2000 രൂപയിൽ താഴെ വില വരുന്ന മികച്ച സ്മാർട്ട് വാച്ചുകൾ

|

സ്മാർട്ട് വാച്ചുകൾ നമ്മുടെ ജീവിതത്തിലെ ഏറ്റവും അനിവാര്യമായ ഗാഡ്ജറ്റുകളിൽ ഒന്നാണ്. ഭംഗിയുള്ള അപ്പാരൽ എന്നതിന് അപ്പുറം നിരവധി ഉപയോഗങ്ങൾ ഉള്ള ഗാഡ്ജറ്റുകളിൽ ഒന്ന് കൂടിയാണിത്. സ്മാർട്ട്ഫോണുകളുമായി കണക്റ്റ് ചെയ്തുള്ള ഉപയോഗത്തിന് ഒപ്പം നിരവധി ഹെൽത്ത് ഫിറ്റ്നസ് ഫീച്ചറുകളും സ്മാർട്ട് വാച്ചുകളിൽ ലഭ്യമാണ്. രാജ്യത്തെ സ്മാർട്ട് വാച്ച് വിപണിയിൽ എല്ലാ പ്രൈസ് റേഞ്ചിലുമുള്ള ഡിവൈസുകളും ലഭ്യമാണ്. ബജറ്റ് വിഭാഗത്തിൽ പോലും അടിപൊളി ഫീച്ചറുകൾ ഉള്ള സ്മാർട്ട് വാച്ചുകൾ കമ്പനികൾ അവതരിപ്പിക്കുന്നു.

ബോട്ട്

ബോട്ട്, റിയൽമി, നോയ്സ് , ഡിസോ തുടങ്ങിയ കമ്പനികൾക്ക് എല്ലാം ബജറ്റ് വിഭാഗത്തിൽ അടിപൊളി സ്മാർട്ട് വാച്ചുകൾ ഉണ്ട്. കുറഞ്ഞ വിലയാണെങ്കിലും ഈ സ്മാർട്ട് വാച്ചുകൾ എല്ലാം മികച്ച ഫീച്ചറുകൾ പായ്ക്ക് ചെയ്യുന്നു. ഇക്കൂട്ടത്തിൽ 2,000 രൂപയിൽ താഴെ വില വരുന്ന സ്മാർട്ട് വാച്ചുകളെയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ഈ സ്മാർട്ട് വാച്ചുകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

കുറഞ്ഞ വൈദ്യുതി ഉപഭോഗം മാത്രമുള്ള പുതിയ എസിയുമായി എൽജികുറഞ്ഞ വൈദ്യുതി ഉപഭോഗം മാത്രമുള്ള പുതിയ എസിയുമായി എൽജി

ഡിസോ വാച്ച് എസ്

ഡിസോ വാച്ച് എസ്

റിയൽമിയുടെ ടെക്‌ലൈഫ് ബ്രാൻഡായ ഡിസോ ദിവസങ്ങൾക്ക് മുമ്പ് ഡിസോ വാച്ച് എസ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. റെക്റ്റാംഗുലർ ഡിസൈനും കർവ്ഡ് എഡ്ജുകളും ആയിട്ടാണ് ഡിസോ വാച്ച് എസ് വരുന്നത്. 150ൽ കൂടുതൽ വാച്ച് ഫേസുകൾ, 110ൽ അധികം സ്‌പോർട്‌സ് മോഡുകൾ തുടങ്ങിയ ഫീച്ചറുകളും പായ്ക്ക് ചെയ്താണ് ഡിസോ വാച്ച് എസ് സ്‌മാർട്ട് വാച്ച് ഇന്ത്യൻ വിപണിയിൽ എത്തുന്നത്. 1,999 രൂപ പ്രാരംഭ വിലയിൽ ഡിസോ വാച്ച് എസ് സ്വന്തമാക്കാൻ കഴിയും. ഡിസോ വാച്ച് എസിന്റെ ആദ്യ വിൽപ്പന ഏപ്രിൽ 26നാണ് നടക്കുന്നത്.

