മാഗ് സേഫ് സപ്പോർട്ടുമായി ബെൽകിൻ വയർലെസ് ചാർജർ സ്റ്റാൻഡ്, ടിഡബ്ല്യുഎസ് ഇയർബഡുകൾ അവതരിപ്പിച്ചു

|

ബെൽക്കിൻ സൗണ്ട്ഫോം ഫ്രീഡം ട്രൂ വയർലെസ് സ്റ്റീരിയോ (ടിഡബ്ല്യുഎസ്) ഇയർബഡുകളും മാഗ്‌സേഫിനൊപ്പം ബെൽക്കിൻ ബൂസ്റ്റ് ചാർജ് പ്രോ 2-ഇൻ -1 വയർലെസ് ചാർജർ സ്റ്റാൻഡും അവതരിപ്പിച്ചു. കസ്‌റ്റം ബിൽഡ് ഡ്രൈവറുകൾ വരുന്ന ഈ ഇയർബഡുകൾക്ക് ഐപി എക്‌സ് 5 സ്വെറ്റ്‌ ആൻഡ് സ്പ്ലാഷ് റെസിസ്റ്റൻസ് സവിശേഷതയുണ്ട്. ഇത് ആപ്പിളിൻറെ ഫൈൻഡ് മൈ നെറ്റ്‌വർക്ക് ആപ്ലിക്കേഷനുമായി ജോടിയാക്കുന്നു, അങ്ങനെ ചെയ്യുന്ന ആദ്യത്തെ തേർഡ് പാർട്ടി ആക്‌സസറികളിൽ ഒന്നായി ഇത് മാറുന്നു. അതേസമയം, ബൂസ്റ്റ് ചാർജ് പ്രോ 2-ഇൻ-1 വയർലെസ് ചാർജർ ബെൽക്കിൻറെ രണ്ടാമത്തെ മാഗ് സേഫ് ചാർജറാണ്. ബെൽക്കിൻ ബൂസ്റ്റ് ചാർജ് പ്രോയുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ താങ്ങാനാവുന്ന വിലയ്ക്ക് ഇത് ലഭിക്കും. സി‌ഇ‌എസ് 2021ൽ ബെൽകിൻ ഈ രണ്ട് പുതിയ പ്രോഡക്റ്റുകളും അവതരിപ്പിച്ചു.

ബെൽകിൻ സൗണ്ട്ഫോം ഫ്രീഡം: ലഭ്യത
 

ബെൽകിൻ സൗണ്ട്ഫോം ഫ്രീഡം: ലഭ്യത

ബെൽകിൻ സൗണ്ട്ഫോം ഫ്രീഡം ടിഡബ്ല്യുഎസ് ഇയർബഡുകൾ ബെൽക്കിൻറെ വെബ്‌സൈറ്റിൽ നിന്ന് വാങ്ങാവുന്നതാണ്. കൂടാതെ, ലോകമെമ്പാടുമുള്ള റീടെയിൽ വ്യാപാരികളിൽ നിന്നും ഈ വർഷം മാർച്ച് അല്ലെങ്കിൽ ഏപ്രിൽ മാസങ്ങളിൽ നിങ്ങൾക്ക് വാങ്ങാവുന്നതാണ്. എന്നാൽ, ഈ ഡിവൈസിൻറെ വില ഇതുവരെ കമ്പനി പ്രഖ്യാപിച്ചിട്ടില്ല.

റെഡ്മി, എംഐ സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച ഓഫറുകളുമായി ആമസോൺ ഷവോമി ബിഗ് മെമ്മറി ഡെയ്‌സ് സെയിൽ 2021

ബെൽകിൻ സൗണ്ട്ഫോം ഫ്രീഡം: സവിശേഷതകൾ

ബെൽകിൻ സൗണ്ട്ഫോം ഫ്രീഡം: സവിശേഷതകൾ

ബെൽകിൻ സൗണ്ട്ഫോം ഫ്രീഡം ഇയർബഡുകൾക്ക് കസ്റ്റമൈസ് ചെയ്യ്ത് നിർമ്മിച്ച ഡ്രൈവറുകളും എൻവയോൻമെന്റ് നോയ്‌സ് ക്യാൻസലിങ് സവിശേഷതകളും ഉണ്ട്. ക്യു വയർലെസ് ചാർജിംഗ് സപ്പോർട്ടുമായി വരുന്ന കേസിൽ നിന്ന് 20 മണിക്കൂർ അധിക ചാർജോടെ എട്ട് മണിക്കൂർ നിർത്താതെയുള്ള പ്ലേടൈം വാഗ്ദാനം ചെയ്യുന്നു. സൗണ്ട്ഫോം ഫ്രീഡം ഇയർബഡുകൾ ക്വാൽകോം ക്യുസിസി 3046 SoC ചിപ്സെറ്റുമായി വരുന്നു. ഇതിന് IPX5 റേറ്റുചെയ്ത സ്വെറ്റ്‌ ആൻഡ് സ്പ്ലാഷ് റെസിസ്റ്റൻസ് സവിശേഷതയുമുണ്ട്.

