50,000 എംഎഎച്ച് കപ്പാസിറ്റി; ഇവൻ പവർ ബാങ്കുകളിലെ ഭീമൻ

|

7,000 എംഎഎച്ച് ബാറ്ററികൾ ഉള്ള സ്മാർട്ട്ഫോണുകൾ പോലും വിപണിയിൽ എത്തുന്ന ഇക്കാലത്ത് പവർ ബാങ്കുകളുടെ ആവശ്യമുണ്ടോ എന്നൊരു ചോദ്യം സാധാരണയായി ഉയർന്ന് കേൾക്കാറുണ്ട്. എന്നാൽ ഫോണുകൾ പോലെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ പെട്ടെന്ന് റീചാർജ് ചെയ്യേണ്ടി വരുമ്പോഴും അടിയന്തര സാഹചര്യങ്ങളിലും പവർ ബാങ്കുകൾ അനിവാര്യമായ ആക്സസറികളായി മാറുന്നു.

 

ബാറ്ററി

ഒന്നിൽ കൂടുതൽ ബാറ്ററികളിൽ പ്രവർത്തിക്കുന്ന ഡിവൈസുകൾ കയ്യിൽ കരുതുമ്പോഴും ഇത്തരം പവർബാങ്കുകൾ ഉപയോഗപ്രദമായിരിക്കും. ഇത്തരം സാഹചര്യങ്ങളിൽ ഏറെ പ്രയോജനപ്പെടുന്ന ഹൈ കപ്പാസിറ്റി പവർ ബാങ്ക് അവതരിപ്പിച്ചിരിക്കുകയാണ് ആംബ്രേൻ. നിങ്ങളുടെ മിക്കവാറും ഡിവൈസുകളും ചാർജ് ചെയ്യാൻ ആംബ്രേന്റെ ഹൈ കപ്പാസിറ്റി പവർ ബാങ്കുകൾ ഉപയോഗിക്കാൻ സാധിക്കും. അബ്രേന്റെ പുതിയ പവർ ബാങ്കിനെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

20,000 രൂപയിൽ താഴെ മാത്രം വിലയുള്ള മികച്ച ആൻഡ്രോയിഡ് 12 സ്മാർട്ട്ഫോണുകൾ20,000 രൂപയിൽ താഴെ മാത്രം വിലയുള്ള മികച്ച ആൻഡ്രോയിഡ് 12 സ്മാർട്ട്ഫോണുകൾ

ബാറ്ററി സെൽ

50,000 എംഎഎച്ച് ബാറ്ററി സെൽ പായ്ക്ക് ചെയ്യുന്ന ഒരു വമ്പൻ പവർ ബാങ്കാണ് ആംബ്രേൻ സ്റ്റൈലോ മാക്സ്. വെറും 3,999 രൂപയാണ് ഈ പവർ ബാങ്കിന് വിലവരുന്നത്. ഒരു സാധാരണ 20,000 എംഎഎച്ച് പവർ ബാങ്കിനെ അപേക്ഷിച്ച് സ്റ്റൈലോ മാക്സിലെ വലിയ ബാറ്ററി രണ്ടര ഇരട്ടി കാര്യക്ഷമത ഉള്ളവയാണ്.

ആംബ്രേൻ
 

ആംബ്രേൻ പറയുന്നതനുസരിച്ച്, ഹൈക്കർമാർക്കും ക്യാമ്പർമാർക്കും വേണ്ടിയാണ് സ്റ്റൈലോ മാക്സ് ഡിസൈൻ ചെയ്തിരിക്കുന്നത്. സ്റ്റൈലോ മാക്‌സ് പവർബാങ്ക് ഡിജിറ്റൽ ക്യാമറകളും ലാപ്‌ടോപ്പുകളും പോലുള്ള വലിയ ഡിവൈസുകളിലെ ബാറ്ററികൾ റീചാർജ് ചെയ്യാൻ പ്രാപ്തമാണ്. 4,500 എംഎഎച്ച് ശേഷിയുള്ള ബാറ്ററി സെൽ എട്ട് തവണ വരെ റീചാർജ് ചെയ്യാൻ ആംബ്രേൻ സ്റ്റൈലോ മാക്സ് പവർ ബാങ്കിന് കഴിയും.

ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളുടെ സ്മാർട്ട്ഫോൺ ഏറെക്കാലം ഉപയോഗിക്കാംഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളുടെ സ്മാർട്ട്ഫോൺ ഏറെക്കാലം ഉപയോഗിക്കാം

ആംബ്രേൻ സ്റ്റൈലോ

ആംബ്രേൻ സ്റ്റൈലോ മാക്സ് പവർ ബാങ്കിൽ ഒരേ സമയം മൂന്ന് ഡിവൈസുകൾ വരെ റീചാർജ് ചെയ്യാൻ കഴിയും. ഇതിനായി രണ്ട് യുഎസ്ബി പോർട്ടുകളും ഒരു ടൈപ്പ് സി പോർട്ടും സ്റ്റൈലോ മാക്സിൽ നൽകിയിട്ടുണ്ട്. 20 വാട്ട് പവർ ഔട്ട്പുട്ടിന് സപ്പോർട്ട് നൽകുന്ന 50 കെ ലിഥിയം പോളിമർ ബാറ്ററി സെൽ ആണ് ഈ പടുകൂറ്റൻ പവർ ബാങ്കിൽ ഉള്ളത്. ക്വിക്ക് ചാർജ് 3.0, ടു വേ ചാർജിങ് എന്നിവയും ആംബ്രേൻ സ്റ്റൈലോ മാക്സ് പവർ ബാങ്കിൽ ലഭ്യമാണ്. ചാർജിങ് സ്റ്റാറ്റസിനെക്കുറിച്ചും ബാറ്ററി റിസർവിനെക്കുറിച്ചും മനസിലാക്കാൻ പവർ ബാങ്കിലെ എൽഇഡി ഇൻഡിക്കേറ്റർ സഹായിക്കുന്നു.

