സിഇഎസ് 2018-ല്‍ ഗൂഗിള്‍ അസിസ്റ്റന്റോട് കൂടിയ സ്മാര്‍ട്ട് ഡിസ്‌പ്ലേയുമായി ലെനോവ

|

വീടുകളിലെ ഉപയോഗത്തിനായി സ്മാര്‍ട്ട് ഡിസ്‌പ്ലേ പുറത്തിറക്കുമെന്ന് സിഇഎസ് 2018-ല്‍ ലെനോവ പ്രഖ്യാപിച്ചു. ഗൂഗിള്‍ അസിസ്റ്റന്റോട് കൂടിയ ഈ പുത്തന്‍ ഡിസ്‌പ്ലേ ക്വാല്‍കോം എസ്ഡിഎ 624 എസ്ഒസി അടിസ്ഥാനമായ ക്വാല്‍കോം ഹോം ഹബ് പ്ലാറ്റ്‌ഫോമിലായിരിക്കും പ്രവര്‍ത്തിക്കുന്നത്.

സിഇഎസ് 2018-ല്‍ ഗൂഗിള്‍ അസിസ്റ്റന്റോട് കൂടിയ സ്മാര്‍ട്ട് ഡിസ്‌പ്ലേയുമാ

സിപിയു, ജിപിയു, ഡിഎസ്പി എന്നിവ ഉള്‍ച്ചേര്‍ത്തിട്ടുള്ള സ്മാര്‍ട്ട് ഡിസ്‌പ്ലേയില്‍ വൈഫൈ, ബ്ലൂടൂത്ത് സൗകര്യങ്ങളുമുണ്ടാകും.

ഗൂഗിള്‍ ഡൂ വഴി വീഡിയോ കോളുകള്‍ ചെയ്യാനും യൂട്യൂബ് വീഡിയോകള്‍ കാണാനും ബന്ധിപ്പിച്ചിട്ടുള്ള ഉപകരണങ്ങള്‍ നിയന്ത്രിക്കുന്നതിനും ഇത് ഉപയോഗിക്കാന്‍ കഴിയും. ഗൂഗിള്‍ അസിസ്റ്റന്റ് ഉള്ളത് കൊണ്ടുതന്നെ ഒരു സ്പര്‍ശം കൊണ്ടോ ശബ്ദം ഉപയോഗിച്ചോ സ്മാര്‍ട്ട് ഡിസ്‌പ്ലേ പ്രവര്‍ത്തിപ്പിക്കാനാകും.

ലളിത സുന്ദരമായ രൂപകല്‍പ്പന നിങ്ങളുടെ വീടിന് ഇണങ്ങുമെന്ന് മാത്രമല്ല അതിനൊരു സ്മാര്‍ട്ട് ലുക്ക് നല്‍കുകയും ചെയ്യും.

മുളയുടെ നിറത്തിലും ഇളംതവിട്ട് നിറത്തിലും സ്മാര്‍ട്ട് ഡിസ്‌പ്ലേ വിപണിയിലെത്തും. തടി, ഗ്ലാസ്, ഗ്രാനൈറ്റ് മേശകള്‍ക്കെല്ലാം ഇത് ഇണങ്ങും. സ്ഥലസൗകര്യം അനുസരിച്ച് ലംബമായോ തിരശ്ചീനമായോ ഇത് വയ്ക്കാവുന്നതാണ്.

ഹോണിറിന്റെ 'ബ്ലോക്ക്ബസ്റ്റര്‍ ഡെയിസ്': നഷ്ടപ്പെടുത്തരുത്, വേഗമാകട്ടേ!ഹോണിറിന്റെ 'ബ്ലോക്ക്ബസ്റ്റര്‍ ഡെയിസ്': നഷ്ടപ്പെടുത്തരുത്, വേഗമാകട്ടേ!

ഉപയോഗിക്കാതിരിക്കുമ്പോള്‍ സ്മാര്‍ട്ട് ഡിസ്‌പ്ലേയെ ഡിജിറ്റല്‍ പിക്ചര്‍ ഫ്രെയിമായി മാറ്റാം. ബാക്ക്ഗ്രൗണ്ട് ഫോട്ടോകള്‍ തിരഞ്ഞെടുക്കുകയോ ഗൂഗിള്‍ ഫോട്ടോസിലെ ആല്‍ബത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയോ ചെയ്യുക.

10 ഇഞ്ച് ലെനോവ സ്മാര്‍ട്ട് ഡിസ്‌പ്ലേയുടെ വില ആരംഭിക്കുന്നത് 249.99 ഡോളറില്‍ നിന്നാണ്. 199.99 ഡോളര്‍ മുതലാണ് 8 ഇഞ്ച് മോഡലിന്റെ വില.

Best Mobiles in India

Read more about:
English summary
The device can also be used as video calling through Google Duo, watching videos on YouTube, managing your connected devices.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X