Home
Gadgets

90 സ്‌പോർട്‌സ് മോഡുകളുള്ള ബുഗാട്ടി സെറാമിക് എഡിഷൻ സ്മാർട്ട് വാച്ച് മോഡലുകൾ അവതരിപ്പിച്ചു

ബുഗാട്ടി സെറാമിക് എഡിഷൻ വൺ പർ സ്പോർട്ട്, ബുഗാട്ടി സെറാമിക് എഡിഷൻ വൺ ലെ നോയർ, ബുഗാട്ടി സെറാമിക് എഡിഷൻ വൺ ഡിവോ തുടങ്ങിയ സ്മാർട്ട് വാച്ച് മോഡലുകൾ പ്രഖ്യാപിച്ചു. ഹൈപ്പർകാറുകളായ ബുഗാട്ടി ചിറോൺ പുർ സ്‌പോർട്ട്, ബുഗാട്ടി ലാ വോയിറ്റർ നോയർ, ബുഗാട്ടി ഡിവോ എന്നിവയുടെ പേരിലുള്ള ഈ മൂന്ന് മോഡലുകൾ നിർമ്മിക്കുവാൻ ബുഗാട്ടി വിറ്റയുമായി ചേർന്നു പ്രവർത്തിച്ചു. ഈ സ്മാർട്ട് വാച്ച് മോഡലുകൾ 90 വ്യത്യസ്ത സ്പോർട്സ് മോഡുകൾ, ബ്ലഡ് ഓക്സിജൻ മോണിറ്ററിംഗ്, ജിപിഎസ് ട്രാക്കിംഗ് എന്നിവ നൽകുന്നു. ആയിരത്തിലധികം ഇന്റിവിജ്വൽ ഭാഗങ്ങളുള്ള ഈ സ്മാർട്ട്വാച്ചിന് മികച്ച പ്രവർത്തനം കാഴ്ച്ച വെക്കുവാൻ സോഫ്റ്റ്വെയർ വിഐഐടിഎ വികസിപ്പിച്ചെടുത്തു.

ബുഗാട്ടി സെറാമിക് എഡിഷൻ വൺ പർ സ്പോർട്ട്, സെറാമിക് എഡിഷൻ വൺ ലെ നോയർ, സെറാമിക് എഡിഷൻ വൺ ഡിവോ സ്മാർട്ട് വാച്ചുകളുടെ വില

ബുഗാട്ടി സെറാമിക് എഡിഷൻ വൺ പർ സ്പോർട്ട്, സെറാമിക് എഡിഷൻ വൺ ലെ നോയർ, സെറാമിക് എഡിഷൻ വൺ ഡിവോ സ്മാർട്ട് വാച്ചുകളുടെ വില

ബുഗാട്ടി സെറാമിക് എഡിഷൻ വൺ പർ സ്പോർട്ട്, സെറാമിക് എഡിഷൻ വൺ ലെ നോയർ, സെറാമിക് എഡിഷൻ വൺ ഡിവോ എന്നിവയ്ക്ക് വില 899 യൂറോ (ഏകദേശം 79,400 രൂപ) വരുന്നു. കിക്ക്സ്റ്റാർട്ടർ വഴി പ്രീ-ഓർഡറുകൾക്കായി ഈ സ്മാർട്ട് വാച്ച് മോഡലുകൾ ലഭ്യമാക്കി കഴിഞ്ഞു.

ബുഗാട്ടി സെറാമിക് എഡിഷൻ വൺ പർ സ്പോർട്ട്, സെറാമിക് എഡിഷൻ വൺ ലെ നോയർ, സെറാമിക് എഡിഷൻ വൺ ഡിവോ സ്മാർട്ട് വാച്ചുകളുടെ സവിശേഷതകൾ

ബുഗാട്ടി സെറാമിക് എഡിഷൻ വൺ പർ സ്പോർട്ട്, സെറാമിക് എഡിഷൻ വൺ ലെ നോയർ, സെറാമിക് എഡിഷൻ വൺ ഡിവോ സ്മാർട്ട് വാച്ചുകളുടെ സവിശേഷതകൾ

