുകൾ ബോട്ട് സ്റ്റോമിനുണ്ട്. ഇത് സ്വെറ്റ്‌ ഫ്രണ്ട്‌ലി ആണെന്നും സുഖപ്രദമായ ഫിറ്റ് നൽകുന്നുവെന്നും കമ്പനി പറയുന്നു. നിങ്ങളുടെ മ്യൂസിക്, വോളിയം, ട്രാക്കുകൾ, കോളുകൾ എന്നിവ നിയന്ത്രിക്കുന്നതിന് വാച്ച് ഉപയോഗിക്കാൻ നിങ്ങളെ അനുവദിക്കുന്ന ക്യൂറേറ്റഡ് നിയന്ത്രണങ്ങളും ഇതിലുണ്ട്.

റെയിൽ ടിക്കറ്റ് ബുക്കിങിനായി വേഗതയുള്ള ആപ്പ് ഉണ്ടാക്കിയതിന് ഐഐടി ബിരുദധാരിയെ അറസ്റ്റ് ചെയ്തുറെയിൽ ടിക്കറ്റ് ബുക്കിങിനായി വേഗതയുള്ള ആപ്പ് ഉണ്ടാക്കിയതിന് ഐഐടി ബിരുദധാരിയെ അറസ്റ്റ് ചെയ്തു

ഓൺ-ബോർഡ് ഫൈൻഡ് മൈ ഫോൺ സവിശേഷത

സ്മാർട്ട് വാച്ചിൽ നേരിട്ട് സ്വീകരിക്കാൻ കഴിയുന്ന ഒരു ഓൺ-ബോർഡ് ഫൈൻഡ് മൈ ഫോൺ സവിശേഷതയും സ്മാർട്ട് നോട്ടിഫിക്കേഷനുകളും വരുന്നു. വാച്ച് നിയന്ത്രിക്കാനും ഇഷ്‌ടാനുസൃതമാക്കാനും നിങ്ങൾക്ക് ബോട്ട് പ്രോഗിയർ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

Best Mobiles in India

English summary
With 24/7 heart rate and blood-oxygen tracking functions, Boat Storm has launched the first smartwatch, Boat Storm. Boat Storm will be available for purchase on October 29 via Flipkart and Boat 's website from 12 pm (noon) onwards.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X