ഹുവാവേ ബാൻഡ് 6 വാങ്ങുമ്പോൾ നേടൂ ഹുവാവേ മിനി സ്പീക്കർ സൗജന്യമായി; വിൽപ്പന ജൂലൈ 12 മുതൽ

|

ജൂലൈ 12 മുതൽ ഹുവാവേ ബാൻഡ് 6 ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തും. ആമസോൺ വഴിയായിരിക്കും ഈ സ്മാർട്ട് ബാൻഡ് ലഭ്യമാകുന്നത്. ജൂലൈ 12 നും ജൂലൈ 14 നും ഇടയിൽ ഈ സ്മാർട്ട് ബാൻഡ് വാങ്ങുന്നവർക്ക് ഒരു പ്രത്യേക ഓഫറുമായി ഹുവാവേ ബാൻഡ് 6 ലഭ്യമാകുമെന്ന് ആമസോൺ അറിയിച്ചിട്ടുണ്ട്. ഹുവാവേ ബാൻഡ് 6 ഉപയോക്താക്കളുടെ ഹാർട്ട്റേറ്റ് മോണിറ്ററിങ്, Sp02 ലെവലുകൾ, സ്ട്രെസ് എന്നിവ നിരീക്ഷിക്കാൻ അനുവദിക്കുന്നു. 96 വർക്ക്ഔട്ട് മോഡുകൾക്കൊപ്പം ഈ സ്മാർട്ട് ബാൻഡ് സ്ത്രീകളുടെ ഹെൽത്ത് ട്രാക്കിംഗ് ഫീച്ചറും അവതരിപ്പിക്കുന്നു. നാല് കളർ ഓപ്ഷനുകളിൽ ഹുവാവേ സ്മാർട്ട് ബാൻഡ് ലഭ്യമാണ്.

ഇന്ത്യയിൽ ഹുവാവേ ബാൻഡ് 6 ൻറെ വിലയും, ലഭ്യതയും

ഇന്ത്യയിൽ ഹുവാവേ ബാൻഡ് 6 ൻറെ വിലയും, ലഭ്യതയും

4,490 രൂപ വില വരുന്ന ഹുവാവേ ബാൻഡ് 6 ആമസോണിൽ നിന്നും ജൂലൈ 12 മുതൽ നിങ്ങൾക്ക് വാങ്ങാവുന്നതാണ്. മാത്രമല്ല, ജൂലൈ 12 നും ജൂലൈ 14 നും ഇടയിൽ ഈ ഹുവാവേ സ്മാർട്ട് ബാൻഡ് വാങ്ങുന്ന ഉപഭോക്താക്കൾക്ക് പ്രത്യേക ഓഫർ നേടാൻ കഴിയും. അവർക്ക് 1,999 രൂപ വിലയുള്ള ഒരു ഹുവാവേ മിനി സ്പീക്കർ സൗജന്യമായി ലഭിക്കും. ഹുവാവേ ബാൻഡ് 6 നായി ആമസോൺ ഒരു പ്രത്യേക മൈക്രോസൈറ്റും നിർമ്മിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഹുവാവേ ബാൻഡ് 6 നാല് അംബർ സൺറൈസ്, ഗ്രാഫൈറ്റ് ബ്ലാക്ക്, ഫോറസ്റ്റ് ഗ്രീൻ, സകുര പിങ്ക് എന്നിങ്ങനെ കളർ ഓപ്ഷനുകളിൽ ലഭിക്കും. ഹുവാവേ ബാൻഡ് 6 ഏപ്രിലിൽ മലേഷ്യയിൽ അവതരിപ്പിച്ചു.