പവർ റിസർവ്

50,000 എംഎഎച്ച് പവർ റിസർവ് ഉള്ളതിനാൽ ഓവർ ഹീറ്റിങ് സാധ്യതയെക്കുറിച്ചും നിങ്ങൾക്ക് ആശങ്കയുണ്ടാകും. ഇത് പരിഹരിക്കാൻ മികവുറ്റ എക്സ്റ്റേണൽ ബോഡിയും സുരക്ഷ സംവിധാനവും ആംബ്രേൻ സ്റ്റൈലോ മാക്സ് പവർ ബാങ്കിൽ ലഭ്യമാണ്. ഈ പവർ ബാങ്കിന്റെ എക്സ്റ്റീരിയർ ബോഡി വളരെ സ്ട്രോങ്ങ് ആണ്. അത് പോലെ തന്നെ ഉള്ളിൽ ഒമ്പത് ലേയറുകൾ ഉള്ള ചിപ്പ് സെറ്റ് പ്രൊട്ടക്ഷനും ലഭ്യമാണ്. ഓവർ ഹീറ്റിങിൽ നിന്നും ഷോർട്ട് സർക്യൂട്ടിൽ നിന്നും ഈ സംവിധാനം സരക്ഷണം ഉറപ്പാക്കും.

36,000 അടി ഉയരത്തിൽ പറക്കുന്ന വിമാനത്തിലും വൈഫൈ വഴി ഇന്റർനെറ്റ് കിട്ടുമോ?36,000 അടി ഉയരത്തിൽ പറക്കുന്ന വിമാനത്തിലും വൈഫൈ വഴി ഇന്റർനെറ്റ് കിട്ടുമോ?

ഇന്ത്യ

ഇന്ത്യയിൽ നിർമിച്ച പവർ ബാങ്ക് ഹൈ ഗ്രേഡിയന്റ് മാറ്റെ മെറ്റാലിക്ക് കേസിങിലാണ് വരുന്നത്. വളരെ ഒതുക്കവും കരുത്തുമുള്ള ആംബ്രേൻ സ്റ്റൈലോ മാക്സ് പവർ ബാങ്ക് എവിടെ വേണമെങ്കിലും കൊണ്ട് നടക്കാനും സാധിക്കുന്നു. 18 വാട്ട് ചാർജിങ് പോർട്ടാണ് ആംബ്രേൻ സ്റ്റൈലോ മാക്സ് പവർ ബാങ്കിൽ ഉള്ളത്. ഒരു തവണ പവർ ബാങ്ക് ഫുൾ ചാർജ് ചെയ്യാൻ കുറഞ്ഞത് 4, 5 മണിക്കൂറെങ്കിലും വേണം. പരമാവധി ഔട്ട്പുട്ട് കറന്റ് 5V/2.4A ആണ്. ഫ്ലിപ്കാർട്ടിലും ആംബ്രേൻ വെബ്‌സൈറ്റിലും 180 ദിവസത്തെ വാറന്റിയോടെ ആംബ്രൺ സ്റ്റൈലോ മാക്‌സ് നീല, കറുപ്പ് നിറങ്ങളിൽ ലഭ്യമാണ്.

ഓപ്പോ

50,000 എംഎഎച്ച് ബാറ്ററി വളരെ കൂടുതലായി തോന്നുന്നവർക്ക് തിരഞ്ഞെടുക്കാൻ ശേഷി കുറഞ്ഞ പവർ ബാങ്കുകളും വിപണിയിൽ വാങ്ങാൻ കിട്ടും. ഓപ്പോ, റിയൽമി, ഷവോമി എന്നീ കമ്പനികൾ 20,000 എംഎഎച്ച് ശേഷിയുള്ള നിരവധി പവർ ബാങ്കുകൾ പുറത്തിറക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഷവോമി ഒരു 18 വാട്ട് സപ്പോർട്ട് ലഭിക്കുന്ന 30,000 എംഎഎച്ച് പവർ ബാങ്ക് പുറത്തിറക്കിയിരുന്നു. ഇതും പരിഗണിക്കാവുന്നതാണ്.

ഷവോമി 12എസ് അൾട്ര വരുന്നത് 15 മില്യൺ ഡോളർ ചിലവിൽ നിർമിച്ച 1 ഇഞ്ച് ക്യാമറ സെൻസറുമായിഷവോമി 12എസ് അൾട്ര വരുന്നത് 15 മില്യൺ ഡോളർ ചിലവിൽ നിർമിച്ച 1 ഇഞ്ച് ക്യാമറ സെൻസറുമായി

Best Mobiles in India

English summary
Nowadays, even smartphones with 7,000 mAh batteries are on the market and the question of whether there is a need for power banks is a common one. But power banks have become an indispensable accessory even when electronic devices like phones need to be recharged quickly and in emergencies.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X