മൂന്ന് ബുഗാട്ടി സ്മാർട്ട് വാച്ച് മോഡലുകൾക്കും ഒരേ സവിശേഷതകളുണ്ടെങ്കിലും ഡിസൈനിൽ വ്യത്യാസമുണ്ട്. മൂന്ന് മോഡലുകൾക്കും 390 x 390 പിക്‌സൽ റെസല്യൂഷനുള്ള റൗണ്ട് അമോലെഡ് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേകളുണ്ട്. സഫയർ ഗ്ലാസിൽ നിന്നുമാണ് ഈ സ്മാർട്ട് വാച്ച് മോഡലുകൾ നിർമ്മിച്ചിരിക്കുന്നത്. 14 ദിവസം വരെ ബാറ്ററി ലൈഫ് നൽകുന്ന 445 എംഎഎച്ച് ബാറ്ററിയുണ്ട്. ഈ സ്മാർട്ട് വാച്ച് മോഡലുകൾ സിലിക്കൺ, ടൈറ്റാനിയം എന്നിങ്ങനെ രണ്ട് സ്ട്രാപ്പുകളാൽ ലഭ്യമാണ്.

ബുഗാട്ടി സെറാമിക് എഡിഷൻ വൺ പർ സ്പോർട്ട്

ബുഗാട്ടി സെറാമിക് എഡിഷൻ വൺ പർ സ്പോർട്ട്, സെറാമിക് എഡിഷൻ വൺ ലെ നോയർ, സെറാമിക് എഡിഷൻ വൺ ഡിവോ എന്നിവ ഹൃദയമിടിപ്പിനെയും അതുമായി സംബന്ധിച്ച കാര്യങ്ങളെയും അളക്കുന്ന ഡ്യൂവൽ സെൻസറുകളാണുള്ളത്. വി‌ഒ 2 മാക്സ് സെൻസർ, 90 സ്‌പോർട്‌സ് മോഡുകൾ, 10 എടിഎം വാട്ടർ റെസിസ്റ്റൻസ്, സ്റ്റെപ്പ്, കലോറി റെക്കോർഡിംഗ്, റീജനറേഷൻ സ്റ്റാറ്റസ്, സ്ട്രെസ് മെഷർമെന്റ്, സ്ലീപ് ട്രാക്കിംഗ് എന്നിവയും ഈ സ്മാർട്ട് വാച്ച് മോഡലുകളിൽ ലഭ്യമാണ്. ജി‌പി‌എസ് കണക്റ്റിവിറ്റി, ആക്റ്റിവിറ്റി ട്രാക്കിംഗ്, അൾട്ടിട്യൂഡ് മെഷർമെൻറ് എന്നിവ മറ്റ് സവിശേഷതകളിൽ ഉൾപ്പെടുന്നു.

90 സ്‌പോർട്‌സ് മോഡുകളുള്ള ബുഗാട്ടി സെറാമിക് എഡിഷൻ സ്മാർട്ട് വാച്ച് മോഡലുകൾ

ആൻഡ്രോയിഡ്, ഐഒഎസ് എന്നിവയിൽ ബുഗാട്ടി ഡാഷ്‌ബോർഡ് അപ്ലിക്കേഷൻ ലഭ്യമാണ്. ഇതിൽ എല്ലാ ആരോഗ്യ ഡാറ്റ, ആക്റ്റിവിറ്റി ട്രാക്കിംഗ്, പ്രവർത്തന മാപ്പ്, പരിശീലന റിപ്പോർട്ട് എന്നിവ രേഖപ്പെടുത്തുന്നു. ബുഗാട്ടി സെറാമിക് എഡിഷൻ വൺ പർ സ്പോർട്ട്, സെറാമിക് എഡിഷൻ വൺ ലെ നോയർ, സെറാമിക് എഡിഷൻ വൺ ഡിവോ എന്നിവ ഐഒഎസ് 13.0, ആൻഡ്രോയിഡ് 7.0 എന്നിവയെ സപ്പോർട്ട് ചെയ്യുന്നു. സ്മാർട്ട് വാച്ചുകളുടെ വലതുവശത്തായി രണ്ട് ബട്ടണുകളും നൽകിയിട്ടുണ്ട്.

More from GizBot

Best Mobiles in India

English summary
The Bugatti Ceramique Edition One Pur Sport, Bugatti Ceramique Edition One Le Noire, and Bugatti Ceramique Edition One Divo smartwatches have all been revealed. These three models, named after Bugatti's hypercars Bugatti Chiron Pur Sport, Bugatti La Voiture Noire, and Bugatti Divo, were developed in collaboration with VIITA.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X