സ്മാർട്ട് വാച്ചുകളുടെ കാലം കഴിയുന്നുവോ; സ്മാർട്ട് റിങ് പ്രഖ്യാപിച്ച് ബോട്ട്, സവിശേഷതകൾ അറിയാം
ആദ്യ സ്മാർട്ട് റിങ് പുറത്തിറക്കാനൊരുങ്ങി ഇന്ത്യൻ ഇലക്ട്ട്രോണിക് ഗാഡ്ജറ്റ്സ് നിർമ്മാതക്കളായ ബോട്ട്. നിരവധി ഫീച്ചറുകളാണ് സ്മാർട്ട് റിങിൽ അടങ്ങിയിരിക്കുന്നത്. നേരത്തെ സാംസങ് സ്മാർട്ട് റിങ് നിർമ്മിക്കുന്നു എന്ന് ഒരു വാർത്ത പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ബോട്ടിന്റെ നീക്കം. സാധാരണക്കാർക്ക് താങ്ങാനാകുന്ന വിലയിലാണ് സ്മാർട്ട് റിങ് വിൽപ്പനക്കെത്തുക.
സ്‌ലിക്ക് ഡിസൈനോടെയായിരിക്കും റിങ് പുറത്തിറങ്ങുക. ആകർഷണീയത വർദ്ധിപ്പിക്കാനായി സെറാമിക്, മെറ്റൽ ബിൽഡും ഉണ്ടായിരിക്കുമെന്നും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. ഭാരം കുറഞ്ഞ റിങിന്റെ ഉൾവളത്ത് ബോട്ടിന്റെ ലോഗോയും ഉണ്ടായിരിക്കുന്നതാണ്. 5 എടിഎം വെള്ളവും വിയർപ്പും റിങ് പ്രതിരോധിക്കുമെന്നും ബോട്ട് അവകാശപ്പെടുന്നുണ്ട്. ടച്ച് നിയന്ത്രണങ്ങളും സ്മാർട്ട് റിങിൽ ഉണ്ടായിരിക്കുന്നതാണ്. ബോട്ട് റിങിന്റെ ആപ്പുമായി ബന്ധിപ്പിച്ചായിരിക്കും റിങിന്റെ പ്രവർത്തനം.

ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് സാധാരണ സ്മാർട്ട് വാച്ചുകളിൽ കാണുന്ന പ്രധാന ഫീച്ചറുകൾ എല്ലാം തന്നെ സ്മാർട്ട് റിങിൽ ഉണ്ടായിരിക്കും. എന്നാൽ സ്മാർട്ട് വാച്ചിനെ അപേക്ഷിച്ച് സ്മാർട്ട് റിങിന്റെ ഉപയോഗം വളരെ ലളിതമായിരിക്കും. ഹൃദയമിടിപ്പ് സെൻസർ, SpO2 സെൻസർ, ഒരു സ്ലീപ്പ് ട്രാക്കർ, പിരീഡ് ട്രാക്കർ എന്നിവയാണ് സ്മാർട്ട് റിങിന്റെ എടുത്തുപറയേണ്ട പ്രധാന സവിശേഷതകൾ. ഉപഭോക്താക്കളുടെ ശരീര താപനില അറിയാനും റിങിൽ ഫീച്ചർ ഉണ്ടാകും.
നിങ്ങളുടെ ഉറക്കം റിങ് ട്രാക്ക് ചെയ്യുമ്പോൾ നിങ്ങൾ ഉറങ്ങുന്ന രീതിയും, ഉറങ്ങിയ മുഴുവൻ സമയവും, ഉറക്കത്തിനിടെ ഉണ്ടായ അസ്വസ്ഥതകൾ, നേരീയ ഉറക്കമാണോ അതോ ഗാഢനിദ്രയാണോ എന്നിവയെല്ലാം രേഖപ്പെടുത്തുന്നതാണ്. സ്ത്രീകൾക്ക് ആർത്തവ ചക്രം ട്രാക്ക് ചെയ്യാനും റിമൈൻഡ് ചെയ്യാനും ഉള്ള ഫീച്ചറും റിങിൽ ഉണ്ടായിരിക്കുന്നതാണ്. നിങ്ങളുടെ ആക്ടിവിറ്റി ട്രാക്ക് ചെയ്യുമ്പോൾ എല്ലാ പ്രവർത്തികളും അതിൽ ഉൾപ്പെടുന്നുണ്ട്. നടത്തം, സ്റ്റെപ്പ് കയറൽ, ഓട്ടം എന്നിങ്ങനെ

