'വള്ളി'കളൊക്കെ ഒഴിവാക്കി സ്മാർട്ടാകാം! 1000 രൂപയിൽ താഴെ വിലയിൽ ഇപ്പോൾ ലഭ്യമായിട്ടുള്ള ഇയർബഡ്സുകൾ!
ടെക്നോളജിയുമായുള്ള അടുപ്പം മനുഷ്യനെ കൂടുതൽ സ്മാർട്ടാക്കുന്നു. ഇന്ന് സ്മാർട്ട് ഡിവൈസുകളുടെ കാലമാണ്. പണ്ട് ഉണ്ടായിരുന്ന രൂപത്തിൽനിന്നും വാച്ചുകളും മൊബൈലുകളും മാത്രമല്ല, ഇയർഫോണുകളും മാറിയിരിക്കുന്നു. ഇത് ട്രൂ വയർലെസ് സ്റ്റീരിയോ (TWS) ഇയർഫോണുകളുടെ കാലമാണ്. ഏറെ സൗകര്യപ്രദമായും സ്മാർട്ടായും ഉപയോഗിക്കാം എന്നതാണ് ടിഡബ്ലുഎസ് ഇയർബഡ്സുകൾ കൊണ്ടുള്ള നേട്ടം.
ഇന്ന് നിരവധി പേരുടെ കാതുകളിൽ വയർ ഇല്ലാതെ ആകർഷകമായ രൂപഭംഗിയിൽ എത്തുന്ന ഇയർബഡ്സുകൾ കാണാൻ സാധിക്കും. അത് അവർക്ക് ഒരു സ്മാർട്ട് ലുക്ക് നൽകുന്നു. സൗകര്യപ്രദമായ വിലയിൽ ഒരുപാട് മികച്ച ഫീച്ചറുകളുമായാണ് ഈ വയർലെസ് ഇയർബഡ്സുകളും എത്തുന്നത്. അതിനാൽത്തന്നെ കൂടുതൽ പേർ ടിഡബ്ലുഎസ് ഇയർബഡ്സുകളിലേക്ക് മാറിക്കൊണ്ടിരിക്കുന്നു.

കാലത്തിനൊത്ത് ഇയർബഡ്സുകൾ മാറ്റാൻ ആഗ്രഹിക്കുന്നവർക്ക് തെരഞ്ഞെടുക്കാൻ അനുയോജ്യമായ വിധത്തിൽ നിരവധി ടിഡബ്ലുഎസ് ഇയർബഡ്സുകൾ ഇന്ന് വിപണിയിലുണ്ട്. ഇത്തരം ഇയർബഡ്സുകൾക്ക് ഉയർന്ന വില നൽകേണ്ടിവരും എന്ന് ഭയക്കേണ്ടതില്ല. ഉപയോക്താക്കളുടെ പോക്കറ്റിലൊതുങ്ങുന്ന വിലയിലെത്തുന്ന ഇയർബഡ്സുകളും ലഭ്യമാണ്. ഇപ്പോൾ ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ നടക്കുകയാണ്. ഈസമയത്ത് 1000 രൂപയിൽ താഴെ വിലയിൽ വാങ്ങാൻ ലഭ്യമായ ഇയർബഡ്സുകൾ പരിചയപ്പെടാം.
പിട്രോൺ ബാസ്ബഡ്സ് (Ptron Bassbuds): പിട്രോണിൽനിന്ന് കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന പിട്രോൺ ബാസ്ബഡ്സ് എയർ ഇൻ-ഇയർ TWS ഇയർബഡ്സ് ഇപ്പോൾ 599 രൂപയ്ക്ക് ലഭ്യമാകും. യഥാർഥത്തിൽ ഇതിന് 1110 രൂപയാണ് വില. 13 എംഎം ഡൈനാമിക് ഡ്രൈവറുകളുള്ള ഈ ഇയർബഡ്സ് മൂന്ന് കളർ വേരിയന്റുകളിൽ ലഭ്യമാകും.
മ്യൂസിക്, കോളുകൾ എന്നിവ നിയന്ത്രിക്കുന്നതിനുള്ള സ്മാർട്ട് ടച്ച് കൺട്രോൾ, ചാർജിംഗ് കേസ് ഉൾപ്പെടെ മൊത്തം 32 മണിക്കൂർ പ്ലേബാക്ക് ടൈം, ബ്ലൂടൂത്ത് 5.1 കണക്റ്റിവിറ്റി തുടങ്ങി ഒരുപാട് മികച്ച ഫീച്ചറുകൾ പിട്രോൺ ബാസ്ബഡ്സ് എയർ ഇൻ-ഇയർ TWS ഇയർബഡ്സ് കുറഞ്ഞ വിലയിൽ വാഗ്ദാനം ചെയ്യുന്നു.
ക്രോസ്ബീറ്റ്സ് നിയോപോഡ്സ് 300: ഇപ്പോൾ വാങ്ങാവുന്ന മറ്റൊരു ഇയർബഡ്സാണ് ക്രോസ്ബീറ്റ്സ് നിയോപോഡ്സ് 300 ടിഡബ്ലുഎസ് ഇൻ-ഇയർ ഇയർബഡുകൾ. ഇഎൻസി ക്വാഡ് മൈക്രോഫോണുകളും 13 എംഎം ഡ്രൈവറുകളും ഇതിലുണ്ട്. യുഎസ്ബി ടൈപ്പ്-സി പിന്തുണയ്ക്കുന്ന കെയ്‌സോടുകൂടിയാണ് ഇയർഫോണുകൾ വരുന്നത്. 2,999 രൂപ വിലയിൽ, ഒരു കളർവേരിയന്റിൽ മാത്രം ലഭ്യമാകുന്ന ഈ ഇയർബഡ്സ് ഇപ്പോൾ 998 രൂപയ്ക്ക് വാങ്ങാം.
സെബ്രോണിക്സ് പോഡ്സ് 2: യഥാർഥത്തിൽ 2,199 രൂപ വിലയുള്ള സെബ്രോണിക്സ് പോഡ്സ് 2 വയർലെസ്സ് TWS ഇയർബഡ്സ് ഇപ്പോൾ 597 രൂപയ്ക്ക് ലഭ്യമാണ്. ബ്ലൂടൂത്ത് 5.3 കണക്റ്റിവിറ്റി, കോളുകൾക്കും മ്യൂസിക് പ്ലേ ബാക്കിനും ടച്ച് കൺട്രോൾ പിന്തുണ തുടങ്ങി നിരവധി ഫീച്ചറുകളുള്ള ഈ ഇയർബഡ്സ് 10 മണിക്കൂർ വരെ ബാറ്ററി ലൈഫും വാഗ്ദാനം ചെയ്യുന്നു.