സൗണ്ട്ഫോം ഫ്രീഡം ടിഡബ്ല്യുഎസ് ഇയർബഡുകൾ

ബെൽക്കിനിൽ നിന്നുള്ള സൗണ്ട്ഫോം ഫ്രീഡം ടിഡബ്ല്യുഎസ് ഇയർബഡുകൾ ആപ്പിളിൻറെ ഫൈൻഡ് മൈ നെറ്റ്‌വർക്ക് ആപ്ലിക്കേഷനുമായി ജോടിയാക്കുന്നു. ഏതെങ്കിലും കാരണവശാൽ, നിങ്ങളുടെ സൗണ്ട്ഫോം ഫ്രീഡം ടിഡബ്ല്യുഎസ് ഇയർബഡുകൾ നഷ്ടപ്പെടുകയോ ചെയ്താൽ കണ്ടെത്താൻ ഈ അപ്ലിക്കേഷൻ ഉപഭോക്താക്കളെ അനുവദിക്കും. ഏതെങ്കിലും ക്യു വയർലെസ് ചാർജർ ഉപയോഗിച്ചോ യുഎസ്ബി ടൈപ്പ്-സി പോർട്ട് വഴിയോ ഇയർബഡുകൾ ചാർജ് ചെയ്യാവുന്നതാണ്. 15 മിനിറ്റ് ചാർജിംഗ് നിങ്ങൾക്ക് രണ്ട് മണിക്കൂർ പ്ലേബാക്ക് സമയം നൽകുന്നു.

ബെൽകിൻ ബൂസ്റ്റ് ചാർജ് പ്രോ 2-ഇൻ-1 വിലയും, ലഭ്യതയും
 

ബെൽകിൻ ബൂസ്റ്റ് ചാർജ് പ്രോ 2-ഇൻ-1 വിലയും, ലഭ്യതയും

മാഗ്‌സേഫ് സപ്പോർട്ടുള്ള ബെൽക്കിൻ ബൂസ്റ്റ് ചാർജ് പ്രോ 2-ഇൻ-1 വയർലെസ് ചാർജർ സ്റ്റാൻഡിന് യുഎസിൽ 99.95 ഡോളർ (ഏകദേശം 7,300 രൂപ) വിലയുണ്ട്. വയർലെസ് ചാർജറിന് ബെൽക്കിന്റെ ആദ്യത്തെ ബൂസ്റ്റ് ചാർജർ നിലയേക്കാൾ താരതമ്യേന താങ്ങാവുന്ന വിലയാണ് വരുന്നത്. അടുത്തിടെ അവതരിപ്പിച്ച ഐഫോൺ 12 സീരീസ് മനസ്സിൽ രൂപകൽപ്പന ചെയ്ത വയർലെസ് ചാർജർ സ്റ്റാൻഡ് 15W വരെ ചാർജ് നൽകുന്നു. വയർലെസ് ചാർജിംഗ് കേസുള്ള എയർപോഡ്സ് പ്രോ, എയർപോഡുകൾ എന്നിവയ്ക്കായി ഒപ്റ്റിമൈസ് ചെയ്ത ചാർജിംഗ് പോഡ് ഇതിൽ ഉൾപ്പെടുന്നു. മാഗ് സേഫുമായി യോജിക്കുന്ന മാഗ്നെറ്റിക് ഉപയോഗിച്ചാണ് ബൂസ്റ്റ് ചാർജ് പ്രോ 2-ഇൻ-1 വയർലെസ് ചാർജർ സ്റ്റാൻഡ് നിർമ്മിച്ചിരിക്കുന്നത്.

Most Read Articles
Best Mobiles in India

English summary
The earbuds are IPX5 certified for sweat and splash resistance and have custom-built drivers. Notably, they integrate with the Find My network application from Apple, being one of the first accessories from third parties to do so.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X