കുറഞ്ഞ നിരക്കും കൂടുതൽ ഫീച്ചറുകളും; ബോട്ട് വേവ് ഫ്ലെക്സ് കണക്റ്റ് സ്മാർട്ട് വാച്ചിന്റെ ഫീച്ചറുകൾ അറിയാം
ഇന്ത്യയിലെ ജനപ്രിയ ഗാഡ്ജറ്റ് ബ്രാൻഡുകളിൽ ഒന്നായ ബോട്ട് രാജ്യത്ത് പുത്തനൊരു സ്മാർട്ട് വാച്ച് കൂടി ലോഞ്ച് ചെയ്തിരിക്കുകയാണ്. ബോട്ട് വേവ് ഫ്ലെക്സ് കണക്റ്റ് സ്മാർട്ട് വാച്ചാണ് കമ്പനി ലോഞ്ച് ചെയ്തത്. കമ്പനി പുറത്തിറക്കിയിട്ടുള്ള സ്മാർട്ട് വാച്ചുകളിൽ ഏറ്റവും നിരക്ക് കുറഞ്ഞ വാച്ച് കൂടിയാണ് വേവ് ഫ്ലെക്സ് കണക്റ്റ്.
ബ്ലൂടൂത്ത് കോളിങ് അടക്കമുള്ള ഫീച്ചറുകളുമായാണ് ബോട്ട് വേവ് ഫ്ലെക്സ് വിപണിയിലേക്ക് വരുന്നത്. 10 ദിവസം വരെയുള്ള ബാറ്ററി ബാക്കപ്പും ഈ സ്മാർട്ട് വാച്ചിനൊപ്പം ബോട്ട് ഓഫർ ചെയ്യുന്നു. ബോട്ട് വേവ് ഫ്ലെക്സിലെ വലിയ ഡിസ്പ്ലെ മെച്ചപ്പെട്ട കാഴ്ചാനുഭവം നൽകുന്നുണ്ട്. ബോട്ട് വേവ് ഫ്ലെക്സിന്റെ വിലയും ഫീച്ചറുകളും അറിയാൻ തുടർന്ന് വായിക്കുക.

boAt Wave Flex Connect: ബോട്ട് വേവ് ഫ്ലെക്സ് കണക്റ്റ് വിലയും ലഭ്യതയും
ബോട്ട് വേവ് ഫ്ലെക്സ് കണക്റ്റ് ബ്ലൂടൂത്ത് കോളിങ് സ്മാർട്ട് വാച്ച് മൂന്ന് കളറുകളിൽ വാങ്ങാൻ കഴിയും. ആക്റ്റീവ് ബ്ലാക്ക്, ചെറി ബ്ലോസം, ഡീപ്പ് ബ്ലൂ എന്നീ കളറുകളിലാണ് ഡിവൈസ് വരുന്നത്. ഫ്ലിപ്പ്കാർട്ടിൽ നിന്നും ബോട്ട് വെബ്സൈറ്റിൽ നിന്നും ബോട്ട് വേവ് ഫ്ലെക്സ് കണക്റ്റ് സ്മാർട്ട് വാച്ച് വാങ്ങാൻ കഴിയും. 1,499 രൂപയാണ് വാച്ചിന്റെ വില. ധാരാളം ഫീച്ചറുകളും സ്പെസിഫിക്കേഷനുകളും ബോട്ട് വേവ് ഫ്ലെക്സ് കണക്റ്റ് സ്മാർട്ട് വാച്ചിൽ ലഭ്യമാണ്.
ബോട്ട് വേവ് ഫ്ലെക്സ് കണക്റ്റ് ഫീച്ചറുകൾ
ബോട്ട് വേവ് ഫ്ലെക്സ് കണക്റ്റ് സ്മാർട്ട് വാച്ചിൽ 1.83 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലെയാണ് നൽകിയിരിക്കുന്നത്. ക്രിസ്റ്റൽ ക്ലിയർ വിഷ്വലുകൾ നൽകുന്ന ഡിസ്പ്ലെ നോട്ടിഫിക്കേഷനുകളും ആപ്പുകളും ആക്സസ് ചെയ്യുന്നത് എളുപ്പമാക്കുന്നുണ്ട്. ക്ലാസിക് ശൈലിയിലുള്ള മെറ്റാലിക് ഡിസൈനിലാണ് ബോട്ട് വേവ് ഫ്ലെക്സ് കണക്റ്റ് സ്മാർട്ട് വാച്ച് തയ്യാറാക്കിയിരിക്കുന്നത്. വളരെ സോഫ്റ്റ് ആയ സിലിക്കൺ സ്ട്രാപ്പുകളും വേവ് ഫ്ലെക്‌സ് കണക്ടിൽ നൽകിയിട്ടുണ്ട്.