കളർഫിറ്റ് പൾസ്

കളർഫിറ്റ് പൾസ്

1.4 ഇഞ്ച് ഫുൾ ടച്ച് ഡിസ്‌പ്ലെയാണ് കളർഫിറ്റ് പൾസ് സ്മാർട്ട് വാച്ച് ഫീച്ചർ ചെയ്യുന്നത്. എസ്പിഒ2 മോണിറ്റർ, 24x7 ഹാർട്ട് റേറ്റ് മോണിറ്റർ, 8 സ്‌പോർട്‌സ് മോഡുകൾ എന്നിവയുൾപ്പടെയുള്ള ഹെൽത്ത് ട്രാക്കിങ് ഫീച്ചറുകളും കളർഫിറ്റ് പൾസ് സ്മാർട്ട് വാച്ചിൽ ലഭ്യമാണ്. നിങ്ങൾക്ക് കസ്റ്റമൈസ് ചെയ്യാൻ കഴിയുന്നതും ക്ലൗഡ് ബേസ്ഡും ആയ വാച്ച് ഫേസുകളും ഉപയോഗിക്കാൻ സാധിക്കും. 10 ദിവസത്തെ ബാറ്ററി ലൈഫാണ് കളർഫിറ്റ് പൾസ് സ്മാർട്ട് വാച്ചിൽ കമ്പനി ഓഫർ ചെയ്യുന്നത്. 1,999 രൂപയാണ് കളർഫിറ്റ് പൾസ് സ്മാർട്ട് വാച്ചിന് വില വരുന്നത്.

ഈ കോളുകൾക്ക് മറുപടി നൽകരുത്; മുന്നറിയിപ്പ് നൽകി എസ്ബിഐഈ കോളുകൾക്ക് മറുപടി നൽകരുത്; മുന്നറിയിപ്പ് നൽകി എസ്ബിഐ

ഫയർ ബോൾട്ട് നിൻജ പ്രോ മാക്സ്

ഫയർ ബോൾട്ട് നിൻജ പ്രോ മാക്സ്

1.6 ഇഞ്ച് എൽസിഡി ഡിസ്‌പ്ലെയാണ് ഫയർ ബോൾട്ട് നിൻജ പ്രോ മാക്സ് സ്മാർട്ട് വാച്ച് ഫീച്ചർ ചെയ്യുന്നത്. 2.5 ഡി കർവ്ഡ് ഗ്ലാസും 240 x 288 റെസല്യൂഷനും ഫയർ ബോൾട്ട് നിൻജ പ്രോ മാക്സിന്റെ ഡിസ്‌പ്ലെയുടെ സവിശേഷതയാണ്. 9.5 മില്ലീ മീറ്റർ തിക്ക്നസും ഫയർ ബോൾട്ട് നിൻജ പ്രോ മാക്സ് സ്മാർട്ട് വാച്ചിൽ ഉണ്ട്. ഐപി68 വാട്ടർ റെസിസ്റ്റൻസും ഫയർ ബോൾട്ട് നിൻജ പ്രോ മാക്സ് സ്മാർട്ട് വാച്ച് ഫീച്ചർ ചെയ്യുന്നു.

നിൻജ പ്രോ മാക്സ്

27 സ്പോർട്സ് മോഡുകൾക്കുള്ള സപ്പോർട്ടും ഈ സ്മാർട്ട് വാച്ചിൽ ലഭ്യമാണ്. 8 ദിവസത്തെ ബാറ്ററി ലൈഫും ഫയർ ബോൾട്ട് നിൻജ പ്രോ മാക്സ് ഓഫർ ചെയ്യുന്നു. നിങ്ങൾക്ക് എസ്പിഒ2, ഹാർട്ട് റേറ്റ്, സ്ലീപ്പ് മോണിറ്ററിങ് തുടങ്ങിയ ഹെൽത്ത് ട്രാക്കിങ് ഫീച്ചറുകളും ഫയർ ബോൾട്ട് നിൻജ പ്രോ മാക്സ് സ്മാർട്ട് വാച്ചിനൊപ്പം ലഭിക്കും. 1,999 രൂപയ്ക്കാണ് ഫയർ ബോൾട്ട് നിൻജ പ്രോ മാക്സ് സ്മാർട്ട് വാച്ച് ഫ്ലിപ്പ്കാർട്ടിൽ വിൽക്കുന്നത്.