ഹുവാവേ ബാൻഡ് 6 സവിശേഷതകൾ
 

ഹുവാവേ ബാൻഡ് 6 സവിശേഷതകൾ

1.47 ഇഞ്ച് അമോലെഡ് ഫുൾ വ്യൂ (194x368 പിക്‌സൽ) കളർ ഡിസ്‌പ്ലേ 64 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോയിൽ ഹുവായ് ബാൻഡ് 6 അവതരിപ്പിക്കുന്നു. ഹുവായ് ബാൻഡ് 6 ൻറെ സ്ക്രീൻ അതിൻറെ മുൻഗാമിയായ ഹുവായ് ബാൻഡ് 4 നേക്കാൾ 148 ശതമാനം വലുതാണ്. ഇതിൻറെ സ്‌കിനിന് അനുയോജ്യമായ യുവി-ട്രീറ്റഡ് സിലിക്കൺ സ്ട്രാപ്പ് ഉണ്ട്. ഭാരം വെറും 18 ഗ്രാം ആണ്. രണ്ടാഴ്ച വരെ ബാറ്ററി ലൈഫ് അല്ലെങ്കിൽ 10 ദിവസം വരെ കൂടുതൽ ഉപയോഗത്തിനായി ലഭ്യമാക്കുന്നു. അഞ്ച് മിനിറ്റ് ചാർജ് ചെയ്താൽ ഹുവായ് ബാൻഡ് 6 രണ്ട് ദിവസത്തെ ബാറ്ററി ലൈഫ് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇത് ഹുവായുടെ ട്രൂസീൻ 4.0 24x7 ഹാർട്ട്റേറ്റ് മോണിറ്ററിങ്, ട്രൂ സ്ലീപ്പ് 2.0 സ്ലീപ്പ് മോണിറ്ററിംഗ്, കമ്പനിയുടെ ട്രൂറെലാക്സ് സ്ട്രെസ് മോണിറ്ററിംഗ് സാങ്കേതികവിദ്യ എന്നിവ സപ്പോർട്ട് ചെയ്യുന്നു. ഫിറ്റ്നസ് ബാൻഡിന് സ്പോ 2 ബ്ലഡ്-ഓക്സിജൻ സാച്ചുറേഷൻ മോണിറ്ററിംഗും ഉണ്ട്.

ഹുവാവേ ബാൻഡ് 6

ഹുവാവേ ബാൻഡ് 6 ൽ മെൻസ്ട്രുൾ സൈക്കിൾ ട്രാക്കിംഗ് സവിശേഷതയും ഫോണിലൂടെ മ്യൂസിക് പ്ലേ ചെയ്യുന്നത് നിയന്ത്രിക്കാനുള്ള കഴിവുമുണ്ട്. എന്നാൽ ഈ രണ്ട് സവിശേഷതകളും സപ്പോർട്ട് ചെയ്യുന്നത് ആൻഡ്രോയ്‌ഡ് ഓപ്ഷനിൽ മാത്രമാണ്, ഐഒഎസ് ഡിവൈസുകൾക്ക് ലഭ്യമല്ല. ഓട്ടം, നീന്തൽ, എലിപ്‌റ്റിക്കൽ, റോയിംഗ്, ട്രെഡ്‌മിൽ എന്നിവ ഉൾപ്പെടുന്ന 96-ലധികം വർക്ക്ഔട്ട് മോഡുകൾ ഈ ഫിറ്റ്‌നെസ് ബാൻഡിൽ ഉണ്ട്. അപ്ലിക്കേഷൻ നോട്ടിഫിക്കേഷനുകൾ, ഇൻകമിംഗ് കോളുകൾക്കും സന്ദേശങ്ങൾക്കുമുള്ള അലേർട്ടുകൾ, കാലാവസ്ഥാ അപ്‌ഡേറ്റുകൾ ഈ സ്മാർട്ട് ബാൻഡിലുണ്ട്.

ഹുവാവേ ബാൻഡ് 6 വാങ്ങുമ്പോൾ നേടൂ ഹുവാവേ മിനി സ്പീക്കർ സൗജന്യമായി

ഈ ഫിറ്റ്നസ് ബാൻഡിന് 43 x 25.4 x 10.99 മിലിമീറ്റർ അളവും, 5 എടിഎം (50 മീറ്റർ വരെ) വാട്ടർ റെസിസ്റ്റൻസുമുള്ളതാണ്. ഹുവായ് ബാൻഡ് 6 ന് മാഗ്നറ്റിക് ചാർജിംഗ് തിംബിൾ ഉണ്ട്, കൂടാതെ ബ്ലൂടൂത്ത് v5.0 നെ സപ്പോർട്ട് ചെയ്യുന്നു. ഇതിൽ നാവിഗേഷൻ സപ്പോർട്ട് ചെയ്യുന്നതിനായി ഒരു സൈഡ് ബട്ടണും നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 6.0 അല്ലെങ്കിൽ അതിനുശേഷമുള്ളതും ഐഒഎസ് 9.0 അല്ലെങ്കിൽ അതിനുശേഷം വരുന്ന സ്മാർട്ട്ഫോണുകളുമായി ഇത് പ്രവർത്തിക്കുന്നു.

Best Mobiles in India

English summary
In India, the Huawei Band 6 will be available starting July 12. Amazon will be the only place where you can get the wearable. Huawei Band 6 will be offered a special deal for users who purchase the device between July 12 and July 14.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X