സാധാരണ സമയത്തെ ഹൃദയമിടിപ്പും നിങ്ങൾ വ്യായാമം ചെയ്യുമ്പോൾ ഉണ്ടാകുന്ന ഹൃദയമിടിപ്പും വേർതിരിച്ച് താരതമ്യം ചെയ്യാനുള്ള സൗകര്യവും റിങിൽ ഉണ്ടായിരിക്കുന്നതാണ്. SpO2 മോണിറ്ററിംഗ് സൗകര്യം ഉള്ളതിനാൽ രക്തത്തിലെ ഓക്സിജന്റെ അളവ് സംബന്ധിച്ച കണക്കുകളും ഉപഭോക്താക്കൾക്ക് അറിയാൻ സാധിക്കുന്നതാണ്. എന്തെങ്കിലും അസ്വഭാവികത ഉണ്ടെങ്കിൽ അത് മുൻകൂട്ടി അറിയാൻ ഇതിലൂടെ സാധിക്കും.
സ്മാർട്ട് വാച്ചിന് സമാനമായി നിങ്ങളുടെ സൈക്കിൾ യാത്ര, ജോഗിങ് എന്നിവ ട്രാക്ക് ചെയ്യാനും സാധിക്കുന്നതാണ്. നിങ്ങൾ പിന്നിട്ട ദൂരം, എത്ര കലോറി നശിപ്പിച്ചും എന്നിവയെല്ലാം സ്മാർട്ട് റിങിലൂടെ അറിയാൻ സാധിക്കും. റിങിന്റെ വില പുറത്തുവിട്ടിട്ടില്ലെങ്കിലും സാധാരണക്കാർക്ക് സ്വന്തമാക്കാവുന്ന വിലയിലായിരിക്കും സ്മാർട്ട് റിങ് എത്തുക. ഫ്ലിപ്കാർട്ട്, ആമസോൺ തുടങ്ങി പ്രധാന ഓൺലൈൻ സൈറ്റുകളിലൂടെ റിങ് അധികം വൈകാതെ വിൽപനയ്ക്ക് എത്തും.
സ്മാർട്ട് റിങുകൾ വിപണിയിലെത്തി തുടങ്ങിയാൽ സ്മാർട്ട് വാച്ചുകൾക്ക് നിലവിൽ ഉള്ള ആധിപത്യം അവസാനിക്കാൻ സാധ്യത ഉണ്ട്. കാരണം വാച്ച് കെട്ടുന്നതിലും കംഫർട്ടബിൾ ആണ് ഒരു മോതിരം ധരിക്കുക എന്നത്. മാത്രമല്ല സ്മാർട്ട് വാച്ചുകളിൽ അടങ്ങിയിരിക്കുന്ന എല്ലാ ഫീച്ചറുകളും സ്മാർട്ട് റിങുകളിലും അടങ്ങിയിരിക്കുന്നുണ്ട്. റിങ് മോതിരവിരലിൽ ഇട്ടാൽ തന്നെ ടച്ച് സൗകര്യം ഉള്ളതിനാൽ തമ്പ് വിരലുകൊണ്ട് ഇത് കൺട്രോൾ ചെയ്യാനും എളുപ്പമായിരിക്കും.
വാച്ചുകളെക്കാൾ ഭാരം കുറവാണെന്നതും ഒരു സ്റ്റെൽ എന്ന രീതിയിലും റിങ് ധരിക്കാവുന്നതാണ്. സാംസങിന് പുറമെ ബോട്ടും സ്മാർട്ട് റിങ് പ്രഖ്യാപിച്ച സ്ഥിതിക്ക് മറ്റ് കമ്പനികളും സ്മാർട്ട് റിങിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധ്യത ഉണ്ട്. സ്മാർട്ട് വാച്ചുകൾ പോലെ അല്ലെങ്കിൽ അതിനും മുകളിൽ വിപണിയിൽ തരംഗം ഉണ്ടാക്കാൻ സാധ്യതയുള്ള ഒരു ഉത്പന്നം തന്നെയാണ് സ്മാർട്ട് റിങുകൾ.


Click it and Unblock the Notifications