നോയിസ് ബഡ്‌സ് VS201 V3: ആമസോണിൽനിന്ന് നോയിസ് ബഡ്‌സ് VS201 V3 ഇൻ-ഇയർ ട്രൂലി വയർലെസ് ഇയർബഡുകൾ ഇപ്പോൾ 999 രൂപയ്ക്ക് വാങ്ങാം. യഥാർഥത്തിൽ 2,999 രൂപ വിലയിലാണ് ഈ ഇയർബഡ്സുകൾ എത്തുന്നത്. 60 മണിക്കൂർവരെ പ്ലേ ടൈം, ബ്ലൂടൂത്ത് 5.1 കണക്റ്റിവിറ്റി, IPX5 റേറ്റിങ് എന്നിവ ഈ വയർലെസ് ഹെഡ്‌സെറ്റ് വാഗ്ദാനം ചെയ്യുന്നു.
പോട്രോണിക്സ് ഹാർമോണിക് ട്വിൻസ് എസ്3 സ്മാർട്ട് ടിഡബ്ലുഎസ് ഇയർബഡ്സ്: 1,999 രൂപ വിലയുള്ള പോർട്രോണിക്‌സ് ഹാർമോണിക്‌സ് ട്വിൻസ് എസ് 3 സ്മാർട്ട് ടിഡബ്ല്യുഎസ് ഇയർഫോണുകൾ ഇപ്പോൾ ആമസോണിൽ 649 രൂപയ്ക്ക് വാങ്ങാം. ചാർജിംഗ് കേസ് യുഎസ്ബി ടൈപ്പ്-സി പോർട്ട് ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു.
20 മണിക്കൂർ വരെ പ്ലേ ടൈം ഈ ഇയർബഡ്സ് വാഗ്ദാനം ചെയ്യുന്നു. ആമസോണിലെ ലിസ്റ്റിങ് പ്രകാരം ബ്ലൂടൂത്ത് 5.2 കണക്റ്റിവിറ്റിയും ഇതിൽ ഉൾപ്പെടുന്നു. ഓഗസ്റ്റ് 8 വരെയാണ് ആമസോൺ ഫ്രീഡം ഫെസ്റ്റിവൽ സെയിൽ ഓഫർ വിലകളും ഡിസ്കൗണ്ടുകളും ലഭ്യമാകുക എന്നകാര്യം ഉപയോക്താക്കൾ ശ്രദ്ധിക്കുക. ഈ ഇയർബഡ്സുകളുടെ കൂടുതൽ വിവരങ്ങൾക്കായി ആമസോൺ പേജ് സന്ദർശിക്കുക.


Click it and Unblock the Notifications