ഈ കിടിലൻ വയർലസ് റിചാർജബിൾ ഗെയിമിങ് മൌസുകൾക്ക് ആമസോണിൽ ഓഫറുകൾഈ കിടിലൻ വയർലസ് റിചാർജബിൾ ഗെയിമിങ് മൌസുകൾക്ക് ആമസോണിൽ ഓഫറുകൾ

ബോട്ട് വാച്ച് വേവ് ലൈറ്റ്

ബോട്ട് വാച്ച് വേവ് ലൈറ്റ്

ബോട്ട് വാച്ച് വേവ് ലൈറ്റ് 1.69 ഇഞ്ച് എച്ച്ഡി ഫുൾ ടച്ച് ഡിസ്‌പ്ലെ ഫീച്ചർ ചെയ്യുന്നു. 500 നിറ്റ്സ് ബ്രൈറ്റ്നസും ബോട്ട് വാച്ച് വേവ് ലൈറ്റ് സ്മാർട്ട് വാച്ചിന്റെ സവിശേഷതയാണ്. എസ്പിഒ2 മോണിറ്റർ ഉപയോഗിച്ച് നിങ്ങൾക്ക് ഹാർട്ട് റേറ്റും രക്തത്തിലെ ഓക്സിജന്റെ അളവും നിരീക്ഷിക്കാൻ കഴിയും. വാച്ചിന് ഒന്നിലധികം സ്‌പോർട്‌സ് മോഡുകൾക്കൊപ്പം സ്റ്റെപ്പ്സും ആക്‌റ്റിവിറ്റി ട്രാക്കറും ലഭിക്കുന്നു. ഉപയോക്താവിന്റെ ഹെൽത്ത് പരാമീറ്റേഴ്സ് നിരീക്ഷിക്കാൻ വാച്ചിൽ ആപ്പിൾ ഫിറ്റ്, ഗൂഗിൾ എന്നിവയ്ക്കും സപ്പോർട്ട് ലഭിക്കുന്നു. ബോട്ട് വാച്ച് വേവ് ലൈറ്റ് സ്മാർട്ട് വാച്ചിന്റെ യഥാർഥ വില 2,199 രൂപയാണ്. എന്നാൽ ആമസോണിലെ ഓഫറുകൾ ഉപയോഗിച്ച് 2000 രൂപയ്ക്ക് ഈ വാച്ച് സ്വന്തമാക്കാവുന്നതാണ്.

കളർഫിറ്റ് കാലിബർ

കളർഫിറ്റ് കാലിബർ

ലിസ്റ്റിലെ മറ്റ് സ്മാർട്ട് വാച്ചുകളെ പോലെ 2,000 രൂപയിൽ താഴെ വില വരുന്ന സ്മാർട്ട് വാച്ച് അല്ല കളർഫിറ്റ് കാലിബർ. 2,229 രൂപയ്ക്കാണ് കളർഫിറ്റ് കാലിബർ വിപണിയിൽ എത്തുന്നത്. 15 ദിവസം വരെ നീണ്ട് നിൽക്കുന്ന ബാറ്ററി ലൈഫ് ആണ് കളർഫിറ്റ് കാലിബർ സ്മാർട്ട് വാച്ചിന്റെ പ്രധാന ആകർഷണം. ടെമ്പറേച്ചർ സെൻസറും 60 സ്‌പോർട്‌സ് മോഡുകളും കളർഫിറ്റ് കാലിബർ സ്മാർട്ട് വാച്ചിൽ ലഭിക്കുന്നു.

മോഡേൺ കൂളറുകൾ പായ്ക്ക് ചെയ്യുന്ന അടിപൊളി ഫീച്ചറുകൾമോഡേൺ കൂളറുകൾ പായ്ക്ക് ചെയ്യുന്ന അടിപൊളി ഫീച്ചറുകൾ

ഡിസ്‌പ്ലെ

ഡിസ്‌പ്ലെ 1.69 ഇഞ്ച് വരുന്ന ഡിസ്പ്ലെയാണ് കളർഫിറ്റ് കാലിബർ സ്മാർട്ട് വാച്ചിൽ ഉള്ളത്. 150ൽ കൂടുതൽ ക്ലൗഡ് ബേസ്ഡ് വാച്ച്‌ ഫേസുകൾക്കും കളർഫിറ്റ് കാലിബർ സ്മാർട്ട് വാച്ചിൽ സപ്പോർട്ട് ലഭിക്കും. ടെമ്പറേച്ചർ മോണിറ്ററിന് പുറമേ, നിങ്ങൾക്ക് 24x7 ഹാർട്ട് റേറ്റ് മോണിറ്റർ, ബ്ലഡ് ഓക്സിജൻ മോണിറ്റർ, സ്ലീപ്പ് മോണിറ്റർ, സ്ട്രെസ് മോണിറ്റർ എന്നിവയും ലഭിക്കും.

Best Mobiles in India

English summary
Boat, Realme, Noise and Dizo all have cool smart watches in the budget segment. Despite the low price, these smart watches all pack the best features. Among these, smart watches priced below Rs 2,000 are being introduced today.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X