ബോട്ട് വേവ് ഫ്ലെക്സ് കണക്റ്റ് സ്മാർട്ട് വാച്ച് ബ്ലൂടൂത്ത് കോളിങ് സപ്പോർട്ട് ഓഫർ ചെയ്യുന്നുണ്ട്. വാച്ചിനുള്ളിലെ ഹൈ ഡെഫനിഷൻ സ്പീക്കറും മൈക്രോഫോണും ഫോൺ കോൾ എക്സ്പീരിയൻസ് മികവുറ്റതാക്കുന്നു. വാച്ചിൽ 10 കോൺടാക്റ്റുകൾ വരെ സേവ് ചെയ്ത് വയ്ക്കാനും ഓപ്ഷനുണ്ട്. ഫിറ്റ്നസ് ട്രാക്ക് ചെയ്യാനുള്ള നല്ലൊരു ഡിവൈസ് കൂടിയാണ് ബോട്ട് വേവ് ഫ്ലെക്സ് കണക്റ്റ് സ്മാർട്ട് വാച്ച്. നിരവധി സ്പോർട്സ് മോഡുകളും ഹെൽത്ത് സെൻസറുകളുമെല്ലാം ഈ സ്മാർട്ട് വാച്ചിൽ ലഭ്യമാണ്.
ഒരു വോയ്‌സ് അസിസ്റ്റന്റും ബോട്ട് വേവ് ഫ്ലെക്സ് കണക്റ്റ് സ്മാർട്ട് വാച്ചിൽ ഉണ്ട്. ഇത് ഉപയോഗിച്ച് വിവിധ കമാൻഡുകൾ നൽകാനും നിങ്ങൾക്ക് കഴിയും. ഉദാഹരണത്തിന് ഇൻസ്റ്റന്റ് ക്രിക്കറ്റ് സ്കോറുകൾക്കായും കാലാവസ്ഥ അപ്ഡേറ്റ്സിന് വേണ്ടിയിട്ടോ ഈ എഐ വോയ്സ് അസിസ്റ്റന്റ് സപ്പോർട്ട് ഉപയോഗപ്പെടുത്താം. വെള്ളവും പൊടിയും പ്രതിരോധിക്കാനുള്ള ശേഷിയും ബോട്ട് വേവ് ഫ്ലെക്സ് കണക്റ്റ് സ്മാർട്ട് വാച്ചിനുണ്ട്. ഇതിനുള്ള ഐപി68 റേറ്റിങും സ്മാർട്ട് വാച്ച് ഫീച്ചർ ചെയ്യുന്നു.

രണ്ട് മണിക്കൂർ കൊണ്ട് boAt Wave Flex Smartwatch ചാർജ് ചെയ്യാൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഒറ്റ ചാർജിൽ ബോട്ട് വേവ് ഫ്ലെക്സ് കണക്റ്റ് സ്മാർട്ട് വാച്ച് 10 ദിവസം വരെ തുടർച്ചയായി ഉപയോഗിക്കാൻ കഴിയുമെന്നും കമ്പനി പറയുന്നുണ്ട്. ബ്ലൂടുത്ത് കോളിങ് ഫീച്ചർ ഉപയോഗപ്പെടുത്തുമ്പോൾ അത് 3 ദിവസമായി കുറയും. സ്റ്റാൻഡ്ബൈ മോഡിൽ 30 ദിവസം വരെയും ചാർജ് നിൽക്കും.


Click it and Unblock the Notifications








